This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ക്യൂനാബ്യൂല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇന്ക്യൂനാബ്യൂല == == Incunabula == മുദ്രണകലയുടെ ആദ്യകാലങ്ങളിൽ, എ.ഡി. 15...) |
Mksol (സംവാദം | സംഭാവനകള്‍) (→Incunabula) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Incunabula == | == Incunabula == | ||
- | + | [[ചിത്രം:Vol3p638_ink.jpg.jpg|thumb|ഇന്ക്യൂനാബ്യൂല]] | |
മുദ്രണകലയുടെ ആദ്യകാലങ്ങളിൽ, എ.ഡി. 1500-നു മുമ്പ്, അച്ചടിക്കപ്പെട്ട ഗ്രന്ഥങ്ങള്‍. ഇന്ക്യൂനാബ്യൂലം എന്ന ലത്തീന്‍പദത്തിന്റെ ബഹുവചനരൂപമാണ് ഇന്ക്യൂനാബ്യൂല. വളർച്ചയുടെ ആദ്യഘട്ടങ്ങള്‍ എന്നാണീ പദത്തിന്റെ അർഥം. | മുദ്രണകലയുടെ ആദ്യകാലങ്ങളിൽ, എ.ഡി. 1500-നു മുമ്പ്, അച്ചടിക്കപ്പെട്ട ഗ്രന്ഥങ്ങള്‍. ഇന്ക്യൂനാബ്യൂലം എന്ന ലത്തീന്‍പദത്തിന്റെ ബഹുവചനരൂപമാണ് ഇന്ക്യൂനാബ്യൂല. വളർച്ചയുടെ ആദ്യഘട്ടങ്ങള്‍ എന്നാണീ പദത്തിന്റെ അർഥം. | ||
Current revision as of 12:41, 19 ജൂണ്‍ 2014
ഇന്ക്യൂനാബ്യൂല
Incunabula
മുദ്രണകലയുടെ ആദ്യകാലങ്ങളിൽ, എ.ഡി. 1500-നു മുമ്പ്, അച്ചടിക്കപ്പെട്ട ഗ്രന്ഥങ്ങള്‍. ഇന്ക്യൂനാബ്യൂലം എന്ന ലത്തീന്‍പദത്തിന്റെ ബഹുവചനരൂപമാണ് ഇന്ക്യൂനാബ്യൂല. വളർച്ചയുടെ ആദ്യഘട്ടങ്ങള്‍ എന്നാണീ പദത്തിന്റെ അർഥം.
യൂറോപ്യന്‍രാജ്യങ്ങളിൽ ഇന്ക്യൂനാബ്യൂലയുടെ കാലഘട്ടം 1450 മുതൽ 1501 വരെയാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മറ്റുരാജ്യങ്ങളിലെയും ഭാഷകളിലെയും മുദ്രണകലയുടെ ആരംഭവും വികാസവും വിവിധ ഘട്ടങ്ങളിലായിരുന്നതിനാൽ അതിനനുസരണമായി ഈ കാലം കണക്കാക്കി വരുന്നു. ഇന്ത്യന്‍ഭാഷകളിലെ ഇന്ക്യൂനാബ്യൂല ശേഖരിക്കുന്നതിനോ പഠനം നടത്തുന്നതിനോ ഗണനീയമായ ശ്രമം നടന്നിട്ടില്ല; അതിനാൽ കാലനിർണയനം നടത്താനും കഴിഞ്ഞിട്ടില്ല; എങ്കിലും ഈ വിഷയത്തിൽ അന്വേഷണം നടത്തിയ പ്രാഫ. പ്രിയോൽക്കർ 1800 വരെ ഇന്ത്യയിൽ അങ്ങിങ്ങായി മുദ്രണം ചെയ്യപ്പെട്ട ഗ്രന്ഥങ്ങളെ പൂർവഇന്ക്യൂനാബ്യൂലഘട്ടത്തിലും 1867 (25-ാം പ്രസ്സ് ആക്ട് പാസായവർഷം) വരെയുള്ള പുസ്തകങ്ങളെ ഇന്ക്യൂനാബ്യൂലഘട്ടത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15-ാം ശ.-ത്തിൽ യൂറോപ്പിൽ മുദ്രിതങ്ങളായ ഗ്രന്ഥങ്ങള്‍ക്ക് മരംകൊണ്ടുള്ള ബോർഡുകളാണ് പുറംചട്ടയ്ക്കുപയോഗിച്ചിരുന്നത്. ആധുനിക ഗ്രന്ഥങ്ങളിലെപ്പോലെ അവയ്ക്ക് ടൈറ്റിൽ പേജില്ല. ആദ്യപേജ് വിവിധ ചിത്രങ്ങള്‍കൊണ്ട് അലംകൃതമായിരിക്കും. ഓരോ ഖണ്ഡികയിലെയും ആദ്യക്ഷരം ചിത്രാങ്കിതമാണ്. പഴയ കൈയെഴുത്തുപ്രതികളുടെ പ്രത്യേകതകള്‍ അനുകരിച്ചിട്ടുള്ള ഒരു മുദ്രണക്കുറിപ്പോടു (Colophone) കൂടിയാണ് ഗ്രന്ഥം അവസാനിക്കുന്നത്. അച്ചടിച്ച സ്ഥലനാമവും തീയതിയും കൂടാതെ ഗ്രന്ഥരചനയെപ്പറ്റിയുള്ള ഏതാനും വിവരങ്ങളും ഈ കുറിപ്പിൽ അടങ്ങിയിരിക്കും. കൈയെഴുത്തുപ്രതികളായി വളരെക്കാലം പ്രചാരത്തിലിരുന്ന ഗ്രീക്ക്-ലത്തീന്‍ ക്ലാസ്സിക് ഗ്രന്ഥങ്ങളും മറ്റു കൃതികളുമാണ് ആദ്യകാല മുദ്രിതഗ്രന്ഥങ്ങളിൽ ഉള്‍പ്പെട്ടിരുന്നത്. വായനക്കാർ അധികവും വൈദികരായിരുന്നതിനാൽ മതഗ്രന്ഥങ്ങള്‍ക്ക് ആദ്യകാല പ്രസിദ്ധീകരണങ്ങളിൽ മുന്‍തൂക്കം ലഭിച്ചിരുന്നു.
ഇന്ക്യൂനാബ്യൂലയെപ്പറ്റിയുള്ള പഠനം ഗ്രന്ഥചരിത്ര വിജ്ഞാനീയത്തിലെ ഒരു മുഖ്യശാഖയാണ്. 1640-ൽ ജർമനിയിൽ അച്ചടിയുടെ രണ്ടാം ശതാബ്ദി ആഘോഷിച്ചപ്പോള്‍ ആദ്യകാല മുദ്രിതഗ്രന്ഥങ്ങള് ശേഖരിക്കാനും അവയെപ്പറ്റിയുള്ള പഠനം നടത്താനുമുള്ള ഔത്സുക്യം വ്യാപിക്കാന്‍ തുടങ്ങി. തുടർന്ന് യൂറോപ്പിലെ പല ലൈബ്രറികളിലും 15-ാം ശ.-ത്തിലെ പുസ്തകങ്ങള്‍ ശേഖരിച്ചുവയ്ക്കുകയും ചെയ്തു. ഗുട്ടന്‍ബർഗ് മെറ്റൽ ടൈപ്പ് ഉപയോഗിച്ച് ആദ്യമായി അച്ചടിച്ച 42 വരിയുള്ള ബൈബിള്‍ (1457) ദി മെന്‍സ് സാള്‍ട്ടർ (The Maenz Psalter), കാതോലിക്കോണ് (1460), ഇറ്റലിയിൽ മുദ്രണം ചെയ്ത സബിയാക്കോ ലാക്റ്റാനിയസ് (Subiaco lactanius, 1465), ഇെംഗ്ലണ്ടിൽ വില്യം കാക്സ്റ്റണ് ആദ്യമായി അച്ചടിച്ച ദി റിസിയൽ ഒഫ് ദി ഹിസ്റ്ററി ഒഫ് ട്രായി (The Receyell of the History of Troy), വെനിസിലെ ആൽധസ് മനുഷിയസിന്റെ ഹൈപ്പറോടോ മെഷീന് പോളിഫൈൽ(Hyperoto Machine Poliphile)എന്നീ ഗ്രന്ഥങ്ങളാണ് ഇക്കാലത്തെ പ്രധാന ഇന്ക്യൂനാബ്യൂലകള്. ബ്രിട്ടീഷ് മ്യൂസിയം, പാരിസിലെ ബിബ്ലിയോതിക് നാഷനേൽ (Bibliothique Nationale), മ്യൂണിക്കിലെ സ്റ്റേറ്റ്സ് ബിബ്ലിയോതിക് (States Bibliothieck) വത്തിക്കാന്‍ ലൈബ്രറി എന്നിവിടങ്ങളിൽ ആദ്യകാലമുദ്രിതഗ്രന്ഥങ്ങളുടെ നല്ല ശേഖരം ഉണ്ട്. ഇന്ത്യയിൽ മറാഠിയിലുള്ള ഇന്ക്യൂനാബ്യൂലയുടെ യൂണിയന് കാറ്റലോഗ് (സമ്പാദകന്‍: എ. ഗവാസ്കർ) ഗ്രന്ഥസംഗ്രഹലായം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള ഭാഷയിൽ ആദ്യമുദ്രിതഗ്രന്ഥങ്ങളുടെ ശാസ്ത്രീയാന്വേഷണം ഇതുവരെ നടന്നതായി കാണുന്നില്ല. ആ പഴയ ചില ഗ്രന്ഥങ്ങളുടെ പ്രതികള്‍പോലും അവശേഷിച്ചിട്ടില്ല. റോമിൽ അച്ചടിച്ച സംക്ഷേപവേദാർഥം (1772) ബോംബെ കൂറിയൽ പ്രസ്സിൽ അച്ചടിച്ച ബൈബിള്‍ പുതിയ നിയമം (1811) എ ഗ്രാമർ ഒഫ് ദി മലബാർ ലാംഗ്വേജ് (ഡ്രമ്മോണ്ട്), കോട്ടയം സി.എം.എസ്. പ്രസ്സിൽ മുദ്രണം ചെയ്ത ബൈബിള്‍ പുതിയനിയമം (1829) എന്നിവയാണ് മലയാളഭാഷയിലെ ചില മുഖ്യ ഇന്ക്യൂനാബ്യൂലകള്. ഇവ ബ്രിട്ടീഷ് മ്യൂസിയത്തിലും ഇന്ത്യാ ആഫീസ് ലൈബ്രറിയിലും ലഭ്യമാണ്.
(കെ.സി. ജോണ്‍)