This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ക്രൂമ, ക്വാമെ (1909-72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എന്‍ക്രൂമ, ക്വാമെ (1909-72) == == Neruma, Quame == ഘാനയിലെ ആദ്യ പ്രധാനമന്ത്രിയ...)
(Neruma, Quame)
വരി 4: വരി 4:
== Neruma, Quame ==
== Neruma, Quame ==
-
 
+
[[ചിത്രം:Vol5p98_tumblr_m1h9wc9SgT1qap9gno1_500.jpg|thumb|ക്വാമെ എന്‍ക്രൂമ]]
ഘാനയിലെ ആദ്യ പ്രധാനമന്ത്രിയും പ്രസിഡന്റും. 1909 സെപ്‌. 21-ന്‌ ഘാനയിൽ എന്‍ക്രാഫുള്‍ എന്ന സ്ഥലത്ത്‌ ഒരു സ്വർണപ്പണിക്കാരന്റെ മകനായി ജനിച്ചു. 1930-ൽ അക്കിമോട്ടോ കോളജിൽ നിന്നു ബിരുദം നേടിയശേഷം എൽമിനയിലെയും ആക്‌സിമിലെയും കത്തോലിക്‌ ജൂനിയർ സ്‌കൂളുകളിൽ അധ്യാപകനായി. പിന്നീട്‌ യു.എസ്സിലും ലണ്ടന്‍ സ്‌കൂള്‍ ഒഫ്‌ എക്കണോമിക്‌സിലും വിദ്യാഭ്യാസം തുടർന്നു. ഘാനയിൽ നിലവിലിരുന്ന ബ്രിട്ടീഷ്‌ ഭരണത്തോട്‌ എതിർപ്പു പ്രകടിപ്പിച്ചുകൊണ്ട്‌ 1947-ൽ റ്റുവേഡ്‌സ്‌ കൊളോണിയൽ ഫ്രീഡം (Towards Colonial Freedom) എന്ന പുസ്‌തകം രചിച്ചു. 1948-ൽ എന്‍ക്രൂമ സ്വാതന്ത്യ്രസമരം ശക്തിപ്പെടുത്തുന്നതിനുള്ള ജിഹ്വയായി അക്രാ ഈവനിങ്‌ ന്യൂസ്‌ എന്ന ദിനപത്രം ആരംഭിച്ചു. 1949-ൽ കണ്‍വന്‍ഷന്‍ പീപ്പിള്‍സ്‌ പാർട്ടി എന്ന കക്ഷി രൂപവത്‌കരിച്ചു. ബ്രിട്ടീഷ്‌ ഭരണത്തോട്‌ നിസ്സഹകരിക്കുന്നതിനുവേണ്ടി ഒരു പ്രസ്ഥാനത്തിന്‌ 1950-ൽ എന്‍ക്രൂമ ആഹ്വാനം ചെയ്‌തു. 1951-ൽ നടന്ന തിരഞ്ഞെടുപ്പിൽ എന്‍ക്രൂമ വിജയിക്കുകയും 1952-ൽ ഘാനയിലെ ആദ്യത്തെ പ്രധാനമന്ത്രിയാവുകയും ചെയ്‌തു. 1957-ൽ ഘാന സ്വതന്ത്രയായതോടെ പ്രാദേശിക പ്രതിപക്ഷ കക്ഷികളെ ഭരണകക്ഷിയുമായി യോജിക്കുവാന്‍ ഇദ്ദേഹം നിർബന്ധിച്ചു. 1958-ൽ കരുതൽ തടങ്കൽ നിയമവും പാസ്സാക്കി; അതിലെ വ്യവസ്ഥകളനുസരിച്ച്‌ രാജ്യരക്ഷയെ മുന്‍നിർത്തി വിചാരണകൂടാതെ ഘാനയിലെ ഏതു പൗരനെയും തടവിലാക്കാമെന്ന സ്ഥിതിയുണ്ടായി. 1960-ൽ ഘാന റിപ്പബ്ലിക്കായപ്പോള്‍ എന്‍ക്രൂമ ആദ്യത്തെ പ്രസിഡന്റായി. രണ്ടാം വികസനപദ്ധതിയുടെ പാളിച്ചയും (1961) 1962-ൽ തന്റെ നേർക്കു നടന്ന വധശ്രമവും ആഭ്യന്തരസുരക്ഷിതത്വനിയമം കർശനമാക്കാന്‍ എന്‍ക്രൂമയെ പ്രരിപ്പിച്ചു. 1964-ൽ ഘാന ഏകകക്ഷി രാഷ്‌ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1966-ൽ എന്‍ക്രൂമ ചൈനയിൽ സന്ദർശനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ സൈന്യം അധികാരം പിടിച്ചെടുത്തു. ഗിനിയയാണ്‌ പിന്നീട്‌ എന്‍ക്രൂമയ്‌ക്കു രാഷ്‌ട്രീയാഭയം നൽകിയത്‌. 1972 ഏ. 27-ന്‌ ബുക്കാറസ്റ്റിൽ നിര്യാതനായി. എ ഹാന്‍ഡ്‌ ബുക്ക്‌ ഒഫ്‌ റവല്യൂഷണറി വാർഫെയർ, ക്ലാസ്‌ സ്‌ട്രഗ്‌ള്‍ ഇന്‍ ആഫ്രിക്ക എന്നിവയും ഇദ്ദേഹത്തിന്റെ കൃതികളാണ്‌.

10:14, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എന്‍ക്രൂമ, ക്വാമെ (1909-72)

Neruma, Quame

ക്വാമെ എന്‍ക്രൂമ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍