This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ദ്രാ നൂയി (1955 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ദ്രാ നൂയി (1955 - )) |
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ദ്രാ നൂയി (1955 - )) |
||
വരി 1: | വരി 1: | ||
== ഇന്ദ്രാ നൂയി (1955 - ) == | == ഇന്ദ്രാ നൂയി (1955 - ) == | ||
- | [[ചിത്രം:Vol4p108_Indra_nooyi.jpg|thumb|]] | + | [[ചിത്രം:Vol4p108_Indra_nooyi.jpg|thumb|ഇന്ദ്രാ നൂയി]] |
കോർപ്പറേറ്റ് മാനേജ്മെന്റ് വിദഗ്ധ. ലോകത്തിലെ നാലാമത്തെ വലിയ ഭക്ഷണ-പാനീയ കമ്പനിയായ പെപ്സികോ(Pepsico)യുടെ നിലവിലെ (2013) അധ്യക്ഷയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് ഇന്ദ്രാനൂയി 4.08 ബില്യന്‍ ഡോളർ മൂല്യമുള്ള കമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ വനിതയാണ് ഇവർ. ഇന്ദ്രാകൃഷ്ണമൂർത്തി നൂയി എന്നാണ് പൂർണനാമധേയം. | കോർപ്പറേറ്റ് മാനേജ്മെന്റ് വിദഗ്ധ. ലോകത്തിലെ നാലാമത്തെ വലിയ ഭക്ഷണ-പാനീയ കമ്പനിയായ പെപ്സികോ(Pepsico)യുടെ നിലവിലെ (2013) അധ്യക്ഷയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് ഇന്ദ്രാനൂയി 4.08 ബില്യന്‍ ഡോളർ മൂല്യമുള്ള കമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ വനിതയാണ് ഇവർ. ഇന്ദ്രാകൃഷ്ണമൂർത്തി നൂയി എന്നാണ് പൂർണനാമധേയം. |
08:25, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ദ്രാ നൂയി (1955 - )
കോർപ്പറേറ്റ് മാനേജ്മെന്റ് വിദഗ്ധ. ലോകത്തിലെ നാലാമത്തെ വലിയ ഭക്ഷണ-പാനീയ കമ്പനിയായ പെപ്സികോ(Pepsico)യുടെ നിലവിലെ (2013) അധ്യക്ഷയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് ഇന്ദ്രാനൂയി 4.08 ബില്യന്‍ ഡോളർ മൂല്യമുള്ള കമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ വനിതയാണ് ഇവർ. ഇന്ദ്രാകൃഷ്ണമൂർത്തി നൂയി എന്നാണ് പൂർണനാമധേയം.
1955 ഒ. 28-ന് ചെന്നൈയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, മദ്രാസ് ക്രിസ്ത്യന്‍ കോളജിൽനിന്നും രസതന്ത്രത്തിൽ ബിരുദവും കൊൽക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIM-C) നിന്നും ബിസിനസ് അഡ്മിനിസ്ട്രഷനിൽ ബിരുദാനന്തര ഡിപ്ലോമയും നേടി. 1978-ൽ യു.എസ്സിലെ "യെയ്ൽ' സർവകലാശാലയിലെ സ്കൂള്‍ ഒഫ് മാനേജ്മെന്റിൽ നിന്നും എം.ബി.എ. ബിരുദം കരസ്ഥമാക്കി. മാനേജ്മെന്റ് വിദഗ്ധനായ രാജ് നൂയിയെ വിവാഹം ചെയ്ത ഇന്ദ്രാ 1990-ൽ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. യു.എസ്സിൽ ബോസ്റ്റേണ്‍ കണ്‍സൽട്ടന്‍സി ഗ്രൂപ്പിലൂടെയാണ് ഇന്ദ്രാനൂയി മാനേജ്മെന്റ് മേഖലയിൽ പ്രവേശിക്കുന്നത്. പിന്നീട്, 1986-മുതൽ 90 വരെ മോട്ടോറോളയുടെ (Motorola) കോർപ്പറേറ്റ് സ്ട്രാറ്റജി ആന്‍ഡ് പ്ലാനിങ് ബോർഡ് ഡയറക്ടറായും 1990 മുതൽ 94 വരെ ഏഷ്യ ബ്രൗണ്‍ ബോവെറിയുടെ സീനിയർ വൈസ്പ്രസിഡന്റായും പ്രവർത്തിച്ചു. 1994-ൽ, പെപ്സികോയുടെ കോർപ്പറേറ്റ് സ്ട്രാറ്റജി ആന്‍ഡ് ഡെവലപ്മെന്റിന്റെ സീനിയർ വൈസ്പ്രസിഡന്റായ ഇന്ദ്രാ പിന്നീട് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ചുമതലയേറ്റു. ചൈന, മധ്യപൂർവപ്രദേശം, ഇന്ത്യ എന്നിവിടങ്ങളിൽ പെപ്സി കൈവരിച്ച അഭൂതപൂർവമായ വളർച്ചയ്ക്കു പിന്നിൽ ഇന്ദ്രയായിരുന്നു. വിശ്വോത്തര ബ്രാന്‍ഡുകളായ ട്രാപിക്കാന, ക്വാക്കർ ഓട്ട്സ് എന്നിവ ഏറ്റെടുത്ത് പെപ്സിയുടെ വരുമാനവും ലാഭവും വർധിപ്പിക്കാന്‍ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. 2007-ൽ ഇന്ത്യാ ഗവണ്മെന്റ് ഇന്ദ്രാ നൂയിക്ക് പദ്മഭൂഷണ്‍ നൽകി ആദരിക്കുകയുണ്ടായി.
വേള്‍ഡ് ഇക്കണോമിക് ഫോറം, ഇന്റർ നാഷണൽ റെസ്ക്യൂ കമ്മിറ്റി, ലിങ്കണ് സെന്റർ ഫോർ ദ് പെർഫോമിങ് ആർട്ട്സ് എന്നിവയുടെ ബോർഡ് അംഗമാണ് ഇന്ദ്രാ നൂയി. യു.എസ്.-ഇന്ത്യാ ബിസിനസ് കൗണ്‍സിലിന്റെ ചെയർപേഴ്സണ്‍ (2008) എന്ന നിലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിൽ ഇവർ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമങ്ങള്‍ വിവിധ വർഷങ്ങളിൽ നടത്തിയ അഭിപ്രായ സർവേകളിൽ ഇന്ദ്രാ നൂയി ബിസിനസ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ വനിതയായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.