This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഡ്വേഡ്, ഗുഡ്‌റിച്ച് അച്ചിസണ്‍ (1856 -1931)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എഡ്വേഡ്, ഗുഡ്‌റിച്ച് അച്ചിസണ്‍ (1856 -1931) == == Edward Goodrich Acheson == അമേരിക്...) |
Mksol (സംവാദം | സംഭാവനകള്‍) (→Edward Goodrich Acheson) |
||
വരി 4: | വരി 4: | ||
== Edward Goodrich Acheson == | == Edward Goodrich Acheson == | ||
- | + | [[ചിത്രം:Vol5p98_Edward Goodrich Acheson.jpg|thumb|ഗുഡ്‌റിച്ച് അച്ചിസണ്‍ എഡ്വേഡ്]] | |
അമേരിക്കന്‍ രസതന്ത്രജ്ഞന്‍. വാഷിങ്‌ടണിലെ പെന്‍സിൽവാനിയയിൽ 1856 മാ. 9-ന് ജനിച്ചു. 1872-ലെ സാമ്പത്തികമാന്ദ്യകാലത്ത് ജീവസന്ധാരണത്തിനായി പല ജോലികളിലും എഡ്വേഡിന് ഏർപ്പെടേണ്ടി വന്നു. സമയം കിട്ടുമ്പോഴൊക്കെ വിദ്യുത് പരീക്ഷണങ്ങളിൽ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. | അമേരിക്കന്‍ രസതന്ത്രജ്ഞന്‍. വാഷിങ്‌ടണിലെ പെന്‍സിൽവാനിയയിൽ 1856 മാ. 9-ന് ജനിച്ചു. 1872-ലെ സാമ്പത്തികമാന്ദ്യകാലത്ത് ജീവസന്ധാരണത്തിനായി പല ജോലികളിലും എഡ്വേഡിന് ഏർപ്പെടേണ്ടി വന്നു. സമയം കിട്ടുമ്പോഴൊക്കെ വിദ്യുത് പരീക്ഷണങ്ങളിൽ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. | ||
06:40, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എഡ്വേഡ്, ഗുഡ്‌റിച്ച് അച്ചിസണ്‍ (1856 -1931)
Edward Goodrich Acheson
അമേരിക്കന്‍ രസതന്ത്രജ്ഞന്‍. വാഷിങ്‌ടണിലെ പെന്‍സിൽവാനിയയിൽ 1856 മാ. 9-ന് ജനിച്ചു. 1872-ലെ സാമ്പത്തികമാന്ദ്യകാലത്ത് ജീവസന്ധാരണത്തിനായി പല ജോലികളിലും എഡ്വേഡിന് ഏർപ്പെടേണ്ടി വന്നു. സമയം കിട്ടുമ്പോഴൊക്കെ വിദ്യുത് പരീക്ഷണങ്ങളിൽ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു.
1880-ൽ ഇദ്ദേഹത്തിന് എഡിസന്റെ പരീക്ഷണശാലയിൽ ഉദ്യോഗം ലഭിച്ചു. എഡിസന്റെ പ്രതിനിധി എന്ന നിലയിൽ യൂറോപ്പിൽ ശാസ്‌ത്രപ്രദർശനങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഇറ്റലി, ബൽജിയം, നെതർലന്‍ഡ്‌സ് എന്നിവിടങ്ങളിൽ ആദ്യമായി വൈദ്യുതവിളക്കുകള്‍ സ്ഥാപിക്കുന്നതിലും എഡ്വേഡ് പ്രധാന പങ്കുവഹിച്ചു. അതിനുശേഷം സ്വന്തം ഗവേഷണശ്രമങ്ങള്‍ക്കായി ഉദ്യോഗത്തിൽ നിന്നു വിരമിച്ചു.
കാർബണിനെ വജ്രം ആക്കിമാറ്റാനുള്ള ശ്രമത്തിൽ ആണ് എഡ്വേഡ് ആദ്യം മുഴുകിയത്. ഈ സംരംഭം വിജയിച്ചില്ലെങ്കിലും മറ്റു പല കണ്ടുപിടിത്തങ്ങള്‍ക്കും ആ യ്‌തനം സഹായകമായിത്തീർന്നു. അത്യുച്ച താപനിലയിൽ കാർബണും കളിമണ്ണും ചേർന്ന് വളരെ കാഠിന്യമുള്ള അലുമിനിയം ഓക്‌സൈഡ് ഉണ്ടാകുമെന്ന് ഇദ്ദേഹം കണ്ടുപിടിച്ചു. സിലിക്കണ്‍ കാർബൈഡ് എന്ന് പിന്നീട് അറിയപ്പെട്ട ഈ വസ്‌തുവിന് കാർബോറണ്ടം എന്നായിരുന്നു ഇദ്ദേഹം നാമകരണം ചെയ്‌തത്. പിന്നീടുള്ള അര നൂറ്റാണ്ടുകാലത്തോളം വജ്രം കഴിഞ്ഞാൽ ഏറ്റവും കാഠിന്യമുള്ള വസ്‌തുവായി ഇത് കണക്കാക്കപ്പെട്ടുവന്നു. ഒരു അപഘർഷകം (abrasive) എന്ന നിലയിൽ വളരെ പ്രയോജനകരമാണ് സിലിക്കണ്‍ കാർബൈഡ്. 1895-ൽ നയാഗ്രാ വെള്ളച്ചാട്ടത്തിനു സമീപമായി ഒരു കാർബോറണ്ടം ഫാക്‌ടറി ഇദ്ദേഹം സ്ഥാപിച്ചു. 1899 കാലത്ത് കാർബോറണ്ടത്തിന്മേൽ കഠിനതാപം പ്രയോഗിച്ച് ശുദ്ധമായ ഗ്രാഫൈറ്റ് ഇദ്ദേഹം നിർമിച്ചു. അത്യുച്ചതാപസഹങ്ങളായ സ്‌നേഹകങ്ങളും (ലൂബ്രിക്കന്റ്‌സ്) ഇലക്‌ട്രാഡുകളും നിർമിക്കുന്നതിന് ഏറ്റവും ഉപയുക്തമായിത്തീർന്നു ഈ ഗ്രാഫൈറ്റ്. 1931 ജൂല. 6-ന് ന്യൂയോർക്കിൽ അച്ചിസണ്‍ എഡ്വേഡ് നിര്യാതനായി.