This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യന്‍ എക്സ്പ്രസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ത്യന്‍ എക്സ്പ്രസ്) |
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ത്യന്‍ എക്സ്പ്രസ്) |
||
വരി 1: | വരി 1: | ||
== ഇന്ത്യന്‍ എക്സ്പ്രസ് == | == ഇന്ത്യന്‍ എക്സ്പ്രസ് == | ||
- | [[ചിത്രം: | + | [[ചിത്രം:Vol4p17_Ramanath Goenka.jpg|thumb|രാമനാഥഗോയങ്ക]] |
ഇന്ത്യയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, പൂണെ, ലഖ്നൗ, അഹമ്മദാബാദ്, ചണ്ഡിഗഢ് എന്നീ പ്രമുഖ കേന്ദ്രങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഈ വന്‍കിട ഇംഗ്ലീഷ് ദിനപത്രവും അതോടൊപ്പം മറ്റു ഭാഷാപത്രങ്ങളുമുള്ള പത്രശൃംഖലയുടെ സംഘാടകന്‍ വ്യവസായ പ്രമുഖനായ രാമനാഥഗോയങ്കയായിരുന്നു. പത്രശൃംഖല ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് ഇദ്ദേഹമാണ്. എക്സ്പ്രസ് ഗ്രൂപ്പ് പത്രങ്ങള്‍ എന്ന് ഈ ശൃംഖല അറിയപ്പെടുന്നു (നോ. ഗോയങ്ക). പ്രസിദ്ധ പത്രപ്രവർത്തകനായ എസ്. സദാനന്ദിന്റെ നേതൃത്വത്തിലുള്ള ഫ്രീ പ്രസ് ഒഫ് ഇന്ത്യ വാർത്താ ഏജന്‍സിയുടെ പ്രവർത്തനം നിലച്ചതോടെയാണ് അതിന്റെ ഉടമസ്ഥതയിൽ മദ്രാസിൽനിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ എക്സ്പ്രസ് എന്ന ദേശീയ ദിനപത്രം ഗോയങ്ക ഏറ്റെടുക്കുന്നത് (1935). | ഇന്ത്യയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, പൂണെ, ലഖ്നൗ, അഹമ്മദാബാദ്, ചണ്ഡിഗഢ് എന്നീ പ്രമുഖ കേന്ദ്രങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഈ വന്‍കിട ഇംഗ്ലീഷ് ദിനപത്രവും അതോടൊപ്പം മറ്റു ഭാഷാപത്രങ്ങളുമുള്ള പത്രശൃംഖലയുടെ സംഘാടകന്‍ വ്യവസായ പ്രമുഖനായ രാമനാഥഗോയങ്കയായിരുന്നു. പത്രശൃംഖല ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് ഇദ്ദേഹമാണ്. എക്സ്പ്രസ് ഗ്രൂപ്പ് പത്രങ്ങള്‍ എന്ന് ഈ ശൃംഖല അറിയപ്പെടുന്നു (നോ. ഗോയങ്ക). പ്രസിദ്ധ പത്രപ്രവർത്തകനായ എസ്. സദാനന്ദിന്റെ നേതൃത്വത്തിലുള്ള ഫ്രീ പ്രസ് ഒഫ് ഇന്ത്യ വാർത്താ ഏജന്‍സിയുടെ പ്രവർത്തനം നിലച്ചതോടെയാണ് അതിന്റെ ഉടമസ്ഥതയിൽ മദ്രാസിൽനിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ എക്സ്പ്രസ് എന്ന ദേശീയ ദിനപത്രം ഗോയങ്ക ഏറ്റെടുക്കുന്നത് (1935). | ||
കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തെ ഏറ്റവുമധികം അനുകൂലിച്ച ഒരു ഇംഗ്ലീഷ് ദിനപത്രമായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ്. പത്രനിയന്ത്രണ നിയമങ്ങളിലൂടെ ഇന്ത്യന്‍ എക്സ്പ്രസിനെ അമർച്ച ചെയ്യാന്‍ മദ്രാസ് ഗവണ്മെന്റ് ശ്രമിച്ചെങ്കിലും, ഈ നടപടികളെയെല്ലാം പത്രം ധീരമായി നേരിട്ടു. ദക്ഷിണേന്ത്യയിൽ സ്വാതന്ത്യ്ര സമരത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിച്ചതിനുള്ള എല്ലാ ബഹുമതിയും ഇന്ത്യന്‍ എക്സ്പ്രസ്സിന് അവകാശപ്പെട്ടതാണ്. ഇക്കാലത്ത് കെ. സന്താനമായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ മുഖ്യ പത്രാധിപർ. ഇന്ത്യന്‍ എക്സ്പ്രസ് മദ്രാസ്സിൽ പ്രചുരപ്രചാരം നേടിയതോടെ മധുര, വിജയവാഡ, ചിറ്റൂർ, ബംഗളൂരു എന്നീ നഗരങ്ങളിൽനിന്നു കൂടി അത് പ്രസിദ്ധീകരിക്കുവാന്‍ ഗോയങ്ക നടപടികള്‍ സ്വീകരിച്ചു. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഡൽഹി പതിപ്പ് 1963-ലും കൊച്ചിപതിപ്പ് 1973-ലും പുറത്തുവന്നു. കേരളത്തിൽ പിന്നീട് കോഴിക്കോട്, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിൽ നിന്നുകൂടി ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ പ്രധാന പത്രാധിപരായി ഫ്രാങ്ക് മൊറേസ് ഏറെക്കാലം സേവനമനുഷ്ഠിച്ചിരുന്നു. | കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തെ ഏറ്റവുമധികം അനുകൂലിച്ച ഒരു ഇംഗ്ലീഷ് ദിനപത്രമായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ്. പത്രനിയന്ത്രണ നിയമങ്ങളിലൂടെ ഇന്ത്യന്‍ എക്സ്പ്രസിനെ അമർച്ച ചെയ്യാന്‍ മദ്രാസ് ഗവണ്മെന്റ് ശ്രമിച്ചെങ്കിലും, ഈ നടപടികളെയെല്ലാം പത്രം ധീരമായി നേരിട്ടു. ദക്ഷിണേന്ത്യയിൽ സ്വാതന്ത്യ്ര സമരത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിച്ചതിനുള്ള എല്ലാ ബഹുമതിയും ഇന്ത്യന്‍ എക്സ്പ്രസ്സിന് അവകാശപ്പെട്ടതാണ്. ഇക്കാലത്ത് കെ. സന്താനമായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ മുഖ്യ പത്രാധിപർ. ഇന്ത്യന്‍ എക്സ്പ്രസ് മദ്രാസ്സിൽ പ്രചുരപ്രചാരം നേടിയതോടെ മധുര, വിജയവാഡ, ചിറ്റൂർ, ബംഗളൂരു എന്നീ നഗരങ്ങളിൽനിന്നു കൂടി അത് പ്രസിദ്ധീകരിക്കുവാന്‍ ഗോയങ്ക നടപടികള്‍ സ്വീകരിച്ചു. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഡൽഹി പതിപ്പ് 1963-ലും കൊച്ചിപതിപ്പ് 1973-ലും പുറത്തുവന്നു. കേരളത്തിൽ പിന്നീട് കോഴിക്കോട്, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിൽ നിന്നുകൂടി ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ പ്രധാന പത്രാധിപരായി ഫ്രാങ്ക് മൊറേസ് ഏറെക്കാലം സേവനമനുഷ്ഠിച്ചിരുന്നു. | ||
- | + | ||
ഗോയങ്കയുടെ മരണശേഷം എക്സ്പ്രസ് ഗ്രൂപ്പ് രണ്ടായി പിരിഞ്ഞു. ദക്ഷിണേന്ത്യയിലെ ഇന്ത്യന്‍ എക്സ്പ്രസ് പതിപ്പുകള്‍ ഗോയങ്കയുടെ പൗത്രനായ മനോജ്കുമാർ സൊന്താലിയയുടെ ഇന്ത്യന്‍ എക്സ്പ്രസ് മധുര ലിമിറ്റഡിന്റെയും വടക്കേ ഇന്ത്യയിലെ പതിപ്പുകള്‍ മറ്റൊരു പൗത്രനായ വിവേക് ഗോയങ്കയുടെ മുംബൈ ആസ്ഥാനമായ എക്സ്പ്രസ് ലിമിറ്റഡിന്റെയും നിയന്ത്രണത്തിലായി. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ദക്ഷിണേന്ത്യന്‍ പതിപ്പുകള്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്നറിയപ്പെടുന്നു. | ഗോയങ്കയുടെ മരണശേഷം എക്സ്പ്രസ് ഗ്രൂപ്പ് രണ്ടായി പിരിഞ്ഞു. ദക്ഷിണേന്ത്യയിലെ ഇന്ത്യന്‍ എക്സ്പ്രസ് പതിപ്പുകള്‍ ഗോയങ്കയുടെ പൗത്രനായ മനോജ്കുമാർ സൊന്താലിയയുടെ ഇന്ത്യന്‍ എക്സ്പ്രസ് മധുര ലിമിറ്റഡിന്റെയും വടക്കേ ഇന്ത്യയിലെ പതിപ്പുകള്‍ മറ്റൊരു പൗത്രനായ വിവേക് ഗോയങ്കയുടെ മുംബൈ ആസ്ഥാനമായ എക്സ്പ്രസ് ലിമിറ്റഡിന്റെയും നിയന്ത്രണത്തിലായി. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ദക്ഷിണേന്ത്യന്‍ പതിപ്പുകള്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്നറിയപ്പെടുന്നു. | ||
സാമൂഹ്യരാഷ്ട്രീയകാര്യങ്ങളിൽ സ്വതന്ത്രവും ധീരവുമായ നിലപാടുകളിലൂടെ പത്രപ്രവർത്തനരംഗത്തെ ശക്തമായ സാന്നിധ്യമാകാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന് കഴിഞ്ഞിട്ടുണ്ട്. അന്വേഷണാത്മക ജേണലിസത്തിന് പുതിയ മാനം നല്കിയ ഇന്ത്യന്‍ എക്സ്പ്രസ് ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ പത്രങ്ങളിലൊന്നാണ്. | സാമൂഹ്യരാഷ്ട്രീയകാര്യങ്ങളിൽ സ്വതന്ത്രവും ധീരവുമായ നിലപാടുകളിലൂടെ പത്രപ്രവർത്തനരംഗത്തെ ശക്തമായ സാന്നിധ്യമാകാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന് കഴിഞ്ഞിട്ടുണ്ട്. അന്വേഷണാത്മക ജേണലിസത്തിന് പുതിയ മാനം നല്കിയ ഇന്ത്യന്‍ എക്സ്പ്രസ് ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ പത്രങ്ങളിലൊന്നാണ്. | ||
- | + | [[ചിത്രം:Vol4p17_indian-express-story.jpg|thumb| ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം: മുഖപുറം]] | |
ഇന്ത്യന്‍ എക്സ്പ്രസ് കുടുംബത്തിലെ ഭാഷാപത്രങ്ങളും ശ്രദ്ധേയങ്ങളാണ്. മറാഠിയിലുള്ള ലോകസത്ത, ഹിന്ദിയിലുള്ള ജനസത്ത എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. ധനകാര്യ വിഷയങ്ങള്‍ക്കു കൂടുതൽ പ്രാമുഖ്യം നല്കുന്ന "ഫിനാന്‍ഷ്യൽ എക്സ്പ്രസ്' എന്ന ഇംഗ്ലീഷ് ഭാഷാ ദിനപത്രവും സ്ക്രീന്‍ എന്ന് ഇംഗ്ലീഷ് സിനിമാ വാരികയും എക്സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്നു. | ഇന്ത്യന്‍ എക്സ്പ്രസ് കുടുംബത്തിലെ ഭാഷാപത്രങ്ങളും ശ്രദ്ധേയങ്ങളാണ്. മറാഠിയിലുള്ള ലോകസത്ത, ഹിന്ദിയിലുള്ള ജനസത്ത എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. ധനകാര്യ വിഷയങ്ങള്‍ക്കു കൂടുതൽ പ്രാമുഖ്യം നല്കുന്ന "ഫിനാന്‍ഷ്യൽ എക്സ്പ്രസ്' എന്ന ഇംഗ്ലീഷ് ഭാഷാ ദിനപത്രവും സ്ക്രീന്‍ എന്ന് ഇംഗ്ലീഷ് സിനിമാ വാരികയും എക്സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്നു. |
05:02, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യന്‍ എക്സ്പ്രസ്
ഇന്ത്യയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, പൂണെ, ലഖ്നൗ, അഹമ്മദാബാദ്, ചണ്ഡിഗഢ് എന്നീ പ്രമുഖ കേന്ദ്രങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഈ വന്‍കിട ഇംഗ്ലീഷ് ദിനപത്രവും അതോടൊപ്പം മറ്റു ഭാഷാപത്രങ്ങളുമുള്ള പത്രശൃംഖലയുടെ സംഘാടകന്‍ വ്യവസായ പ്രമുഖനായ രാമനാഥഗോയങ്കയായിരുന്നു. പത്രശൃംഖല ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് ഇദ്ദേഹമാണ്. എക്സ്പ്രസ് ഗ്രൂപ്പ് പത്രങ്ങള്‍ എന്ന് ഈ ശൃംഖല അറിയപ്പെടുന്നു (നോ. ഗോയങ്ക). പ്രസിദ്ധ പത്രപ്രവർത്തകനായ എസ്. സദാനന്ദിന്റെ നേതൃത്വത്തിലുള്ള ഫ്രീ പ്രസ് ഒഫ് ഇന്ത്യ വാർത്താ ഏജന്‍സിയുടെ പ്രവർത്തനം നിലച്ചതോടെയാണ് അതിന്റെ ഉടമസ്ഥതയിൽ മദ്രാസിൽനിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ എക്സ്പ്രസ് എന്ന ദേശീയ ദിനപത്രം ഗോയങ്ക ഏറ്റെടുക്കുന്നത് (1935).
കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തെ ഏറ്റവുമധികം അനുകൂലിച്ച ഒരു ഇംഗ്ലീഷ് ദിനപത്രമായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ്. പത്രനിയന്ത്രണ നിയമങ്ങളിലൂടെ ഇന്ത്യന്‍ എക്സ്പ്രസിനെ അമർച്ച ചെയ്യാന്‍ മദ്രാസ് ഗവണ്മെന്റ് ശ്രമിച്ചെങ്കിലും, ഈ നടപടികളെയെല്ലാം പത്രം ധീരമായി നേരിട്ടു. ദക്ഷിണേന്ത്യയിൽ സ്വാതന്ത്യ്ര സമരത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിച്ചതിനുള്ള എല്ലാ ബഹുമതിയും ഇന്ത്യന്‍ എക്സ്പ്രസ്സിന് അവകാശപ്പെട്ടതാണ്. ഇക്കാലത്ത് കെ. സന്താനമായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ മുഖ്യ പത്രാധിപർ. ഇന്ത്യന്‍ എക്സ്പ്രസ് മദ്രാസ്സിൽ പ്രചുരപ്രചാരം നേടിയതോടെ മധുര, വിജയവാഡ, ചിറ്റൂർ, ബംഗളൂരു എന്നീ നഗരങ്ങളിൽനിന്നു കൂടി അത് പ്രസിദ്ധീകരിക്കുവാന്‍ ഗോയങ്ക നടപടികള്‍ സ്വീകരിച്ചു. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഡൽഹി പതിപ്പ് 1963-ലും കൊച്ചിപതിപ്പ് 1973-ലും പുറത്തുവന്നു. കേരളത്തിൽ പിന്നീട് കോഴിക്കോട്, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിൽ നിന്നുകൂടി ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ പ്രധാന പത്രാധിപരായി ഫ്രാങ്ക് മൊറേസ് ഏറെക്കാലം സേവനമനുഷ്ഠിച്ചിരുന്നു.
ഗോയങ്കയുടെ മരണശേഷം എക്സ്പ്രസ് ഗ്രൂപ്പ് രണ്ടായി പിരിഞ്ഞു. ദക്ഷിണേന്ത്യയിലെ ഇന്ത്യന്‍ എക്സ്പ്രസ് പതിപ്പുകള്‍ ഗോയങ്കയുടെ പൗത്രനായ മനോജ്കുമാർ സൊന്താലിയയുടെ ഇന്ത്യന്‍ എക്സ്പ്രസ് മധുര ലിമിറ്റഡിന്റെയും വടക്കേ ഇന്ത്യയിലെ പതിപ്പുകള്‍ മറ്റൊരു പൗത്രനായ വിവേക് ഗോയങ്കയുടെ മുംബൈ ആസ്ഥാനമായ എക്സ്പ്രസ് ലിമിറ്റഡിന്റെയും നിയന്ത്രണത്തിലായി. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ദക്ഷിണേന്ത്യന്‍ പതിപ്പുകള്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്നറിയപ്പെടുന്നു. സാമൂഹ്യരാഷ്ട്രീയകാര്യങ്ങളിൽ സ്വതന്ത്രവും ധീരവുമായ നിലപാടുകളിലൂടെ പത്രപ്രവർത്തനരംഗത്തെ ശക്തമായ സാന്നിധ്യമാകാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന് കഴിഞ്ഞിട്ടുണ്ട്. അന്വേഷണാത്മക ജേണലിസത്തിന് പുതിയ മാനം നല്കിയ ഇന്ത്യന്‍ എക്സ്പ്രസ് ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ പത്രങ്ങളിലൊന്നാണ്.
ഇന്ത്യന്‍ എക്സ്പ്രസ് കുടുംബത്തിലെ ഭാഷാപത്രങ്ങളും ശ്രദ്ധേയങ്ങളാണ്. മറാഠിയിലുള്ള ലോകസത്ത, ഹിന്ദിയിലുള്ള ജനസത്ത എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. ധനകാര്യ വിഷയങ്ങള്‍ക്കു കൂടുതൽ പ്രാമുഖ്യം നല്കുന്ന "ഫിനാന്‍ഷ്യൽ എക്സ്പ്രസ്' എന്ന ഇംഗ്ലീഷ് ഭാഷാ ദിനപത്രവും സ്ക്രീന്‍ എന്ന് ഇംഗ്ലീഷ് സിനിമാ വാരികയും എക്സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്നു.