This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്നം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 3: വരി 3:
ഭക്ഷിക്കപ്പെടുന്ന പദാര്‍ഥം. ഭക്ഷിക്കുക എന്നര്‍ഥമുള്ള 'അദ' ധാതുവില്‍നിന്ന് നിഷ്പന്നമായ പദം. തൈത്തിരിയോപനിഷത്തില്‍ ഭൃഗു പിതാവായ വരുണനോട് അന്നമാണ് ബ്രഹ്മമെന്ന് താന്‍ തപസ്സുകൊണ്ട് അറിഞ്ഞതായി ഒരു ഘട്ടത്തില്‍ പറയുന്നുണ്ട്. അന്നത്തില്‍ നിന്നാണ് ഭൂതങ്ങള്‍ (പ്രാണികള്‍) ഉണ്ടാകുന്നതെന്നും അന്നംകൊണ്ടാണ് ജീവിക്കുന്നതെന്നും അന്നത്തിലാണ് ലയിക്കുന്നതെന്നും സമര്‍ഥിച്ച് അന്നത്തിന്റെ ബ്രഹ്മത്വം അവിടെ നിഷ്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. 'അന്നം ബ്രഹ്മേതിവ്യജാനാത്. അന്നാദ്ധ്യേവഖ്ല്വിമാനി ഭൂതാനിജായന്തേ, അന്നേന ജാതാനി ജീവന്തി, അന്നം പ്രയന്ത്യഭിസംവിശന്തി' (തൈ. 3-2) 'അന്നം വൈപ്രാണിനഃ പ്രാണാഃ' 'സ ഏഷ വാ പുരുഷ: അന്നരസമയോ ഭവതി' എന്നിങ്ങനെ ശ്രുതിയിലും 'അന്നാദ് ഭവന്തി ഭൂതാനി' എന്നു ഭഗവദ്ഗീതയിലും (3-14) അന്നത്തിന്റെ പ്രാധാന്യം ഘോഷിക്കുന്ന വാക്യങ്ങള്‍ കാണുന്നു. അന്നത്തെക്കുറിച്ച് മനുസ്മൃതിയില്‍  

-
'അഗ്നൌ പ്രസ്താഹുതിസ്സമ്യ-
+
'അഗ്നൌ പ്രസ്താഹുതിസ്സമ്യ-
-
ഗാദിത്യമുപതിഷ്ഠതേ
+
ഗാദിത്യമുപതിഷ്ഠതേ
-
ആദിത്യാജ്ജായതേ വൃഷ്ടിഃ
+
ആദിത്യാജ്ജായതേ വൃഷ്ടിഃ
-
വൃഷ്ടേരന്നം തതഃ പ്രജാഃ (3:76)'
+
വൃഷ്ടേരന്നം തതഃ പ്രജാഃ (3:76)'
എന്നിങ്ങനെ പറഞ്ഞിട്ടുള്ളതില്‍നിന്ന് അതിന്റെ ഉത്പത്തി അനുക്രമം ഗ്രഹിക്കുവാന്‍ കഴിയും. യജമാനന്‍ അഗ്നിയില്‍ അര്‍പ്പിക്കുന്ന ആഹുതി ആദിത്യനില്‍ എത്തിച്ചേര്‍ന്ന് അവിടുന്നു വൃഷ്ടിയും തദ്വാരാ അന്നവും അതില്‍നിന്നു പ്രജകളും ഉദ്ഭവിക്കുന്നു എന്നാണ് ഇതിന്റെ സാരം.

09:11, 5 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അന്നത്തിന്റെ സാമാന്യഗുണങ്ങള്‍ ബുദ്ധി, ശുക്രം, പ്രീതി, പുഷ്ടി, ധാതുബലം, ഇന്ദ്രിയബലം എന്നിവയെ ഉണ്ടാക്കുകയാണ്. അന്നം പുതിയത്, പഴയത്, ചൂടുള്ളത്, കൂടുതല്‍ ചൂടുള്ളത് എന്നും മറ്റും പലതരത്തിലുളളതിനു ഫലഭേദങ്ങളും പ്രസ്തുതമായിട്ടുണ്ട്. അന്നദാനം എല്ലാ ദാനങ്ങളിലുംവച്ചു മികച്ചതാണെന്ന് പദ്മപുരാണത്തിലും മറ്റ് ഏതൊരു ദാനവും അന്നദാനത്തിന്റെ പതിനാറിലൊന്നുപോലും മേന്‍മയുള്ളതല്ലെന്നു വിഷ്ണുധര്‍മോത്തരത്തിലും കാണുന്നു. അന്നദാതാവ് പിതൃസ്ഥാനീയനായി വാഴ്ത്തപ്പെട്ടിട്ടുണ്ട്.

അന്നത്തെ നിന്ദിക്കരുത്, നിരസിക്കരുത്, അന്നം ധാരാളമായി ഉണ്ടാക്കണം (ദാനം ചെയ്യാന്‍വേണ്ടി) എന്നിങ്ങനെ ഉപനിഷത്തില്‍ അനുശാസിച്ചിട്ടുള്ളതും അന്നത്തിന്റെ മാഹാത്മ്യത്തിനു തെളിവാണ്.

(എം.എച്ച്. ശാസ്ത്രികള്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍