This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കങ്‌ഗാരു ദ്വീപ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കങ്‌ഗാരു ദ്വീപ്‌ == == kangaroo Island == ഇന്ത്യാസമുദ്രത്തില്‍, ആസ്‌റ്റ്...)
(kangaroo Island)
വരി 6: വരി 6:
ഇന്ത്യാസമുദ്രത്തില്‍, ആസ്‌റ്റ്രലിയയ്‌ക്കു തൊട്ടു തെക്കുള്ള ഒരു ദ്വീപ്‌. വന്‍കരച്ചരിവില്‍, സെന്റ്‌ വിന്‍സെന്റ്‌ ഉള്‍ക്കടലിന്റെ കവാടമധ്യത്തു സ്ഥിതിചെയ്യുന്നു. ആസ്‌റ്റ്രലിയയുടെ അധീനതയിലുള്ള ദ്വീപുകളില്‍ വലുപ്പത്തില്‍ മൂന്നാം സ്ഥാനമുള്ള ഇതിന്റെ വിസ്‌തൃതി 4,350 ച.കി.മീ. ആണ്‌. 146 കി.മീ. നീളമുള്ള ദ്വീപിന്റെ കൂടിയ വീതി 54 കി.മീറ്ററാണ്‌.

-
 
+
[[ചിത്രം:Vol6p17_Kangaroo island rock.jpg|thumb]]
കടലോരം ഒട്ടുമുക്കാലും കടുംതൂക്കായ പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു പീഠഭൂമിയാണ്‌ കങ്‌ഗാരുദ്വീപ്‌. വന്‍കരയിലുള്ള ജര്‍വിസ്‌ മുനമ്പിഌം ദ്വീപിലെ വില്ലോബി മുനമ്പിഌം ഇടയ്‌ക്കുള്ള ബാക്ക്‌ സ്റ്റാര്‍സ്‌ ജലസന്ധിക്കു കഷ്ടിച്ച്‌ 15 കി.മീ. വീതിയുണ്ട്‌. ഈ ദ്വീപിഌം വന്‍കരയിലെ യോര്‍ക്ക്‌ ഉപദ്വീപിഌം ഇടയ്‌ക്കാണ്‌ ഇന്‍വെസ്റ്റിഗേറ്റര്‍ കടലിടുക്ക്‌.  

16:18, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കങ്‌ഗാരു ദ്വീപ്‌

kangaroo Island

ഇന്ത്യാസമുദ്രത്തില്‍, ആസ്‌റ്റ്രലിയയ്‌ക്കു തൊട്ടു തെക്കുള്ള ഒരു ദ്വീപ്‌. വന്‍കരച്ചരിവില്‍, സെന്റ്‌ വിന്‍സെന്റ്‌ ഉള്‍ക്കടലിന്റെ കവാടമധ്യത്തു സ്ഥിതിചെയ്യുന്നു. ആസ്‌റ്റ്രലിയയുടെ അധീനതയിലുള്ള ദ്വീപുകളില്‍ വലുപ്പത്തില്‍ മൂന്നാം സ്ഥാനമുള്ള ഇതിന്റെ വിസ്‌തൃതി 4,350 ച.കി.മീ. ആണ്‌. 146 കി.മീ. നീളമുള്ള ദ്വീപിന്റെ കൂടിയ വീതി 54 കി.മീറ്ററാണ്‌.

കടലോരം ഒട്ടുമുക്കാലും കടുംതൂക്കായ പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു പീഠഭൂമിയാണ്‌ കങ്‌ഗാരുദ്വീപ്‌. വന്‍കരയിലുള്ള ജര്‍വിസ്‌ മുനമ്പിഌം ദ്വീപിലെ വില്ലോബി മുനമ്പിഌം ഇടയ്‌ക്കുള്ള ബാക്ക്‌ സ്റ്റാര്‍സ്‌ ജലസന്ധിക്കു കഷ്ടിച്ച്‌ 15 കി.മീ. വീതിയുണ്ട്‌. ഈ ദ്വീപിഌം വന്‍കരയിലെ യോര്‍ക്ക്‌ ഉപദ്വീപിഌം ഇടയ്‌ക്കാണ്‌ ഇന്‍വെസ്റ്റിഗേറ്റര്‍ കടലിടുക്ക്‌.

1802ല്‍ ദ്വീപിലെത്തിയ ആദ്യത്തെ ഇംഗ്ലീഷുകാരനായ മാത്യു ഫ്‌ളിന്‍ഡേഴ്‌സ്‌ ആണ്‌, ഇവിടെ കങ്‌ഗാരു ധാരാളമായുണ്ടായിരുന്നതിനാല്‍ ദ്വീപിന്‌ ഈ പേര്‍ നല്‍കിയത്‌. 1836ല്‍ ദ്വീപില്‍ അധിവാസമാരംഭിച്ചതിനെത്തുടര്‍ന്ന്‌ കിങ്‌സ്‌ കോര്‍ട്ട്‌ പ്രധാന പട്ടണമായി വികസിച്ചു.

ഫലഭൂയിഷ്‌ഠമല്ലാത്ത ഈ ദ്വീപിലെ മണ്ണ്‌ രണ്ടാം ലോകയുദ്ധാനന്തര ആവാസപദ്ധതിയിന്‍കീഴില്‍ നടപ്പാക്കിയ ഭൂവികസനപദ്ധതികളിലൂടെ കൃഷിക്ക്‌ അഌയോജ്യമാക്കിത്തീര്‍ത്തു. ഓട്‌സ്‌, ബാര്‍ലി, യൂക്കാലിപ്‌റ്റസ്‌ എന്നിവയാണു പ്രധാന കൃഷികള്‍. ധാരാളമായി വികസിപ്പിച്ചെടുത്ത മേച്ചില്‍പ്പുറങ്ങള്‍ സമൃദ്ധമായ കാലിസമ്പത്തിന്‌ കാരണമായിരിക്കുന്നു. ജിപ്‌സം, ടൂര്‍മലിന്‍, ഫെല്‍സ്‌പാര്‍ എന്നിവയാണ്‌ ഇവിടെ നിന്നും ലഭിക്കുന്ന പ്രധാന ധാതുക്കള്‍. അനവധി വേനല്‍ക്കാല സങ്കേതങ്ങളുള്ള ദ്വീപിന്റെ പശ്ചിമാര്‍ധത്തിലാണു ഫ്‌ളിന്‍ഡേഴ്‌സ്‌ ചേസ്‌ നാഷണല്‍ പാര്‍ക്ക്‌. വന്‍കരയുമായി വിമാനമാര്‍ഗവും കപ്പല്‍മാര്‍ഗവും ഗതാഗതബന്ധം സ്ഥാപിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍