This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒപ്പന്‍ഹൈമർ, ജൂലിയസ്‌ റോബർട്ട്‌ (1904 - 67)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒപ്പന്‍ഹൈമർ, ജൂലിയസ്‌ റോബർട്ട്‌ (1904 - 67) == == Oppenheimer, Julius Robert == യു.എസ്‌. ...)
(Oppenheimer, Julius Robert)
വരി 4: വരി 4:
== Oppenheimer, Julius Robert ==
== Oppenheimer, Julius Robert ==
-
 
+
[[ചിത്രം:Vol5p617_J Robert Oppenheimer.jpg|thumb|]]
യു.എസ്‌. ഭൗതികശാസ്‌ത്രജ്ഞന്‍. 1904 ഏ. 22-ന്‌ ന്യൂയോർക്കിൽ ജനിച്ചു. ഹാർവാഡ്‌, കേംബ്രിജ്‌, ഗോട്ടിന്‍ഗന്‍ എന്നീ സർവകലാശാലകളിൽ വിദ്യാഭ്യാസം നടത്തി. 1927-ൽ ഗോട്ടിന്‍ഗനിൽനിന്ന്‌ ഡോക്‌ടറേറ്റ്‌ ബിരുദം നേടി. പിന്നീട്‌ ലൈഡന്‍, സ്യൂറിച്ച്‌ എന്നിവിടങ്ങളിലെ രണ്ടുവർഷത്തെ പഠനത്തിനുശേഷം കാലിഫോർണിയാ സർവകലാശാലയിലും ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജിയിലും ഭൗതികശാസ്‌ത്ര പ്രാഫസറായി സേവനം അനുഷ്‌ഠിച്ചു.

ഇല്‌ട്രാണുകളുടെയും പോസിട്രാണുകളുടെയും ക്വാണ്ടം സിദ്ധാന്തം, കോസ്‌മികരശ്‌മികള്‍, അണുകേന്ദ്രഘടനാസിദ്ധാന്തം എന്നീ വിഷയങ്ങളിൽ ഒപ്പന്‍ഹൈമർ നടത്തിയ ഗവേഷണങ്ങള്‍ യു.എസ്‌. ശാസ്‌ത്രരംഗത്തെ സ്വാധീനിച്ചുകൊണ്ടിരുന്നു. ശാസ്‌ത്ര പ്രവർത്തനങ്ങളെ നയിക്കുന്നതിൽ ഇദ്ദേഹത്തിന്‌ അസാമാന്യമായ പാടവമുണ്ടായിരുന്നു. രണ്ടാംലോകയുദ്ധകാലത്ത്‌ ഇദ്ദേഹം ലോസ്‌ അലമോസ്‌ ലബോറട്ടറിയുടെ ഡയറക്‌ടറായി നിയമിക്കപ്പെട്ടു. 1943 മുതൽ 45 വരെ ഇവിടെ പ്രശസ്‌തരായ ശാസ്‌ത്രജ്ഞരുടെ ഒരു സംഘംതന്നെ ഇദ്ദേഹത്തിന്റെകൂടെ പ്രവർത്തിച്ചിരുന്നു. അലാമോഗോർ ഡോയിലെ അണുബോംബുപരീക്ഷണം ഒപ്പന്‍ഹൈമറുടെ നേതൃത്വത്തിലാണ്‌ വിജയകരമായി നടന്നത്‌.

10:21, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒപ്പന്‍ഹൈമർ, ജൂലിയസ്‌ റോബർട്ട്‌ (1904 - 67)

Oppenheimer, Julius Robert

യു.എസ്‌. ഭൗതികശാസ്‌ത്രജ്ഞന്‍. 1904 ഏ. 22-ന്‌ ന്യൂയോർക്കിൽ ജനിച്ചു. ഹാർവാഡ്‌, കേംബ്രിജ്‌, ഗോട്ടിന്‍ഗന്‍ എന്നീ സർവകലാശാലകളിൽ വിദ്യാഭ്യാസം നടത്തി. 1927-ൽ ഗോട്ടിന്‍ഗനിൽനിന്ന്‌ ഡോക്‌ടറേറ്റ്‌ ബിരുദം നേടി. പിന്നീട്‌ ലൈഡന്‍, സ്യൂറിച്ച്‌ എന്നിവിടങ്ങളിലെ രണ്ടുവർഷത്തെ പഠനത്തിനുശേഷം കാലിഫോർണിയാ സർവകലാശാലയിലും ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജിയിലും ഭൗതികശാസ്‌ത്ര പ്രാഫസറായി സേവനം അനുഷ്‌ഠിച്ചു. ഇല്‌ട്രാണുകളുടെയും പോസിട്രാണുകളുടെയും ക്വാണ്ടം സിദ്ധാന്തം, കോസ്‌മികരശ്‌മികള്‍, അണുകേന്ദ്രഘടനാസിദ്ധാന്തം എന്നീ വിഷയങ്ങളിൽ ഒപ്പന്‍ഹൈമർ നടത്തിയ ഗവേഷണങ്ങള്‍ യു.എസ്‌. ശാസ്‌ത്രരംഗത്തെ സ്വാധീനിച്ചുകൊണ്ടിരുന്നു. ശാസ്‌ത്ര പ്രവർത്തനങ്ങളെ നയിക്കുന്നതിൽ ഇദ്ദേഹത്തിന്‌ അസാമാന്യമായ പാടവമുണ്ടായിരുന്നു. രണ്ടാംലോകയുദ്ധകാലത്ത്‌ ഇദ്ദേഹം ലോസ്‌ അലമോസ്‌ ലബോറട്ടറിയുടെ ഡയറക്‌ടറായി നിയമിക്കപ്പെട്ടു. 1943 മുതൽ 45 വരെ ഇവിടെ പ്രശസ്‌തരായ ശാസ്‌ത്രജ്ഞരുടെ ഒരു സംഘംതന്നെ ഇദ്ദേഹത്തിന്റെകൂടെ പ്രവർത്തിച്ചിരുന്നു. അലാമോഗോർ ഡോയിലെ അണുബോംബുപരീക്ഷണം ഒപ്പന്‍ഹൈമറുടെ നേതൃത്വത്തിലാണ്‌ വിജയകരമായി നടന്നത്‌. 1947-ൽ ഒപ്പന്‍ഹൈമർ പ്രിന്‍സ്റ്റനിലെ "ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോർ അഡ്വാന്‍സ്‌ഡ്‌ സ്റ്റഡി' യുടെ ഡയറക്‌ടറായി. യു.എസ്‌. അറ്റോമിക്‌ എനർജി കമ്മിഷന്റെ ചെയർമാന്‍ (1946-52) എന്ന നിലയിൽ ഇദ്ദേഹം സേവനമനുഷ്‌ഠിച്ചു. ആധുനികയുഗത്തിൽ ശാസ്‌ത്രജ്ഞന്റെ ആവശ്യകതയെപ്പറ്റി ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങളാണ്‌ ദി ഓപ്പണ്‍ മൈന്‍ഡ്‌, സയന്‍സ്‌ ആന്‍ഡ്‌ ദ്‌ കോമണ്‍ അണ്ടർ സ്റ്റാന്റിങ്‌ എന്നിവ. 1963-ൽ ഇദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടർ സ്ഥാനത്തുനിന്ന്‌ പിരിഞ്ഞു. 1967 ഫെ. 18-ന്‌ ഒപ്പന്‍ഹൈമർ പ്രിന്‍സ്റ്റനിൽ നിര്യാതനായി.

ഒപ്പന്‍ഹൈമർ: ലെറ്റേഴ്‌സ്‌ ആന്‍ഡ്‌ റിക്കളക്ഷന്‍സ്‌ (1980), അണ്‍കോമണ്‍സെന്‍സ്‌ (1984), ആറ്റം ആന്‍ഡ്‌ വോയ്‌സ്‌: സയന്‍സ്‌ ആന്‍ഡ്‌ കമ്യൂണിറ്റി (1989) എന്നിവ ഇദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച കൃതികളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍