This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒറോഷ്യസ്‌, പൗലൂസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒറോഷ്യസ്‌, പൗലൂസ്‌ == == Orosius Paulus == എ.ഡി. 5-ാം ശതകത്തിൽ സ്‌പെയിനിൽ ജീ...)
അടുത്ത വ്യത്യാസം →

06:50, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒറോഷ്യസ്‌, പൗലൂസ്‌

Orosius Paulus

എ.ഡി. 5-ാം ശതകത്തിൽ സ്‌പെയിനിൽ ജീവിച്ചിരുന്ന ചരിത്രകാരനും മതപണ്ഡിതനും. ഒരു പ്രസ്‌ബിറ്റീരിയന്‍ പുരോഹിതനായ ഇദ്ദേഹം സെന്റ്‌ അഗസ്റ്റിനോടൊത്ത്‌ വളരെക്കാലം താമസിച്ചിരുന്നു. സെന്റ്‌ അഗസ്റ്റിന്റെ നിർദേശപ്രകാരം അഡ്‌വെർസസ്‌ പഗനൊസ്‌ ഹിസ്റ്റോറിയാരം ലിബ്രി ഢകക എന്ന പേരിൽ ഒരു ചരിത്രകൃതി ഒറോഷ്യസ്‌ എഴുതി; ഒരു സഭാവിശ്വാസി എഴുതിയ ആദ്യത്തെ ലോകചരിത്രമായിരുന്നു ഇത്‌. റോമാസാമ്രാജ്യത്തിന്റെ തകർച്ചയ്‌ക്കുള്ള ഉത്തരവാദിത്തം ക്രിസ്‌ത്യാനികളുടെമേൽ ചുമത്തിക്കൊണ്ടുള്ള അവിശ്വാസിക(Heathens)ളുടെ ആരോപണത്തെ നിഷേധിക്കുകയായിരുന്നു ഈ കൃതിയുടെ ലക്ഷ്യം. ലിവി, ടാസിറ്റസ്‌ തുടങ്ങിയ റോമന്‍ ചരിത്രകാരന്മാരുടെ കൃതികളെ ആധാരമാക്കി അവിശ്വാസികളുടെ കാലത്തെ ഇരുണ്ട ഒരധ്യായമായി ഒറോഷ്യസ്‌ ചിത്രീകരിച്ചു. ഈ കൃതിക്കു വളരെ പ്രചാരം ലഭിച്ചെങ്കിലും പണ്ഡിതന്മാർക്കിടയിൽ ഇതിന്‌ വേണ്ടത്ര മതിപ്പുണ്ടായിട്ടില്ല. മറ്റു ചില കൃതികളുടെ കർത്തൃത്വവും ഇദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ടിട്ടുണ്ട്‌.

എ.ഡി. 415-ൽ സെന്റ്‌ അഗസ്റ്റിന്റെ നിർദേശാനുസരണം ഒറോഷ്യസ്‌ പലസ്‌തീനിലേക്കുപോയി. മനുഷ്യമോചനത്തിന്‌ ദൈവത്തിനുള്ള പങ്കിനെ പരിമിതപ്പെടുത്തിക്കൊണ്ടുള്ള ബ്രിട്ടീഷുകാരനായ പെലേജിയസ്‌ (Pelagius)എന്ന മതദാർശനികന്റെ പ്രചാരണങ്ങളെ എതിർക്കുകയായിരുന്നു ലക്ഷ്യം. ജറുസലേമിൽ വിളിച്ചുകൂട്ടിയ ഒരു സൂനഹദോസിൽവച്ച്‌ ഒറോഷ്യസ്‌ പെലേജിയസ്സിനെ തുറന്നെതിർക്കുകയും മതനിന്ദകനായി അധിക്ഷേപിക്കുകയും ചെയ്‌തു. മടക്കയാത്രയ്‌ക്കിടയിൽ ഉത്തര ആഫ്രിക്കയിൽ 415 ഡിസംബറിൽ ഒറോഷ്യസ്‌ അന്തരിച്ചു. നോ. പെലേജിയനിസം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍