This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏവിയറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏവിയറി == == Aviary == പക്ഷികളെ വളർത്തുന്നതിനും ഇണക്കുന്നതിനും അവയ...)
(Aviary)
വരി 4: വരി 4:
== Aviary ==
== Aviary ==
-
 
+
[[ചിത്രം:Vol5p433_Aviary.jpg|thumb|]]
പക്ഷികളെ വളർത്തുന്നതിനും ഇണക്കുന്നതിനും അവയുടെ വർഗോത്‌പാദനം നിർവഹിക്കുന്നതിനും ആയി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വലിയ കൂടുകള്‍, കെട്ടിടങ്ങള്‍, നിർദിഷ്‌ടസ്ഥലങ്ങള്‍ എന്നിവയ്‌ക്കു പൊതുവായുള്ള പേര്‌. മുറികള്‍ക്കുള്ളിൽ അടച്ചുപൂട്ടി പക്ഷികളെ സൂക്ഷിക്കുക സാധാരണമല്ല. ഏവിയറിക്കുള്ളിൽ പക്ഷികള്‍ക്ക്‌ ചെറുകൂടുകളിലും മറ്റും ഉള്ളതിനെക്കാള്‍ കൂടുതൽ സ്വാതന്ത്യ്രം ലഭ്യമാകുന്നു.

05:34, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഏവിയറി

Aviary

പക്ഷികളെ വളർത്തുന്നതിനും ഇണക്കുന്നതിനും അവയുടെ വർഗോത്‌പാദനം നിർവഹിക്കുന്നതിനും ആയി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വലിയ കൂടുകള്‍, കെട്ടിടങ്ങള്‍, നിർദിഷ്‌ടസ്ഥലങ്ങള്‍ എന്നിവയ്‌ക്കു പൊതുവായുള്ള പേര്‌. മുറികള്‍ക്കുള്ളിൽ അടച്ചുപൂട്ടി പക്ഷികളെ സൂക്ഷിക്കുക സാധാരണമല്ല. ഏവിയറിക്കുള്ളിൽ പക്ഷികള്‍ക്ക്‌ ചെറുകൂടുകളിലും മറ്റും ഉള്ളതിനെക്കാള്‍ കൂടുതൽ സ്വാതന്ത്യ്രം ലഭ്യമാകുന്നു.

പുരാതന റോമാസാമ്രാജ്യകാലഘട്ടം മുതല്‌ക്കു തന്നെ ഏവിയറികള്‍ നിലവിലുണ്ടായിരുന്നു. വളരെ കുറച്ചു ജനാലകളുള്ളതും അടച്ചുപൂട്ടിയതുമായ ഒരു മുറിയായിരുന്നു റോമാക്കാരുടെ ഏവിയറി. ഇവ വളരെ വലുപ്പമേറിയ കൂടുകളായിരുന്നു. ഇന്നത്തെ ഏവിയറികളിൽ പക്ഷികള്‍ക്കു ലഭിക്കുന്ന സ്വാതന്ത്യ്രം അന്നില്ലായിരുന്നു. എ.ഡി. 16-ാം ശതകത്തിൽ മെക്‌സിക്കോയിലും ഏവിയറികള്‍ ഉണ്ടായിരുന്നതായി മെക്‌സിക്കോ കീഴടക്കിയ സ്‌പാനിഷ്‌ ചക്രവർത്തി കോർട്ടേസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

കമ്പിവലകൊണ്ടു മറച്ച്‌, അതിനുള്ളിൽ ഒരു "വിഹഗഗൃഹം' (bird house) ഉണ്ടാക്കിയിട്ടുള്ള, അതിവിസ്‌തൃതമായ സ്ഥലത്തെയാണ്‌ ആധുനിക-ഏവിയറി എന്നു വിളിക്കുന്നത്‌. ശീതകാലത്ത്‌ പക്ഷികള്‍ക്കാവശ്യമായിവരുന്ന അഭയസങ്കേതമായാണ്‌ "വിഹഗഗൃഹം' നിർമിക്കുന്നത്‌. കൂടുകെട്ടുന്നതിലുള്ള പ്രത്യേകതകള്‍, ഇണയെ ആകർഷിക്കുന്ന വിവിധ രീതികള്‍ (courtship), അടയിരിക്കൽ തുടങ്ങി പക്ഷികളുടെ എല്ലാ പ്രത്യേകതകളെപ്പറ്റിയും സൂക്ഷ്‌മമായി പഠിക്കുന്നതിന്‌ വലിയ ഏവിയറികള്‍ സഹായകമാകുന്നു.

ഏറ്റവും വലിയ ആധുനിക-ഏവിയറികളിൽ ഒന്നാണ്‌ സെന്റ്‌ ലൂയി സുവോളജിക്കൽ ഗാർഡനിലുള്ളത്‌. ന്യൂയോർക്ക്‌ സിറ്റിയിലെ സുവോളജിക്കൽ പാർക്കിലുള്ള "വിഹഗഗൃഹം' അതിനുള്ളിലും പുറത്തുമായി 152 കൂടുകളോടു കൂടിയതാണ്‌. ഇത്‌ പലയിനം നീർപ്പക്ഷികളു(water bird)ടെയും വേനൽക്കാല വസതിയുമാകുന്നു. കഴുകന്‍ (eagle and vulture), വാന്‍കോഴി (pheasant), പ്രാവുകള്‍ തുടങ്ങി വിവിധയിനം പക്ഷികള്‍ക്കോരോന്നിനും പ്രത്യേകമായ ഏവിയറുകളുമുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%B5%E0%B4%BF%E0%B4%AF%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍