This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏയ്‌പിയോർനിത്തിഡേ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഏയ്‌പിയോർനിത്തിഡേ == == Aepyornithide == നാമാവശേഷമായിക്കഴിഞ്ഞ ഭീമാകാര...) |
Mksol (സംവാദം | സംഭാവനകള്‍) (→Aepyornithide) |
||
വരി 4: | വരി 4: | ||
== Aepyornithide == | == Aepyornithide == | ||
- | + | [[ചിത്രം:Vol5p433_Aepyornis 1.jpg|thumb|]] | |
+ | [[ചിത്രം:Vol5p433_Aepyornis egg 1.jpg|thumb|]] | ||
നാമാവശേഷമായിക്കഴിഞ്ഞ ഭീമാകാരങ്ങളായ പക്ഷികളുടെ കുടുംബം. ഈ ഒരു കുടുംബം മാത്രമേ ഏയ്‌പിയോർനിത്തിഫോർമീസ് പക്ഷിഗോത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. ഓളിഗോസീന്‍ ശേഖരങ്ങളിൽനിന്നും അതിനുശേഷമുള്ള ആഫ്രിക്കന്‍ ശേഖരങ്ങളിൽനിന്നും കിട്ടിയിട്ടുള്ള പല പക്ഷിമുട്ടകളും ഈ കുടുംബാംഗങ്ങളുടേതായി കരുതപ്പെട്ടുവരുന്നു. മഡഗാസ്‌കറിൽനിന്നു ലഭിച്ച പ്ലീസ്റ്റസീന്‍ ശേഖരങ്ങളിലാണ് ഇത് ഏറ്റവും കൂടുതലായി കാണുന്നത് (പ്ലീസ്റ്റസീന്‍ യുഗത്തിന്റെ ആരംഭം 25,00,000 വർഷം മുമ്പാണ്. 10,000 വർഷം മുമ്പ് അതവസാനിച്ചു). ഏയ്‌പിയോർനിസ് എന്നറിയപ്പെടുന്ന പക്ഷികളാണ് ഈ കുടുംബത്തിന്റെ പ്രതിനിധികള്‍. ഇന്നുവരെ അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലുപ്പമേറിയ പക്ഷിയാണിത്. വളരെ മുമ്പ് നാമാവശേഷമായിക്കഴിഞ്ഞിട്ടുള്ള ഈ പക്ഷിയുടെ ശരീരത്തിന് 438 കിലോഗ്രാം ഭാരമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇന്നു ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും വലുതായ ഒട്ടകപ്പക്ഷിയുടെ തൂക്കം 100 കിലോഗ്രാം മാത്രമാണ്. ഭാരമേറിയ ശരീരത്തെ താങ്ങാന്‍പറ്റിയവിധം ബലിഷ്‌ഠങ്ങളായിരുന്നു ഏയ്‌പിയോർനിസിന്റെ നാലുവിരലുള്ള കാലുകള്‍. എന്നാൽ ചിറകുകള്‍ ഒട്ടുംതന്നെ വികസിതങ്ങളായിരുന്നില്ല; തല താരതമ്യേന ചെറുതും കഴുത്ത് നീണ്ടുമെലിഞ്ഞതുമായിരുന്നു. | നാമാവശേഷമായിക്കഴിഞ്ഞ ഭീമാകാരങ്ങളായ പക്ഷികളുടെ കുടുംബം. ഈ ഒരു കുടുംബം മാത്രമേ ഏയ്‌പിയോർനിത്തിഫോർമീസ് പക്ഷിഗോത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. ഓളിഗോസീന്‍ ശേഖരങ്ങളിൽനിന്നും അതിനുശേഷമുള്ള ആഫ്രിക്കന്‍ ശേഖരങ്ങളിൽനിന്നും കിട്ടിയിട്ടുള്ള പല പക്ഷിമുട്ടകളും ഈ കുടുംബാംഗങ്ങളുടേതായി കരുതപ്പെട്ടുവരുന്നു. മഡഗാസ്‌കറിൽനിന്നു ലഭിച്ച പ്ലീസ്റ്റസീന്‍ ശേഖരങ്ങളിലാണ് ഇത് ഏറ്റവും കൂടുതലായി കാണുന്നത് (പ്ലീസ്റ്റസീന്‍ യുഗത്തിന്റെ ആരംഭം 25,00,000 വർഷം മുമ്പാണ്. 10,000 വർഷം മുമ്പ് അതവസാനിച്ചു). ഏയ്‌പിയോർനിസ് എന്നറിയപ്പെടുന്ന പക്ഷികളാണ് ഈ കുടുംബത്തിന്റെ പ്രതിനിധികള്‍. ഇന്നുവരെ അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലുപ്പമേറിയ പക്ഷിയാണിത്. വളരെ മുമ്പ് നാമാവശേഷമായിക്കഴിഞ്ഞിട്ടുള്ള ഈ പക്ഷിയുടെ ശരീരത്തിന് 438 കിലോഗ്രാം ഭാരമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇന്നു ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും വലുതായ ഒട്ടകപ്പക്ഷിയുടെ തൂക്കം 100 കിലോഗ്രാം മാത്രമാണ്. ഭാരമേറിയ ശരീരത്തെ താങ്ങാന്‍പറ്റിയവിധം ബലിഷ്‌ഠങ്ങളായിരുന്നു ഏയ്‌പിയോർനിസിന്റെ നാലുവിരലുള്ള കാലുകള്‍. എന്നാൽ ചിറകുകള്‍ ഒട്ടുംതന്നെ വികസിതങ്ങളായിരുന്നില്ല; തല താരതമ്യേന ചെറുതും കഴുത്ത് നീണ്ടുമെലിഞ്ഞതുമായിരുന്നു. | ||
ഇതിൽ പല അംഗങ്ങളും ഭീമാകാരങ്ങളായിരുന്നു. ഏയ് പിയോർനിസ് റ്റൈറ്റന്‍ എന്നയിനത്തിന് മൂന്നു മീറ്ററിലേറെ ഉയരമുണ്ടായിരുന്നതായി കരുതപ്പെടുന്നു. ഇതിന്റെ മുട്ടകള്‍ ഫോസിൽ ശേഖരങ്ങളിൽ സുലഭമാണ്. വിലങ്ങനെ ഉദ്ദേശം ഒരു മീറ്ററും കുറുകേ 0.8 മീറ്ററും ഉള്ള മുട്ട ഇക്കൂട്ടത്തിൽനിന്നും ലഭിച്ചിട്ടുണ്ട്. ഒമ്പതു ലിറ്റർ ദ്രവപദാർഥം ഉള്‍ക്കൊള്ളാന്‍ ഇതിനു കഴിവുണ്ടെന്നു കണക്കാക്കപ്പെടുന്നു. | ഇതിൽ പല അംഗങ്ങളും ഭീമാകാരങ്ങളായിരുന്നു. ഏയ് പിയോർനിസ് റ്റൈറ്റന്‍ എന്നയിനത്തിന് മൂന്നു മീറ്ററിലേറെ ഉയരമുണ്ടായിരുന്നതായി കരുതപ്പെടുന്നു. ഇതിന്റെ മുട്ടകള്‍ ഫോസിൽ ശേഖരങ്ങളിൽ സുലഭമാണ്. വിലങ്ങനെ ഉദ്ദേശം ഒരു മീറ്ററും കുറുകേ 0.8 മീറ്ററും ഉള്ള മുട്ട ഇക്കൂട്ടത്തിൽനിന്നും ലഭിച്ചിട്ടുണ്ട്. ഒമ്പതു ലിറ്റർ ദ്രവപദാർഥം ഉള്‍ക്കൊള്ളാന്‍ ഇതിനു കഴിവുണ്ടെന്നു കണക്കാക്കപ്പെടുന്നു. | ||
പറക്കാന്‍ കഴിവില്ലാത്ത "റാറ്റൈറ്റെ' പക്ഷിവർഗത്തിലാണ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കിലും ഇവയുടെ പൂർവികരെക്കുറിച്ച് വ്യക്തമായ അറിവില്ല. ന്യൂസിലന്‍ഡിൽ കാണപ്പെടുന്ന ഒരിനം റാറ്റൈറ്റെ പക്ഷിയായ മോവാ (Dinornithiformes)കളോടൊപ്പം ഏയ്‌പിയോർനിസിന് സ്ഥാനം നല്‌കാറുണ്ടെങ്കിലും തലയുടെ രൂപഘടനയിലും മറ്റും കാണുന്ന സാദൃശ്യത്താൽ ഇവയ്‌ക്ക് ഒട്ടകപ്പക്ഷികളോട് കൂടുതൽ ബന്ധമുള്ളതായിട്ടാണ് ഇപ്പോള്‍ കരുതിവരുന്നത്. നോ. റാറ്റൈറ്റെ | പറക്കാന്‍ കഴിവില്ലാത്ത "റാറ്റൈറ്റെ' പക്ഷിവർഗത്തിലാണ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കിലും ഇവയുടെ പൂർവികരെക്കുറിച്ച് വ്യക്തമായ അറിവില്ല. ന്യൂസിലന്‍ഡിൽ കാണപ്പെടുന്ന ഒരിനം റാറ്റൈറ്റെ പക്ഷിയായ മോവാ (Dinornithiformes)കളോടൊപ്പം ഏയ്‌പിയോർനിസിന് സ്ഥാനം നല്‌കാറുണ്ടെങ്കിലും തലയുടെ രൂപഘടനയിലും മറ്റും കാണുന്ന സാദൃശ്യത്താൽ ഇവയ്‌ക്ക് ഒട്ടകപ്പക്ഷികളോട് കൂടുതൽ ബന്ധമുള്ളതായിട്ടാണ് ഇപ്പോള്‍ കരുതിവരുന്നത്. നോ. റാറ്റൈറ്റെ |
05:14, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഏയ്‌പിയോർനിത്തിഡേ
Aepyornithide
നാമാവശേഷമായിക്കഴിഞ്ഞ ഭീമാകാരങ്ങളായ പക്ഷികളുടെ കുടുംബം. ഈ ഒരു കുടുംബം മാത്രമേ ഏയ്‌പിയോർനിത്തിഫോർമീസ് പക്ഷിഗോത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. ഓളിഗോസീന്‍ ശേഖരങ്ങളിൽനിന്നും അതിനുശേഷമുള്ള ആഫ്രിക്കന്‍ ശേഖരങ്ങളിൽനിന്നും കിട്ടിയിട്ടുള്ള പല പക്ഷിമുട്ടകളും ഈ കുടുംബാംഗങ്ങളുടേതായി കരുതപ്പെട്ടുവരുന്നു. മഡഗാസ്‌കറിൽനിന്നു ലഭിച്ച പ്ലീസ്റ്റസീന്‍ ശേഖരങ്ങളിലാണ് ഇത് ഏറ്റവും കൂടുതലായി കാണുന്നത് (പ്ലീസ്റ്റസീന്‍ യുഗത്തിന്റെ ആരംഭം 25,00,000 വർഷം മുമ്പാണ്. 10,000 വർഷം മുമ്പ് അതവസാനിച്ചു). ഏയ്‌പിയോർനിസ് എന്നറിയപ്പെടുന്ന പക്ഷികളാണ് ഈ കുടുംബത്തിന്റെ പ്രതിനിധികള്‍. ഇന്നുവരെ അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലുപ്പമേറിയ പക്ഷിയാണിത്. വളരെ മുമ്പ് നാമാവശേഷമായിക്കഴിഞ്ഞിട്ടുള്ള ഈ പക്ഷിയുടെ ശരീരത്തിന് 438 കിലോഗ്രാം ഭാരമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇന്നു ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും വലുതായ ഒട്ടകപ്പക്ഷിയുടെ തൂക്കം 100 കിലോഗ്രാം മാത്രമാണ്. ഭാരമേറിയ ശരീരത്തെ താങ്ങാന്‍പറ്റിയവിധം ബലിഷ്‌ഠങ്ങളായിരുന്നു ഏയ്‌പിയോർനിസിന്റെ നാലുവിരലുള്ള കാലുകള്‍. എന്നാൽ ചിറകുകള്‍ ഒട്ടുംതന്നെ വികസിതങ്ങളായിരുന്നില്ല; തല താരതമ്യേന ചെറുതും കഴുത്ത് നീണ്ടുമെലിഞ്ഞതുമായിരുന്നു. ഇതിൽ പല അംഗങ്ങളും ഭീമാകാരങ്ങളായിരുന്നു. ഏയ് പിയോർനിസ് റ്റൈറ്റന്‍ എന്നയിനത്തിന് മൂന്നു മീറ്ററിലേറെ ഉയരമുണ്ടായിരുന്നതായി കരുതപ്പെടുന്നു. ഇതിന്റെ മുട്ടകള്‍ ഫോസിൽ ശേഖരങ്ങളിൽ സുലഭമാണ്. വിലങ്ങനെ ഉദ്ദേശം ഒരു മീറ്ററും കുറുകേ 0.8 മീറ്ററും ഉള്ള മുട്ട ഇക്കൂട്ടത്തിൽനിന്നും ലഭിച്ചിട്ടുണ്ട്. ഒമ്പതു ലിറ്റർ ദ്രവപദാർഥം ഉള്‍ക്കൊള്ളാന്‍ ഇതിനു കഴിവുണ്ടെന്നു കണക്കാക്കപ്പെടുന്നു.
പറക്കാന്‍ കഴിവില്ലാത്ത "റാറ്റൈറ്റെ' പക്ഷിവർഗത്തിലാണ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കിലും ഇവയുടെ പൂർവികരെക്കുറിച്ച് വ്യക്തമായ അറിവില്ല. ന്യൂസിലന്‍ഡിൽ കാണപ്പെടുന്ന ഒരിനം റാറ്റൈറ്റെ പക്ഷിയായ മോവാ (Dinornithiformes)കളോടൊപ്പം ഏയ്‌പിയോർനിസിന് സ്ഥാനം നല്‌കാറുണ്ടെങ്കിലും തലയുടെ രൂപഘടനയിലും മറ്റും കാണുന്ന സാദൃശ്യത്താൽ ഇവയ്‌ക്ക് ഒട്ടകപ്പക്ഷികളോട് കൂടുതൽ ബന്ധമുള്ളതായിട്ടാണ് ഇപ്പോള്‍ കരുതിവരുന്നത്. നോ. റാറ്റൈറ്റെ