This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉച്ചാവചം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഉച്ചാവചം == == Relief == ഭൂമിശാസ്‌ത്രത്തിൽ, സ്ഥലങ്ങളുടെ മാധ്യ-സമുദ...) |
Mksol (സംവാദം | സംഭാവനകള്‍) (→Relief) |
||
വരി 7: | വരി 7: | ||
ഭൂമിശാസ്‌ത്രത്തിൽ, സ്ഥലങ്ങളുടെ മാധ്യ-സമുദ്രനിരപ്പിൽ നിന്നുള്ള നിമ്‌നോന്നതാവസ്ഥ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദം. ഭൂപ്രതലത്തിന്റെ മാധ്യനിരപ്പിൽ നിന്നുള്ള ഉയരമോ താഴ്‌ചയോ അതതു സ്ഥലത്തിന്റെ കാലാവസ്ഥയിലും ആപേക്ഷികപ്രകൃതിയിലും ഗണ്യമായ സ്വാധീനത ചെലുത്തുന്നതുമൂലം ഉച്ചാവചം(relief)മാനവവ്യാപാരങ്ങളെ നിയന്ത്രിക്കുന്ന ഘടകമായി മാറിയിരിക്കുന്നു. ഇക്കാരണംകൊണ്ട് ഏതെങ്കിലും ഒരു പ്രദേശത്തിന്റെയോ മേഖലയുടെയോ സാമ്പത്തികാസൂത്രണം ലക്ഷ്യമാക്കി രചിക്കപ്പെടുന്ന വിതരണ മാനചിത്ര(statistical map)ങ്ങളുടെ വിശകലനത്തിന് ആധാത്രി (matrix) ആയി വർത്തിക്കുന്നത് ഉച്ചാവച മാനചിത്രം (relief map) ആണ്. മാനചിത്രങ്ങളിൽ ഉച്ചാവചം സ്‌പഷ്‌ടമാക്കുന്നതിനു സ്വീകരിക്കപ്പെട്ടുപോരുന്ന സങ്കേതങ്ങളാണ് ഇതിനുപരി പ്രധാനമായും ചർച്ചചെയ്യപ്പെട്ടിട്ടുള്ളത്. | ഭൂമിശാസ്‌ത്രത്തിൽ, സ്ഥലങ്ങളുടെ മാധ്യ-സമുദ്രനിരപ്പിൽ നിന്നുള്ള നിമ്‌നോന്നതാവസ്ഥ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദം. ഭൂപ്രതലത്തിന്റെ മാധ്യനിരപ്പിൽ നിന്നുള്ള ഉയരമോ താഴ്‌ചയോ അതതു സ്ഥലത്തിന്റെ കാലാവസ്ഥയിലും ആപേക്ഷികപ്രകൃതിയിലും ഗണ്യമായ സ്വാധീനത ചെലുത്തുന്നതുമൂലം ഉച്ചാവചം(relief)മാനവവ്യാപാരങ്ങളെ നിയന്ത്രിക്കുന്ന ഘടകമായി മാറിയിരിക്കുന്നു. ഇക്കാരണംകൊണ്ട് ഏതെങ്കിലും ഒരു പ്രദേശത്തിന്റെയോ മേഖലയുടെയോ സാമ്പത്തികാസൂത്രണം ലക്ഷ്യമാക്കി രചിക്കപ്പെടുന്ന വിതരണ മാനചിത്ര(statistical map)ങ്ങളുടെ വിശകലനത്തിന് ആധാത്രി (matrix) ആയി വർത്തിക്കുന്നത് ഉച്ചാവച മാനചിത്രം (relief map) ആണ്. മാനചിത്രങ്ങളിൽ ഉച്ചാവചം സ്‌പഷ്‌ടമാക്കുന്നതിനു സ്വീകരിക്കപ്പെട്ടുപോരുന്ന സങ്കേതങ്ങളാണ് ഇതിനുപരി പ്രധാനമായും ചർച്ചചെയ്യപ്പെട്ടിട്ടുള്ളത്. | ||
+ | |||
ഭൂതലത്തെ പൊതുവേ കര, കടൽ എന്നിങ്ങനെ വിഭജിക്കാം. ഉച്ചാവചം അടിസ്ഥാനമാക്കിയുള്ള വിഭജനമാണിത്; ഭൂപ്രതലമാകെ അവിച്ഛിന്നമായി മൂടിക്കാണുന്ന ഭൂവല്‌ക(crust)ത്തേിലെ മാധ്യസമുദ്രനിരപ്പിലും ഉയർന്നുള്ള ഭാഗങ്ങള്‍ കരയും ജലമഗ്‌നമായുള്ള ഭാഗങ്ങള്‍ കടലും ആയി വ്യവഹരിക്കപ്പെടുന്നു. കടൽത്തറയെ വന്‍കരാവേദിക, വന്‍കരച്ചരിവ്, അഗാധമേഖല എന്നിങ്ങനെ വ്യത്യസ്‌ത ഭൂരൂപങ്ങളായി വർഗീകരിച്ചിരിക്കുന്നു. ഇതുപോലെ തന്നെ കരയെ സമതലം, പീഠഭൂമി, പർവതം എന്നീ ഉപവിഭാഗങ്ങളായി തിരിക്കാവുന്നതാണ്. ചെറിയ തോതിലുള്ള ഉച്ചാവചം കൂടി പരിഗണിക്കുമ്പോള്‍ താഴ്‌വര, കുന്ന്, തടം, വരമ്പ് (ridge) തുടങ്ങി വ്യതിരിക്തങ്ങളായ നിരവധി ഭൂരൂപങ്ങള്‍ കടൽത്തറ ഉള്‍പ്പെടെയുള്ള ഭൂതലമൊട്ടാകെ കാണുവാന്‍ കഴിയും. മാനചിത്രകലയുടെ പ്രാരംഭകാലം മുതല്‌ക്കേ ഉച്ചാവചസൂചന ഒരു പ്രശ്‌നമായിരുന്നു. സങ്കീർണങ്ങളായ ത്രിമാനപ്രതിരൂപങ്ങളെ ദ്വിമാനരൂപത്തിൽ സമപ്രതലങ്ങളിലേക്ക് പകർത്തുന്നതിനു പറ്റിയ പ്രവിധികള്‍ കണ്ടെത്തുവാന്‍ മാനചിത്രകാരന്മാർ ശ്രമിച്ചുപോന്നു. തികച്ചും അപ്രമാദമായ ഒരു സങ്കേതം പ്രാവർത്തികമായിട്ടില്ലാത്ത അവസ്ഥയാണ് ഇപ്പോഴും ഉള്ളത്. മാനചിത്ര നിർമാണത്തിൽ പരക്കെ സ്വീകരിക്കപ്പെട്ടുപോരുന്ന ഉച്ചാവചപ്രദർശനരീതികളെ ദൃശ്യരൂപപരം, ഗണിതീയം, സങ്കലിതം എന്നിങ്ങനെ മൂന്നിനമായി തിരിക്കാവുന്നതാണ്. | ഭൂതലത്തെ പൊതുവേ കര, കടൽ എന്നിങ്ങനെ വിഭജിക്കാം. ഉച്ചാവചം അടിസ്ഥാനമാക്കിയുള്ള വിഭജനമാണിത്; ഭൂപ്രതലമാകെ അവിച്ഛിന്നമായി മൂടിക്കാണുന്ന ഭൂവല്‌ക(crust)ത്തേിലെ മാധ്യസമുദ്രനിരപ്പിലും ഉയർന്നുള്ള ഭാഗങ്ങള്‍ കരയും ജലമഗ്‌നമായുള്ള ഭാഗങ്ങള്‍ കടലും ആയി വ്യവഹരിക്കപ്പെടുന്നു. കടൽത്തറയെ വന്‍കരാവേദിക, വന്‍കരച്ചരിവ്, അഗാധമേഖല എന്നിങ്ങനെ വ്യത്യസ്‌ത ഭൂരൂപങ്ങളായി വർഗീകരിച്ചിരിക്കുന്നു. ഇതുപോലെ തന്നെ കരയെ സമതലം, പീഠഭൂമി, പർവതം എന്നീ ഉപവിഭാഗങ്ങളായി തിരിക്കാവുന്നതാണ്. ചെറിയ തോതിലുള്ള ഉച്ചാവചം കൂടി പരിഗണിക്കുമ്പോള്‍ താഴ്‌വര, കുന്ന്, തടം, വരമ്പ് (ridge) തുടങ്ങി വ്യതിരിക്തങ്ങളായ നിരവധി ഭൂരൂപങ്ങള്‍ കടൽത്തറ ഉള്‍പ്പെടെയുള്ള ഭൂതലമൊട്ടാകെ കാണുവാന്‍ കഴിയും. മാനചിത്രകലയുടെ പ്രാരംഭകാലം മുതല്‌ക്കേ ഉച്ചാവചസൂചന ഒരു പ്രശ്‌നമായിരുന്നു. സങ്കീർണങ്ങളായ ത്രിമാനപ്രതിരൂപങ്ങളെ ദ്വിമാനരൂപത്തിൽ സമപ്രതലങ്ങളിലേക്ക് പകർത്തുന്നതിനു പറ്റിയ പ്രവിധികള്‍ കണ്ടെത്തുവാന്‍ മാനചിത്രകാരന്മാർ ശ്രമിച്ചുപോന്നു. തികച്ചും അപ്രമാദമായ ഒരു സങ്കേതം പ്രാവർത്തികമായിട്ടില്ലാത്ത അവസ്ഥയാണ് ഇപ്പോഴും ഉള്ളത്. മാനചിത്ര നിർമാണത്തിൽ പരക്കെ സ്വീകരിക്കപ്പെട്ടുപോരുന്ന ഉച്ചാവചപ്രദർശനരീതികളെ ദൃശ്യരൂപപരം, ഗണിതീയം, സങ്കലിതം എന്നിങ്ങനെ മൂന്നിനമായി തിരിക്കാവുന്നതാണ്. | ||
വരി 12: | വരി 13: | ||
i. ഹേഷ്യൂറിങ്. അടുപ്പിച്ചടുപ്പിച്ച് സമാന്തരമായി വരയ്‌ക്കുന്ന നന്നേ നേർത്ത രേഖകളുടെ അടുക്കുകളിലൂടെ ഉച്ചാവചം രേഖപ്പെടുത്തുന്ന സമ്പ്രദായമാണ് ഹേഷ്യൂറിങ്. രേഖകള്‍ക്കിടയ്‌ക്കുള്ള അകലം വ്യത്യാസപ്പെടുത്തിയാണ് ഉച്ചാവചം സ്‌പഷ്‌ടമാക്കുന്നത്. നിബിഡമായ രേഖാശ്രണി ചെങ്കുത്തായ ചരിവുകളെ സൂചിപ്പിക്കുന്നു. മന്ദപ്രവണങ്ങളായ ഭൂരൂപങ്ങള്‍ പ്രദർശിപ്പിക്കുവാന്‍ രേഖകള്‍ക്കിടയ്‌ക്കുള്ള അകലം ക്രമേണ കൂട്ടുകയും ചെയ്യുന്നു. ചരിവിന്റെ ദിശയിലാണ് ഹേഷ്യൂർ രേഖകള്‍ വരയ്‌ക്കപ്പെടുന്നത്. യഥാതഥമായ ഭൂദൃശ്യം ഒരുക്കുന്നതിന് ഇതു സഹായിക്കുന്നു. എന്നാൽ ഉച്ചാവചത്തിന്റെ താരതമ്യസ്വഭാവം സ്‌പഷ്‌ടമാക്കുവാനല്ലാതെ, കൃത്യമായ അളവു നിർണയിക്കുന്നതിന് ഈ രീതി അസമർഥമാണ്. സങ്കീർണപ്രകൃതിയുള്ള പ്രദേശങ്ങളുടെ മാനചിത്രം തയ്യാറാക്കുമ്പോള്‍ ഹേഷ്യൂർ രേഖകളുടെ ആധിക്യം മറ്റു ഘടകങ്ങള്‍ അടയാളപ്പെടുത്തുന്നതിന് തടസ്സമായിത്തീരുന്നു. എങ്കിലും ഉച്ചാവചത്തിലെ സ്ഥാനീയ വ്യതിയാനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നതിനാൽ ഈ രീതി പ്രാധാന്യം അർഹിക്കുന്നുമുണ്ട്. | i. ഹേഷ്യൂറിങ്. അടുപ്പിച്ചടുപ്പിച്ച് സമാന്തരമായി വരയ്‌ക്കുന്ന നന്നേ നേർത്ത രേഖകളുടെ അടുക്കുകളിലൂടെ ഉച്ചാവചം രേഖപ്പെടുത്തുന്ന സമ്പ്രദായമാണ് ഹേഷ്യൂറിങ്. രേഖകള്‍ക്കിടയ്‌ക്കുള്ള അകലം വ്യത്യാസപ്പെടുത്തിയാണ് ഉച്ചാവചം സ്‌പഷ്‌ടമാക്കുന്നത്. നിബിഡമായ രേഖാശ്രണി ചെങ്കുത്തായ ചരിവുകളെ സൂചിപ്പിക്കുന്നു. മന്ദപ്രവണങ്ങളായ ഭൂരൂപങ്ങള്‍ പ്രദർശിപ്പിക്കുവാന്‍ രേഖകള്‍ക്കിടയ്‌ക്കുള്ള അകലം ക്രമേണ കൂട്ടുകയും ചെയ്യുന്നു. ചരിവിന്റെ ദിശയിലാണ് ഹേഷ്യൂർ രേഖകള്‍ വരയ്‌ക്കപ്പെടുന്നത്. യഥാതഥമായ ഭൂദൃശ്യം ഒരുക്കുന്നതിന് ഇതു സഹായിക്കുന്നു. എന്നാൽ ഉച്ചാവചത്തിന്റെ താരതമ്യസ്വഭാവം സ്‌പഷ്‌ടമാക്കുവാനല്ലാതെ, കൃത്യമായ അളവു നിർണയിക്കുന്നതിന് ഈ രീതി അസമർഥമാണ്. സങ്കീർണപ്രകൃതിയുള്ള പ്രദേശങ്ങളുടെ മാനചിത്രം തയ്യാറാക്കുമ്പോള്‍ ഹേഷ്യൂർ രേഖകളുടെ ആധിക്യം മറ്റു ഘടകങ്ങള്‍ അടയാളപ്പെടുത്തുന്നതിന് തടസ്സമായിത്തീരുന്നു. എങ്കിലും ഉച്ചാവചത്തിലെ സ്ഥാനീയ വ്യതിയാനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നതിനാൽ ഈ രീതി പ്രാധാന്യം അർഹിക്കുന്നുമുണ്ട്. | ||
- | + | [[ചിത്രം:Vol5p433_Uchavacham-1.jpg|thumb|]] | |
ii. ഹിൽഷേഡിങ്. പ്രസക്തഭൂഭാഗത്തിന്റെ ഉച്ചാവചമാതൃക ഏതെങ്കിലും പ്രകാശസ്രാതസ്സിനെ അഭിമുഖീകരിക്കുമ്പോള്‍ ഉളവാകുന്ന ദൃശ്യം സിതാസിതിവർണരചനയിലൂടെ ദ്യോതിപ്പിക്കുന്ന രീതിയാണ് ഹിൽഷേഡിങ്. പ്രകാശം പതിക്കുന്നത് ഉച്ചാവചമാതൃകയുടെ നേർമുകളിൽനിന്നോ വടക്കു പടിഞ്ഞാറുനിന്നു ചരിഞ്ഞോ ആയി സങ്കല്‌പിക്കപ്പെടുന്നു. പ്രകാശം നേർമുകളിൽനിന്നാകുമ്പോള്‍ ചെങ്കുത്തായ ചരിവുകള്‍ ഇരുണ്ട ഷേഡിങ് കൊണ്ടും മന്ദപ്രവണങ്ങളായ ഭാഗങ്ങള്‍ നേർത്ത ഷേഡിങ്‌കൊണ്ടും സൂചിപ്പിക്കപ്പെടുന്നു. പ്രകാശം വടക്കു പടിഞ്ഞാറേ കോണിൽനിന്നു പതിക്കുന്നുവെന്നു സങ്കല്‌പിക്കുമ്പോള്‍ വടക്ക് പടിഞ്ഞാറും പടിഞ്ഞാറും ചരിവുകളെ ഷേഡിങ് ഇല്ലാതെയും തെക്ക് കിഴക്കും കിഴക്കും ചരിവുകളെ ഷേഡിങ് നല്‌കിയും സൂചിപ്പിക്കുന്നു. ഈ രീതിയിൽ ഉച്ചാവചം പ്രദർശിപ്പിക്കുമ്പോള്‍ പ്രകാശാഭിമുഖമായ ഭാഗങ്ങളിലെ തൂക്കായ ചരിവുകള്‍ മന്ദപ്രവണങ്ങളായും നിഴൽഭാഗത്തെ നിരന്ന ഭാഗങ്ങള്‍ ചരിഞ്ഞവയായും ധരിക്കണം. കൃത്യമായ ഉയരം നിർണയിക്കുന്നതിന് ഹിൽഷേഡിങ് സഹായകമല്ലെങ്കിലും ഭൂപ്രകൃതി വ്യക്തമാക്കുന്ന മാനചിത്രങ്ങളിൽ സമോച്ചരേഖ(contour)കളോടൊപ്പം ഹിൽഷേഡിങ്ങും ഉപയോഗപ്പെടുത്തിവരുന്നു. | ii. ഹിൽഷേഡിങ്. പ്രസക്തഭൂഭാഗത്തിന്റെ ഉച്ചാവചമാതൃക ഏതെങ്കിലും പ്രകാശസ്രാതസ്സിനെ അഭിമുഖീകരിക്കുമ്പോള്‍ ഉളവാകുന്ന ദൃശ്യം സിതാസിതിവർണരചനയിലൂടെ ദ്യോതിപ്പിക്കുന്ന രീതിയാണ് ഹിൽഷേഡിങ്. പ്രകാശം പതിക്കുന്നത് ഉച്ചാവചമാതൃകയുടെ നേർമുകളിൽനിന്നോ വടക്കു പടിഞ്ഞാറുനിന്നു ചരിഞ്ഞോ ആയി സങ്കല്‌പിക്കപ്പെടുന്നു. പ്രകാശം നേർമുകളിൽനിന്നാകുമ്പോള്‍ ചെങ്കുത്തായ ചരിവുകള്‍ ഇരുണ്ട ഷേഡിങ് കൊണ്ടും മന്ദപ്രവണങ്ങളായ ഭാഗങ്ങള്‍ നേർത്ത ഷേഡിങ്‌കൊണ്ടും സൂചിപ്പിക്കപ്പെടുന്നു. പ്രകാശം വടക്കു പടിഞ്ഞാറേ കോണിൽനിന്നു പതിക്കുന്നുവെന്നു സങ്കല്‌പിക്കുമ്പോള്‍ വടക്ക് പടിഞ്ഞാറും പടിഞ്ഞാറും ചരിവുകളെ ഷേഡിങ് ഇല്ലാതെയും തെക്ക് കിഴക്കും കിഴക്കും ചരിവുകളെ ഷേഡിങ് നല്‌കിയും സൂചിപ്പിക്കുന്നു. ഈ രീതിയിൽ ഉച്ചാവചം പ്രദർശിപ്പിക്കുമ്പോള്‍ പ്രകാശാഭിമുഖമായ ഭാഗങ്ങളിലെ തൂക്കായ ചരിവുകള്‍ മന്ദപ്രവണങ്ങളായും നിഴൽഭാഗത്തെ നിരന്ന ഭാഗങ്ങള്‍ ചരിഞ്ഞവയായും ധരിക്കണം. കൃത്യമായ ഉയരം നിർണയിക്കുന്നതിന് ഹിൽഷേഡിങ് സഹായകമല്ലെങ്കിലും ഭൂപ്രകൃതി വ്യക്തമാക്കുന്ന മാനചിത്രങ്ങളിൽ സമോച്ചരേഖ(contour)കളോടൊപ്പം ഹിൽഷേഡിങ്ങും ഉപയോഗപ്പെടുത്തിവരുന്നു. | ||
+ | [[ചിത്രം:Vol5p433_Uchavacham-2.jpg|thumb|]] | ||
iii. ലേയർഷേഡിങ്. ഇത്ര മീ. മുതൽ ഇത്ര മീ. വരെ എന്ന കണക്കിൽ ഭൂഭാഗങ്ങളെ ഉന്നതി മേഖലകളായി വിഭജിച്ച് ഓരോ മേഖലയെയും വെണ്ണേറെ വർണങ്ങളിൽ പ്രദർശിപ്പിക്കുന്ന രീതിയാണ് ലേയർഷേഡിങ്. നിമ്‌നോന്നതവും സങ്കീർണവുമായ ഭൂഭാഗങ്ങളുടെ മാനചിത്രങ്ങളിലാണ് ഈ രീതി സ്വീകരിച്ചുകാണുന്നത്. വിവിധ രാജ്യങ്ങള്‍ പുറപ്പെടുവിക്കുന്ന മാനചിത്രങ്ങളിൽ വെണ്ണേറെ വർണവ്യവസ്ഥ സ്വീകരിച്ചുവരുന്നതുമൂലം ഓരോ മാനചിത്രത്തിലെയും സൂചികാപത്രം സസൂക്ഷ്‌മം പരിശോധിച്ചശേഷമേ മാനചിത്രപഠനം സാധിക്കുകയുള്ളൂ. പച്ച, മഞ്ഞ, തവിട്ട്, ചുവപ്പ്, നീലലോഹിതം, ശുഭ്രം എന്നിങ്ങനെ ആരോഹണക്രമത്തിൽ നിറം കൊടുക്കുന്നതാണ് സാധാരണ സമ്പ്രദായം. ഒരേ നിറത്തിന്റെ തന്നെ നന്നേ നേർത്ത ഷേഡിങ്ങിൽ തുടങ്ങി ഉയരത്തിനാനുപാതികമായി ഷേഡിങ് കടുപ്പിക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. | iii. ലേയർഷേഡിങ്. ഇത്ര മീ. മുതൽ ഇത്ര മീ. വരെ എന്ന കണക്കിൽ ഭൂഭാഗങ്ങളെ ഉന്നതി മേഖലകളായി വിഭജിച്ച് ഓരോ മേഖലയെയും വെണ്ണേറെ വർണങ്ങളിൽ പ്രദർശിപ്പിക്കുന്ന രീതിയാണ് ലേയർഷേഡിങ്. നിമ്‌നോന്നതവും സങ്കീർണവുമായ ഭൂഭാഗങ്ങളുടെ മാനചിത്രങ്ങളിലാണ് ഈ രീതി സ്വീകരിച്ചുകാണുന്നത്. വിവിധ രാജ്യങ്ങള്‍ പുറപ്പെടുവിക്കുന്ന മാനചിത്രങ്ങളിൽ വെണ്ണേറെ വർണവ്യവസ്ഥ സ്വീകരിച്ചുവരുന്നതുമൂലം ഓരോ മാനചിത്രത്തിലെയും സൂചികാപത്രം സസൂക്ഷ്‌മം പരിശോധിച്ചശേഷമേ മാനചിത്രപഠനം സാധിക്കുകയുള്ളൂ. പച്ച, മഞ്ഞ, തവിട്ട്, ചുവപ്പ്, നീലലോഹിതം, ശുഭ്രം എന്നിങ്ങനെ ആരോഹണക്രമത്തിൽ നിറം കൊടുക്കുന്നതാണ് സാധാരണ സമ്പ്രദായം. ഒരേ നിറത്തിന്റെ തന്നെ നന്നേ നേർത്ത ഷേഡിങ്ങിൽ തുടങ്ങി ഉയരത്തിനാനുപാതികമായി ഷേഡിങ് കടുപ്പിക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. | ||
വരി 21: | വരി 23: | ||
ii. സമോച്ചരേഖാലേഖനം. ഉച്ചാവചപ്രദർശനത്തിന് സർവസാധാരണമായി സ്വീകരിച്ചു കാണുന്നത് ഈ രീതിയാണ്. മാധ്യ-സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ യോജിപ്പിക്കുന്ന സാങ്കല്‌പിക രേഖകളാണ് സമോച്ചരേഖകള്‍. ഇവ ഭാഗികമായി സർവേക്ഷണത്തിലൂടെയും കുറെയൊക്കെ അന്തർഗണന(interpolation)ത്തിലൂടെയുമാണ് നിർണയിക്കപ്പെടുന്നത്. അന്തർഗണനത്തിലൂടെ നിർണയിക്കപ്പെടുന്നവയെ പ്രരൂപോച്ചരേഖകള്‍ (form lines)എന്നു വിശേഷിപ്പിക്കാറുമുണ്ട്. വിമാനഛായാഗ്രഹണ(air photography)ത്തിലൂടെ ലഭിക്കുന്ന ഫോട്ടോഗ്രാഫുകളിൽ നിന്ന് അത്യാധുനികങ്ങളായ ത്രിമാനലേഖനോപകരണങ്ങള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തിലും കൃത്യമായും സമോച്ചരേഖകള്‍ നിർമിച്ചെടുക്കാവുന്നതാണ്. ലേഖനം ചെയ്യപ്പെടുന്ന സമോച്ചരേഖകളുടെ മൂല്യങ്ങള്‍ മീ. കണക്കിൽ പത്തിന്റെയോ നൂറിന്റെയോ ഗുണിതങ്ങളായിരിക്കണമെന്നതാണ് അന്താരാഷ്‌ട്ര ഭൂപട ശാസ്‌ത്രസംഘടനയുടെ നിർദേശം. എന്നാൽ അന്തർസംസ്ഥാന പ്രാധാന്യം മാത്രം കല്‌പിക്കപ്പെടുന്ന ഭൂപടങ്ങളിൽ മെട്രിക് രീതിക്കു പകരം അതതു രാജ്യത്തു പ്രചാരത്തിലുള്ള ഏകകങ്ങള്‍ സ്വീകരിക്കുന്നതും അസാധാരണമല്ല. നിയതമായ മൂല്യാന്തരാളത്തിലാണ് സമോച്ചരേഖകള്‍ ലേഖനം ചെയ്യപ്പെടുന്നത്. സമോച്ചരേഖാന്തരം (contour intervel) മാനചിത്രങ്ങളുടെ ആപേക്ഷിക വലുപ്പവും അവയുടെ ഉപയോഗവും കണക്കിലെടുത്ത് നിർണയിക്കപ്പെടുന്നു. തൂക്കായ ചരിവുകളുള്ള പർവതഭാഗങ്ങളിൽ സമോച്ചരേഖകള്‍ നന്നേ അടുപ്പിച്ചും നിരപ്പായമേഖലകളിൽ വളരെ അകലത്തിലായും രേഖപ്പെടുത്തപ്പെടും. ഇക്കാരണംകൊണ്ട് ചെറിയ മാപകത്തിൽ നിർമിക്കപ്പെടുന്ന ധരാതലീയചിത്ര(topographic sheetങ്ങളിലും മറ്റും രണ്ടു സമോച്ചരേഖാന്തരാളങ്ങള്‍ സ്വീകരിക്കപ്പെടാറുണ്ട്. നിമ്‌നോന്നതമേഖലകളിലേക്ക് കൂടിയതും നിരന്ന പ്രദേശങ്ങളിലേക്ക് കുറഞ്ഞതുമായ അന്തരാളങ്ങളിൽ സമോച്ചരേഖകള്‍ ലേഖനം ചെയ്യപ്പെടുന്നു. | ii. സമോച്ചരേഖാലേഖനം. ഉച്ചാവചപ്രദർശനത്തിന് സർവസാധാരണമായി സ്വീകരിച്ചു കാണുന്നത് ഈ രീതിയാണ്. മാധ്യ-സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ യോജിപ്പിക്കുന്ന സാങ്കല്‌പിക രേഖകളാണ് സമോച്ചരേഖകള്‍. ഇവ ഭാഗികമായി സർവേക്ഷണത്തിലൂടെയും കുറെയൊക്കെ അന്തർഗണന(interpolation)ത്തിലൂടെയുമാണ് നിർണയിക്കപ്പെടുന്നത്. അന്തർഗണനത്തിലൂടെ നിർണയിക്കപ്പെടുന്നവയെ പ്രരൂപോച്ചരേഖകള്‍ (form lines)എന്നു വിശേഷിപ്പിക്കാറുമുണ്ട്. വിമാനഛായാഗ്രഹണ(air photography)ത്തിലൂടെ ലഭിക്കുന്ന ഫോട്ടോഗ്രാഫുകളിൽ നിന്ന് അത്യാധുനികങ്ങളായ ത്രിമാനലേഖനോപകരണങ്ങള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തിലും കൃത്യമായും സമോച്ചരേഖകള്‍ നിർമിച്ചെടുക്കാവുന്നതാണ്. ലേഖനം ചെയ്യപ്പെടുന്ന സമോച്ചരേഖകളുടെ മൂല്യങ്ങള്‍ മീ. കണക്കിൽ പത്തിന്റെയോ നൂറിന്റെയോ ഗുണിതങ്ങളായിരിക്കണമെന്നതാണ് അന്താരാഷ്‌ട്ര ഭൂപട ശാസ്‌ത്രസംഘടനയുടെ നിർദേശം. എന്നാൽ അന്തർസംസ്ഥാന പ്രാധാന്യം മാത്രം കല്‌പിക്കപ്പെടുന്ന ഭൂപടങ്ങളിൽ മെട്രിക് രീതിക്കു പകരം അതതു രാജ്യത്തു പ്രചാരത്തിലുള്ള ഏകകങ്ങള്‍ സ്വീകരിക്കുന്നതും അസാധാരണമല്ല. നിയതമായ മൂല്യാന്തരാളത്തിലാണ് സമോച്ചരേഖകള്‍ ലേഖനം ചെയ്യപ്പെടുന്നത്. സമോച്ചരേഖാന്തരം (contour intervel) മാനചിത്രങ്ങളുടെ ആപേക്ഷിക വലുപ്പവും അവയുടെ ഉപയോഗവും കണക്കിലെടുത്ത് നിർണയിക്കപ്പെടുന്നു. തൂക്കായ ചരിവുകളുള്ള പർവതഭാഗങ്ങളിൽ സമോച്ചരേഖകള്‍ നന്നേ അടുപ്പിച്ചും നിരപ്പായമേഖലകളിൽ വളരെ അകലത്തിലായും രേഖപ്പെടുത്തപ്പെടും. ഇക്കാരണംകൊണ്ട് ചെറിയ മാപകത്തിൽ നിർമിക്കപ്പെടുന്ന ധരാതലീയചിത്ര(topographic sheetങ്ങളിലും മറ്റും രണ്ടു സമോച്ചരേഖാന്തരാളങ്ങള്‍ സ്വീകരിക്കപ്പെടാറുണ്ട്. നിമ്‌നോന്നതമേഖലകളിലേക്ക് കൂടിയതും നിരന്ന പ്രദേശങ്ങളിലേക്ക് കുറഞ്ഞതുമായ അന്തരാളങ്ങളിൽ സമോച്ചരേഖകള്‍ ലേഖനം ചെയ്യപ്പെടുന്നു. | ||
+ | [[ചിത്രം:Vol5p433_Uchavacham-3.jpg|thumb|]] | ||
+ | |||
സമോച്ചരേഖകള്‍ തിരശ്ചീനമായും അതതു സ്ഥലത്തെ നതി(dip)ക്കു ലംബമായുമാണ് വരയ്‌ക്കപ്പെടുന്നത്. മാനചിത്രത്തിന്റെ സീമകളാൽ പരിച്ഛേദിതമാവുന്നില്ലെങ്കിൽ, അവിച്ഛിന്നവും സംവൃതവുമായ രേഖകളാണ് ഇവ. തൂക്കായ ചരിവുകളിൽ നന്നേ ഞെരുങ്ങിയും മന്ദപ്രവണങ്ങളായ പ്രദേശങ്ങളിൽ സാമാന്യേന അകന്നും കാണപ്പെടുന്നു. അന്തരാളം വളരെ കൂടിയിരിക്കുമ്പോള്‍ ഉച്ചാവചത്തിലെ പ്രാദേശിക വ്യതിയാനങ്ങള്‍ വ്യക്തമാക്കുന്നതിൽ ഇവ അസമർഥങ്ങളായി ഭവിക്കുന്നു. സമോച്ചരേഖകളുടെ മൂല്യം ഓരോ രേഖയുടെയും മുകള്‍വശത്ത് അവിടവിടെയായി രേഖപ്പെടുത്തിയിരിക്കും. ഭൂപ്രകൃതിയുടെ ആരോഹണാവരോഹണ സ്വഭാവങ്ങള്‍ വ്യക്തമാക്കുവാന്‍ ഇത് ഉപകരിക്കുന്നു. രേഖകളുടെ മേൽത്തന്നെ മൂല്യങ്ങള്‍ അടയാളപ്പെടുത്തുമ്പോഴും താഴ്‌ന്ന ഭാഗത്തുനിന്നും ഉന്നതിയുടെ ദിശയിൽ അക്കങ്ങള്‍ രേഖപ്പെടുത്തുകയാണു പതിവ്. | സമോച്ചരേഖകള്‍ തിരശ്ചീനമായും അതതു സ്ഥലത്തെ നതി(dip)ക്കു ലംബമായുമാണ് വരയ്‌ക്കപ്പെടുന്നത്. മാനചിത്രത്തിന്റെ സീമകളാൽ പരിച്ഛേദിതമാവുന്നില്ലെങ്കിൽ, അവിച്ഛിന്നവും സംവൃതവുമായ രേഖകളാണ് ഇവ. തൂക്കായ ചരിവുകളിൽ നന്നേ ഞെരുങ്ങിയും മന്ദപ്രവണങ്ങളായ പ്രദേശങ്ങളിൽ സാമാന്യേന അകന്നും കാണപ്പെടുന്നു. അന്തരാളം വളരെ കൂടിയിരിക്കുമ്പോള്‍ ഉച്ചാവചത്തിലെ പ്രാദേശിക വ്യതിയാനങ്ങള്‍ വ്യക്തമാക്കുന്നതിൽ ഇവ അസമർഥങ്ങളായി ഭവിക്കുന്നു. സമോച്ചരേഖകളുടെ മൂല്യം ഓരോ രേഖയുടെയും മുകള്‍വശത്ത് അവിടവിടെയായി രേഖപ്പെടുത്തിയിരിക്കും. ഭൂപ്രകൃതിയുടെ ആരോഹണാവരോഹണ സ്വഭാവങ്ങള്‍ വ്യക്തമാക്കുവാന്‍ ഇത് ഉപകരിക്കുന്നു. രേഖകളുടെ മേൽത്തന്നെ മൂല്യങ്ങള്‍ അടയാളപ്പെടുത്തുമ്പോഴും താഴ്‌ന്ന ഭാഗത്തുനിന്നും ഉന്നതിയുടെ ദിശയിൽ അക്കങ്ങള്‍ രേഖപ്പെടുത്തുകയാണു പതിവ്. | ||
വരി 26: | വരി 30: | ||
iii. പരിച്ഛേദികകള്‍ (Profiles). സമോച്ചരേഖകളെ ആധാരമാക്കി പ്രസക്ത ഭൂവിഭാഗങ്ങളുടെ ത്രിമാനസ്വഭാവം വ്യക്തമാക്കുന്ന പരിച്ഛേദികകള്‍ നിർമിക്കുന്നത് ഭൂപ്രകൃതിപരമായ വിശകലനത്തിന് വളരെ സഹായകമാണ്. പരിച്ഛേദികകള്‍ പ്രസക്തഭൂവിഭാഗങ്ങളെ നേരിൽ കാണുന്ന പ്രതീതി ഉളവാക്കുന്നു. ക്രമികം, അധ്യാരോപിതം, പ്രക്ഷേപിതം, സമ്മിശ്രം എന്നിങ്ങനെ വിവിധ രീതികളിൽ പരിച്ഛേദികകള്‍ നിർമിക്കാറുണ്ട്. മാനചിത്രത്തിൽ തെക്കുനിന്നും വടക്കോട്ട് തുല്യഅകലത്തിലുള്ള രേഖകളെ ആധാരമാക്കി നിർമിക്കപ്പെടുന്ന ക്രമികപരിച്ഛേദിക പ്രസക്തമേഖലയുടെ ഭൂപ്രകൃതി ഒറ്റനോട്ടത്തിൽ ഗ്രഹിക്കുന്നതിനു സഹായകമാണ്. മറ്റിനം പരിച്ഛേദികകള്‍ക്കും അതതിന്റേതായ പ്രയോജനമുണ്ട്. ജലപ്രപാതങ്ങളുടെയും ദ്രുതഗതികളുടെയും സ്ഥാനം നിർണയിക്കുന്നതിന് നദീമാർഗത്തിന്റെ പ്രഭവം മുതൽ പതനം വരെയുള്ള അനുദൈർഘ്യ (longitudinal) പരിച്ഛേദിക നിർമിക്കാവുന്നതാണ്. | iii. പരിച്ഛേദികകള്‍ (Profiles). സമോച്ചരേഖകളെ ആധാരമാക്കി പ്രസക്ത ഭൂവിഭാഗങ്ങളുടെ ത്രിമാനസ്വഭാവം വ്യക്തമാക്കുന്ന പരിച്ഛേദികകള്‍ നിർമിക്കുന്നത് ഭൂപ്രകൃതിപരമായ വിശകലനത്തിന് വളരെ സഹായകമാണ്. പരിച്ഛേദികകള്‍ പ്രസക്തഭൂവിഭാഗങ്ങളെ നേരിൽ കാണുന്ന പ്രതീതി ഉളവാക്കുന്നു. ക്രമികം, അധ്യാരോപിതം, പ്രക്ഷേപിതം, സമ്മിശ്രം എന്നിങ്ങനെ വിവിധ രീതികളിൽ പരിച്ഛേദികകള്‍ നിർമിക്കാറുണ്ട്. മാനചിത്രത്തിൽ തെക്കുനിന്നും വടക്കോട്ട് തുല്യഅകലത്തിലുള്ള രേഖകളെ ആധാരമാക്കി നിർമിക്കപ്പെടുന്ന ക്രമികപരിച്ഛേദിക പ്രസക്തമേഖലയുടെ ഭൂപ്രകൃതി ഒറ്റനോട്ടത്തിൽ ഗ്രഹിക്കുന്നതിനു സഹായകമാണ്. മറ്റിനം പരിച്ഛേദികകള്‍ക്കും അതതിന്റേതായ പ്രയോജനമുണ്ട്. ജലപ്രപാതങ്ങളുടെയും ദ്രുതഗതികളുടെയും സ്ഥാനം നിർണയിക്കുന്നതിന് നദീമാർഗത്തിന്റെ പ്രഭവം മുതൽ പതനം വരെയുള്ള അനുദൈർഘ്യ (longitudinal) പരിച്ഛേദിക നിർമിക്കാവുന്നതാണ്. | ||
+ | [[ചിത്രം:Vol5p433_Uchavacham-3 copy 2.jpg|thumb|]] | ||
III. സങ്കലിതപ്രവിധികള്‍. ആധുനികമാനചിത്രങ്ങളിൽ ഉച്ചാവചപ്രദർശനം സാധിക്കുന്നത് മേല്‌പറഞ്ഞവയിൽ ഒന്നിലേറെ സമ്പ്രദായങ്ങള്‍ ഏകോപിപ്പിച്ചാണ്. സമോച്ചരേഖകള്‍ ഏതാണ്ട് എല്ലാ ഭൂപടങ്ങളിലും തന്നെ ലേഖനം ചെയ്യപ്പെടുന്നു. രേഖാന്തരാളം കൂടുതലാവുമ്പോള്‍ നിമ്‌നോന്നതിയിലെ സ്ഥാനീയവ്യതിയാനങ്ങള്‍ സ്‌പഷ്‌ടമാകുന്നതിന് ഹേഷ്യൂറിങ് ഉപയോഗിക്കാം. എന്നാൽ ഹേഷ്യൂർരേഖകള്‍മൂലം മറ്റുനിർദേശകചിഹ്നങ്ങള്‍ മറയ്‌ക്കപ്പെടുന്നത് ഒഴിവാക്കാന്‍ പ്രരൂപോച്ചരേഖകള്‍ സഹായകമാണ്. നിമ്‌നോന്നതികളുടെ ആപേക്ഷിക സ്വഭാവം പ്രസ്‌പഷ്‌ടമാക്കുന്നതിന് സമോച്ചരേഖകളോടൊപ്പം ഷേഡിങ് നടത്തുന്നരീതി സാർവത്രികമായിത്തീർന്നിട്ടുണ്ട്. | III. സങ്കലിതപ്രവിധികള്‍. ആധുനികമാനചിത്രങ്ങളിൽ ഉച്ചാവചപ്രദർശനം സാധിക്കുന്നത് മേല്‌പറഞ്ഞവയിൽ ഒന്നിലേറെ സമ്പ്രദായങ്ങള്‍ ഏകോപിപ്പിച്ചാണ്. സമോച്ചരേഖകള്‍ ഏതാണ്ട് എല്ലാ ഭൂപടങ്ങളിലും തന്നെ ലേഖനം ചെയ്യപ്പെടുന്നു. രേഖാന്തരാളം കൂടുതലാവുമ്പോള്‍ നിമ്‌നോന്നതിയിലെ സ്ഥാനീയവ്യതിയാനങ്ങള്‍ സ്‌പഷ്‌ടമാകുന്നതിന് ഹേഷ്യൂറിങ് ഉപയോഗിക്കാം. എന്നാൽ ഹേഷ്യൂർരേഖകള്‍മൂലം മറ്റുനിർദേശകചിഹ്നങ്ങള്‍ മറയ്‌ക്കപ്പെടുന്നത് ഒഴിവാക്കാന്‍ പ്രരൂപോച്ചരേഖകള്‍ സഹായകമാണ്. നിമ്‌നോന്നതികളുടെ ആപേക്ഷിക സ്വഭാവം പ്രസ്‌പഷ്‌ടമാക്കുന്നതിന് സമോച്ചരേഖകളോടൊപ്പം ഷേഡിങ് നടത്തുന്നരീതി സാർവത്രികമായിത്തീർന്നിട്ടുണ്ട്. | ||
ഇവയിൽത്തന്നെ ലേയർ ഷേഡിങ്ങിനാണ് കൂടുതൽ പ്രചാരം. സമോച്ചരേഖകളോടൊത്ത് സ്ഥല-ഉയരങ്ങള്‍ കൂടി നല്‌കുന്നത് ഭൂപ്രകൃതിയിലെ ആപേക്ഷികമായ ഏറ്റക്കുറച്ചിലുകള്‍ വ്യക്തമാകുന്നതിന് ഉപകരിക്കുന്നു. ഭൂരൂപങ്ങളുടെ പരിണാമാത്‌മക വിശ്ലേഷണത്തിന് ഇത് വളരെ ആവശ്യമാണ്. | ഇവയിൽത്തന്നെ ലേയർ ഷേഡിങ്ങിനാണ് കൂടുതൽ പ്രചാരം. സമോച്ചരേഖകളോടൊത്ത് സ്ഥല-ഉയരങ്ങള്‍ കൂടി നല്‌കുന്നത് ഭൂപ്രകൃതിയിലെ ആപേക്ഷികമായ ഏറ്റക്കുറച്ചിലുകള്‍ വ്യക്തമാകുന്നതിന് ഉപകരിക്കുന്നു. ഭൂരൂപങ്ങളുടെ പരിണാമാത്‌മക വിശ്ലേഷണത്തിന് ഇത് വളരെ ആവശ്യമാണ്. | ||
+ | [[ചിത്രം:Vol5p433_Uchavacham-3 copy.jpg|thumb|]] | ||
ഒരു പ്രത്യേക പ്രദേശത്തിന്റെ ഭൂരൂപാത്മക (geomorphic)പഠനത്തിന് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ബ്ലോക്ക് ഡയഗ്രം (Block diagram). പ്രസക്ത ഭൂപ്രകൃതിയുടെ ഒരു സ്ഥൂല-ആരേഖമാണ് ഇത്. അനന്തദൂരത്തിലുള്ള ഒരു ബിന്ദുവിനെ ലക്ഷ്യമാക്കിയുള്ള വീക്ഷണത്തിൽ പ്രസക്ത ഭൂഭാഗം പ്രതേ്യക ഖണ്ഡമായി വേർതിരിച്ചെടുത്ത് അതിന്റെ ഭൂപ്രകൃതിയും ഭൂഗർഭീയ സംരചനയും രേഖപ്പെടുത്തുന്ന രീതിയാണ് ബ്ലോക്ക് ഡയഗ്രം. സമോച്ച രേഖാചിത്രങ്ങളെ ആധാരമാക്കി ഉച്ചാവചമാതൃകകളുടെ രൂപത്തിലാണ് ഇവ നിർമിക്കപ്പെടുന്നത്. | ഒരു പ്രത്യേക പ്രദേശത്തിന്റെ ഭൂരൂപാത്മക (geomorphic)പഠനത്തിന് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ബ്ലോക്ക് ഡയഗ്രം (Block diagram). പ്രസക്ത ഭൂപ്രകൃതിയുടെ ഒരു സ്ഥൂല-ആരേഖമാണ് ഇത്. അനന്തദൂരത്തിലുള്ള ഒരു ബിന്ദുവിനെ ലക്ഷ്യമാക്കിയുള്ള വീക്ഷണത്തിൽ പ്രസക്ത ഭൂഭാഗം പ്രതേ്യക ഖണ്ഡമായി വേർതിരിച്ചെടുത്ത് അതിന്റെ ഭൂപ്രകൃതിയും ഭൂഗർഭീയ സംരചനയും രേഖപ്പെടുത്തുന്ന രീതിയാണ് ബ്ലോക്ക് ഡയഗ്രം. സമോച്ച രേഖാചിത്രങ്ങളെ ആധാരമാക്കി ഉച്ചാവചമാതൃകകളുടെ രൂപത്തിലാണ് ഇവ നിർമിക്കപ്പെടുന്നത്. |
11:47, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉച്ചാവചം
Relief
ഭൂമിശാസ്‌ത്രത്തിൽ, സ്ഥലങ്ങളുടെ മാധ്യ-സമുദ്രനിരപ്പിൽ നിന്നുള്ള നിമ്‌നോന്നതാവസ്ഥ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദം. ഭൂപ്രതലത്തിന്റെ മാധ്യനിരപ്പിൽ നിന്നുള്ള ഉയരമോ താഴ്‌ചയോ അതതു സ്ഥലത്തിന്റെ കാലാവസ്ഥയിലും ആപേക്ഷികപ്രകൃതിയിലും ഗണ്യമായ സ്വാധീനത ചെലുത്തുന്നതുമൂലം ഉച്ചാവചം(relief)മാനവവ്യാപാരങ്ങളെ നിയന്ത്രിക്കുന്ന ഘടകമായി മാറിയിരിക്കുന്നു. ഇക്കാരണംകൊണ്ട് ഏതെങ്കിലും ഒരു പ്രദേശത്തിന്റെയോ മേഖലയുടെയോ സാമ്പത്തികാസൂത്രണം ലക്ഷ്യമാക്കി രചിക്കപ്പെടുന്ന വിതരണ മാനചിത്ര(statistical map)ങ്ങളുടെ വിശകലനത്തിന് ആധാത്രി (matrix) ആയി വർത്തിക്കുന്നത് ഉച്ചാവച മാനചിത്രം (relief map) ആണ്. മാനചിത്രങ്ങളിൽ ഉച്ചാവചം സ്‌പഷ്‌ടമാക്കുന്നതിനു സ്വീകരിക്കപ്പെട്ടുപോരുന്ന സങ്കേതങ്ങളാണ് ഇതിനുപരി പ്രധാനമായും ചർച്ചചെയ്യപ്പെട്ടിട്ടുള്ളത്.
ഭൂതലത്തെ പൊതുവേ കര, കടൽ എന്നിങ്ങനെ വിഭജിക്കാം. ഉച്ചാവചം അടിസ്ഥാനമാക്കിയുള്ള വിഭജനമാണിത്; ഭൂപ്രതലമാകെ അവിച്ഛിന്നമായി മൂടിക്കാണുന്ന ഭൂവല്‌ക(crust)ത്തേിലെ മാധ്യസമുദ്രനിരപ്പിലും ഉയർന്നുള്ള ഭാഗങ്ങള്‍ കരയും ജലമഗ്‌നമായുള്ള ഭാഗങ്ങള്‍ കടലും ആയി വ്യവഹരിക്കപ്പെടുന്നു. കടൽത്തറയെ വന്‍കരാവേദിക, വന്‍കരച്ചരിവ്, അഗാധമേഖല എന്നിങ്ങനെ വ്യത്യസ്‌ത ഭൂരൂപങ്ങളായി വർഗീകരിച്ചിരിക്കുന്നു. ഇതുപോലെ തന്നെ കരയെ സമതലം, പീഠഭൂമി, പർവതം എന്നീ ഉപവിഭാഗങ്ങളായി തിരിക്കാവുന്നതാണ്. ചെറിയ തോതിലുള്ള ഉച്ചാവചം കൂടി പരിഗണിക്കുമ്പോള്‍ താഴ്‌വര, കുന്ന്, തടം, വരമ്പ് (ridge) തുടങ്ങി വ്യതിരിക്തങ്ങളായ നിരവധി ഭൂരൂപങ്ങള്‍ കടൽത്തറ ഉള്‍പ്പെടെയുള്ള ഭൂതലമൊട്ടാകെ കാണുവാന്‍ കഴിയും. മാനചിത്രകലയുടെ പ്രാരംഭകാലം മുതല്‌ക്കേ ഉച്ചാവചസൂചന ഒരു പ്രശ്‌നമായിരുന്നു. സങ്കീർണങ്ങളായ ത്രിമാനപ്രതിരൂപങ്ങളെ ദ്വിമാനരൂപത്തിൽ സമപ്രതലങ്ങളിലേക്ക് പകർത്തുന്നതിനു പറ്റിയ പ്രവിധികള്‍ കണ്ടെത്തുവാന്‍ മാനചിത്രകാരന്മാർ ശ്രമിച്ചുപോന്നു. തികച്ചും അപ്രമാദമായ ഒരു സങ്കേതം പ്രാവർത്തികമായിട്ടില്ലാത്ത അവസ്ഥയാണ് ഇപ്പോഴും ഉള്ളത്. മാനചിത്ര നിർമാണത്തിൽ പരക്കെ സ്വീകരിക്കപ്പെട്ടുപോരുന്ന ഉച്ചാവചപ്രദർശനരീതികളെ ദൃശ്യരൂപപരം, ഗണിതീയം, സങ്കലിതം എന്നിങ്ങനെ മൂന്നിനമായി തിരിക്കാവുന്നതാണ്.
1. ദൃശ്യരൂപപ്രവിധികള്‍. പ്രസക്ത ഭൂപ്രകൃതിയുടെ യഥാതഥവും സമഗ്രവുമായ വീക്ഷണമാണ് ഇവ ലക്ഷ്യമാക്കുന്നത്. ഹേഷ്യൂറിങ് (hachuring) ഹിൽ ഷേഡിങ് (hill shading), ലേയർ ഷേഡിങ് (layer shading) എന്നീ രീതികളാണ് സാധാരണമായി സ്വീകരിച്ചു കാണുന്നത്.
i. ഹേഷ്യൂറിങ്. അടുപ്പിച്ചടുപ്പിച്ച് സമാന്തരമായി വരയ്‌ക്കുന്ന നന്നേ നേർത്ത രേഖകളുടെ അടുക്കുകളിലൂടെ ഉച്ചാവചം രേഖപ്പെടുത്തുന്ന സമ്പ്രദായമാണ് ഹേഷ്യൂറിങ്. രേഖകള്‍ക്കിടയ്‌ക്കുള്ള അകലം വ്യത്യാസപ്പെടുത്തിയാണ് ഉച്ചാവചം സ്‌പഷ്‌ടമാക്കുന്നത്. നിബിഡമായ രേഖാശ്രണി ചെങ്കുത്തായ ചരിവുകളെ സൂചിപ്പിക്കുന്നു. മന്ദപ്രവണങ്ങളായ ഭൂരൂപങ്ങള്‍ പ്രദർശിപ്പിക്കുവാന്‍ രേഖകള്‍ക്കിടയ്‌ക്കുള്ള അകലം ക്രമേണ കൂട്ടുകയും ചെയ്യുന്നു. ചരിവിന്റെ ദിശയിലാണ് ഹേഷ്യൂർ രേഖകള്‍ വരയ്‌ക്കപ്പെടുന്നത്. യഥാതഥമായ ഭൂദൃശ്യം ഒരുക്കുന്നതിന് ഇതു സഹായിക്കുന്നു. എന്നാൽ ഉച്ചാവചത്തിന്റെ താരതമ്യസ്വഭാവം സ്‌പഷ്‌ടമാക്കുവാനല്ലാതെ, കൃത്യമായ അളവു നിർണയിക്കുന്നതിന് ഈ രീതി അസമർഥമാണ്. സങ്കീർണപ്രകൃതിയുള്ള പ്രദേശങ്ങളുടെ മാനചിത്രം തയ്യാറാക്കുമ്പോള്‍ ഹേഷ്യൂർ രേഖകളുടെ ആധിക്യം മറ്റു ഘടകങ്ങള്‍ അടയാളപ്പെടുത്തുന്നതിന് തടസ്സമായിത്തീരുന്നു. എങ്കിലും ഉച്ചാവചത്തിലെ സ്ഥാനീയ വ്യതിയാനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നതിനാൽ ഈ രീതി പ്രാധാന്യം അർഹിക്കുന്നുമുണ്ട്.
ii. ഹിൽഷേഡിങ്. പ്രസക്തഭൂഭാഗത്തിന്റെ ഉച്ചാവചമാതൃക ഏതെങ്കിലും പ്രകാശസ്രാതസ്സിനെ അഭിമുഖീകരിക്കുമ്പോള്‍ ഉളവാകുന്ന ദൃശ്യം സിതാസിതിവർണരചനയിലൂടെ ദ്യോതിപ്പിക്കുന്ന രീതിയാണ് ഹിൽഷേഡിങ്. പ്രകാശം പതിക്കുന്നത് ഉച്ചാവചമാതൃകയുടെ നേർമുകളിൽനിന്നോ വടക്കു പടിഞ്ഞാറുനിന്നു ചരിഞ്ഞോ ആയി സങ്കല്‌പിക്കപ്പെടുന്നു. പ്രകാശം നേർമുകളിൽനിന്നാകുമ്പോള്‍ ചെങ്കുത്തായ ചരിവുകള്‍ ഇരുണ്ട ഷേഡിങ് കൊണ്ടും മന്ദപ്രവണങ്ങളായ ഭാഗങ്ങള്‍ നേർത്ത ഷേഡിങ്‌കൊണ്ടും സൂചിപ്പിക്കപ്പെടുന്നു. പ്രകാശം വടക്കു പടിഞ്ഞാറേ കോണിൽനിന്നു പതിക്കുന്നുവെന്നു സങ്കല്‌പിക്കുമ്പോള്‍ വടക്ക് പടിഞ്ഞാറും പടിഞ്ഞാറും ചരിവുകളെ ഷേഡിങ് ഇല്ലാതെയും തെക്ക് കിഴക്കും കിഴക്കും ചരിവുകളെ ഷേഡിങ് നല്‌കിയും സൂചിപ്പിക്കുന്നു. ഈ രീതിയിൽ ഉച്ചാവചം പ്രദർശിപ്പിക്കുമ്പോള്‍ പ്രകാശാഭിമുഖമായ ഭാഗങ്ങളിലെ തൂക്കായ ചരിവുകള്‍ മന്ദപ്രവണങ്ങളായും നിഴൽഭാഗത്തെ നിരന്ന ഭാഗങ്ങള്‍ ചരിഞ്ഞവയായും ധരിക്കണം. കൃത്യമായ ഉയരം നിർണയിക്കുന്നതിന് ഹിൽഷേഡിങ് സഹായകമല്ലെങ്കിലും ഭൂപ്രകൃതി വ്യക്തമാക്കുന്ന മാനചിത്രങ്ങളിൽ സമോച്ചരേഖ(contour)കളോടൊപ്പം ഹിൽഷേഡിങ്ങും ഉപയോഗപ്പെടുത്തിവരുന്നു.
iii. ലേയർഷേഡിങ്. ഇത്ര മീ. മുതൽ ഇത്ര മീ. വരെ എന്ന കണക്കിൽ ഭൂഭാഗങ്ങളെ ഉന്നതി മേഖലകളായി വിഭജിച്ച് ഓരോ മേഖലയെയും വെണ്ണേറെ വർണങ്ങളിൽ പ്രദർശിപ്പിക്കുന്ന രീതിയാണ് ലേയർഷേഡിങ്. നിമ്‌നോന്നതവും സങ്കീർണവുമായ ഭൂഭാഗങ്ങളുടെ മാനചിത്രങ്ങളിലാണ് ഈ രീതി സ്വീകരിച്ചുകാണുന്നത്. വിവിധ രാജ്യങ്ങള്‍ പുറപ്പെടുവിക്കുന്ന മാനചിത്രങ്ങളിൽ വെണ്ണേറെ വർണവ്യവസ്ഥ സ്വീകരിച്ചുവരുന്നതുമൂലം ഓരോ മാനചിത്രത്തിലെയും സൂചികാപത്രം സസൂക്ഷ്‌മം പരിശോധിച്ചശേഷമേ മാനചിത്രപഠനം സാധിക്കുകയുള്ളൂ. പച്ച, മഞ്ഞ, തവിട്ട്, ചുവപ്പ്, നീലലോഹിതം, ശുഭ്രം എന്നിങ്ങനെ ആരോഹണക്രമത്തിൽ നിറം കൊടുക്കുന്നതാണ് സാധാരണ സമ്പ്രദായം. ഒരേ നിറത്തിന്റെ തന്നെ നന്നേ നേർത്ത ഷേഡിങ്ങിൽ തുടങ്ങി ഉയരത്തിനാനുപാതികമായി ഷേഡിങ് കടുപ്പിക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. 2. ഗണിതീയപ്രവിധികള്‍.
i. സ്ഥല-ഉയരലേഖനം. നിശ്ചിത സ്ഥലത്തിന് മാധ്യസമുദ്രനിരപ്പിൽ നിന്നുള്ള കൃത്യമായ ഉയരമാണ് സ്ഥല-ഉയരം (spot height). സേർവേക്ഷണത്തിലൂടെ നിർണയിക്കപ്പെടുന്ന സ്ഥല-ഉയരം മാനചിത്രത്തിൽ ആപേക്ഷികമായി രേഖപ്പെടുത്തുന്ന സമ്പ്രദായമാണ് സ്ഥല-ഉയരലേഖനം. ഈ രീതി പ്രതേ്യക സ്ഥാനങ്ങളുടെ കൃത്യമായ ഉയരം മനസ്സിലാക്കുവാന്‍ ഉപകരിക്കുമെങ്കിലും സ്ഥലരൂപങ്ങളുടെ ശരിയായ നിദർശനത്തിന് ഉതകുന്നില്ല. ഷേഡിങ് രീതികളിൽ ഉച്ചാവചം കാണിക്കുമ്പോള്‍ കടുത്ത ഷേഡിങ് ഉള്ള ഭാഗങ്ങളിൽ പ്രത്യേക സ്ഥാനങ്ങളുടെ ഉയരം കൂടി നല്‌കുന്നത് വളരെ പ്രയോജനകരമാണ്.
ii. സമോച്ചരേഖാലേഖനം. ഉച്ചാവചപ്രദർശനത്തിന് സർവസാധാരണമായി സ്വീകരിച്ചു കാണുന്നത് ഈ രീതിയാണ്. മാധ്യ-സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ യോജിപ്പിക്കുന്ന സാങ്കല്‌പിക രേഖകളാണ് സമോച്ചരേഖകള്‍. ഇവ ഭാഗികമായി സർവേക്ഷണത്തിലൂടെയും കുറെയൊക്കെ അന്തർഗണന(interpolation)ത്തിലൂടെയുമാണ് നിർണയിക്കപ്പെടുന്നത്. അന്തർഗണനത്തിലൂടെ നിർണയിക്കപ്പെടുന്നവയെ പ്രരൂപോച്ചരേഖകള്‍ (form lines)എന്നു വിശേഷിപ്പിക്കാറുമുണ്ട്. വിമാനഛായാഗ്രഹണ(air photography)ത്തിലൂടെ ലഭിക്കുന്ന ഫോട്ടോഗ്രാഫുകളിൽ നിന്ന് അത്യാധുനികങ്ങളായ ത്രിമാനലേഖനോപകരണങ്ങള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തിലും കൃത്യമായും സമോച്ചരേഖകള്‍ നിർമിച്ചെടുക്കാവുന്നതാണ്. ലേഖനം ചെയ്യപ്പെടുന്ന സമോച്ചരേഖകളുടെ മൂല്യങ്ങള്‍ മീ. കണക്കിൽ പത്തിന്റെയോ നൂറിന്റെയോ ഗുണിതങ്ങളായിരിക്കണമെന്നതാണ് അന്താരാഷ്‌ട്ര ഭൂപട ശാസ്‌ത്രസംഘടനയുടെ നിർദേശം. എന്നാൽ അന്തർസംസ്ഥാന പ്രാധാന്യം മാത്രം കല്‌പിക്കപ്പെടുന്ന ഭൂപടങ്ങളിൽ മെട്രിക് രീതിക്കു പകരം അതതു രാജ്യത്തു പ്രചാരത്തിലുള്ള ഏകകങ്ങള്‍ സ്വീകരിക്കുന്നതും അസാധാരണമല്ല. നിയതമായ മൂല്യാന്തരാളത്തിലാണ് സമോച്ചരേഖകള്‍ ലേഖനം ചെയ്യപ്പെടുന്നത്. സമോച്ചരേഖാന്തരം (contour intervel) മാനചിത്രങ്ങളുടെ ആപേക്ഷിക വലുപ്പവും അവയുടെ ഉപയോഗവും കണക്കിലെടുത്ത് നിർണയിക്കപ്പെടുന്നു. തൂക്കായ ചരിവുകളുള്ള പർവതഭാഗങ്ങളിൽ സമോച്ചരേഖകള്‍ നന്നേ അടുപ്പിച്ചും നിരപ്പായമേഖലകളിൽ വളരെ അകലത്തിലായും രേഖപ്പെടുത്തപ്പെടും. ഇക്കാരണംകൊണ്ട് ചെറിയ മാപകത്തിൽ നിർമിക്കപ്പെടുന്ന ധരാതലീയചിത്ര(topographic sheetങ്ങളിലും മറ്റും രണ്ടു സമോച്ചരേഖാന്തരാളങ്ങള്‍ സ്വീകരിക്കപ്പെടാറുണ്ട്. നിമ്‌നോന്നതമേഖലകളിലേക്ക് കൂടിയതും നിരന്ന പ്രദേശങ്ങളിലേക്ക് കുറഞ്ഞതുമായ അന്തരാളങ്ങളിൽ സമോച്ചരേഖകള്‍ ലേഖനം ചെയ്യപ്പെടുന്നു.
സമോച്ചരേഖകള്‍ തിരശ്ചീനമായും അതതു സ്ഥലത്തെ നതി(dip)ക്കു ലംബമായുമാണ് വരയ്‌ക്കപ്പെടുന്നത്. മാനചിത്രത്തിന്റെ സീമകളാൽ പരിച്ഛേദിതമാവുന്നില്ലെങ്കിൽ, അവിച്ഛിന്നവും സംവൃതവുമായ രേഖകളാണ് ഇവ. തൂക്കായ ചരിവുകളിൽ നന്നേ ഞെരുങ്ങിയും മന്ദപ്രവണങ്ങളായ പ്രദേശങ്ങളിൽ സാമാന്യേന അകന്നും കാണപ്പെടുന്നു. അന്തരാളം വളരെ കൂടിയിരിക്കുമ്പോള്‍ ഉച്ചാവചത്തിലെ പ്രാദേശിക വ്യതിയാനങ്ങള്‍ വ്യക്തമാക്കുന്നതിൽ ഇവ അസമർഥങ്ങളായി ഭവിക്കുന്നു. സമോച്ചരേഖകളുടെ മൂല്യം ഓരോ രേഖയുടെയും മുകള്‍വശത്ത് അവിടവിടെയായി രേഖപ്പെടുത്തിയിരിക്കും. ഭൂപ്രകൃതിയുടെ ആരോഹണാവരോഹണ സ്വഭാവങ്ങള്‍ വ്യക്തമാക്കുവാന്‍ ഇത് ഉപകരിക്കുന്നു. രേഖകളുടെ മേൽത്തന്നെ മൂല്യങ്ങള്‍ അടയാളപ്പെടുത്തുമ്പോഴും താഴ്‌ന്ന ഭാഗത്തുനിന്നും ഉന്നതിയുടെ ദിശയിൽ അക്കങ്ങള്‍ രേഖപ്പെടുത്തുകയാണു പതിവ്.
സമോച്ചരേഖകള്‍ മുഖാന്തരം പ്രസക്ത ഭൂഭാഗത്തിന്റെ ഏകദേശവും എന്നാൽ വ്യക്തവുമായ ഉച്ചാവചം നിദർശിതമാകുന്നു. പക്ഷേ സ്ഥാനീയവും ക്രമരഹിതവുമായുള്ള നിമ്‌നോന്നതികളുടെ ജടിലസ്വഭാവം സ്‌പഷ്‌ടമാവുന്നുമില്ല. ഈ കുറവു പരിഹരിക്കുന്നതിനായി സ്വീകരിക്കപ്പെട്ടിട്ടുള്ള നൂതനസമ്പ്രദായമാണ് കാന്റോഗ്രാഫി (Kantography) തൂക്കായ ചരിവുകളുടെ വക്കുകള്‍ സൂചിപ്പിക്കുന്നതിന് പ്രസക്തഭാഗത്തെ സമോച്ചരേഖകള്‍ മുഴപ്പിച്ചു കാണിക്കുന്ന രീതിയാണിത്.
iii. പരിച്ഛേദികകള്‍ (Profiles). സമോച്ചരേഖകളെ ആധാരമാക്കി പ്രസക്ത ഭൂവിഭാഗങ്ങളുടെ ത്രിമാനസ്വഭാവം വ്യക്തമാക്കുന്ന പരിച്ഛേദികകള്‍ നിർമിക്കുന്നത് ഭൂപ്രകൃതിപരമായ വിശകലനത്തിന് വളരെ സഹായകമാണ്. പരിച്ഛേദികകള്‍ പ്രസക്തഭൂവിഭാഗങ്ങളെ നേരിൽ കാണുന്ന പ്രതീതി ഉളവാക്കുന്നു. ക്രമികം, അധ്യാരോപിതം, പ്രക്ഷേപിതം, സമ്മിശ്രം എന്നിങ്ങനെ വിവിധ രീതികളിൽ പരിച്ഛേദികകള്‍ നിർമിക്കാറുണ്ട്. മാനചിത്രത്തിൽ തെക്കുനിന്നും വടക്കോട്ട് തുല്യഅകലത്തിലുള്ള രേഖകളെ ആധാരമാക്കി നിർമിക്കപ്പെടുന്ന ക്രമികപരിച്ഛേദിക പ്രസക്തമേഖലയുടെ ഭൂപ്രകൃതി ഒറ്റനോട്ടത്തിൽ ഗ്രഹിക്കുന്നതിനു സഹായകമാണ്. മറ്റിനം പരിച്ഛേദികകള്‍ക്കും അതതിന്റേതായ പ്രയോജനമുണ്ട്. ജലപ്രപാതങ്ങളുടെയും ദ്രുതഗതികളുടെയും സ്ഥാനം നിർണയിക്കുന്നതിന് നദീമാർഗത്തിന്റെ പ്രഭവം മുതൽ പതനം വരെയുള്ള അനുദൈർഘ്യ (longitudinal) പരിച്ഛേദിക നിർമിക്കാവുന്നതാണ്.
III. സങ്കലിതപ്രവിധികള്‍. ആധുനികമാനചിത്രങ്ങളിൽ ഉച്ചാവചപ്രദർശനം സാധിക്കുന്നത് മേല്‌പറഞ്ഞവയിൽ ഒന്നിലേറെ സമ്പ്രദായങ്ങള്‍ ഏകോപിപ്പിച്ചാണ്. സമോച്ചരേഖകള്‍ ഏതാണ്ട് എല്ലാ ഭൂപടങ്ങളിലും തന്നെ ലേഖനം ചെയ്യപ്പെടുന്നു. രേഖാന്തരാളം കൂടുതലാവുമ്പോള്‍ നിമ്‌നോന്നതിയിലെ സ്ഥാനീയവ്യതിയാനങ്ങള്‍ സ്‌പഷ്‌ടമാകുന്നതിന് ഹേഷ്യൂറിങ് ഉപയോഗിക്കാം. എന്നാൽ ഹേഷ്യൂർരേഖകള്‍മൂലം മറ്റുനിർദേശകചിഹ്നങ്ങള്‍ മറയ്‌ക്കപ്പെടുന്നത് ഒഴിവാക്കാന്‍ പ്രരൂപോച്ചരേഖകള്‍ സഹായകമാണ്. നിമ്‌നോന്നതികളുടെ ആപേക്ഷിക സ്വഭാവം പ്രസ്‌പഷ്‌ടമാക്കുന്നതിന് സമോച്ചരേഖകളോടൊപ്പം ഷേഡിങ് നടത്തുന്നരീതി സാർവത്രികമായിത്തീർന്നിട്ടുണ്ട്. ഇവയിൽത്തന്നെ ലേയർ ഷേഡിങ്ങിനാണ് കൂടുതൽ പ്രചാരം. സമോച്ചരേഖകളോടൊത്ത് സ്ഥല-ഉയരങ്ങള്‍ കൂടി നല്‌കുന്നത് ഭൂപ്രകൃതിയിലെ ആപേക്ഷികമായ ഏറ്റക്കുറച്ചിലുകള്‍ വ്യക്തമാകുന്നതിന് ഉപകരിക്കുന്നു. ഭൂരൂപങ്ങളുടെ പരിണാമാത്‌മക വിശ്ലേഷണത്തിന് ഇത് വളരെ ആവശ്യമാണ്.
ഒരു പ്രത്യേക പ്രദേശത്തിന്റെ ഭൂരൂപാത്മക (geomorphic)പഠനത്തിന് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ബ്ലോക്ക് ഡയഗ്രം (Block diagram). പ്രസക്ത ഭൂപ്രകൃതിയുടെ ഒരു സ്ഥൂല-ആരേഖമാണ് ഇത്. അനന്തദൂരത്തിലുള്ള ഒരു ബിന്ദുവിനെ ലക്ഷ്യമാക്കിയുള്ള വീക്ഷണത്തിൽ പ്രസക്ത ഭൂഭാഗം പ്രതേ്യക ഖണ്ഡമായി വേർതിരിച്ചെടുത്ത് അതിന്റെ ഭൂപ്രകൃതിയും ഭൂഗർഭീയ സംരചനയും രേഖപ്പെടുത്തുന്ന രീതിയാണ് ബ്ലോക്ക് ഡയഗ്രം. സമോച്ച രേഖാചിത്രങ്ങളെ ആധാരമാക്കി ഉച്ചാവചമാതൃകകളുടെ രൂപത്തിലാണ് ഇവ നിർമിക്കപ്പെടുന്നത്.