This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലോകനോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇലോകനോ == == IIocano == ഫിലിപ്പീന്‍സിലെ ഒരു ജനവർഗം. ജനസംഖ്യാടിസ്ഥാന...)
(IIocano)
വരി 4: വരി 4:
== IIocano ==
== IIocano ==
-
 
+
[[ചിത്രം:Vol4p339_ilocano-people.jpg|thumb|]]
ഫിലിപ്പീന്‍സിലെ ഒരു ജനവർഗം. ജനസംഖ്യാടിസ്ഥാനത്തിൽ മൂന്നാം സ്ഥാനം വഹിക്കുന്ന ഇക്കൂട്ടർ സംസാരിക്കുന്ന ഭാഷയും ഇലോകനോ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇതിന്‌ ടിംഗു പ്രവിശ്യയിലെയും മറ്റു മലയോരപ്രദേശങ്ങളിലെയും ഭാഷയുമായി വളരെ ബന്ധമുണ്ട്‌.

07:42, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇലോകനോ

IIocano

ഫിലിപ്പീന്‍സിലെ ഒരു ജനവർഗം. ജനസംഖ്യാടിസ്ഥാനത്തിൽ മൂന്നാം സ്ഥാനം വഹിക്കുന്ന ഇക്കൂട്ടർ സംസാരിക്കുന്ന ഭാഷയും ഇലോകനോ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇതിന്‌ ടിംഗു പ്രവിശ്യയിലെയും മറ്റു മലയോരപ്രദേശങ്ങളിലെയും ഭാഷയുമായി വളരെ ബന്ധമുണ്ട്‌.

ഇലോക്കോസ്‌നോർട്ട്‌, ഇലോക്കോസ്‌ സുർ, ലായൂണിയന്‍ തുടങ്ങി ഇലോകനോകള്‍ വസിക്കുന്ന പ്രധാന പ്രവിശ്യകള്‍ ഫിലിപ്പീന്‍സിലെ ഏററവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളാണ്‌. നെൽക്കൃഷിയാണ്‌ പ്രധാന തൊഴിൽ. നെൽക്കൃഷിയോടൊപ്പം അവർ പച്ചക്കറിക്കൃഷിയും പുകയിലക്കൃഷിയും നടത്തിവരുന്നു. പന്നി, ആട്‌, കോഴി എന്നിവയെ വളർത്തുന്നുണ്ട്‌. കുറഞ്ഞ തോതിൽ ഇവർ മത്സ്യബന്ധനത്തിലും ഏർപ്പെടുന്നുണ്ട്‌. കരകൗശലവിദ്യ മറ്റൊരു ജീവനോപാധിയാണ്‌. ഇലോകനോകള്‍ നിർമിക്കുന്ന തുണിത്തരങ്ങള്‍ക്ക്‌ ഫിലിപ്പീന്‍സിലെങ്ങും വലിയ പ്രിയമാണ്‌.

ഇലോകനോകളിൽ ഭൂരിഭാഗവും റോമന്‍ കത്തോലിക്കരാണ്‌. ബാക്കിയുള്ളവർ ഫിലിപ്പീന്‍സ്‌ സ്വതന്ത്രസഭയുടെ അനുയായികളാണ്‌. കഗായന്‍ തടങ്ങളിലേക്കും മിന്‍ഡനാവോയിലേക്കും കുടിയേറ്റം നടത്തിയ ഇലോകനോകള്‍ ഈ പ്രദേശങ്ങളിൽ അവരുടെ സാമ്പത്തികശേഷി വർധിപ്പിച്ചിട്ടുണ്ട്‌. അതിനാൽ അവർ "ഫിലിപ്പീന്‍സിലെ യാങ്കികള്‍' എന്നു വിശേഷിപ്പിക്കപ്പെട്ടുപോരുന്നു. പുതിയ പ്രദേശങ്ങളിലും സ്വന്തം ഭാഷയും സംസ്‌കാരവും നിലനിർത്താന്‍ ഇലോകനോകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഉത്തര ലൂസനിലെ ബന്ധഭാഷയായി ഇലോകനോ വികസിച്ചിട്ടുണ്ട്‌. ഇലോകനോകളുടെ ജീവിതരീതി മറ്റു ജനവിഭാഗങ്ങള്‍ അനുകരിക്കാന്‍ തുടങ്ങിയിട്ടുണ്ടുതാനും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B2%E0%B5%8B%E0%B4%95%E0%B4%A8%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍