This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊയ്‌ഘുർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഊയ്‌ഘുർ == == Uyghur == പശ്ചിമചൈനയിൽ സിങ്കിയാങ്‌ ഊയ്‌ഘുർ സ്വയംഭരണപ...)
(Uyghur)
വരി 4: വരി 4:
== Uyghur ==
== Uyghur ==
-
 
+
[[ചിത്രം:Vol4p777_Tool sharpeners at the market, Khotan.jpg|thumb|]]
പശ്ചിമചൈനയിൽ സിങ്കിയാങ്‌ ഊയ്‌ഘുർ സ്വയംഭരണപ്രദേശത്തു വസിക്കുന്ന ഒരു ജനവർഗം. ഊയ്‌ഘുർ ജനവർഗത്തിൽ ഒരു ഭാഗത്തെ മധ്യ ഏഷ്യന്‍ പ്രദേശങ്ങളിലും കാണാം. എ.ഡി. 3-ാം ശതകത്തിലെ ചൈനീസ്‌ രേഖകളിൽ ഇവരെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്‌. മധ്യകാലത്തുതന്നെ ഒരു ഊയ്‌ഘുർ രാജ്യം ഉണ്ടായിരുന്നതായി തെളിവുകളുണ്ട്‌. 9 മുതൽ 13 വരെ ശതകങ്ങളിൽ മംഗോളിയയിലും പശ്ചിമചൈനയിലും വസിച്ചിരുന്ന ഇവർ പിന്നീട്‌ പടിഞ്ഞാറോട്ടു നീങ്ങുകയുണ്ടായി. ആധുനിക ഊയ്‌ഘുർ ജനവർഗം പൂർവ ടർക്കിഷ്‌ ജനതയുടെ ഭാഷയാണ്‌ സംസാരിക്കുന്നത്‌. 40 ലക്ഷത്തിലധികം വരുന്ന ഊയ്‌ഘുർ ജനതയിൽ 30 ലക്ഷം പേർ ചൈനയിൽ സിങ്കിയാങ്‌ പ്രദേശത്തും മൂന്ന്‌ ലക്ഷത്തോളംപേർ  ഉസ്‌ബെക്കിസ്‌താന്‍, കസാഖിസ്‌താന്‍, കിർഗിസ്‌താന്‍ എന്നിവിടങ്ങളിലും വസിക്കുന്നു.

ഗ്രാമീണജീവിതം നയിക്കുന്നവരാണ്‌ ഇക്കൂട്ടർ. തീന്‍ഷാന്‍, പാമീർ തുടങ്ങിയ പർവതപ്രദേശങ്ങളുടെ താഴ്‌വരകളിലുള്ള മരുപ്പച്ചകളിലാണ്‌ ഇവർ കേന്ദ്രീകരിച്ചിട്ടുള്ളത്‌. ഗോതമ്പ്‌, ചോളം, കവോലിങ്‌ എന്ന ഒരുതരം കരിമ്പ്‌ എന്നിവയാണ്‌ സാധാരണ കൃഷിചെയ്‌തുവരുന്നത്‌. വ്യാവസായികാടിസ്ഥാനത്തിൽ പരുത്തിയും കൃഷിചെയ്‌തുവരുന്നു. അപൂർവമായി കാലിവളർത്തലിലും ഏർപ്പെടുന്നുണ്ട്‌. സിങ്കിയാങ്‌ പ്രദേശത്ത്‌ എച്ച കണ്ടെത്തിയതോടെ വ്യാവസായികാടിസ്ഥാനത്തിലുള്ള സമ്പദ്‌ഘടന വികസിച്ചു.

ആധുനിക ഊയ്‌ഘുർ നഗരങ്ങളിൽ പ്രധാനപ്പെട്ടവയാണ്‌ സിങ്കിയാങ്ങിന്റെ തലസ്ഥാനമായ ഉറുംചി, കഷ്‌ഗാർ എന്നിവ. തക്‌ലമകാന്‍ മരുഭൂമി, തരിം തടം എന്നിവയുടെ സമീപപ്രദേശങ്ങളിലാണ്‌ ഊയ്‌ഘുർ നഗരപ്രദേശങ്ങളിലധികവും. 19-ാം നൂറ്റാണ്ടിൽ പെക്കിങ്ങുമായി സംഘട്ടനത്തിലേർപ്പെട്ടപ്പോള്‍ ഉണ്ടായിരുന്നതൊഴിച്ചാൽ ഊയ്‌ഘുർ ജനവർഗത്തിന്‌ രാഷ്‌ട്രീയൈക്യം ഇല്ലായിരുന്നുവെന്നുതന്നെ പറയാം. ഗ്രാമത്തെ അടിസ്ഥാനമാക്കിയാണ്‌ അവരുടെ സാമൂഹികജീവിതം. ഗ്രാമത്തിലുള്ളവർ പരസ്‌പരം വിവാഹബന്ധത്തിൽ ഏർപ്പെടുന്നു. ഗ്രാമത്തിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ വേണ്ടി ഗ്രാമസമിതികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. ഊയ്‌ഘുർ ജനത മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണ്‌. 90-കളിൽ ഹാന്‍വർഗക്കാരുടെ വന്‍തോതിലുള്ള കുടിയേറ്റത്തിന്‌ ഈ പ്രദേശം സാക്ഷ്യംവഹിച്ചു. ഹാന്‍ജനതയും ഊയ്‌ഘുർ വർഗവും തമ്മിൽ സംഘർഷമുണ്ടാകാറുണ്ട്‌; 2009 ജൂലായിൽ ഉറുംചിയിൽ നടന്ന ലഹളയിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടു.

11:52, 13 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഊയ്‌ഘുർ

Uyghur

പശ്ചിമചൈനയിൽ സിങ്കിയാങ്‌ ഊയ്‌ഘുർ സ്വയംഭരണപ്രദേശത്തു വസിക്കുന്ന ഒരു ജനവർഗം. ഊയ്‌ഘുർ ജനവർഗത്തിൽ ഒരു ഭാഗത്തെ മധ്യ ഏഷ്യന്‍ പ്രദേശങ്ങളിലും കാണാം. എ.ഡി. 3-ാം ശതകത്തിലെ ചൈനീസ്‌ രേഖകളിൽ ഇവരെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്‌. മധ്യകാലത്തുതന്നെ ഒരു ഊയ്‌ഘുർ രാജ്യം ഉണ്ടായിരുന്നതായി തെളിവുകളുണ്ട്‌. 9 മുതൽ 13 വരെ ശതകങ്ങളിൽ മംഗോളിയയിലും പശ്ചിമചൈനയിലും വസിച്ചിരുന്ന ഇവർ പിന്നീട്‌ പടിഞ്ഞാറോട്ടു നീങ്ങുകയുണ്ടായി. ആധുനിക ഊയ്‌ഘുർ ജനവർഗം പൂർവ ടർക്കിഷ്‌ ജനതയുടെ ഭാഷയാണ്‌ സംസാരിക്കുന്നത്‌. 40 ലക്ഷത്തിലധികം വരുന്ന ഊയ്‌ഘുർ ജനതയിൽ 30 ലക്ഷം പേർ ചൈനയിൽ സിങ്കിയാങ്‌ പ്രദേശത്തും മൂന്ന്‌ ലക്ഷത്തോളംപേർ ഉസ്‌ബെക്കിസ്‌താന്‍, കസാഖിസ്‌താന്‍, കിർഗിസ്‌താന്‍ എന്നിവിടങ്ങളിലും വസിക്കുന്നു. ഗ്രാമീണജീവിതം നയിക്കുന്നവരാണ്‌ ഇക്കൂട്ടർ. തീന്‍ഷാന്‍, പാമീർ തുടങ്ങിയ പർവതപ്രദേശങ്ങളുടെ താഴ്‌വരകളിലുള്ള മരുപ്പച്ചകളിലാണ്‌ ഇവർ കേന്ദ്രീകരിച്ചിട്ടുള്ളത്‌. ഗോതമ്പ്‌, ചോളം, കവോലിങ്‌ എന്ന ഒരുതരം കരിമ്പ്‌ എന്നിവയാണ്‌ സാധാരണ കൃഷിചെയ്‌തുവരുന്നത്‌. വ്യാവസായികാടിസ്ഥാനത്തിൽ പരുത്തിയും കൃഷിചെയ്‌തുവരുന്നു. അപൂർവമായി കാലിവളർത്തലിലും ഏർപ്പെടുന്നുണ്ട്‌. സിങ്കിയാങ്‌ പ്രദേശത്ത്‌ എച്ച കണ്ടെത്തിയതോടെ വ്യാവസായികാടിസ്ഥാനത്തിലുള്ള സമ്പദ്‌ഘടന വികസിച്ചു.

ആധുനിക ഊയ്‌ഘുർ നഗരങ്ങളിൽ പ്രധാനപ്പെട്ടവയാണ്‌ സിങ്കിയാങ്ങിന്റെ തലസ്ഥാനമായ ഉറുംചി, കഷ്‌ഗാർ എന്നിവ. തക്‌ലമകാന്‍ മരുഭൂമി, തരിം തടം എന്നിവയുടെ സമീപപ്രദേശങ്ങളിലാണ്‌ ഊയ്‌ഘുർ നഗരപ്രദേശങ്ങളിലധികവും. 19-ാം നൂറ്റാണ്ടിൽ പെക്കിങ്ങുമായി സംഘട്ടനത്തിലേർപ്പെട്ടപ്പോള്‍ ഉണ്ടായിരുന്നതൊഴിച്ചാൽ ഊയ്‌ഘുർ ജനവർഗത്തിന്‌ രാഷ്‌ട്രീയൈക്യം ഇല്ലായിരുന്നുവെന്നുതന്നെ പറയാം. ഗ്രാമത്തെ അടിസ്ഥാനമാക്കിയാണ്‌ അവരുടെ സാമൂഹികജീവിതം. ഗ്രാമത്തിലുള്ളവർ പരസ്‌പരം വിവാഹബന്ധത്തിൽ ഏർപ്പെടുന്നു. ഗ്രാമത്തിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ വേണ്ടി ഗ്രാമസമിതികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. ഊയ്‌ഘുർ ജനത മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണ്‌. 90-കളിൽ ഹാന്‍വർഗക്കാരുടെ വന്‍തോതിലുള്ള കുടിയേറ്റത്തിന്‌ ഈ പ്രദേശം സാക്ഷ്യംവഹിച്ചു. ഹാന്‍ജനതയും ഊയ്‌ഘുർ വർഗവും തമ്മിൽ സംഘർഷമുണ്ടാകാറുണ്ട്‌; 2009 ജൂലായിൽ ഉറുംചിയിൽ നടന്ന ലഹളയിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8A%E0%B4%AF%E0%B5%8D%E2%80%8C%E0%B4%98%E0%B5%81%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍