This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപ്പൂപ്പന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉപ്പൂപ്പന്‍ == == Hoopoe == മാടത്തയോളം വലുപ്പവും ചെമ്പിച്ച തവിട്ട...)
(Hoopoe)
വരി 4: വരി 4:
== Hoopoe ==
== Hoopoe ==
-
 
+
[[ചിത്രം:Vol4p658_hoope.jpg|thumb|]]
മാടത്തയോളം വലുപ്പവും ചെമ്പിച്ച തവിട്ടുനിറവുമുള്ള ഒരു പക്ഷി. ശാ.നാ.: ഉപ്പൂപ്പാ എപോപ്‌സ്‌ സിലോണെന്‍സിസ്‌ (Upupa epops ceylonensis). ഉപ്പൂപ്പിഡേ (Upupidae)  കുടുംബത്തിൽപ്പെട്ട ഇവ കേരളത്തിൽ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ. വരയന്‍കുതിരയുടേതുപോലെയുള്ള കറുപ്പും വെളുപ്പും പട്ടകള്‍ ഇടകലർന്ന്‌ മുതുകിലും വാലിലും ചിറകിലും കാണുന്നത്‌ ഇവയുടെ ഒരു പ്രതേ്യകതയാണ്‌. വിശറിയുടെ ആകൃതിയിൽ തൂവൽകൊണ്ടു നിർമിതമായ ഒരു മകുടം (crest) ആേണ്‌ ഇവയുടെ മറ്റൊരു പ്രധാന പ്രത്യേകത. ഇഷ്‌ടാനുസരണം മടക്കുകയും നിവർക്കുകയും ചെയ്യാന്‍ കഴിയുന്ന ഈ കിരീടം മിക്കപ്പോഴും മടക്കി തലയുടെ പിന്നിലായി പുറകോട്ടു തള്ളിവച്ചിരിക്കും. ഈ അവസ്ഥയിൽ പക്ഷിയുടെ തലയ്‌ക്ക്‌ "പിക്കാക്‌സി'ന്റെ ആകൃതിയായിരിക്കും. ഭയത്തിന്റെയോ ഉദേ്വഗത്തിന്റെയോ ഫലമായാണ്‌ ഉപ്പൂപ്പന്‍ തന്റെ മകുടം നിവർത്തുപിടിക്കുന്നത്‌. ഈ തൂവലുകളുടെ അറ്റത്തു കാണപ്പെടുന്ന കറുത്ത പൊട്ടുകള്‍ പക്ഷിയുടെ സൗന്ദര്യത്തെ വർധിപ്പിക്കുന്നു.

മനുഷ്യനെ തെല്ലും ഭയമില്ലാത്ത ഇവ ജനവാസം അധികമുള്ള സ്ഥലങ്ങള്‍ക്കുചുറ്റുമാണ്‌ സാധാരണയായി ഇര തേടാറുള്ളത്‌. ചെറുകീടങ്ങള്‍, പുഴുക്കള്‍ തുടങ്ങിയവയാണ്‌ ആഹാരം. മനുഷ്യന്‌ ഉപദ്രവകാരികളായ പുഴുക്കളെയും മറ്റും ഇപ്രകാരം തിന്നു നശിപ്പിക്കുന്നതിനാൽ ഉപ്പൂപ്പനെ "തോട്ടക്കാരന്റെ മിത്രം' എന്നു വിളിക്കാവുന്നതാണ്‌. ഇതിന്റെ നീണ്ടുനേർത്ത്‌ ചെറുതായി വളഞ്ഞ്‌ തവിട്ടുനിറമുള്ള ചുണ്ട്‌ മച്ചിൽ കൊത്തിച്ചിക്കി ഇരതേടുന്നതിന്‌ സഹായകമായി ഒരു ചവണപോലെ പ്രവർത്തിക്കുന്നു.

08:57, 13 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉപ്പൂപ്പന്‍

Hoopoe

മാടത്തയോളം വലുപ്പവും ചെമ്പിച്ച തവിട്ടുനിറവുമുള്ള ഒരു പക്ഷി. ശാ.നാ.: ഉപ്പൂപ്പാ എപോപ്‌സ്‌ സിലോണെന്‍സിസ്‌ (Upupa epops ceylonensis). ഉപ്പൂപ്പിഡേ (Upupidae) കുടുംബത്തിൽപ്പെട്ട ഇവ കേരളത്തിൽ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ. വരയന്‍കുതിരയുടേതുപോലെയുള്ള കറുപ്പും വെളുപ്പും പട്ടകള്‍ ഇടകലർന്ന്‌ മുതുകിലും വാലിലും ചിറകിലും കാണുന്നത്‌ ഇവയുടെ ഒരു പ്രതേ്യകതയാണ്‌. വിശറിയുടെ ആകൃതിയിൽ തൂവൽകൊണ്ടു നിർമിതമായ ഒരു മകുടം (crest) ആേണ്‌ ഇവയുടെ മറ്റൊരു പ്രധാന പ്രത്യേകത. ഇഷ്‌ടാനുസരണം മടക്കുകയും നിവർക്കുകയും ചെയ്യാന്‍ കഴിയുന്ന ഈ കിരീടം മിക്കപ്പോഴും മടക്കി തലയുടെ പിന്നിലായി പുറകോട്ടു തള്ളിവച്ചിരിക്കും. ഈ അവസ്ഥയിൽ പക്ഷിയുടെ തലയ്‌ക്ക്‌ "പിക്കാക്‌സി'ന്റെ ആകൃതിയായിരിക്കും. ഭയത്തിന്റെയോ ഉദേ്വഗത്തിന്റെയോ ഫലമായാണ്‌ ഉപ്പൂപ്പന്‍ തന്റെ മകുടം നിവർത്തുപിടിക്കുന്നത്‌. ഈ തൂവലുകളുടെ അറ്റത്തു കാണപ്പെടുന്ന കറുത്ത പൊട്ടുകള്‍ പക്ഷിയുടെ സൗന്ദര്യത്തെ വർധിപ്പിക്കുന്നു. മനുഷ്യനെ തെല്ലും ഭയമില്ലാത്ത ഇവ ജനവാസം അധികമുള്ള സ്ഥലങ്ങള്‍ക്കുചുറ്റുമാണ്‌ സാധാരണയായി ഇര തേടാറുള്ളത്‌. ചെറുകീടങ്ങള്‍, പുഴുക്കള്‍ തുടങ്ങിയവയാണ്‌ ആഹാരം. മനുഷ്യന്‌ ഉപദ്രവകാരികളായ പുഴുക്കളെയും മറ്റും ഇപ്രകാരം തിന്നു നശിപ്പിക്കുന്നതിനാൽ ഉപ്പൂപ്പനെ "തോട്ടക്കാരന്റെ മിത്രം' എന്നു വിളിക്കാവുന്നതാണ്‌. ഇതിന്റെ നീണ്ടുനേർത്ത്‌ ചെറുതായി വളഞ്ഞ്‌ തവിട്ടുനിറമുള്ള ചുണ്ട്‌ മച്ചിൽ കൊത്തിച്ചിക്കി ഇരതേടുന്നതിന്‌ സഹായകമായി ഒരു ചവണപോലെ പ്രവർത്തിക്കുന്നു.

ആണും പെച്ചും കാഴ്‌ചയിൽ ഒരുപോലെയിരിക്കുന്നു. വൃക്ഷങ്ങള്‍ കുറവല്ലാത്തയിടങ്ങളിൽ ഒറ്റയായോ ഇണയോടുകൂടിയോ ഇവ സഞ്ചരിക്കുന്നു. വളരെ വേഗത്തിൽ നടക്കുവാനും ഓടുവാനും കഴിവുള്ള ഇവയ്‌ക്ക്‌ സാമാന്യം നല്ല വേഗത്തിൽ പറക്കുവാനും കഴിയും; എന്നാൽ പതറിയമട്ടിലാണ്‌ പറക്കുന്നത്‌. കർണാടകത്തിൽ പ്രതേ്യകിച്ചും ബന്ദിപ്പൂറിൽ സാധാരണയായി കാണപ്പെടുന്ന ഈ പക്ഷി 1,500 മീ. വരെ ഉയരമുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നു. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ്‌ ഇവ കൂടുകെട്ടുന്നതും മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വിരിയിക്കുന്നതും. ചുവരിലും മേല്‌പുരയിലും ഉള്ള മാളങ്ങളിലും മരപ്പൊത്തുകളിലും മറ്റും ചപ്പും കീറത്തുണിയും ഉപയോഗിച്ച്‌ കൂടുണ്ടാക്കുന്നു. പക്ഷികളുടെ കൂട്ടത്തിൽ ഏറ്റവും ഭംഗികുറഞ്ഞ കൂട്‌ ഉപ്പൂപ്പന്റേതാണ്‌. കാറ്റുകടക്കാത്ത ഈ കൂടിനുള്ളിൽ തള്ളയുടെയും കുഞ്ഞുങ്ങളുടെയും വിസർജ്യവസ്‌തുക്കള്‍ കെട്ടിക്കിടന്നുണ്ടാകുന്ന ദുർഗന്ധം അസഹ്യമായിരിക്കും. കാണാന്‍ ഭംഗിയുള്ള ഈ പക്ഷിക്ക്‌ കൂട്‌ വൃത്തിയാക്കുന്ന പതിവേ ഇല്ല.

പെണ്‍പക്ഷി ഒരുതവണ 5-6 മുട്ടകള്‍ ഇടുന്നു. 26.3 x 16.3 മി.മീ. വലുപ്പമുള്ള മുട്ട ഇട്ടയുടന്‍ തൂവെള്ളയായിരിക്കുമെങ്കിലും ക്രമേണ നിറം മങ്ങുന്നു. "സിലോണെന്‍സിസ്‌' വർഗം സിലോണിലും ദക്ഷിണേന്ത്യയിലുമാണ്‌ അധികമായുള്ളത്‌. യൂറോപ്പ്‌, ഏഷ്യ, ആഫ്രിക്ക എന്നീ വന്‍കരകളിലെ ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ ഉപ്പൂപ്പന്റെ വിവിധ സ്‌പീഷീസുകളെ കാണാവുന്നതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍