This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധങ്ങള്‍ == ഇന്ത്യയും പാകിസ്‌താനും...)
(ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധങ്ങള്‍)
വരി 1: വരി 1:
== ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധങ്ങള്‍ ==
== ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധങ്ങള്‍ ==
 +
[[ചിത്രം:Vol4p108_Indo-pak.jpg|thumb|]]
ഇന്ത്യയും പാകിസ്‌താനും തമ്മിൽ നടന്ന യുദ്ധങ്ങള്‍. ഈ രണ്ടു രാഷ്‌ട്രങ്ങള്‍ക്കിടയിൽ 1947 ഒക്‌ടോബർ മുതല്‌ക്കേ സംഘർഷം ആരംഭിച്ചിരുന്നുവെന്നു പറയാം. കാശ്‌മീരിന്റെ മേലുള്ള അവകാശപ്രശ്‌നമായിരുന്നു രണ്ടു രാഷ്‌ട്രങ്ങളും തമ്മിലുള്ള ഈ സംഘർഷത്തിന്റെ പ്രധാന കാരണം.  

വരി 8: വരി 9:
1965 ആഗ. 5-ന്‌ പാക്‌ ഒളിപ്പോരാളികള്‍ നിയന്ത്രണ രേഖ ഭേദിച്ച്‌ കശ്‌മീരിൽ പ്രവേശിക്കുകയുണ്ടായി. അതേമാസം 25-നു ഇന്ത്യന്‍ പട്ടാളം പാക്‌ അധീനകാശ്‌മീരിൽ പ്രവേശിച്ച്‌ തിത്വാൽ മേഖലയിലെ പല ചെക്ക്‌പോസ്റ്റുകളും തിരിച്ചുപിടിച്ചു. ആഗ. 27-ന്‌ പാക്‌ അധീനകാശ്‌മീരിലെ ഹാജിപിർ ചുരം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനങ്ങളായ സൈനികത്താവളങ്ങളും ഇന്ത്യയുടെ അധീനതയിലായി. അതോടുകൂടി പാകിസ്‌താന്‍ ഒളിപ്പോരാളികളുടെ നുഴഞ്ഞുകയറ്റം തടയപ്പെട്ടു. ഇന്ത്യയും പാകിസ്‌താനും ഉടനടി വെടിനിർത്തൽ പാലിക്കണമെന്ന്‌ 1965 സെപ്‌. 4-നു യു.എന്‍. രക്ഷാസമിതി ഔപചാരികമായി ഇരു രാഷ്‌ട്രങ്ങളോടും ആവശ്യപ്പെട്ടു.

  യുദ്ധവിരാമം ഏർപ്പെടുത്തുന്നതിന്‌ ഇന്ത്യ സന്നദ്ധമായിരുന്നെങ്കിലും പാകിസ്‌താന്‍ അതിനു വിസമ്മതിക്കുകയാണുണ്ടായത്‌. സെപ്‌. 4-നു ചൈനീസ്‌ വിദേശകാര്യമന്ത്രിയായിരുന്ന മാർഷൽ ചെന്‍യി പാകിസ്‌താനിലെത്തി, ഇന്ത്യയ്‌ക്കെതിരായുള്ള സംഘട്ടനത്തിൽ ചൈനയുടെ സഹായസഹകരണങ്ങള്‍ വാഗ്‌ദാനം ചെയ്‌തു. തുടർന്ന്‌ പാകിസ്‌താന്‍ തങ്ങളുടെ സാബർജറ്റുകള്‍ ഉപയോഗിച്ചുള്ള ഒരു വ്യോമാക്രമണം അമൃത്‌സറിലെ ഇന്ത്യന്‍ വിമാനസേനാകേന്ദ്രങ്ങളിലാരംഭിച്ചു. ഇതിനൊരു തിരിച്ചടിയെന്നവച്ചം സെപ്‌. 9-നു ഇന്ത്യന്‍സേന സിയാൽകോട്ട്‌-ലാഹോർ-രാജസ്ഥാന്‍ മേഖലകളിലൂടെ പാകിസ്‌താനിലേക്കു പ്രവേശിച്ചു. ദോഗ്ര, ബുർക്കി എന്നീ സ്ഥലങ്ങള്‍ പിടിച്ചെടുത്ത ഇന്ത്യന്‍ സേന ലാഹോറിലേക്കു നീങ്ങി. ഇന്ത്യന്‍ സൈന്യം ഈ മേഖലയിലുള്ള പാകിസ്‌താന്റെ സൈനിക സന്നാഹങ്ങളെ നശിപ്പിക്കുന്നതിൽ വ്യാപൃതമായി. അസൽ ഉത്തർ എന്ന സ്ഥലത്തുവച്ചു നടന്ന യുദ്ധത്തിൽ പാകിസ്‌താന്‍ പരാജയപ്പെട്ടു. 97 പാറ്റന്‍ ടാങ്കുകളും 10 ലഫ്‌റ്റനന്റ്‌ കേണൽമാരും 6 മേജർമാരും ഉള്‍പ്പെടെ അനേകം സൈനിക ഉദ്യോഗസ്ഥന്മാരും ഈ യുദ്ധത്തിൽ പാകിസ്‌താനു നഷ്‌ടപ്പെട്ടു. സിയാൽകോട്ടു മേഖലയിലെ ഫില്ലോറ എന്ന സ്ഥലത്തുവച്ച്‌ സെപ്‌. 11-നു നടന്ന യുദ്ധത്തിലും പാകിസ്‌താനു കനത്ത നാശനഷ്‌ടങ്ങളുണ്ടാക്കുവാന്‍ ഇന്ത്യയ്‌ക്കു സാധിച്ചു. ഈ പരാജയങ്ങളെത്തുടർന്ന്‌ സെപ്‌. 23-നു വെടിനിർത്തൽ ഏർപ്പെടുത്താം എന്ന്‌ പാകിസ്‌താന്‍ സമ്മതിച്ചു; അതിനുശേഷവും പാകിസ്‌താന്‍ വ്യോമസേന പഞ്ചാബിലെ അധിവാസകേന്ദ്രങ്ങളിൽ ബോംബുവർഷിച്ച്‌ നാശനഷ്‌ടങ്ങള്‍ വരുത്തുന്നതിന്‌ ശ്രമം നടത്തി. വെടിനിർത്തലിനെ കാശ്‌മീർ പ്രശ്‌നവുമായി ബന്ധിപ്പിക്കുന്നതിന്‌ പാകിസ്‌താന്‍ നടത്തിയ ഉദ്യമത്തെ ഇന്ത്യ എതിർത്തു.  

-
 
+
[[ചിത്രം:Vol4p108_800px-1965_Indo-Pak_War_DestroyedShermanTank.jpg|thumb|]]
സോവിയറ്റ്‌ പ്രധാനമന്ത്രി കോസിഗിന്റെ ശ്രമഫലമായി, ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുവേണ്ടി ഒരു സന്ധിസമ്മേളനം 1966 ജനു. 10-നു താഷ്‌കന്റിൽ വച്ചുനടന്നു. പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്‌ത്രിയും പാകിസ്‌താന്‍ പ്രസിഡണ്ട്‌ അയൂബ്‌ഖാനും പങ്കെടുത്ത ഈ സമ്മേളനത്തെത്തുടർന്ന്‌ ഒപ്പുവച്ച ഉടമ്പടി ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള സ്‌നേഹവും ഐക്യവും നിലനിർത്തുവാന്‍ വ്യവസ്ഥ ചെയ്‌തു. അന്നേ ദിവസംതന്നെ താഷ്‌കണ്ടിൽവച്ചു ലാൽബഹാദൂർ ശാസ്‌ത്രി ആകസ്‌മികമായി നിര്യാതനായി. താഷ്‌കന്റ്‌ പ്രഖ്യാപനത്തിനു ശേഷവും ഇന്ത്യയും പാകിസ്‌താനും തമ്മിലുളള സംഘർഷം അവസാനിച്ചില്ല.  

1971 ജനു. 30-നു ശ്രീനഗറിൽനിന്നും ജമ്മുവിലേക്കു പുറപ്പെട്ട ഇന്ത്യന്‍ എയർലൈന്‍സ്‌ വക ഒരു യാത്രാവിമാനത്തെ രാഷ്‌ട്രീയപ്രരിതമായ ഒരു സംഘം പാകിസ്‌താനിലേക്കു തട്ടിക്കൊണ്ടുപോയി ഫെ. 2-നു ലാഹോറിനു സമീപം വച്ച്‌ കത്തിച്ചു. ഈ സംഭവത്തെത്തുടർന്ന്‌ പാകിസ്‌താന്റെ വക വിമാനങ്ങള്‍ ഇന്ത്യയ്‌ക്കു മുകളിലൂടെ പറക്കുന്നതിനെ ഇന്ത്യ (ഫെ. 4) നിരോധിച്ചു.  

  പാകിസ്‌താന്‍ പ്രവിശ്യയായിരുന്ന കിഴക്കന്‍ബംഗാള്‍ ബാംഗ്ലദേശ്‌ എന്ന പേരിൽ സ്വാതന്ത്യ്രം പ്രഖ്യാപിച്ചതോടെ ബാംഗ്ലദേശിലെ ജനങ്ങളും അവിടെ താവളമടിച്ചിരുന്ന പാകിസ്‌താന്‍ പട്ടാളവും തമ്മിൽ സംഘട്ടനങ്ങള്‍ ആരംഭിച്ചു; ഇന്ത്യ ബംഗ്ലാജനതയ്‌ക്ക്‌ ധാർമികമായ പിന്തുണ നല്‌കി. ഈ സംഘട്ടനങ്ങള്‍ നിമിത്തം ബാംഗ്ലദേശിൽനിന്ന്‌ ഇന്ത്യന്‍ പ്രദേശത്തേക്കു കടന്നുവന്ന ഒരു കോടിയോളം അശരണരായ അഭയാർഥികളെ സംരക്ഷിക്കേണ്ട ചുമതല ഇന്ത്യാഗവണ്‍മെന്റിന്‌ ഏറ്റെടുക്കേണ്ടിവന്നു. പാകിസ്‌താന്‍ പട്ടാളം ബാംഗ്ലദേശിൽ നടത്തിയ അക്രമത്തെ ഇന്ത്യാഗവണ്‍മെന്റ്‌ അപലപിച്ചത്‌ പാകിസ്‌താനിൽ അമർഷവും അനിഷ്‌ടവുമുണ്ടാക്കി. പാകിസ്‌താന്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങള്‍ ഭാഗികമായി റദ്ദു ചെയ്‌തുകൊണ്ട്‌ ഏ. 24-നു കൽക്കത്തയിലെ പാകിസ്‌താന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറാഫീസ്‌ അടച്ചിട്ടു; ഇതിനെത്തുടർന്ന്‌ ധാക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറാഫീസ്‌ അടച്ചിടുവാന്‍ ഇന്ത്യയും നിർബന്ധിതയായി.  

[[ചിത്രം:Vol4p108_In most of our narratives.jpg|thumb|]]
പാകിസ്‌താന്‍ പട്ടാളം ഇന്ത്യയുടെ കിഴക്കേ അതിർത്തിയിൽ വെടിനിറുത്തൽ ലംഘനങ്ങളും ആക്രമണങ്ങളും ആരംഭിച്ചു. മേയ്‌ മൂന്ന്‌ ആയപ്പോഴേക്കും ഇന്ത്യയുടെ പടിഞ്ഞാറേ അതിർത്തിയിലും പാകിസ്‌താന്‍പട്ടാളം യുദ്ധസന്നാഹങ്ങള്‍ നടത്തുന്നതായി വിവരം ലഭിച്ചു. മേയ്‌ ഒമ്പതിനു പാകിസ്‌താന്‍ വ്യോമസേനയിലെ സാബർ ജറ്റ്‌ വിമാനങ്ങള്‍ അസം, കൂച്ച്‌ബിഹാർ തുടങ്ങിയ ഇന്ത്യന്‍ പ്രദേശങ്ങളിൽ വ്യോമാതിർത്തി ലംഘനങ്ങള്‍ ആരംഭിച്ചു. മേയ്‌ 27-നു മേഘാലയാ പ്രദേശത്തേക്കുതള്ളിക്കയറാന്‍ ശ്രമിച്ച പാകിസ്‌താന്‍ പട്ടാളത്തെ ഇന്ത്യന്‍ സേന തുരത്തിയോടിച്ചു.  

വരി 19: വരി 20:
നവംബർ ഒന്ന്‌ ആയപ്പോഴേക്കും അഗർത്തലയ്‌ക്കു സമീപമുള്ള ഇന്ത്യനതിർത്തിയിൽ രണ്ടുകൂട്ടരും തമ്മിൽ നേരിട്ടുള്ള യുദ്ധം തുടങ്ങി. ഇതോടൊപ്പം പാകിസ്‌താന്‍ വ്യോമസേന ഇന്ത്യയുടെ വ്യോമാതിർത്തി ലംഘനവും തുടർന്നു. ന. 23-നു കിഴക്കനതിർത്തിയിലെ ഷിക്കാർപൂർ ഗ്രാമം പിടിച്ചടക്കുന്നതിന്‌ അവർ നടത്തിയ ഉദ്യമത്തെ ഇന്ത്യന്‍സേന വിഫലമാക്കി. അന്നേദിവസം തന്നെ പശ്ചിമബംഗാളിലേക്ക്‌ അതിർത്തിലംഘിച്ചു കടന്നുവന്ന മൂന്നു പാകിസ്‌താനി സാബർജറ്റ്‌ വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന വെടിവച്ചുവീഴ്‌ത്തി.  

[[ചിത്രം:Vol4p108_Indo-pak_flag_final466.jpg|thumb|]]
കിഴക്കേ സമരമുഖത്ത്‌ ഇന്ത്യന്‍ സേനയ്‌ക്ക്‌ നേട്ടങ്ങള്‍ കൈവന്നു. ബാംഗ്ലദേശിൽ പ്രവേശിച്ച ഇന്ത്യന്‍ പട്ടാളം ഡി. 5-നു അഖൗരായും 6-നു ചാദ്‌ബെത്തും അധീനപ്പെടുത്തി; 7-നു ജെസ്‌സോർ, സിൽഹട്ട്‌ എന്നീ പ്രദേശങ്ങള്‍ പിടിച്ചടക്കിക്കൊണ്ട്‌ ഇന്ത്യന്‍സേന ധാക്കയിലേക്കു മുന്നേറി. 8-നു കോമില്ലാനഗരവും പാകിസ്‌താനു നഷ്‌ടപ്പെട്ടു. ബോഗ്ര, ഖുൽന തുടങ്ങിയ സ്ഥലങ്ങള്‍ കൈവശപ്പെടുത്തിക്കൊണ്ട്‌ 14-നു ഇന്ത്യന്‍സേന ധാക്ക അതിർത്തിയിലെത്തിച്ചേർന്നു. ധാക്കാനഗരത്തെ ഇന്ത്യന്‍സേന കൈവശപ്പെടുത്തുമെന്നു മനസ്സിലാക്കിയ കിഴക്കന്‍ പാകിസ്‌താന്‍ സൈനിക മേധാവിയായ ലെഫ്‌റ്റനന്റ്‌ ജനറൽ എ.എ. നിയാസി യുദ്ധവിരാമത്തിനഭ്യർഥിച്ചു. എന്നാൽ യുദ്ധവിരാമമല്ല, പാകിസ്‌താന്റെ കീഴടങ്ങലായിരുന്നു ഇന്ത്യന്‍സേന ആഗ്രഹിച്ചത്‌. ഡി. 16-നു നിയാസി തന്റെ കീഴിലുള്ള 93,000 പട്ടാളക്കാരോടൊപ്പം ഇന്ത്യന്‍ സേനയ്‌ക്കു കീഴടങ്ങി. അതോടുകൂടി കിഴക്കന്‍ മേഖലയിലെ ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധം അവസാനിച്ചു. കിഴക്കന്‍ ബംഗാളിൽ പാകിസ്‌താന്റെ ആധിപത്യം പൂർണമായി അവസാനിച്ചതോടെ  ബാംഗ്ലദേശ്‌ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക്‌ ആയിത്തീർന്നു.  

06:24, 13 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധങ്ങള്‍

ഇന്ത്യയും പാകിസ്‌താനും തമ്മിൽ നടന്ന യുദ്ധങ്ങള്‍. ഈ രണ്ടു രാഷ്‌ട്രങ്ങള്‍ക്കിടയിൽ 1947 ഒക്‌ടോബർ മുതല്‌ക്കേ സംഘർഷം ആരംഭിച്ചിരുന്നുവെന്നു പറയാം. കാശ്‌മീരിന്റെ മേലുള്ള അവകാശപ്രശ്‌നമായിരുന്നു രണ്ടു രാഷ്‌ട്രങ്ങളും തമ്മിലുള്ള ഈ സംഘർഷത്തിന്റെ പ്രധാന കാരണം.

കാശ്‌മീർപ്രശ്‌നം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുവാന്‍ സാധ്യമല്ലെന്ന്‌ പാക്‌ പ്രസിഡണ്ടായിരുന്ന അയൂബ്‌ഖാന്‍ പ്രഖ്യാപിച്ചതോടെയാണ്‌ ഇന്ത്യാ-പാക്‌ ബന്ധം ശിഥിലമായത്‌. 1948-ൽ ഇന്ത്യയും പാകിസ്‌താനും തമ്മിലുണ്ടായ സംഘട്ടനത്തെത്തുടർന്ന്‌ യു.എന്‍. ഏർപ്പെടുത്തിയ യുദ്ധവിരാമക്കരാറിനെ പാകിസ്‌താന്‍ പലപ്രാവശ്യം ലംഘിച്ചു. 1963-ൽ കാശ്‌മീർ അതിർത്തിയിൽ മാത്രം 448 പ്രാവശ്യം പാകിസ്‌താന്‍ യുദ്ധവിരാമരേഖാലംഘനം നടത്തി. 1964 ആയപ്പോഴേക്കും പാകിസ്‌താന്റെ ഭാഗത്തുനിന്നുള്ള ഇത്തരം അതിക്രമണത്തിന്റെ സംഖ്യ 1,522 ആയി വർധിച്ചു. 1965-ൽ ആ രാഷ്‌ട്രം 1800 പ്രാവശ്യത്തിലധികം ഇന്ത്യന്‍ ഭടന്മാരുടെ നേർക്കു വെടിവച്ചുകൊണ്ട്‌ ഇത്തരം ലംഘനങ്ങള്‍ തുടർന്നു. 1965 ഏപ്രിലിൽ ഇന്ത്യന്‍ പ്രദേശമായ കച്ച്‌ ആക്രമിച്ച്‌ അധീനപ്പെടുത്തുവാന്‍ പാകിസ്‌താന്‍ ശ്രമിച്ചു. ഇതിനും പുറമേ ശ്രീനഗർ മുതൽ ലേ വരെയുള്ള റോഡ്‌ ഉപരോധിച്ച്‌ ലഡാഖിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നതിനും അവർ ഉദ്യമം നടത്തി. അതിനെ തുടർന്ന്‌ 1965 മേയ്‌ 16-നു ഇന്ത്യന്‍ സൈനികർ പാകിസ്‌താന്റെ അതിർത്തി ലംഘിച്ച്‌ അവിടത്തെ രണ്ടു സൈനിക പോസ്റ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. എന്നാൽ താമസിയാതെ യു.എന്‍-ന്റെ അഭ്യർഥന മാനിച്ച്‌ ഈ രണ്ടു താവളങ്ങളിൽ നിന്നും ഇന്ത്യന്‍ സേന പിന്‍വാങ്ങി.

1965 ആഗ. 5-ന്‌ പാക്‌ ഒളിപ്പോരാളികള്‍ നിയന്ത്രണ രേഖ ഭേദിച്ച്‌ കശ്‌മീരിൽ പ്രവേശിക്കുകയുണ്ടായി. അതേമാസം 25-നു ഇന്ത്യന്‍ പട്ടാളം പാക്‌ അധീനകാശ്‌മീരിൽ പ്രവേശിച്ച്‌ തിത്വാൽ മേഖലയിലെ പല ചെക്ക്‌പോസ്റ്റുകളും തിരിച്ചുപിടിച്ചു. ആഗ. 27-ന്‌ പാക്‌ അധീനകാശ്‌മീരിലെ ഹാജിപിർ ചുരം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനങ്ങളായ സൈനികത്താവളങ്ങളും ഇന്ത്യയുടെ അധീനതയിലായി. അതോടുകൂടി പാകിസ്‌താന്‍ ഒളിപ്പോരാളികളുടെ നുഴഞ്ഞുകയറ്റം തടയപ്പെട്ടു. ഇന്ത്യയും പാകിസ്‌താനും ഉടനടി വെടിനിർത്തൽ പാലിക്കണമെന്ന്‌ 1965 സെപ്‌. 4-നു യു.എന്‍. രക്ഷാസമിതി ഔപചാരികമായി ഇരു രാഷ്‌ട്രങ്ങളോടും ആവശ്യപ്പെട്ടു.

യുദ്ധവിരാമം ഏർപ്പെടുത്തുന്നതിന്‌ ഇന്ത്യ സന്നദ്ധമായിരുന്നെങ്കിലും പാകിസ്‌താന്‍ അതിനു വിസമ്മതിക്കുകയാണുണ്ടായത്‌. സെപ്‌. 4-നു ചൈനീസ്‌ വിദേശകാര്യമന്ത്രിയായിരുന്ന മാർഷൽ ചെന്‍യി പാകിസ്‌താനിലെത്തി, ഇന്ത്യയ്‌ക്കെതിരായുള്ള സംഘട്ടനത്തിൽ ചൈനയുടെ സഹായസഹകരണങ്ങള്‍ വാഗ്‌ദാനം ചെയ്‌തു. തുടർന്ന്‌ പാകിസ്‌താന്‍ തങ്ങളുടെ സാബർജറ്റുകള്‍ ഉപയോഗിച്ചുള്ള ഒരു വ്യോമാക്രമണം അമൃത്‌സറിലെ ഇന്ത്യന്‍ വിമാനസേനാകേന്ദ്രങ്ങളിലാരംഭിച്ചു. ഇതിനൊരു തിരിച്ചടിയെന്നവച്ചം സെപ്‌. 9-നു ഇന്ത്യന്‍സേന സിയാൽകോട്ട്‌-ലാഹോർ-രാജസ്ഥാന്‍ മേഖലകളിലൂടെ പാകിസ്‌താനിലേക്കു പ്രവേശിച്ചു. ദോഗ്ര, ബുർക്കി എന്നീ സ്ഥലങ്ങള്‍ പിടിച്ചെടുത്ത ഇന്ത്യന്‍ സേന ലാഹോറിലേക്കു നീങ്ങി. ഇന്ത്യന്‍ സൈന്യം ഈ മേഖലയിലുള്ള പാകിസ്‌താന്റെ സൈനിക സന്നാഹങ്ങളെ നശിപ്പിക്കുന്നതിൽ വ്യാപൃതമായി. അസൽ ഉത്തർ എന്ന സ്ഥലത്തുവച്ചു നടന്ന യുദ്ധത്തിൽ പാകിസ്‌താന്‍ പരാജയപ്പെട്ടു. 97 പാറ്റന്‍ ടാങ്കുകളും 10 ലഫ്‌റ്റനന്റ്‌ കേണൽമാരും 6 മേജർമാരും ഉള്‍പ്പെടെ അനേകം സൈനിക ഉദ്യോഗസ്ഥന്മാരും ഈ യുദ്ധത്തിൽ പാകിസ്‌താനു നഷ്‌ടപ്പെട്ടു. സിയാൽകോട്ടു മേഖലയിലെ ഫില്ലോറ എന്ന സ്ഥലത്തുവച്ച്‌ സെപ്‌. 11-നു നടന്ന യുദ്ധത്തിലും പാകിസ്‌താനു കനത്ത നാശനഷ്‌ടങ്ങളുണ്ടാക്കുവാന്‍ ഇന്ത്യയ്‌ക്കു സാധിച്ചു. ഈ പരാജയങ്ങളെത്തുടർന്ന്‌ സെപ്‌. 23-നു വെടിനിർത്തൽ ഏർപ്പെടുത്താം എന്ന്‌ പാകിസ്‌താന്‍ സമ്മതിച്ചു; അതിനുശേഷവും പാകിസ്‌താന്‍ വ്യോമസേന പഞ്ചാബിലെ അധിവാസകേന്ദ്രങ്ങളിൽ ബോംബുവർഷിച്ച്‌ നാശനഷ്‌ടങ്ങള്‍ വരുത്തുന്നതിന്‌ ശ്രമം നടത്തി. വെടിനിർത്തലിനെ കാശ്‌മീർ പ്രശ്‌നവുമായി ബന്ധിപ്പിക്കുന്നതിന്‌ പാകിസ്‌താന്‍ നടത്തിയ ഉദ്യമത്തെ ഇന്ത്യ എതിർത്തു. 

സോവിയറ്റ്‌ പ്രധാനമന്ത്രി കോസിഗിന്റെ ശ്രമഫലമായി, ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുവേണ്ടി ഒരു സന്ധിസമ്മേളനം 1966 ജനു. 10-നു താഷ്‌കന്റിൽ വച്ചുനടന്നു. പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്‌ത്രിയും പാകിസ്‌താന്‍ പ്രസിഡണ്ട്‌ അയൂബ്‌ഖാനും പങ്കെടുത്ത ഈ സമ്മേളനത്തെത്തുടർന്ന്‌ ഒപ്പുവച്ച ഉടമ്പടി ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള സ്‌നേഹവും ഐക്യവും നിലനിർത്തുവാന്‍ വ്യവസ്ഥ ചെയ്‌തു. അന്നേ ദിവസംതന്നെ താഷ്‌കണ്ടിൽവച്ചു ലാൽബഹാദൂർ ശാസ്‌ത്രി ആകസ്‌മികമായി നിര്യാതനായി. താഷ്‌കന്റ്‌ പ്രഖ്യാപനത്തിനു ശേഷവും ഇന്ത്യയും പാകിസ്‌താനും തമ്മിലുളള സംഘർഷം അവസാനിച്ചില്ല. 1971 ജനു. 30-നു ശ്രീനഗറിൽനിന്നും ജമ്മുവിലേക്കു പുറപ്പെട്ട ഇന്ത്യന്‍ എയർലൈന്‍സ്‌ വക ഒരു യാത്രാവിമാനത്തെ രാഷ്‌ട്രീയപ്രരിതമായ ഒരു സംഘം പാകിസ്‌താനിലേക്കു തട്ടിക്കൊണ്ടുപോയി ഫെ. 2-നു ലാഹോറിനു സമീപം വച്ച്‌ കത്തിച്ചു. ഈ സംഭവത്തെത്തുടർന്ന്‌ പാകിസ്‌താന്റെ വക വിമാനങ്ങള്‍ ഇന്ത്യയ്‌ക്കു മുകളിലൂടെ പറക്കുന്നതിനെ ഇന്ത്യ (ഫെ. 4) നിരോധിച്ചു.

പാകിസ്‌താന്‍ പ്രവിശ്യയായിരുന്ന കിഴക്കന്‍ബംഗാള്‍ ബാംഗ്ലദേശ്‌ എന്ന പേരിൽ സ്വാതന്ത്യ്രം പ്രഖ്യാപിച്ചതോടെ ബാംഗ്ലദേശിലെ ജനങ്ങളും അവിടെ താവളമടിച്ചിരുന്ന പാകിസ്‌താന്‍ പട്ടാളവും തമ്മിൽ സംഘട്ടനങ്ങള്‍ ആരംഭിച്ചു; ഇന്ത്യ ബംഗ്ലാജനതയ്‌ക്ക്‌ ധാർമികമായ പിന്തുണ നല്‌കി. ഈ സംഘട്ടനങ്ങള്‍ നിമിത്തം ബാംഗ്ലദേശിൽനിന്ന്‌ ഇന്ത്യന്‍ പ്രദേശത്തേക്കു കടന്നുവന്ന ഒരു കോടിയോളം അശരണരായ അഭയാർഥികളെ സംരക്ഷിക്കേണ്ട ചുമതല ഇന്ത്യാഗവണ്‍മെന്റിന്‌ ഏറ്റെടുക്കേണ്ടിവന്നു. പാകിസ്‌താന്‍ പട്ടാളം ബാംഗ്ലദേശിൽ നടത്തിയ അക്രമത്തെ ഇന്ത്യാഗവണ്‍മെന്റ്‌ അപലപിച്ചത്‌ പാകിസ്‌താനിൽ അമർഷവും അനിഷ്‌ടവുമുണ്ടാക്കി. പാകിസ്‌താന്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങള്‍ ഭാഗികമായി റദ്ദു ചെയ്‌തുകൊണ്ട്‌ ഏ. 24-നു കൽക്കത്തയിലെ പാകിസ്‌താന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറാഫീസ്‌ അടച്ചിട്ടു; ഇതിനെത്തുടർന്ന്‌ ധാക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറാഫീസ്‌ അടച്ചിടുവാന്‍ ഇന്ത്യയും നിർബന്ധിതയായി. 

പാകിസ്‌താന്‍ പട്ടാളം ഇന്ത്യയുടെ കിഴക്കേ അതിർത്തിയിൽ വെടിനിറുത്തൽ ലംഘനങ്ങളും ആക്രമണങ്ങളും ആരംഭിച്ചു. മേയ്‌ മൂന്ന്‌ ആയപ്പോഴേക്കും ഇന്ത്യയുടെ പടിഞ്ഞാറേ അതിർത്തിയിലും പാകിസ്‌താന്‍പട്ടാളം യുദ്ധസന്നാഹങ്ങള്‍ നടത്തുന്നതായി വിവരം ലഭിച്ചു. മേയ്‌ ഒമ്പതിനു പാകിസ്‌താന്‍ വ്യോമസേനയിലെ സാബർ ജറ്റ്‌ വിമാനങ്ങള്‍ അസം, കൂച്ച്‌ബിഹാർ തുടങ്ങിയ ഇന്ത്യന്‍ പ്രദേശങ്ങളിൽ വ്യോമാതിർത്തി ലംഘനങ്ങള്‍ ആരംഭിച്ചു. മേയ്‌ 27-നു മേഘാലയാ പ്രദേശത്തേക്കുതള്ളിക്കയറാന്‍ ശ്രമിച്ച പാകിസ്‌താന്‍ പട്ടാളത്തെ ഇന്ത്യന്‍ സേന തുരത്തിയോടിച്ചു.

1971 ജൂലായിൽ പാകിസ്‌താന്‍ പട്ടാളക്കാർ കാശ്‌മീരിൽ നുഴഞ്ഞുകയറുന്നതിനുള്ള ശ്രമമാരംഭിച്ചു. 1971 ഒക്‌ടോബറിൽ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമുള്ള അതിർത്തികളിൽ പാകിസ്‌താന്‍ സൈനികസജ്ജീകരണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.

നവംബർ ഒന്ന്‌ ആയപ്പോഴേക്കും അഗർത്തലയ്‌ക്കു സമീപമുള്ള ഇന്ത്യനതിർത്തിയിൽ രണ്ടുകൂട്ടരും തമ്മിൽ നേരിട്ടുള്ള യുദ്ധം തുടങ്ങി. ഇതോടൊപ്പം പാകിസ്‌താന്‍ വ്യോമസേന ഇന്ത്യയുടെ വ്യോമാതിർത്തി ലംഘനവും തുടർന്നു. ന. 23-നു കിഴക്കനതിർത്തിയിലെ ഷിക്കാർപൂർ ഗ്രാമം പിടിച്ചടക്കുന്നതിന്‌ അവർ നടത്തിയ ഉദ്യമത്തെ ഇന്ത്യന്‍സേന വിഫലമാക്കി. അന്നേദിവസം തന്നെ പശ്ചിമബംഗാളിലേക്ക്‌ അതിർത്തിലംഘിച്ചു കടന്നുവന്ന മൂന്നു പാകിസ്‌താനി സാബർജറ്റ്‌ വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന വെടിവച്ചുവീഴ്‌ത്തി.

കിഴക്കേ സമരമുഖത്ത്‌ ഇന്ത്യന്‍ സേനയ്‌ക്ക്‌ നേട്ടങ്ങള്‍ കൈവന്നു. ബാംഗ്ലദേശിൽ പ്രവേശിച്ച ഇന്ത്യന്‍ പട്ടാളം ഡി. 5-നു അഖൗരായും 6-നു ചാദ്‌ബെത്തും അധീനപ്പെടുത്തി; 7-നു ജെസ്‌സോർ, സിൽഹട്ട്‌ എന്നീ പ്രദേശങ്ങള്‍ പിടിച്ചടക്കിക്കൊണ്ട്‌ ഇന്ത്യന്‍സേന ധാക്കയിലേക്കു മുന്നേറി. 8-നു കോമില്ലാനഗരവും പാകിസ്‌താനു നഷ്‌ടപ്പെട്ടു. ബോഗ്ര, ഖുൽന തുടങ്ങിയ സ്ഥലങ്ങള്‍ കൈവശപ്പെടുത്തിക്കൊണ്ട്‌ 14-നു ഇന്ത്യന്‍സേന ധാക്ക അതിർത്തിയിലെത്തിച്ചേർന്നു. ധാക്കാനഗരത്തെ ഇന്ത്യന്‍സേന കൈവശപ്പെടുത്തുമെന്നു മനസ്സിലാക്കിയ കിഴക്കന്‍ പാകിസ്‌താന്‍ സൈനിക മേധാവിയായ ലെഫ്‌റ്റനന്റ്‌ ജനറൽ എ.എ. നിയാസി യുദ്ധവിരാമത്തിനഭ്യർഥിച്ചു. എന്നാൽ യുദ്ധവിരാമമല്ല, പാകിസ്‌താന്റെ കീഴടങ്ങലായിരുന്നു ഇന്ത്യന്‍സേന ആഗ്രഹിച്ചത്‌. ഡി. 16-നു നിയാസി തന്റെ കീഴിലുള്ള 93,000 പട്ടാളക്കാരോടൊപ്പം ഇന്ത്യന്‍ സേനയ്‌ക്കു കീഴടങ്ങി. അതോടുകൂടി കിഴക്കന്‍ മേഖലയിലെ ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധം അവസാനിച്ചു. കിഴക്കന്‍ ബംഗാളിൽ പാകിസ്‌താന്റെ ആധിപത്യം പൂർണമായി അവസാനിച്ചതോടെ ബാംഗ്ലദേശ്‌ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക്‌ ആയിത്തീർന്നു.

പടിഞ്ഞാറന്‍ അതിർത്തിയിലും പാകിസ്‌താന്‍ ആക്രമണവും ഇന്ത്യയുടെ തിരിച്ചടിയും നടക്കുന്നുണ്ടായിരുന്നു. സമാധാന സ്ഥാപനത്തിനെന്ന പേരിൽ ഈ യുദ്ധത്തിലിടപെടാന്‍ ശ്രമിച്ച പാശ്ചാത്യ ശക്തികള്‍ക്കെതിരെ യു.എസ്‌.എസ്‌.ആർ. താക്കീതു നല്‌കി. യുദ്ധത്തിൽ പാകിസ്‌താന്‍ പരാജയപ്പെടുമെന്നു മനസ്സിലാക്കിയ യു.എസ്‌. ഉടനടി യുദ്ധവിരാമം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ യു.എന്‍. രക്ഷാസമിതിയിൽ അവതരിപ്പിച്ച മൂന്നു പ്രമേയങ്ങളെ യു.എസ്‌.എസ്‌.ആർ. വീറ്റോ ചെയ്‌തു. 

ഇന്ത്യന്‍ വ്യോമസേന കറാച്ചിയിൽ ബോംബു വർഷിക്കുകയും മൂന്നു പാകിസ്‌താന്‍ യുദ്ധക്കപ്പലുകളെ തകർക്കുകയും ചെയ്‌തു. പാകിസ്‌താന്‍ അന്യായമായി കൈവശം വച്ചിട്ടുള്ള കാശ്‌മീർപ്രദേശത്തും, കച്ച്‌, ലാഹോർ എന്നീ മേഖലകളിലും ഇന്ത്യന്‍ സൈനികർ മുന്നേറി; നിരവധി പാകിസ്‌താന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചു വീഴ്‌ത്തപ്പെട്ടു. ജമ്മു അതിർത്തിയിലും ഇന്ത്യന്‍സേന പാകിസ്‌താന്റെ ഉള്ളിലേക്കു കടന്നു. ഡി. 12 ആയപ്പോഴേക്കും യുദ്ധത്തിൽ പരാജയപ്പെടുമെന്നു മനസ്സിലാക്കിയ പാകിസ്‌താന്‍ ഗവണ്‍മെന്റ്‌ യുദ്ധവിരാമത്തിനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. 13-നു ഫാസിൽക്കാ മേഖലയിലും പാകിസ്‌താന്‍ പരാജയപ്പെട്ടു; 17-നു ഇന്ത്യ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്ത്യാ-പാകിസ്‌താന്‍ അതിർത്തിയിലെ അംഗീകൃത നിയന്ത്രണരേഖ ലംഘിച്ച്‌ ജമ്മു-കാശ്‌മീരിലെ ഇന്ത്യന്‍ പ്രദേശമായ കാർഗിലിലേക്ക്‌ പാകിസ്‌താന്‍ നടത്തിയ നുഴഞ്ഞുകയറ്റത്തെ ഇന്ത്യന്‍ സേന പരാജയപ്പെടുത്തി (1999). 1999 ഏപ്രിലിലാണ്‌ ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണം ഉണ്ടായതെങ്കിലും ആ വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിൽത്തന്നെ പാകിസ്‌താന്‍ സേന വന്‍തോതിൽ രഹസ്യമായി മഞ്ഞുമലകള്‍ക്കിടയിലൂടെ ഇന്ത്യന്‍ പ്രദേശത്തേക്ക്‌ നുഴഞ്ഞുകയറാന്‍ തുടങ്ങിയിരുന്നുവെന്ന്‌ പിന്നീട്‌ വെളിപ്പെട്ടു. നിയന്ത്രണരേഖയുടെ ഭദ്രത തകർത്ത്‌ കാർഗിലിൽ നിലയുറപ്പിച്ച്‌ കാശ്‌മീർ പ്രശ്‌നം അന്താരാഷ്‌ട്രവത്‌കരിക്കുക, സിയാച്ചിന്‍ പർവതശിഖരങ്ങളിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള ഇന്ത്യയുടെ തന്ത്രപരമായ മേല്‌ക്കോയ്‌മ ഇല്ലാതാക്കാന്‍ കാർഗിൽ കുന്നുകള്‍ പിടിച്ചെടുത്ത്‌ താവളമൊരുക്കുക എന്നിവയായിരുന്നു ഈ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ശക്തമായ പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സേന തന്ത്രപ്രാധാന്യമുള്ള ടൈഗർഹിൽ ശത്രുസേനയിൽ നിന്ന്‌ പിടിച്ചെടുത്തത്‌ പാകിസ്‌താന്‌ വമ്പിച്ച തിരിച്ചടിയായിരുന്നു. ക്രമേണ യുദ്ധം ഇരുശക്തികളും തമ്മിലുള്ള മുഖാമുഖസംഘട്ടനം ആവുകയും, ഇരുഭാഗത്തും ആള്‍നാശം കൂടുകയും ചെയ്‌തു.

കാർഗിൽയുദ്ധം സൈന്യത്തിനും സർക്കാരിനും യുദ്ധതന്ത്ര വിദഗ്‌ധന്മാർക്കും പല വിലയേറിയ അനുഭവപാഠങ്ങള്‍ നല്‌കി. ഓർക്കാപ്പുറത്ത്‌ ഒരു യുദ്ധം ഇന്ത്യ നേരിടേണ്ടിവന്നത്‌ പ്രതിരോധ സംവിധാനത്തിലെ പല പാളിച്ചകളും പഴുതുകളും ശത്രുക്കള്‍ മുതലെടുത്തതുകൊണ്ടായിരുന്നു. അതിനാൽ ഇവയെക്കുറിച്ച്‌ പഠിച്ച്‌ ഭാവിയിൽ ഇത്തരം പിഴവുകള്‍ ഉണ്ടാകാതിരിക്കുന്നതിന്‌ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന്‌ നിർദേശിക്കുവാനായി പ്രതിരോധകാര്യ വിദഗ്‌ധനായ കെ. സുബ്രഹ്മണ്യന്‍ അധ്യക്ഷനും മാധ്യമവിദഗ്‌ധനായ ബി.ജി. വർഗീസും, മുന്‍ ലഫ്‌റ്റനന്റ്‌ ജനറൽ കെ.കെ. ഹസാരിയും അന്നത്തെ നാഷണൽ സെക്യൂരിറ്റി കൗണ്‍സിൽ സെക്രട്ടേറിയറ്റിലെ സെക്രട്ടറി സതീഷ്‌ചന്ദ്രയും അംഗങ്ങളുമായി ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. 2000 ജനുവരിയിൽ അവർ നല്‌കിയ റിപ്പോർട്ടിൽ, കാർഗിൽ സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്നും ഏറെക്കാലമായി പാകിസ്‌താന്‍ ഇന്ത്യയിൽ നടത്തിപ്പോരുന്ന ഒളിയുദ്ധങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും തുടർച്ചയാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

(നേശന്‍ ടി. മാത്യു; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍