This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരിലഭട്ടന്‍ (590 - 660)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുമാരിലഭട്ടന്‍ (590 - 660) == ഭാട്ടമത വ്യവസ്ഥാപകനായ മീമാംസകന്‍. 590-ന...)
അടുത്ത വ്യത്യാസം →

11:37, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുമാരിലഭട്ടന്‍ (590 - 660)

ഭാട്ടമത വ്യവസ്ഥാപകനായ മീമാംസകന്‍. 590-നും 660-നും ഇടയ്‌ക്കാണ്‌ ജീവിതകാലം. ഇദ്ദേഹം ശബരസ്വാമിയുടെ ജൈമിനീയ സൂത്രഭാഷ്യം വ്യാഖ്യാനിച്ചിട്ടുണ്ട്‌. ആ ഭാഷ്യത്തിന്റെ തന്നെ മറ്റൊരു വ്യാഖ്യാതാവും "ഗുരുമത' വ്യവസ്ഥാപകനുമായ പ്രഭാകരന്‍ കുമാരിലഭട്ടന്റെ ശിഷ്യനാണെന്നു പറയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്ന ഇദ്ദേഹം ശ്രീശങ്കരാചാര്യരുടെ ഗുരു ആയിരുന്നു. മീമാംസകനും വേദാന്തിയുമായിരുന്ന മണ്ഡനമിശ്രന്‍ (633-680) കുമാരിലട്ടന്റെ സമകാലികനായിരുന്നു; ശിഷ്യനായിരുന്നു എന്നും അഭിപ്രായമുണ്ട്‌. വേദപ്രാമാണ്യസ്ഥാപനവും ബുദ്ധമത ധ്വംസനവുമായിരുന്നു കുമാരിലന്റെ മുഖ്യലക്ഷ്യം. നോ: മീമാംസ

കുമാരിലഭട്ടന്‍ ശാബരഭാഷ്യത്തിനു മൂന്നു ഭാഗമായിട്ടാണ്‌ വ്യാഖ്യാനമെഴുതിയിട്ടുള്ളത്‌. ശ്ലോകവാർത്തികം, തന്ത്രവാർത്തികം, ടുപ്‌ടീക എന്നിവയാണ്‌ ആ മൂന്നു ഭാഗങ്ങള്‍.

ശ്ലോകവാർത്തികം (ശ്ലോകരൂപത്തിലുള്ള വ്യാഖ്യാനം), ജൈമിനി സൂത്രങ്ങള്‍ ഒന്നാം അധ്യായം ആദ്യപാദത്തിന്റെയും തന്ത്രവാർത്തികം ഒന്നാമധ്യായം രണ്ടാംപാദം മുതൽ മൂന്നാമധ്യായംവരെയുള്ളതിന്റെയും, ടുപ്‌ടീക ശിഷ്‌ടഭാഗത്തിന്റെയും വ്യാഖ്യാനമാകുന്നു. കുമാരിലഭട്ടന്‍ ശാബരഭാഷ്യത്തിനു വിസ്‌തൃത വ്യാഖ്യാനമായ ബൃഹട്ടീകയും സംക്ഷിപ്‌തവ്യാഖ്യാനമായ മധ്യമടികയും രചിച്ചിട്ടുള്ളതായി അനന്തര ഗ്രന്ഥകാരന്മാരുടെ കൃതികളിലെ പരാമർശംകൊണ്ടുമാത്രം അറിയാന്‍ കഴിയുന്നു; അവ ലഭ്യമല്ല.

കുമാരിലഭട്ടന്‍ പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്‌ദം, അർഥാപത്തി, അഭാവം എന്നിങ്ങനെ ആറുപ്രമാണങ്ങളാണു സ്വീകരിച്ചിട്ടുള്ളത്‌. ശബ്‌ദവും തമസ്സും ഉള്‍പ്പെടെ 11 ദ്രവ്യങ്ങളുണ്ടെന്നാണ്‌ ഇദ്ദേഹം അഭിപ്രായപ്പെടുന്നത്‌. പ്രമ പ്രമേയനിഷ്‌ഠമായ പ്രാകട്യമെന്നത്‌ ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്‌. അദ്വൈതവേദാന്തികള്‍ വ്യവഹാരത്തിൽ കുമാരിലന്റെ സിദ്ധാന്തങ്ങളെയാണ്‌ പിന്തുടരുന്നത്‌. "വ്യവഹാരേഭാട്ടനയഃ' എന്നാണ്‌ പ്രസിദ്ധി. കുമാരിലഭട്ടന്റെ ശ്ലോകവാർത്തികത്തിനു, ശിഷ്യനായ ഭട്ട ഉമ്‌ബേക (ഉമ്‌വേക)ന്റെ താത്‌പര്യദീപികയും സുചരിതമിശ്രന്റെ കാശികയും പാർഥസാരഥിമിശ്രന്റെ ന്യായരത്‌നാകരവും ജയമിശ്രന്റെ ശാർക്കരികയും വ്യാഖ്യാനങ്ങളായുണ്ട്‌. ഭവദേവഭട്ട (ബാലവലഭീഭുജംഗ)ന്റെ തൗതാതീതമതതിലകവും സോമേശ്വരന്റെ ന്യായസുധയും പരിതോഷമിശ്രന്റെ അജിതയും ഗംഗാധരമിശ്രന്റെ തന്ത്രവാർത്തിക വിവരണവും നാരായണഭട്ടന്റെ നിബന്ധനയും അന്നംഭട്ടന്റെ സുബോധിനിയും തന്ത്രവാർത്തികത്തിന്റെ വ്യാഖ്യാനങ്ങളാകുന്നു.

ടുപ്‌ടീകയുടെ വ്യാഖ്യാനങ്ങളാണ്‌ പാർഥസാരഥി മിശ്രന്റെ തന്ത്രരത്‌നവും വെങ്കടമഖിയുടെ വാർത്തികാഭരണവും.

(മുതുകുളം ശ്രീധർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍