This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനന്തശയനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അനന്തശയനം = പാലാഴിയില്‍ അനന്തന് എന്ന സര്പ്പത്തിന്മേല് മഹാവിഷ്...) |
|||
വരി 3: | വരി 3: | ||
പാലാഴിയില്‍ അനന്തന് എന്ന സര്പ്പത്തിന്മേല് മഹാവിഷ്ണുവിന്റെ ശയനം. വൈകുണ്ഠപുരത്തിലാണ് പാലാഴി എന്നും അതില്‍ അനന്തനെ തല്പമാക്കി വിഷ്ണു എപ്പോഴും യോഗനിദ്രകൊള്ളുന്നുവെന്നും ഉള്ള ഹൈന്ദവപുരാണസങ്കല്പത്തെ ആശ്രയിച്ചാണ് ഈ ആശയം ഉടലെടുത്തിട്ടുള്ളത്. ബ്രഹ്മാവ് സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ സംരക്ഷണം അവിടെ കിടന്നുകൊണ്ട് നിര്‍വഹിക്കുന്നതുമൂലം അദ്ദേഹത്തിന്റേത് സാധാരണ നിദ്രയല്ല യോഗനിദ്രയാണ് എന്ന് ആസ്തികന്മാര് സിദ്ധാന്തിക്കുന്നു. കാലത്തിന്റെ പ്രതീകമായി അനന്തനെയും, കാലത്തെ തനിക്ക് അധീനമാക്കി നിര്‍ത്തിയ-കാലാതീതനായ-ഈശ്വരന്റെ പ്രതീകമായി മഹാവിഷ്ണുവിനെയും നിരൂപണം ചെയ്യാവുന്നതാണ്. അനന്തശയനത്തിന്റെ ചിത്രം ഭാവനം ചെയ്തിരിക്കുന്നതും അതിന്നനുകൂലമായിരിക്കുന്നു. അതില്‍ നാരദന് തുടങ്ങിയ ബ്രഹ്മര്‍ഷികളും സനകന്‍ തുടങ്ങിയ യോഗികളും ഭൃഗു തുടങ്ങിയ മഹര്‍ഷിമാരും മറ്റു ദേവന്മാരും ചുറ്റും നിന്നു ദര്ശനധ്യാനസുഖം അനുഭവിച്ചുകൊണ്ടിരിക്കുന്നതു കാണാം. ശ്രേയസ്സ് ഇച്ഛിക്കുന്ന ലൌകികനും ക്രമമുക്തി ഇച്ഛിക്കുന്ന ഭക്തനും, യോഗിക്കും ഒരുപോലെ ഉപാസിക്കാവുന്ന ദേവനാണ് അനന്തശയനനായ മഹാവിഷ്ണു. | പാലാഴിയില്‍ അനന്തന് എന്ന സര്പ്പത്തിന്മേല് മഹാവിഷ്ണുവിന്റെ ശയനം. വൈകുണ്ഠപുരത്തിലാണ് പാലാഴി എന്നും അതില്‍ അനന്തനെ തല്പമാക്കി വിഷ്ണു എപ്പോഴും യോഗനിദ്രകൊള്ളുന്നുവെന്നും ഉള്ള ഹൈന്ദവപുരാണസങ്കല്പത്തെ ആശ്രയിച്ചാണ് ഈ ആശയം ഉടലെടുത്തിട്ടുള്ളത്. ബ്രഹ്മാവ് സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ സംരക്ഷണം അവിടെ കിടന്നുകൊണ്ട് നിര്‍വഹിക്കുന്നതുമൂലം അദ്ദേഹത്തിന്റേത് സാധാരണ നിദ്രയല്ല യോഗനിദ്രയാണ് എന്ന് ആസ്തികന്മാര് സിദ്ധാന്തിക്കുന്നു. കാലത്തിന്റെ പ്രതീകമായി അനന്തനെയും, കാലത്തെ തനിക്ക് അധീനമാക്കി നിര്‍ത്തിയ-കാലാതീതനായ-ഈശ്വരന്റെ പ്രതീകമായി മഹാവിഷ്ണുവിനെയും നിരൂപണം ചെയ്യാവുന്നതാണ്. അനന്തശയനത്തിന്റെ ചിത്രം ഭാവനം ചെയ്തിരിക്കുന്നതും അതിന്നനുകൂലമായിരിക്കുന്നു. അതില്‍ നാരദന് തുടങ്ങിയ ബ്രഹ്മര്‍ഷികളും സനകന്‍ തുടങ്ങിയ യോഗികളും ഭൃഗു തുടങ്ങിയ മഹര്‍ഷിമാരും മറ്റു ദേവന്മാരും ചുറ്റും നിന്നു ദര്ശനധ്യാനസുഖം അനുഭവിച്ചുകൊണ്ടിരിക്കുന്നതു കാണാം. ശ്രേയസ്സ് ഇച്ഛിക്കുന്ന ലൌകികനും ക്രമമുക്തി ഇച്ഛിക്കുന്ന ഭക്തനും, യോഗിക്കും ഒരുപോലെ ഉപാസിക്കാവുന്ന ദേവനാണ് അനന്തശയനനായ മഹാവിഷ്ണു. | ||
- | + | [[Image:p.no.447a.jpg|thumb|250x250px|centre|Ananthashayanom]] | |
- | + | ||
അനന്തശയനം ഉള്ള പ്രദേശം എന്ന അര്‍ഥത്തില്‍, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന് 'അനന്തശയനം' എന്ന പേര്കൂടിയുണ്ട്. അനന്തശയനമൂര്‍ത്തിയുടെ പ്രതിഷ്ഠയോടുകൂടിയ പ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമിക്ഷേത്രമാണ് ഈ പേരിന്റെ അടിസ്ഥാനം. നോ: ശ്രീപദ്മനാഭസ്വാമിക്ഷേത്രം | അനന്തശയനം ഉള്ള പ്രദേശം എന്ന അര്‍ഥത്തില്‍, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന് 'അനന്തശയനം' എന്ന പേര്കൂടിയുണ്ട്. അനന്തശയനമൂര്‍ത്തിയുടെ പ്രതിഷ്ഠയോടുകൂടിയ പ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമിക്ഷേത്രമാണ് ഈ പേരിന്റെ അടിസ്ഥാനം. നോ: ശ്രീപദ്മനാഭസ്വാമിക്ഷേത്രം | ||
10:31, 3 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അനന്തശയനം
പാലാഴിയില്‍ അനന്തന് എന്ന സര്പ്പത്തിന്മേല് മഹാവിഷ്ണുവിന്റെ ശയനം. വൈകുണ്ഠപുരത്തിലാണ് പാലാഴി എന്നും അതില്‍ അനന്തനെ തല്പമാക്കി വിഷ്ണു എപ്പോഴും യോഗനിദ്രകൊള്ളുന്നുവെന്നും ഉള്ള ഹൈന്ദവപുരാണസങ്കല്പത്തെ ആശ്രയിച്ചാണ് ഈ ആശയം ഉടലെടുത്തിട്ടുള്ളത്. ബ്രഹ്മാവ് സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ സംരക്ഷണം അവിടെ കിടന്നുകൊണ്ട് നിര്‍വഹിക്കുന്നതുമൂലം അദ്ദേഹത്തിന്റേത് സാധാരണ നിദ്രയല്ല യോഗനിദ്രയാണ് എന്ന് ആസ്തികന്മാര് സിദ്ധാന്തിക്കുന്നു. കാലത്തിന്റെ പ്രതീകമായി അനന്തനെയും, കാലത്തെ തനിക്ക് അധീനമാക്കി നിര്‍ത്തിയ-കാലാതീതനായ-ഈശ്വരന്റെ പ്രതീകമായി മഹാവിഷ്ണുവിനെയും നിരൂപണം ചെയ്യാവുന്നതാണ്. അനന്തശയനത്തിന്റെ ചിത്രം ഭാവനം ചെയ്തിരിക്കുന്നതും അതിന്നനുകൂലമായിരിക്കുന്നു. അതില്‍ നാരദന് തുടങ്ങിയ ബ്രഹ്മര്‍ഷികളും സനകന്‍ തുടങ്ങിയ യോഗികളും ഭൃഗു തുടങ്ങിയ മഹര്‍ഷിമാരും മറ്റു ദേവന്മാരും ചുറ്റും നിന്നു ദര്ശനധ്യാനസുഖം അനുഭവിച്ചുകൊണ്ടിരിക്കുന്നതു കാണാം. ശ്രേയസ്സ് ഇച്ഛിക്കുന്ന ലൌകികനും ക്രമമുക്തി ഇച്ഛിക്കുന്ന ഭക്തനും, യോഗിക്കും ഒരുപോലെ ഉപാസിക്കാവുന്ന ദേവനാണ് അനന്തശയനനായ മഹാവിഷ്ണു.
അനന്തശയനം ഉള്ള പ്രദേശം എന്ന അര്‍ഥത്തില്‍, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന് 'അനന്തശയനം' എന്ന പേര്കൂടിയുണ്ട്. അനന്തശയനമൂര്‍ത്തിയുടെ പ്രതിഷ്ഠയോടുകൂടിയ പ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമിക്ഷേത്രമാണ് ഈ പേരിന്റെ അടിസ്ഥാനം. നോ: ശ്രീപദ്മനാഭസ്വാമിക്ഷേത്രം
ഭക്തന്മാര്ക്കു സുഖസേവ്യമായ ഭാവത്തോടുകൂടി പരിലസിക്കുന്ന അനന്തശയനത്തെപ്പറ്റി സവിസ്തരമായ പ്രതിപാദനം ബ്രഹ്മാണ്ഡപുരാണത്തില്‍ കാണുന്നുണ്ട്.
(എ. യജ്ഞസ്വാമി ശര്‍മ)