This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരട്ടത്തലച്ചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇരട്ടത്തലച്ചി == == Red Whiskered Bulbul == കുറ്റിക്കാടുകളിലും പറമ്പുകളിലു...)
(Red Whiskered Bulbul)
വരി 4: വരി 4:
== Red Whiskered Bulbul ==
== Red Whiskered Bulbul ==
 +
[[ചിത്രം:Vol4p218_Red-whiskered-Bulbul-2.jpg|thumb|]]
കുറ്റിക്കാടുകളിലും പറമ്പുകളിലും സർവസാധാരണമായി കാണപ്പെടുന്ന ഒരിനം പക്ഷി. പിക്‌നോനോട്ടിഡേ കുടുംബത്തിൽ ഉള്‍പ്പെടുന്ന ഇതിന്റെ ശാ.നാ. പിക്‌നോനോട്ടസ്‌ ജോകോസസ്‌ (Pycnono-tus jocosus)എന്നാണ്‌. ആറ്റക്കുരുവിയുടെ ഒന്നരയിരട്ടി വലുപ്പമിതിനുണ്ട്‌. തലയിൽ മുന്നോട്ടു വളഞ്ഞു കാണപ്പെടുന്ന കറുത്ത കൂർത്ത ശിഖയും, വെളുത്ത ഉദരഭാഗങ്ങളുംകൊണ്ട്‌ ഇതിനെ മറ്റു പക്ഷികളിൽനിന്നും പെട്ടെന്നു തിരിച്ചറിയാന്‍ സാധിക്കും. "ബുള്‍ബുള്‍' എന്ന്‌ സാധാരണയായി വിളിക്കപ്പെടുന്ന രണ്ടിനം പക്ഷികളിലൊന്നാണ്‌ ഇരട്ടത്തലച്ചി. നാട്ടുബുള്‍ബുളാണ്‌ അടുത്തയിനം. നാട്ടുബുള്‍ബുളിന്റെ മാറത്തും മുതുകിലുമുള്ള തൂവലുകള്‍ക്കെല്ലാം വിളർത്ത വക്കുകളുണ്ട്‌. എന്നാൽ ഇരട്ടത്തലച്ചിയുടെ ഈ ശരീരഭാഗങ്ങള്‍ക്ക്‌ മങ്ങിയ വെള്ളനിറമാണുള്ളത്‌. നാട്ടുബുള്‍ബുളിന്റെ വാലും മുതുകും ചേരുന്നഭാഗത്തുകാണുന്ന വീതികൂടിയ വെള്ളപ്പട്ടയും വാലിന്റെ അറ്റത്തുള്ള വെളുപ്പും ഇരട്ടത്തലച്ചിയിൽ കാണാറില്ല. ഇതിനുപുറമേ ഇരട്ടത്തലച്ചിയുടെ മാറിനു തൊട്ടുമീതെ നേർത്ത തവിട്ടുനിറത്തിൽ ഒരു "മാല'യും കാണാനുണ്ട്‌. കച്ചിനു തൊട്ടുപിറകിൽ കവിളിന്റെ ഭാഗത്ത്‌ ചുവപ്പുനിറത്തിലുള്ള ഒരു പൊട്ടും അതിനു താഴെ അതുപോലൊരു വെള്ളപ്പൊട്ടും ഇരട്ടത്തലച്ചിയുടെ മറ്റൊരു പ്രത്യേകതയാണ്‌. വാലിനടിയിലായി ഇളം ചുവപ്പുനിറത്തിൽ മറ്റൊരു "പൊട്ടും' കാണാറുണ്ട്‌.

16:45, 10 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇരട്ടത്തലച്ചി

Red Whiskered Bulbul

600-1500 മീ. ഉയരമുള്ള കുന്നുകളാണ്‌ പ്രധാനമായും ഇരട്ടത്തലച്ചിയുടെ വിഹാരരംഗങ്ങള്‍. തണുപ്പുള്ള പച്ചക്കാടുകളാണ്‌ ഇവയ്‌ക്ക്‌ ഏറ്റവും ഇഷ്‌ടം. തന്മൂലം തോട്ടങ്ങളിലാണ്‌ ഇവ ധാരാളമായി കാണപ്പെടുന്നത്‌. മനുഷ്യരെ ഇവയ്‌ക്കു ഭയമുള്ളതായി തോന്നാറില്ല. കേരളത്തിനു പുറമേ കർണാടകസംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മധ്യപ്രദേശിന്റെ പടിഞ്ഞാറു മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിലും നീലഗിരിക്കുന്നുകളിലും ഇരട്ടത്തലച്ചിയെ ധാരാളമായി കണ്ടുവരുന്നു. ചെറിയ പഴങ്ങളാണ്‌ ഇരട്ടത്തലച്ചിയുടെ പ്രധാനഭക്ഷണം. എന്നാൽ, ഇവ പൂർണമായും സസ്യഭുക്കുകളല്ല. എട്ടുകാലികള്‍, പുഴുക്കള്‍, കീടങ്ങള്‍ തുടങ്ങിയ ചെറുപ്രാണികളെയും ഇവ ആഹാരമാക്കാറുണ്ട്‌. ഇവയെ നാട്ടിന്‍പുറങ്ങളിൽ സാധാരണയായി ഇണകളായാണ്‌ കാണാന്‍ കഴിയുക. എന്നാൽ വനമേഖലകളിൽ നൂറിലധികം പക്ഷികളെ ഒരുമിച്ചു കാണാന്‍ കഴിയും. ഇവ ആരെയും ആകർഷിക്കാന്‍ തക്കവിധത്തിലുള്ള ശബ്‌ദം പുറപ്പെടുവിക്കാറുണ്ട്‌.

ഡിസംബർ മുതൽ മേയ്‌ വരെയുള്ള കാലത്താണ്‌ ഇരട്ടത്തലച്ചി കൂടുകെട്ടുന്നത്‌. ചെറുവേരുകള്‍, നേർത്തു മിനുസമുള്ള കമ്പുകള്‍, പുല്ല്‌ തുടങ്ങിയവകൊണ്ട്‌ ഉണ്ടാക്കുന്ന കൂടിന്‌ ഒരു ചെറിയ കപ്പിന്റെ ആകൃതിയാണുള്ളത്‌. വീടിന്റെ മേല്‌ക്കൂരകളിലും അധികം ഉയരമില്ലാത്ത വൃക്ഷക്കൊമ്പുകളിലും ഈ കൂടുകള്‍ ധാരാളമായി കാണപ്പെടുന്നു. ലിംഗ വ്യത്യാസം ഇവയിൽ പ്രകടമല്ല. ഒരു പ്രാവശ്യം നാലോ അഞ്ചോ മുട്ടകളിടാറുണ്ട്‌. പമ്പരത്തിന്റെ ആകൃതിയിലുള്ള മുട്ടകളിൽ ചുവന്ന നിറത്തിലുള്ള പുള്ളികള്‍ കാണാം. 15-16 ദിവസമാണ്‌ അടയിരുപ്പുകാലം. ആഹാരസമ്പാദനം, കൂടു വൃത്തിയാക്കൽ തുടങ്ങിയ എല്ലാ ചുമതലകളും ആണും പെച്ചും ഒരേപോലെ നിർവഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍