This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർണി, തോമസ് അഗസ്റ്റിന് (1710 - 78)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: ==ആർണി, തോമസ് അഗസ്റ്റിന് (1710 - 78)== ==Arne, Thomas Agustin== ആംഗലഭാഷയിലെ ഗാനരചയി...) |
Mksol (സംവാദം | സംഭാവനകള്‍) (→Arne, Thomas Agustin) |
||
വരി 1: | വരി 1: | ||
==ആർണി, തോമസ് അഗസ്റ്റിന് (1710 - 78)== | ==ആർണി, തോമസ് അഗസ്റ്റിന് (1710 - 78)== | ||
==Arne, Thomas Agustin== | ==Arne, Thomas Agustin== | ||
+ | [[ചിത്രം:Vol3p302_Augustine_Arne.jpg|thumb|തോമസ് അഗസ്റ്റിന് ആർണി]] | ||
ആംഗലഭാഷയിലെ ഗാനരചയിതാവും സംഗീതശാസ്ത്രജ്ഞനും. 1710 മാ. 12-ന് കവന്റ് ഗാർഡനിൽ ഒരു തുന്നൽക്കാരന്റെ മകനായി ജനിച്ചു. നിയമപഠനത്തിനു മകനെ അയക്കണമെന്നായിരുന്നു അച്ഛന്റെ മോഹം. പക്ഷേ, വയലിന്, പിയാനോ തുടങ്ങിയ സംഗീതോപകരണങ്ങള്‍ വായിക്കുന്നതിൽ അസാമാന്യമായ വാസനാ വൈഭവം പ്രകടമാക്കിയ മകന് ഒടുവിൽ സംഗീതാഭ്യസനത്തിന് അനുമതി ലഭിച്ചു. ഇറ്റാലിയന്‍ ഓർക്കസ്റ്റ്രായുടെ നായകനായ മൈക്കൽ ഫെസ്റ്റിങ്ങിൽനിന്ന് ആദ്യ പാഠങ്ങള്‍ പഠിച്ചശേഷം സ്വന്തം വാസനാശക്തികൊണ്ട് സംഗീതശാസ്ത്രത്തിൽ ആർണി അഗാധമായ പരിജ്ഞാനം നേടി. തന്റെ സഹോദരിയെയും സഹോദരനെയും ഇദ്ദേഹം സംഗീതം അഭ്യസിപ്പിക്കുകയും തന്റെ ആദ്യകൃതിയായ റോസമോണ്ഡ് (1733) എന്ന ഓപ്പറയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ഈ ഓപ്പറയിലെ റൈസ്, ഗ്ളോറി, റൈസ് (Rise, Glory, Rise) എന്ന ഗാനത്തിന് ഇംഗ്ലണ്ടിൽ സാർവത്രികമായ പ്രചാരം ലഭിച്ചിട്ടുണ്ട്. | ആംഗലഭാഷയിലെ ഗാനരചയിതാവും സംഗീതശാസ്ത്രജ്ഞനും. 1710 മാ. 12-ന് കവന്റ് ഗാർഡനിൽ ഒരു തുന്നൽക്കാരന്റെ മകനായി ജനിച്ചു. നിയമപഠനത്തിനു മകനെ അയക്കണമെന്നായിരുന്നു അച്ഛന്റെ മോഹം. പക്ഷേ, വയലിന്, പിയാനോ തുടങ്ങിയ സംഗീതോപകരണങ്ങള്‍ വായിക്കുന്നതിൽ അസാമാന്യമായ വാസനാ വൈഭവം പ്രകടമാക്കിയ മകന് ഒടുവിൽ സംഗീതാഭ്യസനത്തിന് അനുമതി ലഭിച്ചു. ഇറ്റാലിയന്‍ ഓർക്കസ്റ്റ്രായുടെ നായകനായ മൈക്കൽ ഫെസ്റ്റിങ്ങിൽനിന്ന് ആദ്യ പാഠങ്ങള്‍ പഠിച്ചശേഷം സ്വന്തം വാസനാശക്തികൊണ്ട് സംഗീതശാസ്ത്രത്തിൽ ആർണി അഗാധമായ പരിജ്ഞാനം നേടി. തന്റെ സഹോദരിയെയും സഹോദരനെയും ഇദ്ദേഹം സംഗീതം അഭ്യസിപ്പിക്കുകയും തന്റെ ആദ്യകൃതിയായ റോസമോണ്ഡ് (1733) എന്ന ഓപ്പറയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ഈ ഓപ്പറയിലെ റൈസ്, ഗ്ളോറി, റൈസ് (Rise, Glory, Rise) എന്ന ഗാനത്തിന് ഇംഗ്ലണ്ടിൽ സാർവത്രികമായ പ്രചാരം ലഭിച്ചിട്ടുണ്ട്. | ||
1738-ൽ ആർണി ഡ്രൂറി ലെയിന്‍ തിയെറ്ററിന്റെ സംഗീതസംവിധായകനായി. പാർസെൽ, ഹാന്‍ഡെൽ എന്നിവരുടെ ശൈലികളിൽനിന്ന് ഭിന്നവും അതേസമയം കൂടുതൽ സഹൃദയഹൃദയാഹ്ലാദകവുമായ ശൈലിയിൽ ഇദ്ദേഹം അനേകം ഗാനങ്ങള്‍ അക്കാലത്തു രചിച്ചു. റൂള്‍, ബ്രിട്ടാനിയാ എന്ന സുപ്രസിദ്ധവും ദേശഭക്തിദ്യോതകവും ആയ ഗാനം അവയിൽ ഒന്നാണ്. ഈ ഗാനങ്ങളെല്ലാം ആൽഫ്രഡ്, ദി ജഡ്ജ്മെന്റ് ഒഫ് പാരിസ് എന്നിങ്ങനെ രണ്ടു കൃതികളിലായി സമാഹരിക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്കു പുറമേ ഷേക്സ്പിയറുടെ ആസ് യൂ ലൈക് ഇറ്റ് മുതലായ ചില പ്രശസ്തനാടകങ്ങള്ക്ക് ഇദ്ദേഹം സംഗീതം പകർന്നവതരിപ്പിച്ചു. 1737-ൽ സിസിലി യങ് എന്ന ഗായികയെ വിവാഹം ചെയ്തു. തുടർന്നുള്ള കാലങ്ങളിൽ ഇദ്ദേഹം ഡ്രൂറി ലെയിന്‍ തിയെറ്ററിന്റെയും വാക്സാള് ഉല്ലാസോദ്യാനത്തിന്റെയും സംഗീതപരിപാടികള്‍ സംവിധാനം ചെയ്യുകയും നിരവധി സംഗീതകൃതികള്‍ രചിക്കുകയും ചെയ്തു. | 1738-ൽ ആർണി ഡ്രൂറി ലെയിന്‍ തിയെറ്ററിന്റെ സംഗീതസംവിധായകനായി. പാർസെൽ, ഹാന്‍ഡെൽ എന്നിവരുടെ ശൈലികളിൽനിന്ന് ഭിന്നവും അതേസമയം കൂടുതൽ സഹൃദയഹൃദയാഹ്ലാദകവുമായ ശൈലിയിൽ ഇദ്ദേഹം അനേകം ഗാനങ്ങള്‍ അക്കാലത്തു രചിച്ചു. റൂള്‍, ബ്രിട്ടാനിയാ എന്ന സുപ്രസിദ്ധവും ദേശഭക്തിദ്യോതകവും ആയ ഗാനം അവയിൽ ഒന്നാണ്. ഈ ഗാനങ്ങളെല്ലാം ആൽഫ്രഡ്, ദി ജഡ്ജ്മെന്റ് ഒഫ് പാരിസ് എന്നിങ്ങനെ രണ്ടു കൃതികളിലായി സമാഹരിക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്കു പുറമേ ഷേക്സ്പിയറുടെ ആസ് യൂ ലൈക് ഇറ്റ് മുതലായ ചില പ്രശസ്തനാടകങ്ങള്ക്ക് ഇദ്ദേഹം സംഗീതം പകർന്നവതരിപ്പിച്ചു. 1737-ൽ സിസിലി യങ് എന്ന ഗായികയെ വിവാഹം ചെയ്തു. തുടർന്നുള്ള കാലങ്ങളിൽ ഇദ്ദേഹം ഡ്രൂറി ലെയിന്‍ തിയെറ്ററിന്റെയും വാക്സാള് ഉല്ലാസോദ്യാനത്തിന്റെയും സംഗീതപരിപാടികള്‍ സംവിധാനം ചെയ്യുകയും നിരവധി സംഗീതകൃതികള്‍ രചിക്കുകയും ചെയ്തു. | ||
ലിറിക് ഹാർമണി, വോക്കൽ മെലഡി, ദി എഗ്രിയബിള് മ്യൂസിക്കൽ ചോയ്സ് എന്നിവ ഇദ്ദേഹത്തിന്റെ മറ്റുചില പ്രധാന കൃതികളാണ്. 1759-ൽ ഓക്സ്ഫഡ് സർവകലാശാല ഇദ്ദേഹത്തിന് സംഗീതത്തിൽ ഡോക്ടർ ബിരുദം നല്കി. ജീവിതാന്ത്യദശകത്തിൽ ഇദ്ദേഹം ഷേക്സ്പിയർജൂബിലിയിൽ ചില ഷേക്സ്പിയർ കൃതികളെ ചിട്ടപ്പെടുത്തുകയും ശിഷ്യന്മാരുടെ ഉപയോഗത്തിനായി സമർപ്പിക്കുകയും ചെയ്തു. 1778 മാ. 5-ന് സ്വദേശമായ കവന്റിൽ ഇദ്ദേഹം അന്തരിച്ചു. | ലിറിക് ഹാർമണി, വോക്കൽ മെലഡി, ദി എഗ്രിയബിള് മ്യൂസിക്കൽ ചോയ്സ് എന്നിവ ഇദ്ദേഹത്തിന്റെ മറ്റുചില പ്രധാന കൃതികളാണ്. 1759-ൽ ഓക്സ്ഫഡ് സർവകലാശാല ഇദ്ദേഹത്തിന് സംഗീതത്തിൽ ഡോക്ടർ ബിരുദം നല്കി. ജീവിതാന്ത്യദശകത്തിൽ ഇദ്ദേഹം ഷേക്സ്പിയർജൂബിലിയിൽ ചില ഷേക്സ്പിയർ കൃതികളെ ചിട്ടപ്പെടുത്തുകയും ശിഷ്യന്മാരുടെ ഉപയോഗത്തിനായി സമർപ്പിക്കുകയും ചെയ്തു. 1778 മാ. 5-ന് സ്വദേശമായ കവന്റിൽ ഇദ്ദേഹം അന്തരിച്ചു. |
10:37, 9 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആർണി, തോമസ് അഗസ്റ്റിന് (1710 - 78)
Arne, Thomas Agustin
ആംഗലഭാഷയിലെ ഗാനരചയിതാവും സംഗീതശാസ്ത്രജ്ഞനും. 1710 മാ. 12-ന് കവന്റ് ഗാർഡനിൽ ഒരു തുന്നൽക്കാരന്റെ മകനായി ജനിച്ചു. നിയമപഠനത്തിനു മകനെ അയക്കണമെന്നായിരുന്നു അച്ഛന്റെ മോഹം. പക്ഷേ, വയലിന്, പിയാനോ തുടങ്ങിയ സംഗീതോപകരണങ്ങള്‍ വായിക്കുന്നതിൽ അസാമാന്യമായ വാസനാ വൈഭവം പ്രകടമാക്കിയ മകന് ഒടുവിൽ സംഗീതാഭ്യസനത്തിന് അനുമതി ലഭിച്ചു. ഇറ്റാലിയന്‍ ഓർക്കസ്റ്റ്രായുടെ നായകനായ മൈക്കൽ ഫെസ്റ്റിങ്ങിൽനിന്ന് ആദ്യ പാഠങ്ങള്‍ പഠിച്ചശേഷം സ്വന്തം വാസനാശക്തികൊണ്ട് സംഗീതശാസ്ത്രത്തിൽ ആർണി അഗാധമായ പരിജ്ഞാനം നേടി. തന്റെ സഹോദരിയെയും സഹോദരനെയും ഇദ്ദേഹം സംഗീതം അഭ്യസിപ്പിക്കുകയും തന്റെ ആദ്യകൃതിയായ റോസമോണ്ഡ് (1733) എന്ന ഓപ്പറയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ഈ ഓപ്പറയിലെ റൈസ്, ഗ്ളോറി, റൈസ് (Rise, Glory, Rise) എന്ന ഗാനത്തിന് ഇംഗ്ലണ്ടിൽ സാർവത്രികമായ പ്രചാരം ലഭിച്ചിട്ടുണ്ട്.
1738-ൽ ആർണി ഡ്രൂറി ലെയിന്‍ തിയെറ്ററിന്റെ സംഗീതസംവിധായകനായി. പാർസെൽ, ഹാന്‍ഡെൽ എന്നിവരുടെ ശൈലികളിൽനിന്ന് ഭിന്നവും അതേസമയം കൂടുതൽ സഹൃദയഹൃദയാഹ്ലാദകവുമായ ശൈലിയിൽ ഇദ്ദേഹം അനേകം ഗാനങ്ങള്‍ അക്കാലത്തു രചിച്ചു. റൂള്‍, ബ്രിട്ടാനിയാ എന്ന സുപ്രസിദ്ധവും ദേശഭക്തിദ്യോതകവും ആയ ഗാനം അവയിൽ ഒന്നാണ്. ഈ ഗാനങ്ങളെല്ലാം ആൽഫ്രഡ്, ദി ജഡ്ജ്മെന്റ് ഒഫ് പാരിസ് എന്നിങ്ങനെ രണ്ടു കൃതികളിലായി സമാഹരിക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്കു പുറമേ ഷേക്സ്പിയറുടെ ആസ് യൂ ലൈക് ഇറ്റ് മുതലായ ചില പ്രശസ്തനാടകങ്ങള്ക്ക് ഇദ്ദേഹം സംഗീതം പകർന്നവതരിപ്പിച്ചു. 1737-ൽ സിസിലി യങ് എന്ന ഗായികയെ വിവാഹം ചെയ്തു. തുടർന്നുള്ള കാലങ്ങളിൽ ഇദ്ദേഹം ഡ്രൂറി ലെയിന്‍ തിയെറ്ററിന്റെയും വാക്സാള് ഉല്ലാസോദ്യാനത്തിന്റെയും സംഗീതപരിപാടികള്‍ സംവിധാനം ചെയ്യുകയും നിരവധി സംഗീതകൃതികള്‍ രചിക്കുകയും ചെയ്തു. ലിറിക് ഹാർമണി, വോക്കൽ മെലഡി, ദി എഗ്രിയബിള് മ്യൂസിക്കൽ ചോയ്സ് എന്നിവ ഇദ്ദേഹത്തിന്റെ മറ്റുചില പ്രധാന കൃതികളാണ്. 1759-ൽ ഓക്സ്ഫഡ് സർവകലാശാല ഇദ്ദേഹത്തിന് സംഗീതത്തിൽ ഡോക്ടർ ബിരുദം നല്കി. ജീവിതാന്ത്യദശകത്തിൽ ഇദ്ദേഹം ഷേക്സ്പിയർജൂബിലിയിൽ ചില ഷേക്സ്പിയർ കൃതികളെ ചിട്ടപ്പെടുത്തുകയും ശിഷ്യന്മാരുടെ ഉപയോഗത്തിനായി സമർപ്പിക്കുകയും ചെയ്തു. 1778 മാ. 5-ന് സ്വദേശമായ കവന്റിൽ ഇദ്ദേഹം അന്തരിച്ചു.