This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആറാട്ട്‌== ക്ഷേത്രാത്സവങ്ങളുടെ അവസാനദിവസം ബിംബത്തെ ഏതെങ്കി...)
(ആറാട്ട്‌)
 
വരി 1: വരി 1:
==ആറാട്ട്‌==
==ആറാട്ട്‌==
 +
[[ചിത്രം:Vol3p202_sabarimala.jpg|thumb|ആറാട്ട്‌]]
ക്ഷേത്രാത്സവങ്ങളുടെ അവസാനദിവസം ബിംബത്തെ ഏതെങ്കിലും ജലാശയത്തിൽ കുളിപ്പിക്കുന്ന ചടങ്ങ്‌. മതപരമായ ചടങ്ങുകളോടനുബന്ധിച്ച്‌ രാജാക്കന്മാർ നടത്തുന്ന സ്‌നാനത്തിനും ഈ പേരുണ്ട്‌.
ക്ഷേത്രാത്സവങ്ങളുടെ അവസാനദിവസം ബിംബത്തെ ഏതെങ്കിലും ജലാശയത്തിൽ കുളിപ്പിക്കുന്ന ചടങ്ങ്‌. മതപരമായ ചടങ്ങുകളോടനുബന്ധിച്ച്‌ രാജാക്കന്മാർ നടത്തുന്ന സ്‌നാനത്തിനും ഈ പേരുണ്ട്‌.
യാഗാവസാനത്തിലുള്ള അവഭൃഥ സ്‌നാനത്തിന്റെ സ്ഥാനമാണ്‌ ഉത്സവസമാപനത്തെ സൂചിപ്പിക്കുന്ന ആറാട്ടിനുള്ളത്‌. (ഉത്സവം എന്ന പദത്തിന്‌ സാമ്പ്രദായികമായി യാഗം എന്നും അർഥമുണ്ട്‌). ക്ഷേത്രങ്ങളിൽ പതിവുള്ള നിത്യനിദാന പൂജാദികള്‍ക്കു പുറമേ ഉത്സവകാലത്തു നടക്കുന്ന വിശേഷാൽ ചടങ്ങുകള്‍ ആറാട്ടോടുകൂടി പര്യവസാനിക്കുന്നു. ശ്രീകോവിലിൽനിന്ന്‌ ആറാട്ടിനുള്ള ബിംബം പുറത്തേക്കെഴുന്നള്ളിക്കുമ്പോള്‍ പൂജാരി സ്വസ്‌തിസൂക്തവും മംഗലസൂക്തവും ജപിക്കുന്നു. ഋഗ്വേദത്തിലെ അവസാനസൂക്തങ്ങളായ സംവാദസൂക്തവും ഐകമത്യസൂക്തവും ജപിച്ചുകൊണ്ടാണ്‌ ബിംബവുമായി തന്ത്രിയും പരികർമികളും ജലാശയത്തിൽ മുങ്ങുന്നത്‌. ആറാട്ടിനുശേഷം ക്ഷേത്രത്തിൽ മടങ്ങിവന്ന്‌ ബിംബം ശ്രീകോവിലിൽ വച്ചിട്ട്‌ തന്ത്രി കൊടി ഇറക്കുന്നതോടുകൂടി ഉത്സവം സംബന്ധിച്ചുള്ള സകല ചടങ്ങുകളും അവസാനിക്കുന്നു.

Current revision as of 05:35, 7 ജൂണ്‍ 2014

ആറാട്ട്‌

ആറാട്ട്‌

ക്ഷേത്രാത്സവങ്ങളുടെ അവസാനദിവസം ബിംബത്തെ ഏതെങ്കിലും ജലാശയത്തിൽ കുളിപ്പിക്കുന്ന ചടങ്ങ്‌. മതപരമായ ചടങ്ങുകളോടനുബന്ധിച്ച്‌ രാജാക്കന്മാർ നടത്തുന്ന സ്‌നാനത്തിനും ഈ പേരുണ്ട്‌. യാഗാവസാനത്തിലുള്ള അവഭൃഥ സ്‌നാനത്തിന്റെ സ്ഥാനമാണ്‌ ഉത്സവസമാപനത്തെ സൂചിപ്പിക്കുന്ന ആറാട്ടിനുള്ളത്‌. (ഉത്സവം എന്ന പദത്തിന്‌ സാമ്പ്രദായികമായി യാഗം എന്നും അർഥമുണ്ട്‌). ക്ഷേത്രങ്ങളിൽ പതിവുള്ള നിത്യനിദാന പൂജാദികള്‍ക്കു പുറമേ ഉത്സവകാലത്തു നടക്കുന്ന വിശേഷാൽ ചടങ്ങുകള്‍ ആറാട്ടോടുകൂടി പര്യവസാനിക്കുന്നു. ശ്രീകോവിലിൽനിന്ന്‌ ആറാട്ടിനുള്ള ബിംബം പുറത്തേക്കെഴുന്നള്ളിക്കുമ്പോള്‍ പൂജാരി സ്വസ്‌തിസൂക്തവും മംഗലസൂക്തവും ജപിക്കുന്നു. ഋഗ്വേദത്തിലെ അവസാനസൂക്തങ്ങളായ സംവാദസൂക്തവും ഐകമത്യസൂക്തവും ജപിച്ചുകൊണ്ടാണ്‌ ബിംബവുമായി തന്ത്രിയും പരികർമികളും ജലാശയത്തിൽ മുങ്ങുന്നത്‌. ആറാട്ടിനുശേഷം ക്ഷേത്രത്തിൽ മടങ്ങിവന്ന്‌ ബിംബം ശ്രീകോവിലിൽ വച്ചിട്ട്‌ തന്ത്രി കൊടി ഇറക്കുന്നതോടുകൂടി ഉത്സവം സംബന്ധിച്ചുള്ള സകല ചടങ്ങുകളും അവസാനിക്കുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളിൽ സാധാരണയായി എട്ടോ പത്തോ ദിവസത്തെ ഉത്സവം ഉണ്ടായിരിക്കും. അതിന്റെ അവസാനമാണ്‌ ആറാട്ട്‌ ആഘോഷിക്കുക. എല്ലാ ക്ഷേത്രങ്ങള്‍ക്കും ആറാട്ടിനായി പ്രത്യേകം നിർദേശിക്കപ്പെട്ട ഏതെങ്കിലും ജലാശയം കാണും. പ്രധാന ക്ഷേത്രത്തിലെയോ ഉപക്ഷേത്രങ്ങളിലെയോ കുളങ്ങളും സമീപത്തുള്ള നദികളും മറ്റുമാണ്‌ ആറാട്ടിനായി ഉപയോഗിക്കുന്നത്‌. ഹരിപ്പാട്‌, അമ്പലപ്പുഴ, വൈക്കം തുടങ്ങിയ മഹാക്ഷേത്രങ്ങളിലെ ആറാട്ടുകള്‍ ഏതാനും കിലോമീറ്റർ അകലെയുള്ള മറ്റുചില ക്ഷേത്രങ്ങളിലെ കുളങ്ങളിലാണ്‌ നടത്താറുള്ളത്‌.

"ആറാട്ടുകടവ്‌', "ആറാട്ടുപുഴ', "ആറാട്ടുകുളം' തുടങ്ങിയ സ്ഥലനാമങ്ങള്‍ക്ക്‌ അവയുടെ സമീപത്തുള്ള ഏതെങ്കിലും ക്ഷേത്രത്തിലെ ഉത്സവസമാപനച്ചടങ്ങുമായി ബന്ധമുണ്ടായിരിക്കും. തിരുവനന്തപുരത്തെ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടുഘോഷയാത്രയ്‌ക്കു മുമ്പേ കോമാളിവേഷംകെട്ടിപ്പോകുന്ന രാജസേവകന്‍ "ആറാട്ടുപട്ടാണി', "ആറാട്ടുമുണ്ടന്‍' എന്നീ പേരുകളിൽ അറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍