This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യഎഴുത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആര്യഎഴുത്ത്‌== മലയാളഭാഷ എഴുതുന്നതിനും അച്ചടിക്കുന്നതിനും ഇ...)
(ആര്യഎഴുത്ത്‌)
 
വരി 1: വരി 1:
==ആര്യഎഴുത്ത്‌==
==ആര്യഎഴുത്ത്‌==
 +
[[ചിത്രം:Vol3p202_1 aksharamala.jpg.jpg|thumb|ആര്യഎഴുത്ത്‌]]
മലയാളഭാഷ എഴുതുന്നതിനും അച്ചടിക്കുന്നതിനും ഇന്ന്‌ ഉപയോഗിച്ചുവരുന്ന ലിപിമാലയ്‌ക്ക്‌ മുന്‍കാലത്ത്‌ ഉണ്ടായിരുന്ന പേര്‌. എ.ഡി. ഒന്‍പതാം ശ. മുതൽ ഇന്നോളം കേരളത്തിൽനിന്ന്‌ ലഭിച്ചിട്ടുള്ള രേഖകളിൽ നാലുതരം ലിപികള്‍ കാണാവുന്നതാണ്‌; വട്ടെഴുത്ത്‌, കോലെഴുത്ത്‌, മലയാണ്‍മ, ആര്യഎഴുത്ത്‌. ഇവയിൽ ഏറ്റവും പഴക്കമുള്ളത്‌ വട്ടെഴുത്തിനാണ്‌. ചേരരാജാവായിരുന്ന ഭാസ്‌കര രവിവർമന്റെ (എ.ഡി. 820-844) 12-ാം ഭരണവർഷത്തിൽ എഴുതപ്പെട്ടതെന്ന്‌ കരുതപ്പെടുന്നതും ഇന്നുവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പ്രാചീനമായതുമായ വാഴപ്പള്ളിശാസനം നല്ലൊരു വട്ടെഴുത്തുരേഖയാണ്‌. അതിനെത്തുടർന്ന്‌ നാലുനൂറ്റാണ്ടുകളോളം കേരളത്തിൽ വട്ടെഴുത്ത്‌ മാത്രമാണ്‌ വ്യവഹാരത്തിന്‌ സ്വീകരിച്ചുകാണുന്നത്‌. വട്ടെഴുത്ത്‌ രേഖകളിൽതന്നെ "സ്വസ്‌തിശ്രീ' എന്നു പ്രയോഗിക്കേണ്ടിവന്ന സന്ദർഭങ്ങളിൽ ഗ്രന്ഥാക്ഷരം ഉപയോഗിച്ചുകാണുന്നു. ഈ ഗ്രന്ഥാക്ഷരം ആര്യഎഴുത്തിന്റെ ഒരു പര്യായമായി വ്യവഹരിച്ചിരുന്നു.

Current revision as of 04:32, 7 ജൂണ്‍ 2014

12-ാം ശ.-ത്തോടുകൂടി സംസ്‌കൃതത്തിന്റെ സ്വാധീനം മലയാളത്തിൽ ശക്തമായിത്തീരുകയും മണിപ്രവാളഭാഷാരീതി ഉടലെടുക്കുകയും ചെയ്‌തു. അന്നുവരെ കേരളഭാഷ എഴുതുവാന്‍ ഉപയോഗിച്ചുവന്ന 30 അക്ഷരങ്ങള്‍മാത്രമുള്ള വട്ടെഴുത്ത്‌ മണിപ്രവാളത്തിന്‌ അപര്യാപ്‌തമെന്നു വന്നു; തന്മൂലം തത്‌സ്ഥാനത്ത്‌ സംസ്‌കൃതം എഴുതുവാന്‍ ഉപയോഗിച്ചുവന്ന 51 അക്ഷരങ്ങളുള്ള ഗ്രന്ഥലിപി സ്വീകരിക്കുവാന്‍ തുടങ്ങി. അങ്ങനെ ആര്യഭാഷ അല്ലെങ്കിൽ സംസ്‌കൃതം എഴുതുവാന്‍ ഉപയോഗിച്ചിരുന്ന ലിപി പരിഷ്‌കരിച്ച്‌ മലയാളം എഴുതുവാന്‍ തുടങ്ങിയപ്പോള്‍ പുതിയ ലിപിക്ക്‌ ആര്യഎഴുത്ത്‌ എന്ന പേരുവന്നു.

ആര്യഎഴുത്ത്‌ ഗ്രന്ഥരചനയ്‌ക്കും ശാസനങ്ങള്‍ രേഖപ്പെടുത്തുന്നതിനും ഉപയോഗിച്ചുവന്നുവെങ്കിലും സമാന്തരമായി വട്ടെഴുത്തും പ്രചാരത്തിലിരുന്നു. വട്ടെഴുത്തിൽനിന്ന്‌ രൂപംകൊണ്ട കോലെഴുത്തുലിപി കേരളത്തിന്റെ വടക്കന്‍ഭാഗങ്ങളിലും മലയാണ്മ എന്ന ലിപി തെക്കന്‍ കേരളത്തിലും 19-ാം ശ.-ത്തിന്റെ ആരംഭംവരെ നിലനിന്നു. കോലെഴുത്തിൽ 1804-ലും (കൊ.വ. 979) മലയാണ്മയിൽ 1813-ലും (കൊ.വ. 988) എഴുതിയ രേഖകള്‍ ലഭിച്ചിട്ടുണ്ട്‌. ആര്യഎഴുത്തിന്റെ പൂർവരൂപങ്ങള്‍ എ.ഡി. 832-ലെ വാഴപ്പള്ളിശാസനത്തിൽ തന്നെയുണ്ട്‌. പൂർണമായും ആര്യഎഴുത്തിൽ ഉള്ള ആദ്യത്തെ രേഖ 1236-ലെ (കൊ.വ. 411) മണലിക്കരശാസനമാണ്‌. ആര്യഎഴുത്തിൽ ലഭിച്ചിട്ടുള്ള പ്രാചീന താളിയോലഗ്രന്ഥം 1389-ൽ (കൊ.വ. 564) എഴുതിയ ദൂതവാക്യം പ്രബന്ധമാണ്‌. ആര്യഎഴുത്ത്‌ ആദ്യമായി അച്ചടിയിൽ ഉപയോഗിച്ചത്‌ ഹോളണ്ടിൽനിന്ന്‌ 1678-നും 1703 നും ഇടയ്‌ക്ക്‌ 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഹോർത്തൂസ്‌ ഇന്‍ഡിക്കസ്‌ മലബാറിക്കൂസ്‌ (Hortus Indicus Malabaricus) െഎന്ന ലത്തീന്‍ ഗ്രന്ഥസമുച്ചയത്തിലാണ്‌.

19-ാം ശ.-ത്തോടുകൂടി മറ്റു ലിപികള്‍ ഉപയോഗത്തിലില്ലാതാകുകയും എഴുത്തിലും അച്ചടിയിലും ആര്യ എഴുത്ത്‌ മാത്രം നിലനില്‌ക്കുകയും ചെയ്‌തു. ആര്യ എഴുത്തിന്‌ നൂറ്റാണ്ടുകളിലൂടെ മാറ്റങ്ങള്‍ വന്നാണ്‌ ഇന്നത്തെ രീതിയിൽ എത്തിയിട്ടുള്ളത്‌. (അമ്പലത്തറ ഉച്ചിക്കൃഷ്‌ണന്‍ നായർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍