This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമേഴ്‌സ്റ്റ്‌, വില്യംപിറ്റ്‌ (1773 - 1857)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആമേഴ്‌സ്റ്റ്‌, വില്യംപിറ്റ്‌ (1773 - 1857)== ==Amherst, William pitt== ബ്രിട്ടിഷിന്ത...)
(Amherst, William pitt)
വരി 2: വരി 2:
==Amherst, William pitt==
==Amherst, William pitt==
ബ്രിട്ടിഷിന്ത്യയിലെ ഒരു ഗവർണർജനറൽ. 1773 ജനു. 14-ന്‌ സോമർസെറ്റിലെ ബാത്തിൽ ജനിച്ചു. ഫീൽഡ്‌മാർഷലായിരുന്ന ജെഫ്‌റി ആമേഴ്‌സ്റ്റിന്റെ (1717-1797) ഭാഗിനേയനാണ്‌. 1797-ൽ പിന്തുടർച്ചാവകാശക്രമമനുസരിച്ച്‌ ഇദ്ദേഹത്തിന്‌ പ്രഭുസ്ഥാനം ലഭിച്ചു. 1809 മുതൽ 1811 വരെ നേപ്പിള്‍സിലെ ബ്രിട്ടിഷ്‌പ്രതിനിധിയായി സേവനം അനുഷ്‌ഠിച്ചു. 1815-ൽ ചൈനയുമായി വാണിജ്യബന്ധം സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ടെങ്കിലും ദൗത്യം പരാജയപ്പെട്ടു. മടക്കയാത്രയിൽ (1817) സെയിന്റ്‌ ഹെലീനാ ദ്വീപിൽവച്ച്‌ നെപ്പോളിയന്‍ ബോണപ്പാർട്ടിനെ സന്ദർശിച്ച്‌ സംഭാഷണം നടത്തി. ഹേസ്റ്റിങ്‌സ്‌ പ്രഭു (ഭ. കാ. 1813-23) ഗവർണർജനറൽ സ്ഥാനം രാജിവച്ചപ്പോള്‍ ആമേഴ്‌സ്റ്റ്‌ പ്രഭു തൽസ്ഥാനത്ത്‌ നിയമിതനായി. ഇദ്ദേഹത്തിന്റെ ഭരണകാലത്തെ (1823-28) ഏറ്റവും പ്രധാനസംഭവം ഒന്നാം ആംഗ്ലോ-ബർമീസ്‌ യുദ്ധമാണ്‌.  

 +
[[ചിത്രം:Vol3p110_Amherst william|thumb|വില്യംപിറ്റ്‌ ആമേഴ്‌സ്റ്റ്‌]]
1826 ഫെ. 24-ന്‌ യെന്‍ഡബൂ സന്ധിയോടെ ഒന്നാം ആംഗ്ലോ-ബർമീസ്‌ യുദ്ധം അവസാനിച്ചു. യുദ്ധഫലമായി ബർമ (മ്യാന്‍മാർ)യുടെ സമുദ്രതീരപ്രദേശങ്ങളിൽ ഭൂരിഭാഗവും ഇംഗ്ലീഷുകാർക്ക്‌ ലഭിക്കുകയുണ്ടായി. കൊൽക്കത്തയിലെ ഗവണ്‍മെന്റ്‌ സംസ്‌കൃതകോളജ്‌ ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്‌ സ്ഥാപിതമായത്‌. ഭരത്‌പൂരിലെ ആഭ്യന്തരയുദ്ധത്തിൽ ആമേഴ്‌സ്റ്റ്‌ പ്രഭു ഇടപെടുകയും അവിടെ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്‌തു. ഇന്ത്യയിൽനിന്ന്‌ ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ ആമേഴ്‌സ്റ്റിന്‌ "ഏള്‍ ഒഫ്‌ അരക്കാന്‍' സ്ഥാനം ലഭിച്ചു. ആമേഴ്‌സ്റ്റ്‌ 1857 മാ. 13-ന്‌ അന്തരിച്ചു. നോ: ആംഗ്ലോ-ബർമീസ്‌ യുദ്ധങ്ങള്‍

04:24, 6 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആമേഴ്‌സ്റ്റ്‌, വില്യംപിറ്റ്‌ (1773 - 1857)

Amherst, William pitt

ബ്രിട്ടിഷിന്ത്യയിലെ ഒരു ഗവർണർജനറൽ. 1773 ജനു. 14-ന്‌ സോമർസെറ്റിലെ ബാത്തിൽ ജനിച്ചു. ഫീൽഡ്‌മാർഷലായിരുന്ന ജെഫ്‌റി ആമേഴ്‌സ്റ്റിന്റെ (1717-1797) ഭാഗിനേയനാണ്‌. 1797-ൽ പിന്തുടർച്ചാവകാശക്രമമനുസരിച്ച്‌ ഇദ്ദേഹത്തിന്‌ പ്രഭുസ്ഥാനം ലഭിച്ചു. 1809 മുതൽ 1811 വരെ നേപ്പിള്‍സിലെ ബ്രിട്ടിഷ്‌പ്രതിനിധിയായി സേവനം അനുഷ്‌ഠിച്ചു. 1815-ൽ ചൈനയുമായി വാണിജ്യബന്ധം സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ടെങ്കിലും ദൗത്യം പരാജയപ്പെട്ടു. മടക്കയാത്രയിൽ (1817) സെയിന്റ്‌ ഹെലീനാ ദ്വീപിൽവച്ച്‌ നെപ്പോളിയന്‍ ബോണപ്പാർട്ടിനെ സന്ദർശിച്ച്‌ സംഭാഷണം നടത്തി. ഹേസ്റ്റിങ്‌സ്‌ പ്രഭു (ഭ. കാ. 1813-23) ഗവർണർജനറൽ സ്ഥാനം രാജിവച്ചപ്പോള്‍ ആമേഴ്‌സ്റ്റ്‌ പ്രഭു തൽസ്ഥാനത്ത്‌ നിയമിതനായി. ഇദ്ദേഹത്തിന്റെ ഭരണകാലത്തെ (1823-28) ഏറ്റവും പ്രധാനസംഭവം ഒന്നാം ആംഗ്ലോ-ബർമീസ്‌ യുദ്ധമാണ്‌.

ചിത്രം:Vol3p110 Amherst william
വില്യംപിറ്റ്‌ ആമേഴ്‌സ്റ്റ്‌

1826 ഫെ. 24-ന്‌ യെന്‍ഡബൂ സന്ധിയോടെ ഒന്നാം ആംഗ്ലോ-ബർമീസ്‌ യുദ്ധം അവസാനിച്ചു. യുദ്ധഫലമായി ബർമ (മ്യാന്‍മാർ)യുടെ സമുദ്രതീരപ്രദേശങ്ങളിൽ ഭൂരിഭാഗവും ഇംഗ്ലീഷുകാർക്ക്‌ ലഭിക്കുകയുണ്ടായി. കൊൽക്കത്തയിലെ ഗവണ്‍മെന്റ്‌ സംസ്‌കൃതകോളജ്‌ ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്‌ സ്ഥാപിതമായത്‌. ഭരത്‌പൂരിലെ ആഭ്യന്തരയുദ്ധത്തിൽ ആമേഴ്‌സ്റ്റ്‌ പ്രഭു ഇടപെടുകയും അവിടെ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്‌തു. ഇന്ത്യയിൽനിന്ന്‌ ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ ആമേഴ്‌സ്റ്റിന്‌ "ഏള്‍ ഒഫ്‌ അരക്കാന്‍' സ്ഥാനം ലഭിച്ചു. ആമേഴ്‌സ്റ്റ്‌ 1857 മാ. 13-ന്‌ അന്തരിച്ചു. നോ: ആംഗ്ലോ-ബർമീസ്‌ യുദ്ധങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍