This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടപ്പക്കുറുപ്പ്‌, ചേർത്തല (1918 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുട്ടപ്പക്കുറുപ്പ്‌, ചേർത്തല (1918 - 84) == കഥകളിഗായകന്‍. കുഞ്ഞുണ്...)
അടുത്ത വ്യത്യാസം →

12:39, 28 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടപ്പക്കുറുപ്പ്‌, ചേർത്തല (1918 - 84)

കഥകളിഗായകന്‍. കുഞ്ഞുണ്ണിക്കൈമളുടെയും ലക്ഷ്‌മിയമ്മയുടെയും പുത്രനായി 1918-ൽ വയലാറിൽ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കർണാടകസംഗീതാഭ്യസനവും കഴിഞ്ഞാണ്‌ കഥകളി ഗാനരംഗത്തേക്കു കടന്നത്‌. പ്രശസ്‌ത കഥകളിഗായകരായ ഇടപ്പള്ളി കൃഷ്‌ണപിള്ള, ഇറവങ്കര നീലകണ്‌ഠനുണ്ണിത്താന്‍, ചെമ്പിൽ പാച്ചുപിള്ള, സ്വർണത്ത്‌ മാണി എമ്പ്രാതിരി, വയലാർ നാരായണക്കൈമള്‍, മധുരൈ രാമസ്വാമിപ്പിള്ള എന്നിവരാണ്‌ കുട്ടപ്പക്കുറുപ്പിന്റെ ഗുരുക്കന്മാർ.

നാടകഗായകനായി അരങ്ങുകളിൽ എത്തിയ കുറുപ്പ്‌ കുഞ്ഞുണ്ണിക്കൈമളിന്റെയും മറ്റും നേതൃത്വത്തിലുള്ള കഥകളിയോഗങ്ങളിൽ കൂടിയാണ്‌ കഥകളി ഗായകനായി രംഗപ്രവേശം ചെയ്‌തത്‌. വാസനാവൈഭവവും കണ്‌ഠഗുണവുംകൊണ്ട്‌ അനുഗൃഹീതനായ ഈ കഥകളിഗായകന്‌ ഒരു പ്രമുഖപൊന്നാനി എന്ന നിലയിൽ പ്രശസ്‌തി നേടുവാന്‍ കഴിഞ്ഞിരുന്നു. 1975-ലെ മികച്ച കഥകളിഗായകനുള്ള കലാമണ്ഡലം അവാർഡ്‌ ഇദ്ദേഹത്തിനാണ്‌ ലഭിച്ചത്‌. 1984 ഏ. 11-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍