This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിയട്ട്‌, ചാള്‍സ്‌ ലോറിങ്‌ (1812 - 68)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എലിയട്ട്‌, ചാള്‍സ്‌ ലോറിങ്‌ (1812 - 68) == == Elliott, Charles Loring == യു.എസ്‌. ചിത്ര...)
അടുത്ത വ്യത്യാസം →

14:01, 8 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

എലിയട്ട്‌, ചാള്‍സ്‌ ലോറിങ്‌ (1812 - 68)

Elliott, Charles Loring

യു.എസ്‌. ചിത്രകാരന്‍. ന്യൂയോർക്കിലെ സ്‌കിപ്പോയിൽ 1812-ൽ ചാള്‍സ്‌ ലോറിങ്‌ ജനിച്ചു. ന്യൂയോർക്കിൽ ജോണ്‍ ട്രംബളിന്റെയും ജോണ്‍ ക്വിടറിന്റെയും കീഴിൽ ആദ്യകാലശിക്ഷണം നേടി. 1840-ൽ ന്യൂയോർക്കിൽ സ്ഥിരതാമസമാക്കി. ക്രമേണ ഇദ്ദേഹം വില്യം സ്റ്റ്രീറ്റിലെ പ്രമുഖ ചിത്രകാരനായി അറിയപ്പെട്ടു. ഫോട്ടോഗ്രാഫി പ്രചാരത്തിൽ വന്നതോടുകൂടി ചിത്രകാരന്മാർക്ക്‌ അതുമായി മത്സരിക്കേണ്ടിവന്നു. അക്കാലത്ത്‌ പലരും അനുവർത്തിച്ചുവന്നിരുന്നപോലെ എലിയട്ടും ഫോട്ടോ ചിത്രങ്ങളുടെ പകർപ്പുകള്‍ വരച്ചുണ്ടാക്കിവന്നു. 1846-ൽ നാഷണൽ അക്കാദമി അംഗമായി നാമനിർദേശം ചെയ്യപ്പെട്ടു.

എലിയട്ടിന്റെ ചിത്രങ്ങള്‍ രചനാപരമായ ആവർത്തനംകൊണ്ടു വിരസമായിരുന്നുവെങ്കിലും ആകർഷകങ്ങളും ഉള്ളിലേക്കു ചുഴിഞ്ഞിറങ്ങുന്നവയും യഥാതഥങ്ങളുമായിരുന്നു. ഇദ്ദേഹം രചിച്ച ചില പൂർണകായ ചിത്രങ്ങള്‍ ഹ്രസ്വചിത്രങ്ങളോളം ആകർഷകങ്ങളായിരുന്നില്ല. ഛായാചിത്രങ്ങളെ പകർത്തുവാന്‍ ശ്രമിച്ചതുകൊണ്ടാണിങ്ങനെ സംഭവിച്ചത്‌. "മാത്യു ബ്രാഡി' (1857, ന്യൂയോർക്ക്‌ മെട്രാപൊളിറ്റന്‍ മ്യൂസിയം) എന്ന ചിത്രം എലിയട്ടിന്റെ സവിശേഷതകള്‍ക്ക്‌ പ്രാതിനിധ്യം വഹിക്കുന്നു.

1868-ൽ ന്യൂയോർക്കിലെ അൽബേനിയിൽ ചാള്‍സ്‌ ലോറിങ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍