This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

(ഭാഷാ ശാസ്ത്രത്തില്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.219 (സംവാദം)
(New page: = അഗ്ളൂട്ടിനേഷന്‍ (ഭാഷാ ശാസ്ത്രത്തില്‍) = ഒരു പദത്തോടോ, ധാതുവിനോടോ ഉപസര...)
അടുത്ത വ്യത്യാസം →

Current revision as of 06:09, 30 ജനുവരി 2008

അഗ്ളൂട്ടിനേഷന്‍ (ഭാഷാ ശാസ്ത്രത്തില്‍)

ഒരു പദത്തോടോ, ധാതുവിനോടോ ഉപസര്‍ഗങ്ങള്‍ ചേര്‍ത്ത് വ്യാകരണപരമായ സവിശേഷതകള്‍ ഉണ്ടാക്കുന്ന ഭാഷാശാസ്ത്ര പ്രക്രിയ. അഗ്ളൂട്ടിനേഷന്‍ ലത്തീന്‍ ഭാഷയിലുള്ള ഗ്ളൂട്ടിനേര്‍ (ഴഹൌശിേമൃല) എന്ന പദത്തില്‍നിന്നും രൂപം കൊണ്ടതും 'പശകൊണ്ട് ഒട്ടിക്കുക' എന്നര്‍ഥം വരുന്നതും ആയ ഒരു സംജ്ഞ ആണ്. പ്രകൃതിയും പ്രത്യയങ്ങളും ഹാനികൂടാതെ ചേര്‍ന്നിരിക്കുന്നതുകൊണ്ട് അവയെ വേര്‍പെടുത്തിക്കാണാനും പ്രയാസമില്ല. ഈ സംശ്ളേഷണം ഒരു സവിശേഷതയായിട്ടുള്ള ഭാഷാഗോത്രങ്ങളാണ് ഫിന്നോ ഉഗ്രിക്, തുര്‍ക്കി, ബാന്തു, ദ്രാവിഡം തുടങ്ങിയവ. ഇത്തരം ഭാഷകള്‍ സംശ്ളിഷ്ടകക്ഷ്യയില്‍പെടുന്നതായി ഡോ. കെ. ഗോദവര്‍മ കേരളഭാഷാവിജ്ഞാനീയത്തില്‍ വിവരിച്ചിട്ടുണ്ട്.

ഒന്നിനുമേലൊന്നായി ദ്യോതകശബ്ദങ്ങളെ പ്രകൃതിയോടു സംശ്ളേഷിച്ചു വാക്കുകള്‍ പ്രയോഗിക്കുന്ന ഈ രീതി വിശദമാക്കാന്‍ മലയാളത്തിലെ 'മരങ്ങളിലെ' എന്ന പദം എടുക്കാം. ഇതില്‍ മരം എന്ന പ്രകൃതിയില്‍ കള്‍, ഇല്‍, ഏ - എന്നീ പ്രത്യയങ്ങള്‍ ചേര്‍ത്ത് ഒരു പദമാക്കിയിരിക്കുന്നെങ്കിലും ആ പ്രത്യയങ്ങളുടെ തനിമ നശിക്കാതെ നില്‍ക്കുന്ന ഓരോ പ്രത്യയവും വ്യാകരണപരമായ ഓരോ പങ്കുവഹിക്കുന്നു. 'ഗുരുഭ്യഃ' (ഗുരുക്കന്മാരില്‍നിന്നും) എന്ന സംസ്കൃതപദത്തിലെ 'ഭ്യസ്' എന്ന പ്രത്യയം നാലുദ്യോതകശബ്ദങ്ങളുടെ (കള്‍, മാര്‍, ഇല്‍, നിന്നും) കൃത്യം നിര്‍വഹിക്കുന്നു. ഇതില്‍ അഗ്ളൂട്ടിനേഷനല്ല, ഇന്‍ഫ്ളെക്ഷനാണ് പ്രക്രിയ. മറ്റൊരുദാഹരണമായി തുര്‍ക്കിഭാഷയിലെ 'എലിംദേകെ' (എന്റെ കൈയിലുണ്ട്) എന്ന ലഘുവാക്യമെടുക്കാം. എല്‍ (കൈയ്), എലിം (എല്‍ + ഇം = എന്റെ കൈയ്), എലിംദെ (എല്‍ + ഇം + ദെ = എന്റെ കൈയില്‍), കെ (ഉണ്ട്) എന്നീ ശബ്ദങ്ങള്‍ പ്രത്യേകം പ്രകടമാകുന്നതരത്തില്‍, അതായത് അംഗഭംഗം കൂടാതെ, സംയോജിച്ചിരിക്കുന്നു. ഇപ്രകാരമുള്ള സംയോജനപ്രക്രിയയ്ക്ക് 'അഗ്ളൂട്ടിനേഷന്‍' എന്ന് ഇംഗ്ളീഷിലും 'സംശ്ളേഷണം' എന്നു മലയാളത്തിലും പറഞ്ഞുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍