This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എബ്രഹാം ജോസഫ്‌ (1931 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എബ്രഹാം ജോസഫ്‌ (1931 - 86) == മലയാള സാഹിത്യകാരന്‍. 1931 ഒക്‌ടോബറിൽ കൊല...)
അടുത്ത വ്യത്യാസം →

06:40, 18 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എബ്രഹാം ജോസഫ്‌ (1931 - 86)

മലയാള സാഹിത്യകാരന്‍. 1931 ഒക്‌ടോബറിൽ കൊല്ലം ജില്ലയിൽ ജനിച്ചു. എം.എ., ബി.ടി. ബിരുദങ്ങള്‍ നേടിയശേഷം കോളജ്‌ ലക്‌ചററായി അല്‌പകാലം സേവനമനുഷ്‌ഠിച്ചു. പിന്നീട്‌ ആകാശവാണിയിൽ സാഹിത്യവിഭാഗം പ്രാഡക്ഷന്‍ അസിസ്റ്റന്റായി ചേർന്നു. തുടർന്ന്‌ മലയാളം എന്‍സൈക്ലോപീഡിയാ അസിസ്റ്റന്റ്‌ എഡിറ്ററായി 15 വർഷത്തോളം പ്രവർത്തിച്ചശേഷം 1981-ൽ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടറായി നിയമിതനായി. കേരളത്തിൽ കുട്ടികളുടെ കൊട്ടാരം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ സ്‌പെഷ്യൽ ഓഫീസറായും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി അംഗം, സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഡയറക്‌ടർ ബോർഡ്‌ അംഗം, ലയണ്‍സ്‌ ക്ലബ്ബ്‌ ഡിസ്‌ട്രിക്‌റ്റ്‌ ഗവർണർ എന്നീ നിലകളിലും പ്രവർത്തിച്ചു. ബാലസാഹിത്യത്തെക്കുറിച്ച്‌ പഠിക്കാന്‍ ചൈനീസ്‌ ഗവണ്‍മെന്റിന്റെ ക്ഷണം സ്വീകരിച്ച്‌ ചൈനയിൽ പര്യടനം നടത്തി.

നാടകകൃത്ത്‌, നടന്‍, സാഹിത്യനിരൂപകന്‍, ബാലസാഹിത്യകാരന്‍ എന്നീ നിലകളിലെല്ലാം ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. സമാധാനത്തിന്റെ സാമ്രാജ്യത്തിലേക്ക്‌, പിലാത്തോസ്‌, ഏഴു മാരകപാപങ്ങള്‍, ആദ്യത്തെ ബലി, അകന്ന കണ്ണികള്‍, ഇരുണ്ടവെളിച്ചം എന്നിവ ഇദ്ദേഹത്തിന്റെ കൃതികളിൽ ഉള്‍പ്പെടുന്നു. സമാധാനത്തിന്റെ സാമ്രാജ്യത്തിലേക്ക്‌ എന്ന റേഡിയോ നാടകത്തിന്‌ "ലിഡീസ്‌' എന്ന അന്തർദേശീയ അവാർഡ്‌ ലഭിച്ചു. 1985-ൽ ബാലസാഹിത്യ പ്രവർത്തകർക്കുള്ള ദേശീയ അംഗീകാരമായി ഭാരതീയ ബാല കല്യാണ്‍ എന്ന അവാർഡിനും അർഹനായി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഡയറക്‌ടായിരിക്കവെ, 1986 സെപ്‌. 22-ന്‌ 55-ാം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.

(കെ.പി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍