This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപാസന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉപാസന == ഈശ്വരോന്മുഖമായ ആരാധന. ഭജനം, ധ്യാനം, വന്ദനം, ശുശ്രൂഷ, പ...)
(ഉപാസന)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
ഈശ്വരോന്മുഖമായ ആരാധന. ഭജനം, ധ്യാനം, വന്ദനം, ശുശ്രൂഷ, പരിചര്യ തുടങ്ങി പല പ്രകാരത്തിലും ഉപാസന അനുഷ്‌ഠിച്ചുവരുന്നു. വരിവസ്യ, ശുശ്രൂഷ, പരിചര്യ എന്നിവയാണ്‌ ഉപാസനയുടെ പര്യായപദങ്ങളായി അമരകോശം ഗണിച്ചിരിക്കുന്നത്‌.

എല്ലാ മംഗളത്തിനും നിദാനമായ സത്വഗുണത്തിന്റെ ഉദ്രകത്തിനായി, ആദ്യം നിഷ്‌കാമമായ ചിത്തവൃത്തിയോടെ ഈശ്വരോപാസന ചെയ്യുകയെന്നതാണ്‌ മുമുക്ഷുവിന്റെ ധർമം. കൈവല്യമോ പരമാത്മസാക്ഷാത്‌കാരമോ ആണ്‌ അയാളുടെ ആത്യന്തികമായ ലക്ഷ്യം. ഈശ്വരോപാസന കൂടാതെ രജസ്‌തമോഭാവങ്ങള്‍ വിലയംപ്രാപിക്കുകയില്ല. അവ അകലുമ്പോള്‍ മാത്രമേ സത്വഗുണത്തിന്‌ ഉത്‌കർഷം സിദ്ധിക്കുകയുള്ളൂ. അതിനായി സാത്വികമായ ആഹാരം, അനുഷ്‌ഠാനം, പ്രവൃത്തി ഇവ പാലിക്കണം. ക്രമേണ സാത്വികഗുണത്തിന്റെ ഉത്‌കർഷമുണ്ടായി മോക്ഷസിദ്ധിക്കോ പരമാത്മസാക്ഷാത്‌കാരത്തിനോ അഭിലഷിക്കുന്നവന്‌ പരമമായ ലക്ഷ്യപ്രാപ്‌തിയുണ്ടാകുന്നു. ദുർബലന്മാർക്ക്‌ ഈ ലക്ഷ്യം നേടുക എളുപ്പമല്ല. നേരിട്ട്‌ പരബ്രഹ്മപ്രാപ്‌തിക്ക്‌ ഉദ്യമിക്കാതെ അങ്ങനെയുള്ളവർ ആദ്യമായി മനസ്സിന്റെ സ്ഥിരത നേടാനായി അഭീഷ്‌ടമൂർത്തിയെ ധ്യാനിക്കുകയോ അർച്ചിക്കുകയോ ചെയ്യുന്നു. ആ മൂർത്തിയെ ഉപാസിച്ച്‌ ക്രമേണ ചിത്തശുദ്ധി കൈവരുത്തിയാണ്‌ നിർഗുണമായ പരമാത്മധ്യാനത്തിന്‌ ശക്തനാകുന്നത്‌. സൂര്യന്‍, അഗ്നി, ജലം എന്നിവയെ ആധാരമാക്കിയും ഉപാസനയാകാമെങ്കിലും അഭീഷ്‌ടമൂർത്തിയുടെ ആരാധനയാണ്‌ മനഃസ്ഥിരത നേടാനുള്ള ഉത്തമോപായം. എന്നാൽ ഈ ഉപാസന ആത്യന്തികമാണെന്നു കരുതരുത്‌. ഇതിനെ സ്ഥൂലോപാസനയെന്നു വ്യവഹരിക്കാം. ഇതുതന്നെയാണ്‌ സഗുണോപാസനയെന്ന്‌ അറിയപ്പെടുന്നതും. സത്വശോധനയ്‌ക്കുവേണ്ടി മാത്രമാണിത്‌. വാസ്‌തവത്തിൽ പരബ്രഹ്മം നിർഗുണവും അശരീരിയുമാണെങ്കിലും സാധകന്റെ സൗകര്യത്തിനുവേണ്ടിയാണ്‌ രൂപകല്‌പനയെന്ന്‌ കുലാർണവതന്ത്രത്തിൽ പറയുന്നു.

-
<nowiki>
+
<nowiki>
""ചിന്മയസ്യാപ്രമേയസ്യനിർഗുണസ്യശരീരിണഃ
""ചിന്മയസ്യാപ്രമേയസ്യനിർഗുണസ്യശരീരിണഃ
സാധകാനാം ഹിതാർഥായ ബ്രഹ്മണോരൂപകല്‌പനാ.
സാധകാനാം ഹിതാർഥായ ബ്രഹ്മണോരൂപകല്‌പനാ.
നിർവിശേഷം പരം ബ്രഹ്മ സാക്ഷാത്‌കർത്തുമനീശ്വരാഃ

യേ മന്ദാസ്‌തേനുകല്‌പ്യന്തേ സവിശേഷനിരൂപണൈഃ''

</nowiki>
+
</nowiki>
ആനന്ദസ്വരൂപവും അപ്രമേയവും നിർഗുണവുമായ ബ്രഹ്മം നിർവിശേഷമാണ്‌; അതിനെ നിർഗുണോപാസനകൊണ്ടുവേണം സാക്ഷാത്‌കരിക്കുവാന്‍. അതിനു ശക്തനാകുവോളം സഗുണോപാസനയാൽ യത്‌നിച്ചുക്കൊണ്ടിരിക്കണം. അതിനുമാത്രം ബ്രഹ്മത്തിന്‌ രൂപകല്‌പന ചെയ്യുന്നുവെന്നേയുള്ളു. ബ്രാഹ്മണർ മനഃസ്ഥിരത കൈവരുത്തുവാനായി അഗ്നിയിലും, മറ്റുബുദ്ധിമാന്മാർ ചിത്തത്തിലും, അല്‌പബുദ്ധികള്‍ പ്രതിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു; എന്നാൽ പരമജ്ഞാനികളാകട്ടെ എല്ലായിടത്തും ബ്രഹ്മത്തെ ദർശിക്കുന്നവരാകുന്നു.

നിർഗുണവും രൂപരഹിതവും ആനന്ദമയവുമായ പരബ്രഹ്മസാക്ഷാത്‌കാരത്തിന്‌ സഗുണോപാസന ഒരു പ്രധാനോപായം മാത്രമാണ്‌. ഇഷ്‌ടമൂർത്തിയെ ഉപാസിച്ച്‌ ചിത്തത്തിന്‌ ഏകാഗ്രതവരുത്തി ക്രമേണ മൂർത്തിയിൽ നിന്നു മനസ്‌ അകറ്റി നിർഗുണമായ പരബ്രഹ്മത്തിലേക്ക്‌ പ്രവേശിപ്പിക്കുന്നു. അപ്പോള്‍ ധ്യാനിക്കുന്നവനാര്‌ (ധ്യാതാവ്‌), ധ്യാനിക്കുന്നതെന്ത്‌ (ധ്യേയം) എന്നിങ്ങനെയുള്ള ചിന്ത ഉണ്ടാവുന്നില്ല. സൂക്ഷ്‌മോപാസനയിൽ ഈ മാതിരി ബോധം അകലുന്നു;  ഇതിനായി ആദ്യം സ്ഥൂലോപാസന അവലംബിക്കുന്നുവെന്നുമാത്രം..

ഉപാസനയുടെ അഞ്ചംഗങ്ങള്‍ സുഭാഷിതരത്‌നാകരം അനുസരിച്ച്‌
ഉപാസനയുടെ അഞ്ചംഗങ്ങള്‍ സുഭാഷിതരത്‌നാകരം അനുസരിച്ച്‌
-
<nowiki>
+
<nowiki>
"ജപവും ഹോമം തർപ്പണ-
"ജപവും ഹോമം തർപ്പണ-
മഭിഷേകം വിപ്രഭോജനം'
മഭിഷേകം വിപ്രഭോജനം'
-
</nowiki>
+
</nowiki>
എന്നിവയാണ്‌. രാമാനുജാചാര്യന്റെ സിദ്ധാന്തപ്രകാരം ഉപാസനയുടെ ഘടകങ്ങളായി അഭിഗമനം, ഉപദാനം, ഇജ്യ (യാഗം), സ്വാധ്യായം, യോഗം എന്നീ അഞ്ചെച്ചം വിവരിക്കപ്പെട്ടിരിക്കുന്നു. "ഉപ + അസ്‌' (അടുത്ത്‌ വർത്തിക്കുക,  ഇരിക്കുക) എന്നാണ്‌ ഈ പദത്തിന്റെ വിഗ്രഹാർഥം. ഉപാസമെന്നത്‌ ശാസ്‌ത്രമനുസരിച്ചുള്ളതും ശാസ്‌ത്രാക്തമായ ആലംബനത്തെ വിഷയീകരിക്കുന്നതും മറ്റു ബോധങ്ങള്‍ കലരുന്നതുമായ ഒരേ ബോധത്തിന്റെ തുടർച്ചയാണെന്നും "രാജാവിനെ ഉപാസിക്കുന്നു, ഗുരുവിനെ ഉപാസിക്കുന്നു ഇത്യാദികളിൽ ഉപാസന ശബ്‌ദാർഥം' അടങ്ങിയിരിക്കുന്നതെന്നും തൈത്തിരീയോപനിഷത്ത്‌ അനുശാസിക്കുന്നു.

(ഡോ. എന്‍.പി. ഉണ്ണി)
(ഡോ. എന്‍.പി. ഉണ്ണി)

Current revision as of 11:24, 9 ഏപ്രില്‍ 2014

ഉപാസന

ഈശ്വരോന്മുഖമായ ആരാധന. ഭജനം, ധ്യാനം, വന്ദനം, ശുശ്രൂഷ, പരിചര്യ തുടങ്ങി പല പ്രകാരത്തിലും ഉപാസന അനുഷ്‌ഠിച്ചുവരുന്നു. വരിവസ്യ, ശുശ്രൂഷ, പരിചര്യ എന്നിവയാണ്‌ ഉപാസനയുടെ പര്യായപദങ്ങളായി അമരകോശം ഗണിച്ചിരിക്കുന്നത്‌. എല്ലാ മംഗളത്തിനും നിദാനമായ സത്വഗുണത്തിന്റെ ഉദ്രകത്തിനായി, ആദ്യം നിഷ്‌കാമമായ ചിത്തവൃത്തിയോടെ ഈശ്വരോപാസന ചെയ്യുകയെന്നതാണ്‌ മുമുക്ഷുവിന്റെ ധർമം. കൈവല്യമോ പരമാത്മസാക്ഷാത്‌കാരമോ ആണ്‌ അയാളുടെ ആത്യന്തികമായ ലക്ഷ്യം. ഈശ്വരോപാസന കൂടാതെ രജസ്‌തമോഭാവങ്ങള്‍ വിലയംപ്രാപിക്കുകയില്ല. അവ അകലുമ്പോള്‍ മാത്രമേ സത്വഗുണത്തിന്‌ ഉത്‌കർഷം സിദ്ധിക്കുകയുള്ളൂ. അതിനായി സാത്വികമായ ആഹാരം, അനുഷ്‌ഠാനം, പ്രവൃത്തി ഇവ പാലിക്കണം. ക്രമേണ സാത്വികഗുണത്തിന്റെ ഉത്‌കർഷമുണ്ടായി മോക്ഷസിദ്ധിക്കോ പരമാത്മസാക്ഷാത്‌കാരത്തിനോ അഭിലഷിക്കുന്നവന്‌ പരമമായ ലക്ഷ്യപ്രാപ്‌തിയുണ്ടാകുന്നു. ദുർബലന്മാർക്ക്‌ ഈ ലക്ഷ്യം നേടുക എളുപ്പമല്ല. നേരിട്ട്‌ പരബ്രഹ്മപ്രാപ്‌തിക്ക്‌ ഉദ്യമിക്കാതെ അങ്ങനെയുള്ളവർ ആദ്യമായി മനസ്സിന്റെ സ്ഥിരത നേടാനായി അഭീഷ്‌ടമൂർത്തിയെ ധ്യാനിക്കുകയോ അർച്ചിക്കുകയോ ചെയ്യുന്നു. ആ മൂർത്തിയെ ഉപാസിച്ച്‌ ക്രമേണ ചിത്തശുദ്ധി കൈവരുത്തിയാണ്‌ നിർഗുണമായ പരമാത്മധ്യാനത്തിന്‌ ശക്തനാകുന്നത്‌. സൂര്യന്‍, അഗ്നി, ജലം എന്നിവയെ ആധാരമാക്കിയും ഉപാസനയാകാമെങ്കിലും അഭീഷ്‌ടമൂർത്തിയുടെ ആരാധനയാണ്‌ മനഃസ്ഥിരത നേടാനുള്ള ഉത്തമോപായം. എന്നാൽ ഈ ഉപാസന ആത്യന്തികമാണെന്നു കരുതരുത്‌. ഇതിനെ സ്ഥൂലോപാസനയെന്നു വ്യവഹരിക്കാം. ഇതുതന്നെയാണ്‌ സഗുണോപാസനയെന്ന്‌ അറിയപ്പെടുന്നതും. സത്വശോധനയ്‌ക്കുവേണ്ടി മാത്രമാണിത്‌. വാസ്‌തവത്തിൽ പരബ്രഹ്മം നിർഗുണവും അശരീരിയുമാണെങ്കിലും സാധകന്റെ സൗകര്യത്തിനുവേണ്ടിയാണ്‌ രൂപകല്‌പനയെന്ന്‌ കുലാർണവതന്ത്രത്തിൽ പറയുന്നു.

""ചിന്മയസ്യാപ്രമേയസ്യനിർഗുണസ്യശരീരിണഃ
സാധകാനാം ഹിതാർഥായ ബ്രഹ്മണോരൂപകല്‌പനാ.
നിർവിശേഷം പരം ബ്രഹ്മ സാക്ഷാത്‌കർത്തുമനീശ്വരാഃ
യേ മന്ദാസ്‌തേനുകല്‌പ്യന്തേ സവിശേഷനിരൂപണൈഃ''
 
ആനന്ദസ്വരൂപവും അപ്രമേയവും നിർഗുണവുമായ ബ്രഹ്മം നിർവിശേഷമാണ്‌; അതിനെ നിർഗുണോപാസനകൊണ്ടുവേണം സാക്ഷാത്‌കരിക്കുവാന്‍. അതിനു ശക്തനാകുവോളം സഗുണോപാസനയാൽ യത്‌നിച്ചുക്കൊണ്ടിരിക്കണം. അതിനുമാത്രം ബ്രഹ്മത്തിന്‌ രൂപകല്‌പന ചെയ്യുന്നുവെന്നേയുള്ളു. ബ്രാഹ്മണർ മനഃസ്ഥിരത കൈവരുത്തുവാനായി അഗ്നിയിലും, മറ്റുബുദ്ധിമാന്മാർ ചിത്തത്തിലും, അല്‌പബുദ്ധികള്‍ പ്രതിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു; എന്നാൽ പരമജ്ഞാനികളാകട്ടെ എല്ലായിടത്തും ബ്രഹ്മത്തെ ദർശിക്കുന്നവരാകുന്നു. നിർഗുണവും രൂപരഹിതവും ആനന്ദമയവുമായ പരബ്രഹ്മസാക്ഷാത്‌കാരത്തിന്‌ സഗുണോപാസന ഒരു പ്രധാനോപായം മാത്രമാണ്‌. ഇഷ്‌ടമൂർത്തിയെ ഉപാസിച്ച്‌ ചിത്തത്തിന്‌ ഏകാഗ്രതവരുത്തി ക്രമേണ മൂർത്തിയിൽ നിന്നു മനസ്‌ അകറ്റി നിർഗുണമായ പരബ്രഹ്മത്തിലേക്ക്‌ പ്രവേശിപ്പിക്കുന്നു. അപ്പോള്‍ ധ്യാനിക്കുന്നവനാര്‌ (ധ്യാതാവ്‌), ധ്യാനിക്കുന്നതെന്ത്‌ (ധ്യേയം) എന്നിങ്ങനെയുള്ള ചിന്ത ഉണ്ടാവുന്നില്ല. സൂക്ഷ്‌മോപാസനയിൽ ഈ മാതിരി ബോധം അകലുന്നു; ഇതിനായി ആദ്യം സ്ഥൂലോപാസന അവലംബിക്കുന്നുവെന്നുമാത്രം.. ഉപാസനയുടെ അഞ്ചംഗങ്ങള്‍ സുഭാഷിതരത്‌നാകരം അനുസരിച്ച്‌

"ജപവും ഹോമം തർപ്പണ-
മഭിഷേകം വിപ്രഭോജനം'
 
എന്നിവയാണ്‌. രാമാനുജാചാര്യന്റെ സിദ്ധാന്തപ്രകാരം ഉപാസനയുടെ ഘടകങ്ങളായി അഭിഗമനം, ഉപദാനം, ഇജ്യ (യാഗം), സ്വാധ്യായം, യോഗം എന്നീ അഞ്ചെച്ചം വിവരിക്കപ്പെട്ടിരിക്കുന്നു. "ഉപ + അസ്‌' (അടുത്ത്‌ വർത്തിക്കുക, ഇരിക്കുക) എന്നാണ്‌ ഈ പദത്തിന്റെ വിഗ്രഹാർഥം. ഉപാസമെന്നത്‌ ശാസ്‌ത്രമനുസരിച്ചുള്ളതും ശാസ്‌ത്രാക്തമായ ആലംബനത്തെ വിഷയീകരിക്കുന്നതും മറ്റു ബോധങ്ങള്‍ കലരുന്നതുമായ ഒരേ ബോധത്തിന്റെ തുടർച്ചയാണെന്നും "രാജാവിനെ ഉപാസിക്കുന്നു, ഗുരുവിനെ ഉപാസിക്കുന്നു ഇത്യാദികളിൽ ഉപാസന ശബ്‌ദാർഥം' അടങ്ങിയിരിക്കുന്നതെന്നും തൈത്തിരീയോപനിഷത്ത്‌ അനുശാസിക്കുന്നു.

(ഡോ. എന്‍.പി. ഉണ്ണി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B4%BE%E0%B4%B8%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍