This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയാലങ്കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉദയാലങ്കാരം == കെ.സി. നാരായണന്‍നമ്പ്യാർ (1873-1922) എന്ന ഭാഷാകവി കടത...)
(ഉദയാലങ്കാരം)
 
വരി 3: വരി 3:
കെ.സി. നാരായണന്‍നമ്പ്യാർ (1873-1922) എന്ന ഭാഷാകവി കടത്തനാട്ട്‌ ഉദയവർമത്തമ്പുരാനെ (1865-1914) ഭംഗ്യന്തരേണ പ്രശംസിച്ചുകൊണ്ട്‌ രചിച്ച ഒരു സാഹിത്യ ശാസ്‌ത്രകൃതി. ഒരു നിർവചനത്തെ ഉദാഹരിക്കാനോ ലക്ഷണത്തെ സമർഥിക്കാനോ തങ്ങള്‍ക്ക്‌ ഉപജീവ്യനായ രാജാവിനെയോ പ്രഭുവിനെയോ ദൃഷ്‌ടാന്തമായി സ്വീകരിക്കുന്ന പതിവ്‌ സംസ്‌കൃതകവികള്‍ ശാസ്‌ത്രഗ്രന്ഥ നിർമിതികളിൽ സാധാരണ സ്വീകരിച്ചു വന്നിരുന്നു. നമ്പ്യാരുടെ ഉദയാലങ്കാരം സംസ്‌കൃതത്തിലെ പ്രസിദ്ധമായ പ്രതാപരുദ്രീയത്തിന്റെ ചുവടുപിടിച്ചാണ്‌ രചിച്ചിട്ടുള്ളത്‌. ഇതിലെ അർഥാലങ്കാര രസപ്രകരണങ്ങളും മറ്റും വളരെ ആസ്വാദ്യമാണ്‌.

-
<nowiki>
+
<nowiki>
""രേ, രേ സാമൂരി, യങ്ങേക്കൊരുമദ, മതിയാ-
""രേ, രേ സാമൂരി, യങ്ങേക്കൊരുമദ, മതിയാ-
യുണ്ടു പണ്ടേ, യതല്ലേ,
യുണ്ടു പണ്ടേ, യതല്ലേ,
വരി 12: വരി 12:
പ്പേരേന്തും നാമസപ്‌താക്ഷരിയുദയനരാ-
പ്പേരേന്തും നാമസപ്‌താക്ഷരിയുദയനരാ-
ധീശനെന്നുള്ള മന്ത്രം?''
ധീശനെന്നുള്ള മന്ത്രം?''
-
</nowiki>
+
</nowiki>
എന്ന പദ്യം ഇതിന്റെ രചനാശൈലിക്ക്‌ ദൃഷ്‌ടാന്തമാണ്‌.

Current revision as of 06:04, 9 ഏപ്രില്‍ 2014

ഉദയാലങ്കാരം

കെ.സി. നാരായണന്‍നമ്പ്യാർ (1873-1922) എന്ന ഭാഷാകവി കടത്തനാട്ട്‌ ഉദയവർമത്തമ്പുരാനെ (1865-1914) ഭംഗ്യന്തരേണ പ്രശംസിച്ചുകൊണ്ട്‌ രചിച്ച ഒരു സാഹിത്യ ശാസ്‌ത്രകൃതി. ഒരു നിർവചനത്തെ ഉദാഹരിക്കാനോ ലക്ഷണത്തെ സമർഥിക്കാനോ തങ്ങള്‍ക്ക്‌ ഉപജീവ്യനായ രാജാവിനെയോ പ്രഭുവിനെയോ ദൃഷ്‌ടാന്തമായി സ്വീകരിക്കുന്ന പതിവ്‌ സംസ്‌കൃതകവികള്‍ ശാസ്‌ത്രഗ്രന്ഥ നിർമിതികളിൽ സാധാരണ സ്വീകരിച്ചു വന്നിരുന്നു. നമ്പ്യാരുടെ ഉദയാലങ്കാരം സംസ്‌കൃതത്തിലെ പ്രസിദ്ധമായ പ്രതാപരുദ്രീയത്തിന്റെ ചുവടുപിടിച്ചാണ്‌ രചിച്ചിട്ടുള്ളത്‌. ഇതിലെ അർഥാലങ്കാര രസപ്രകരണങ്ങളും മറ്റും വളരെ ആസ്വാദ്യമാണ്‌.

""രേ, രേ സാമൂരി, യങ്ങേക്കൊരുമദ, മതിയാ-
		യുണ്ടു പണ്ടേ, യതല്ലേ,
നേരേ കോരപ്പുഴയ്‌ക്കിപ്പുറമിഹ വരുവാ-
		നന്തകാസ്യത്തിലെത്തി;
തീരെക്കേട്ടീലയെന്നോ കൊടിയരിപുമഹാ-
		ഭൂതസംഹാരിയായി-
പ്പേരേന്തും നാമസപ്‌താക്ഷരിയുദയനരാ-
		ധീശനെന്നുള്ള മന്ത്രം?''
 
എന്ന പദ്യം ഇതിന്റെ രചനാശൈലിക്ക്‌ ദൃഷ്‌ടാന്തമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍