This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊസ്റ്റ്‌ കുടുംബം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഊസ്റ്റ്‌ കുടുംബം == == Oost family == ബ്രൂഗസിലുള്ള ഫ്‌ളെമിഷ്‌ ചിത്രകാ...)
അടുത്ത വ്യത്യാസം →

Current revision as of 05:50, 9 ഏപ്രില്‍ 2014

ഊസ്റ്റ്‌ കുടുംബം

Oost family

ബ്രൂഗസിലുള്ള ഫ്‌ളെമിഷ്‌ ചിത്രകാരന്മാരുടെ ഒരു കുടുംബം. ഇവരിൽ ഏറ്റവും പ്രശസ്‌തന്‍ ജേക്കബ്‌വാന്‍ (1601-71) എന്ന ചിത്രകാരനാണ്‌. സഹോദരനായ ഫ്രാന്‍സിന്റെ (1595-1625) ശിക്ഷണത്തിൽ ചിത്രരചന അഭ്യസിച്ചു. ഹോളണ്ട്‌, ഇറ്റലി തുടങ്ങിയ പ്രദേശങ്ങളിലെ പ്രമുഖ ചിത്രകാരന്മാർ രൂപംനൽകിയിട്ടുള്ള ശൈലികളെ അംഗീകരിക്കുന്നതിനും അവയിൽനിന്നു വേണ്ടതെല്ലാം സ്വാംശീകരിക്കുന്നതിനും ജേക്കബ്‌വാന്‍ തയ്യാറായിരുന്നു. കരവാഗിയോ, ടിഷ്യന്‍, കറാച്ചി തുടങ്ങിയവരുടെ കൃതികളുടെ മഹത്ത്വം അംഗീകരിക്കുന്നതിനും അവരെ ആദരിക്കുന്നതിനും ഇദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതിൽനിന്നെല്ലാം ഇദ്ദേഹത്തിന്റെ ശൈലിയിൽ കടന്നുകൂടിയ എക്ലക്‌റ്റിസിസം 1648-ൽ ഇദ്ദേഹം രചിച്ച മഡോണാ ആന്‍ഡ്‌ ദ്‌ സെയ്‌ന്റ്‌സ്‌ എന്ന കൃതിയിൽ പ്രകടമായി കാണാം. ഒരു ചിത്രകാരനെന്ന നിലയിൽ ജേക്കബ്‌ വാനിന്റെ കഴിവ്‌ ഏറ്റവും മികച്ച നിലയിൽ പ്രകടമായി കാണുന്നത്‌ കരവാഗിയോയുടെ കൃതികളിൽനിന്നു പ്രചോദനം ഉള്‍ക്കൊണ്ട്‌ രചിച്ച ഷാങ്‌റ്‌ ചിത്രങ്ങളിലും സെയ്‌ന്റ്‌ സെബാസ്റ്റ്യന്‍, കാളിങ്‌ ഒഫ്‌ സെയ്‌ന്റ്‌ മാത്യു എന്നീ മതപരമായ ചിത്രങ്ങളിലും ബോയ്‌ വിത്ത്‌ എ മഫ്‌, ഫാമിലി ഓണ്‍ എ ടെറസ്‌ എന്നീ ഛായാചിത്രങ്ങളിലുമാണ്‌. ഇവിയിൽ ഡച്ച്‌ പ്രരണകള്‍ മുന്നിട്ടുനില്‌ക്കുന്നു. പ്രത്യേകിച്ചും ക്ലാസ്സിക്കൽ പാരമ്പര്യമനുസരിച്ചുള്ള സന്തുലിത സംരചന, തീക്ഷ്‌ണവർണങ്ങള്‍ തുടങ്ങിയവയിൽ. ഇദ്ദേഹത്തിന്റെ പുത്രനായ ജേക്കബ്‌വാനും (1639-1713) പ്രമുഖ ചിത്രകാരനായിരുന്നു. പിതാവിൽനിന്ന്‌ ചിത്രരചന അഭ്യസിച്ചശേഷം പാരിസ്‌, റോം എന്നിവിടങ്ങളിൽ കഴിഞ്ഞു. ജർമന്‍ ചിത്രങ്ങളും മതപരമായ ചിത്രങ്ങളും അവിടെ ഇദ്ദേഹം രചിച്ചു. ഇക്കൂട്ടത്തിൽ ഒരു സ്റ്റുഡിയോയിൽ ഇരുന്ന്‌ കുട്ടികള്‍ ചിത്രരചനചെയ്യുന്നതിന്റെ ചിത്രം പ്രാധാന്യമർഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍