This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്‌പലദേവന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉത്‌പലദേവന്‍ == പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സംസ്‌...)
അടുത്ത വ്യത്യാസം →

Current revision as of 11:43, 8 ഏപ്രില്‍ 2014

ഉത്‌പലദേവന്‍

പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സംസ്‌കൃതകവി. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ആധ്യാത്മികവും ഭക്തിപ്രധാനവുമായ ചില കൃതികളാണ്‌ ഇദ്ദേഹത്തിന്റെ പേരിൽ അവശേഷിച്ചിരിക്കുന്നത്‌. ഉത്‌പലദേവന്‍ കാശ്‌മീരിവാസിയായ ഒരു ശൈവസിദ്ധനായിരുന്നുവെന്നും ഇദ്ദേഹത്തിന്റെ പിതാവ്‌ ഇയോകരനും ഗുരു സോമാനന്ദനും ആയിരുന്നുവെന്നും ചില തെളിവുകള്‍ വച്ചുകൊണ്ട്‌ ഊഹിക്കപ്പെടുന്നു. ധ്വന്യാലോകത്തിനും നാട്യശാസ്‌ത്രത്തിനും വ്യാഖ്യാനങ്ങള്‍ രചിച്ച അഭിനവഗുപ്‌തന്‍ ഉത്‌പലദേവന്റെ ശിഷ്യനാണെന്നും ഒരു വാദമുണ്ട്‌. അജഡപ്രമാതൃസിദ്ധി ഈശ്വരപ്രത്യഭിജ്ഞാനസൂത്രവിമർശിനി, പരമേശ്വരസ്‌തോത്രാവലി, സ്‌പന്ദപ്രദീപിക എന്നിവ ഉത്‌പലദേവന്റെ കൃതികളാണെന്നാണ്‌ കരുതപ്പെടുന്നത്‌. കാശ്‌മീരിൽ അക്കാലത്ത്‌ പ്രചരിച്ചിരുന്ന ശൈവസിദ്ധാന്തങ്ങളുടെ പ്രതിപാദനം ഈ കൃതികളിൽ കാണാം. ഈ ശൈവസിദ്ധാന്തങ്ങള്‍ക്ക്‌ ഉത്‌പലദേവന്റെ കാലത്തുതന്നെ പ്രത്യഭിജ്ഞാനദർശനം എന്ന ഒരു അപരനാമം പോലും ഉണ്ടായിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍