This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽബനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: ==ആൽബനി== ==Albani== യു.എസ്സിലെ ന്യൂയോർക്ക് സ്റ്റേറ്റിന്റെ തലസ്ഥാന ന...) |
Mksol (സംവാദം | സംഭാവനകള്‍) (→Albani) |
||
വരി 7: | വരി 7: | ||
3. പശ്ചിമ ആസ്റ്റ്രലിയയുടെ തെക്കരികിലായുള്ള ഒരു തുറമുഖനഗരത്തിനും ആൽബനി എന്നാണ് പേര്. ആ പ്രദേശത്ത് ആദ്യമുണ്ടായ യൂറോപ്യന്‍ അധിവാസ സ്ഥാനമാണ് ഈ നഗരം. | 3. പശ്ചിമ ആസ്റ്റ്രലിയയുടെ തെക്കരികിലായുള്ള ഒരു തുറമുഖനഗരത്തിനും ആൽബനി എന്നാണ് പേര്. ആ പ്രദേശത്ത് ആദ്യമുണ്ടായ യൂറോപ്യന്‍ അധിവാസ സ്ഥാനമാണ് ഈ നഗരം. | ||
- |
01:58, 3 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആൽബനി
Albani
യു.എസ്സിലെ ന്യൂയോർക്ക് സ്റ്റേറ്റിന്റെ തലസ്ഥാന നഗരം. ന്യൂയോർക്ക് നഗരത്തിന് 232 കി.മീ. വടക്ക് ഹഡ്സണ്നദിയുടെ പടിഞ്ഞാറേക്കരയിൽ സ്ഥിതിചെയ്യുന്നു. ന്യൂയോർക്ക് നഗരത്തിൽനിന്ന് ഗ്രറ്റ് ലേക്സിലേക്കും മോണ്ട്രിയോളിലേക്കുമുള്ള ജലമാർഗത്തിലെ ഒരു പ്രധാനകേന്ദ്രമാണ് ആൽബനി; ഹഡ്സണ്‍ ചാനലിലേക്കുള്ള നാവികഗതാഗതത്തിന്റെ പ്രവേശനദ്വാരം ഇവിടെയാണ്. റയിൽ-റോഡ് ഗതാഗതത്തിന്റെ കേന്ദ്രവും വ്യോമസങ്കേതവുമാണ്.
വടക്കേ അമേരിക്കയിലെ ആദ്യത്തെ 13 യൂറോപ്യന്‍ അധിവാസകേന്ദ്രങ്ങളിൽ ഇന്നും നിലനിന്നുപോരുന്ന നഗരമാണ് ആൽബനി. കൊളോണിയൽ കാലഘട്ടത്തിൽ ഈ നഗരത്തിന് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടായിരുന്നു. ചരിത്രപ്രധാനങ്ങളായ പല സമ്മേളനങ്ങള്‍ക്കും ആൽബനി സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1825-ൽ ഈറികനാൽ പൂർത്തിയായതോടെ ഗ്രറ്റ് ലേക്സിലേക്കുള്ള ജലഗതാഗതത്തിന്റെ ആരംഭസ്ഥാനമെന്നനിലയിൽ ആൽബനിയുടെ വാണിജ്യപ്രാധാന്യം വർധിച്ചു; 1797-ൽ ന്യൂയോർക്ക് സ്റ്റേറ്റിന്റെ തലസ്ഥാനമായി. കടലാസ്, ഔഷധങ്ങള്‍, ചായക്കൂട്ടുകള്‍, രാസദ്രവ്യങ്ങള്‍, മദ്യം, യന്ത്രസാമഗ്രികള്‍ എന്നിവയുടെ നിർമാണവും കാനിംഗ്, (Canning) വ്യവസായവും വന്‍തോതിൽ ഇവിടെ നടന്നുവരുന്നു. കൊളോണിയൽകാലത്തെ വാസ്തുശില്പങ്ങള് ഈ നഗരത്തിന്റെ മനോഹാരിതയ്ക്കു മാറ്റുകൂട്ടുന്നു. ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയാണ് ആൽബനി. 2. യു.എസ്സിൽതന്നെ ജോർജിയാ സ്റ്റേറ്റിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് അത്ലാന്താനഗരത്തിന് 270 കി.മീ. തെക്കുകിഴക്കായി ആൽബനി എന്നപേരിൽ ഒരു നഗരമുണ്ട്. ഫ്ളിന്റ് നദീതീരത്തെ ഒരു ഗതാഗതകേന്ദ്രമാണ് ഈ നഗരം.
3. പശ്ചിമ ആസ്റ്റ്രലിയയുടെ തെക്കരികിലായുള്ള ഒരു തുറമുഖനഗരത്തിനും ആൽബനി എന്നാണ് പേര്. ആ പ്രദേശത്ത് ആദ്യമുണ്ടായ യൂറോപ്യന്‍ അധിവാസ സ്ഥാനമാണ് ഈ നഗരം.