This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്ട്രോഗ്രാഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അസ്ട്രോഗ്രാഫ്)
(അസ്ട്രോഗ്രാഫ്)
 
വരി 5: വരി 5:
ഏകദേശം 6° വരെയുള്ള ആകാശഭാഗത്തിന്റെ വരെ ഫോട്ടോ ഒറ്റ പ്ളേറ്റില്‍ ലഭ്യമാക്കുകവഴി നക്ഷത്രസ്ഥാനങ്ങളും സ്ഥാനമാറ്റങ്ങളും കണ്ടെത്താന്‍ അസ്ട്രോഗ്രാഫ് പ്രയോജനപ്പെടുന്നു. f അനുപാതം കുറവായതിനാല്‍ ആകാശത്തിന്റെ വലിയ ഭാഗം ചിത്രീകരിക്കാനാവും. കൂടുതല്‍ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ ആവശ്യമായി വരുമ്പോള്‍ f അനുപാതം (focal ratio) കൂടിയ അസ്ട്രോഗ്രാഫ് ഉപയോഗിക്കുന്നു.

 +
 +
[[Image:Assimov.png]]
ചില നിരീക്ഷണകേന്ദ്രങ്ങളില്‍ ഇരട്ട അസ്ട്രോഗ്രാഫ് കാണാം. രണ്ട് വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ ചിത്രങ്ങളെടുക്കാനാണ് ഇവ ഉപയോഗിക്കാറ്. ഉദാഹരണമായി, ആകാശത്തിന്റെ ഒരേ ഭാഗത്തെ ചിത്രം നീല നിറത്തിലും മഞ്ഞ നിറത്തിലും എടുത്താല്‍ അതില്‍ നിന്ന് നക്ഷത്രങ്ങളുടെ താപനില കണ്ടെത്താനാവും. ഇതില്‍ നിന്ന് അവയുടെ കേവല കാന്തിമാനവും തുടര്‍ന്ന് അവയിലേക്കുള്ള ദൂരവും കണ്ടെത്താനാവും.  

Current revision as of 08:12, 24 ജൂലൈ 2011

അസ്ട്രോഗ്രാഫ്

Astrograph

ആകാശത്തിന്റെ വലിയ ഭാഗങ്ങളെ ഒന്നിച്ചു ചിത്രീകരിക്കാനുപയോഗിക്കുന്ന ദൂരദര്‍ശിനി. ഖഗോളവസ്തുക്കളുടെ സര്‍വേ നടത്താനും വാല്‍നക്ഷത്രങ്ങള്‍, ഛിന്നഗ്രഹങ്ങള്‍, പുതിയ ഗ്രഹങ്ങള്‍ തുടങ്ങിയവയെ കണ്ടെത്താനുമാണ് പ്രധാനമായി അസ്ട്രോഗ്രാഫ് ഉപയോഗിക്കുന്നത്. ഇത്തരം ദൂരദര്‍ശിനികളില്‍ ആദ്യകാലത്തുള്ളവയെല്ലാം ലെന്‍സ് ഉപയോഗിക്കുന്നവയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷ്മിറ്റ് ക്യാമറയും (ഷ്മിറ്റ് ടെലിസ്കോപ്) വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ഏകദേശം 6° വരെയുള്ള ആകാശഭാഗത്തിന്റെ വരെ ഫോട്ടോ ഒറ്റ പ്ളേറ്റില്‍ ലഭ്യമാക്കുകവഴി നക്ഷത്രസ്ഥാനങ്ങളും സ്ഥാനമാറ്റങ്ങളും കണ്ടെത്താന്‍ അസ്ട്രോഗ്രാഫ് പ്രയോജനപ്പെടുന്നു. f അനുപാതം കുറവായതിനാല്‍ ആകാശത്തിന്റെ വലിയ ഭാഗം ചിത്രീകരിക്കാനാവും. കൂടുതല്‍ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ ആവശ്യമായി വരുമ്പോള്‍ f അനുപാതം (focal ratio) കൂടിയ അസ്ട്രോഗ്രാഫ് ഉപയോഗിക്കുന്നു.

Image:Assimov.png

ചില നിരീക്ഷണകേന്ദ്രങ്ങളില്‍ ഇരട്ട അസ്ട്രോഗ്രാഫ് കാണാം. രണ്ട് വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ ചിത്രങ്ങളെടുക്കാനാണ് ഇവ ഉപയോഗിക്കാറ്. ഉദാഹരണമായി, ആകാശത്തിന്റെ ഒരേ ഭാഗത്തെ ചിത്രം നീല നിറത്തിലും മഞ്ഞ നിറത്തിലും എടുത്താല്‍ അതില്‍ നിന്ന് നക്ഷത്രങ്ങളുടെ താപനില കണ്ടെത്താനാവും. ഇതില്‍ നിന്ന് അവയുടെ കേവല കാന്തിമാനവും തുടര്‍ന്ന് അവയിലേക്കുള്ള ദൂരവും കണ്ടെത്താനാവും.

(വി. ശശികുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍