This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നവറോജി, ദാദാഭായി (1825 - 1917)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =നവറോജി, ദാദാഭായി (1825 - 1917)= ഇന്ത്യന്‍ ദേശീയ നേതാവ്. ഇന്ത്യന്‍ രാഷ...) |
(→നവറോജി, ദാദാഭായി (1825 - 1917)) |
||
വരി 4: | വരി 4: | ||
അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്ന കാലത്താണ് നവറോജി സാമൂഹിക പരിഷ്കരണ ദൗത്യവും ആവേശപൂര്‍വം ഏറ്റെടുക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസം, പ്രാദേശിക ഭാഷാപഠനം, പാഴ്സി മത പരിഷ്കരണം, രാഷ്ട്രീയം എന്നീ മേഖലകളില്‍ സമഗ്രമായ പരിഷ്കാരങ്ങള്‍ അനിവാര്യമാണ് എന്ന ഇദ്ദേഹത്തിന്റെ വീക്ഷണം ശാസ്ത്രസാഹിത്യ സമിതി, നേറ്റീവ് ജനറല്‍ ലൈബ്രറി, പാര്‍സി ഫിസിക്കല്‍ ട്രെയിനിങ് സ്കൂള്‍, വിധവാ സൊസൈറ്റി, രസ്ത് ഗോഫ്താര്‍ (ഗുജറാത്തി പത്രം), ബോംബെ അസോസിയേഷന്‍ എന്നിവയുടെ രൂപീകരണത്തിലേക്കു നയിച്ചു. ഇന്ത്യാക്കാരുടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി സ്ഥാപിക്കപ്പെട്ട ബോംബെ അസോസിയേഷനിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. | അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്ന കാലത്താണ് നവറോജി സാമൂഹിക പരിഷ്കരണ ദൗത്യവും ആവേശപൂര്‍വം ഏറ്റെടുക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസം, പ്രാദേശിക ഭാഷാപഠനം, പാഴ്സി മത പരിഷ്കരണം, രാഷ്ട്രീയം എന്നീ മേഖലകളില്‍ സമഗ്രമായ പരിഷ്കാരങ്ങള്‍ അനിവാര്യമാണ് എന്ന ഇദ്ദേഹത്തിന്റെ വീക്ഷണം ശാസ്ത്രസാഹിത്യ സമിതി, നേറ്റീവ് ജനറല്‍ ലൈബ്രറി, പാര്‍സി ഫിസിക്കല്‍ ട്രെയിനിങ് സ്കൂള്‍, വിധവാ സൊസൈറ്റി, രസ്ത് ഗോഫ്താര്‍ (ഗുജറാത്തി പത്രം), ബോംബെ അസോസിയേഷന്‍ എന്നിവയുടെ രൂപീകരണത്തിലേക്കു നയിച്ചു. ഇന്ത്യാക്കാരുടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി സ്ഥാപിക്കപ്പെട്ട ബോംബെ അസോസിയേഷനിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. | ||
+ | |||
+ | [[Image:Dadabai naoraji-svk-15.png]] | ||
1855-ല്‍ ലണ്ടനിലെത്തിയ നവറോജി, ലണ്ടന്‍ സര്‍വകലാശാലയില്‍ ഗുജറാത്തി ഭാഷാ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു (1855-66). 1862-ല്‍ ലണ്ടന്‍ ആസ്ഥാനമായി ദാദാഭായി നവറോജി ആന്‍ഡ് കമ്പനി എന്ന പേരില്‍ ഒരു വാണിജ്യ സ്ഥാപനം ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. ഇന്ത്യാക്കാരില്‍ രാഷ്ട്രീയബോധം ശക്തിപ്രാപിച്ചുതുടങ്ങിയ 1850-കളിലാണ് നവറോജി ലണ്ടനിലെത്തുന്നത്. ഉദാരമനോഭാവവും നീതിബോധവും ഇംഗ്ളീഷുകാരുടെ സഹജമായ സ്വഭാവഗുണങ്ങളാണ് എന്ന പക്ഷക്കാരനായിരുന്നു ഇദ്ദേഹം. ഇന്ത്യാക്കാര്‍ അവരുടെ അവകാശങ്ങള്‍ ന്യായമായ നിലയില്‍ വേണ്ടവിധം സമര്‍പ്പിക്കുന്നപക്ഷം അവ നിറവേറ്റിക്കൊടുക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ ഉത്സുകരായിരിക്കും എന്ന് നവറോജി കരുതി. ഇന്ത്യാക്കാരുടെ ആവശ്യങ്ങള്‍ ബ്രിട്ടീഷ് പൊതുസമൂഹത്തിനു മുന്‍പില്‍ എത്തിക്കുക എന്ന ദൌത്യം തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രധാന ലക്ഷ്യമായി ഇദ്ദേഹം കണ്ടു. ഇന്ത്യയിലെ രാഷ്ട്രീയ വികസനത്തിനായി ലണ്ടനില്‍ യത്നിച്ച ഇദ്ദേഹം ഇന്ത്യയുടെ അനൌദ്യോഗിക അംബാസിഡര്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇന്ത്യാക്കാരുടെ ന്യായമായ അവകാശവാദങ്ങളിലേക്ക് ബ്രിട്ടീഷുകാരുടെ മനസ്സാക്ഷിയെ തട്ടിയുണര്‍ത്തുക എന്ന ലക്ഷ്യത്തോടെ നവറോജി സ്ഥാപിച്ച 'ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍' ലണ്ടനിലെ പ്രധാനപ്പെട്ട രാഷ്ട്രീയ സംഘടനയായി മാറി. 1873-ല്‍ നവറോജി ബറോഡയിലെ രാജാവിന്റെ ദിവാനായി സ്ഥാനമേറ്റെങ്കിലും 1875-ല്‍ ദിവാന്‍ പദവി ഉപേക്ഷിച്ചു. | 1855-ല്‍ ലണ്ടനിലെത്തിയ നവറോജി, ലണ്ടന്‍ സര്‍വകലാശാലയില്‍ ഗുജറാത്തി ഭാഷാ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു (1855-66). 1862-ല്‍ ലണ്ടന്‍ ആസ്ഥാനമായി ദാദാഭായി നവറോജി ആന്‍ഡ് കമ്പനി എന്ന പേരില്‍ ഒരു വാണിജ്യ സ്ഥാപനം ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. ഇന്ത്യാക്കാരില്‍ രാഷ്ട്രീയബോധം ശക്തിപ്രാപിച്ചുതുടങ്ങിയ 1850-കളിലാണ് നവറോജി ലണ്ടനിലെത്തുന്നത്. ഉദാരമനോഭാവവും നീതിബോധവും ഇംഗ്ളീഷുകാരുടെ സഹജമായ സ്വഭാവഗുണങ്ങളാണ് എന്ന പക്ഷക്കാരനായിരുന്നു ഇദ്ദേഹം. ഇന്ത്യാക്കാര്‍ അവരുടെ അവകാശങ്ങള്‍ ന്യായമായ നിലയില്‍ വേണ്ടവിധം സമര്‍പ്പിക്കുന്നപക്ഷം അവ നിറവേറ്റിക്കൊടുക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ ഉത്സുകരായിരിക്കും എന്ന് നവറോജി കരുതി. ഇന്ത്യാക്കാരുടെ ആവശ്യങ്ങള്‍ ബ്രിട്ടീഷ് പൊതുസമൂഹത്തിനു മുന്‍പില്‍ എത്തിക്കുക എന്ന ദൌത്യം തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രധാന ലക്ഷ്യമായി ഇദ്ദേഹം കണ്ടു. ഇന്ത്യയിലെ രാഷ്ട്രീയ വികസനത്തിനായി ലണ്ടനില്‍ യത്നിച്ച ഇദ്ദേഹം ഇന്ത്യയുടെ അനൌദ്യോഗിക അംബാസിഡര്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇന്ത്യാക്കാരുടെ ന്യായമായ അവകാശവാദങ്ങളിലേക്ക് ബ്രിട്ടീഷുകാരുടെ മനസ്സാക്ഷിയെ തട്ടിയുണര്‍ത്തുക എന്ന ലക്ഷ്യത്തോടെ നവറോജി സ്ഥാപിച്ച 'ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍' ലണ്ടനിലെ പ്രധാനപ്പെട്ട രാഷ്ട്രീയ സംഘടനയായി മാറി. 1873-ല്‍ നവറോജി ബറോഡയിലെ രാജാവിന്റെ ദിവാനായി സ്ഥാനമേറ്റെങ്കിലും 1875-ല്‍ ദിവാന്‍ പദവി ഉപേക്ഷിച്ചു. |
Current revision as of 10:16, 13 മേയ് 2011
നവറോജി, ദാദാഭായി (1825 - 1917)
ഇന്ത്യന്‍ ദേശീയ നേതാവ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വന്ദ്യവയോധികന്‍ എന്ന അപരനാമത്തിലാണ് നവറോജി അറിയപ്പെട്ടത്. 1825 സെപ്. 4-ന് ബോംബെയിലെ ഒരു പാഴ്സി കുടുംബത്തിലായിരുന്നു ജനനം. എല്‍ഫിന്‍സ്റ്റണ്‍ കോളജില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടിയ ഇദ്ദേഹത്തെ 'ഇന്ത്യയുടെ വാഗ്ദാനം' എന്നാണ് അവിടുത്തെ അധ്യാപകനായ ഓര്‍ലിബാര്‍ വിശേഷിപ്പിച്ചത്. 1850-ല്‍ നവറോജി എല്‍ഫിന്‍സ്റ്റണ്‍ കോളജില്‍ ഗണിതത്തിന്റെയും നാച്വറല്‍ ഫിലോസഫിയുടെയും പ്രൊഫസറായി (എല്‍ഫിന്‍സ്റ്റണ്‍ കോളജില്‍ പ്രൊഫസറായി നിയമിക്കപ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരനായിരുന്നു നവറോജി).
അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്ന കാലത്താണ് നവറോജി സാമൂഹിക പരിഷ്കരണ ദൗത്യവും ആവേശപൂര്‍വം ഏറ്റെടുക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസം, പ്രാദേശിക ഭാഷാപഠനം, പാഴ്സി മത പരിഷ്കരണം, രാഷ്ട്രീയം എന്നീ മേഖലകളില്‍ സമഗ്രമായ പരിഷ്കാരങ്ങള്‍ അനിവാര്യമാണ് എന്ന ഇദ്ദേഹത്തിന്റെ വീക്ഷണം ശാസ്ത്രസാഹിത്യ സമിതി, നേറ്റീവ് ജനറല്‍ ലൈബ്രറി, പാര്‍സി ഫിസിക്കല്‍ ട്രെയിനിങ് സ്കൂള്‍, വിധവാ സൊസൈറ്റി, രസ്ത് ഗോഫ്താര്‍ (ഗുജറാത്തി പത്രം), ബോംബെ അസോസിയേഷന്‍ എന്നിവയുടെ രൂപീകരണത്തിലേക്കു നയിച്ചു. ഇന്ത്യാക്കാരുടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി സ്ഥാപിക്കപ്പെട്ട ബോംബെ അസോസിയേഷനിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.
1855-ല്‍ ലണ്ടനിലെത്തിയ നവറോജി, ലണ്ടന്‍ സര്‍വകലാശാലയില്‍ ഗുജറാത്തി ഭാഷാ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു (1855-66). 1862-ല്‍ ലണ്ടന്‍ ആസ്ഥാനമായി ദാദാഭായി നവറോജി ആന്‍ഡ് കമ്പനി എന്ന പേരില്‍ ഒരു വാണിജ്യ സ്ഥാപനം ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. ഇന്ത്യാക്കാരില്‍ രാഷ്ട്രീയബോധം ശക്തിപ്രാപിച്ചുതുടങ്ങിയ 1850-കളിലാണ് നവറോജി ലണ്ടനിലെത്തുന്നത്. ഉദാരമനോഭാവവും നീതിബോധവും ഇംഗ്ളീഷുകാരുടെ സഹജമായ സ്വഭാവഗുണങ്ങളാണ് എന്ന പക്ഷക്കാരനായിരുന്നു ഇദ്ദേഹം. ഇന്ത്യാക്കാര്‍ അവരുടെ അവകാശങ്ങള്‍ ന്യായമായ നിലയില്‍ വേണ്ടവിധം സമര്‍പ്പിക്കുന്നപക്ഷം അവ നിറവേറ്റിക്കൊടുക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ ഉത്സുകരായിരിക്കും എന്ന് നവറോജി കരുതി. ഇന്ത്യാക്കാരുടെ ആവശ്യങ്ങള്‍ ബ്രിട്ടീഷ് പൊതുസമൂഹത്തിനു മുന്‍പില്‍ എത്തിക്കുക എന്ന ദൌത്യം തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രധാന ലക്ഷ്യമായി ഇദ്ദേഹം കണ്ടു. ഇന്ത്യയിലെ രാഷ്ട്രീയ വികസനത്തിനായി ലണ്ടനില്‍ യത്നിച്ച ഇദ്ദേഹം ഇന്ത്യയുടെ അനൌദ്യോഗിക അംബാസിഡര്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇന്ത്യാക്കാരുടെ ന്യായമായ അവകാശവാദങ്ങളിലേക്ക് ബ്രിട്ടീഷുകാരുടെ മനസ്സാക്ഷിയെ തട്ടിയുണര്‍ത്തുക എന്ന ലക്ഷ്യത്തോടെ നവറോജി സ്ഥാപിച്ച 'ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍' ലണ്ടനിലെ പ്രധാനപ്പെട്ട രാഷ്ട്രീയ സംഘടനയായി മാറി. 1873-ല്‍ നവറോജി ബറോഡയിലെ രാജാവിന്റെ ദിവാനായി സ്ഥാനമേറ്റെങ്കിലും 1875-ല്‍ ദിവാന്‍ പദവി ഉപേക്ഷിച്ചു.
എ.ഒ. ഹ്യൂം, ഡബ്ല്യു. സി. ബാനര്‍ജി എന്നിവരോടൊപ്പം കോണ്‍ഗ്രസ്സിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു നവറോജി. 1886-ലും 1893-ലും നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തിന്റെ അധ്യക്ഷന്‍ ഇദ്ദേഹമായിരുന്നു. 1892-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫിന്‍സ്ബറിയില്‍ നിന്ന് നവറോജി ലിബറല്‍ സ്ഥാനാര്‍ഥിയായി വിജയിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗത്വം നേടിയ ആദ്യത്തെ ഇന്ത്യാക്കാരനാണ് ഇദ്ദേഹം. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യയ്ക്കുവേണ്ടി ഇദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചു. ഇംഗ്ലീഷുകാരുടെ ഉദാരമനോഭാവത്തിലും നീതിബോധത്തിലും വിശ്വാസമര്‍പ്പിച്ച നവറോജി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ തുടക്കത്തില്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതിലോമ ഫലങ്ങള്‍ ക്രമേണ കോളനിവാഴ്ചയെക്കുറിച്ചുള്ള പുനര്‍ചിന്തനത്തിന് പ്രേരണയായി. ബ്രിട്ടീഷുകാരുടെ സാമ്പത്തിക നയത്തെ നിശിതമായി വിമര്‍ശിച്ച ഇദ്ദേഹം ഇന്ത്യയുടെ മൂലധനത്തിന്റെയും സമ്പത്തിന്റെയും ഭൂരിഭാഗവും ബ്രിട്ടനിലേക്ക് ചോര്‍ത്തപ്പെടുകയാണ് എന്ന് നിരീക്ഷിക്കുകയുണ്ടായി. ബ്രിട്ടീഷ് ഭരണത്തിന്റെ സാമ്പത്തികാപഗ്രഥനം നടത്തിയ 'ദാരിദ്ര്യവും ബ്രിട്ടീഷ് അല്ലാത്തഭരണവും' (Poverty and Un British Rule) എന്ന ഗ്രന്ഥത്തില്‍ ഈ ചോര്‍ത്തലാണ് (Drain) ഇന്ത്യയുടെ ദാരിദ്ര്യത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍സമ്പദ് വ്യവസ്ഥയെക്കുറിച്ച് തയ്യാറാക്കിയ ആധികാരിക രേഖകളിലൊന്നായി ഈ ഗ്രന്ഥം ഗണിക്കപ്പെടുന്നു. സാമ്പത്തിക ശാസ്ത്രത്തിന്റെ ഇന്ത്യന്‍ വീക്ഷണത്തിന് അടിസ്ഥാനമിട്ട നവറോജി ഇന്ത്യന്‍ ധനതത്ത്വശാസ്ത്രത്തിന്റെ പിതാവായിട്ടാണ് അറിയപ്പെടുന്നത്.
ചോര്‍ത്തല്‍ സിദ്ധാന്തം (Drain Theory) ദശാബ്ദങ്ങളോളം കോണ്‍ഗ്രസ്സ് പ്രക്ഷോഭത്തിന്റെ മുഖ്യവിഷയമായി നിലനിന്നു. ബ്രിട്ടീഷ് ഭരണത്തിലുള്ള വിശ്വാസം നഷ്ടമായത് മിതവാദിയില്‍ നിന്നും തീവ്രവാദിയിലേക്കുള്ള നവറോജിയുടെ മാറ്റത്തിന് കാരണമായി. ഇന്ത്യയുടെ ദുഃഖങ്ങള്‍ക്കും പിഴകള്‍ക്കും ഏകപരിഹാരം സ്വയംഭരണമാണ് (സ്വരാജ്) എന്ന ചരിത്രപ്രധാനമായ പ്രഖ്യാപനം (1905) നടത്താന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത് ബ്രിട്ടീഷ് ഭരണത്തിന്റെ ചൂഷണസ്വഭാവമായിരുന്നു. (മറ്റ് ബ്രിട്ടീഷ് കോളനികളുടേതുപോലുള്ള സ്വയംഭരണമാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്) 'സ്വരാജ്' എന്ന പദം ഇന്ത്യയില്‍ ആദ്യമായി ഉപയോഗിച്ചത് ഇദ്ദേഹമാണ്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ച നവറോജി 'ഇന്ത്യന്‍ ദേശീയതയുടെ പിതാവ്' എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.
1915-ല്‍ ആനിബസന്റ് ആരംഭിച്ച ഹോംറൂള്‍ ലീഗിന്റെ പ്രസിഡന്റ് നവറോജിയായിരുന്നു. 1916-ല്‍ ബോംബെ സര്‍വകലാശാല ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ബിരുദം നല്കി ആദരിച്ചു. മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരുക്കളില്‍ ഒരാളായിരുന്നു നവറോജി. പൊതുകാര്യങ്ങളില്‍ മഹാത്മാഗാന്ധി ഉപദേശം തേടിയത് ഇദ്ദേഹത്തില്‍ നിന്നുമായിരുന്നു.
1917 ജൂണ്‍ 30-ന് നവറോജി അന്തരിച്ചു.