This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാഗത്താന്‍ പാമ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =നാഗത്താന്‍ പാമ്പ്= Golden Snake മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ സാധാ...) |
(→നാഗത്താന്‍ പാമ്പ്) |
||
വരി 3: | വരി 3: | ||
മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒരിനം പാമ്പ്. ശാ.നാ.: ക്രൈസോപിലിയ ഓര്‍നേറ്റ (Chrysopelea ornata). ശ്രീലങ്ക, ഇന്തോചൈന, മ്യാന്‍മര്‍, തെക്കന്‍ ചൈന, ഇന്ത്യയിലെ ബിഹാര്‍, ഒറീസ്സ, ബംഗാള്‍, ഗോവയ്ക്കു തെക്കുള്ള പശ്ചിമഘട്ടം എന്നിവിടങ്ങളിലെ സമുദ്രനിരപ്പില്‍നിന്ന് 2000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് നാഗത്താന്‍ പാമ്പുകളെ കണ്ടുവരുന്നത്. പെണ്‍പാമ്പുകള്‍ 110 സെ.മീറ്ററോളവും ആണ്‍പാമ്പുകള്‍ 104 സെ.മീറ്ററോളവും നീളമുള്ളവയാണ്. | മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒരിനം പാമ്പ്. ശാ.നാ.: ക്രൈസോപിലിയ ഓര്‍നേറ്റ (Chrysopelea ornata). ശ്രീലങ്ക, ഇന്തോചൈന, മ്യാന്‍മര്‍, തെക്കന്‍ ചൈന, ഇന്ത്യയിലെ ബിഹാര്‍, ഒറീസ്സ, ബംഗാള്‍, ഗോവയ്ക്കു തെക്കുള്ള പശ്ചിമഘട്ടം എന്നിവിടങ്ങളിലെ സമുദ്രനിരപ്പില്‍നിന്ന് 2000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് നാഗത്താന്‍ പാമ്പുകളെ കണ്ടുവരുന്നത്. പെണ്‍പാമ്പുകള്‍ 110 സെ.മീറ്ററോളവും ആണ്‍പാമ്പുകള്‍ 104 സെ.മീറ്ററോളവും നീളമുള്ളവയാണ്. | ||
+ | |||
+ | [[Image:Nagathan snake-svk-15.png]] | ||
നാഗത്താന്‍ പാമ്പുകളുടെ ഇളം പച്ചനിറമുള്ള ഉപരിഭാഗത്ത് വിലങ്ങനെ കൃത്യമായി ഇടവിട്ടുള്ള കറുപ്പുവരകളുണ്ട്. വരകളുടെ സ്ഥാനത്തുള്ള ചെതുമ്പലുകളുടെ അരികുകള്‍ കറുത്തിരിക്കും. അടുത്തടുത്തുള്ള ചെതുമ്പലുകളുടെ കറുത്ത അരികുകള്‍ തുടര്‍ച്ചയായ ഒരു വരപോലെ തോന്നിക്കുന്നു. ചില പാമ്പുകള്‍ക്ക് മുതുകിലെ നടുവരിയിലുള്ള ചെതുമ്പലുകളില്‍ മഞ്ഞനിറത്തിലുള്ള പുള്ളികള്‍ കാണപ്പെടാറുണ്ട്. മരം കയറാന്‍ ഉപകരിക്കത്തക്കവിധം വയറിന്റെ അരികു മടങ്ങിയാണിരിക്കുന്നത്. പാര്‍ശ്വഭാഗങ്ങളിലുള്ള ചെതുമ്പലുകള്‍ക്ക് ഓരോ കറുത്ത പുള്ളിയും ചെറിയ വരമ്പും ഉണ്ട്. കറുപ്പുനിറമുള്ള തലയില്‍ വിലങ്ങനെ മഞ്ഞയോ പച്ചയോ വരകളും അങ്ങിങ്ങായി പുള്ളികളുമുണ്ട്. വാലിന്റെ അടിയിലെ ചെതുമ്പലുകള്‍ക്ക് കറുത്ത മധ്യരേഖയോ പുള്ളികളോ ഉണ്ടായിരിക്കും. വായില്‍ 20-22 പല്ലുകളുണ്ട്. വിഷമുണ്ടെങ്കിലും പൊതുവേ മനുഷ്യര്‍ക്ക് ഹാനികരമല്ല. | നാഗത്താന്‍ പാമ്പുകളുടെ ഇളം പച്ചനിറമുള്ള ഉപരിഭാഗത്ത് വിലങ്ങനെ കൃത്യമായി ഇടവിട്ടുള്ള കറുപ്പുവരകളുണ്ട്. വരകളുടെ സ്ഥാനത്തുള്ള ചെതുമ്പലുകളുടെ അരികുകള്‍ കറുത്തിരിക്കും. അടുത്തടുത്തുള്ള ചെതുമ്പലുകളുടെ കറുത്ത അരികുകള്‍ തുടര്‍ച്ചയായ ഒരു വരപോലെ തോന്നിക്കുന്നു. ചില പാമ്പുകള്‍ക്ക് മുതുകിലെ നടുവരിയിലുള്ള ചെതുമ്പലുകളില്‍ മഞ്ഞനിറത്തിലുള്ള പുള്ളികള്‍ കാണപ്പെടാറുണ്ട്. മരം കയറാന്‍ ഉപകരിക്കത്തക്കവിധം വയറിന്റെ അരികു മടങ്ങിയാണിരിക്കുന്നത്. പാര്‍ശ്വഭാഗങ്ങളിലുള്ള ചെതുമ്പലുകള്‍ക്ക് ഓരോ കറുത്ത പുള്ളിയും ചെറിയ വരമ്പും ഉണ്ട്. കറുപ്പുനിറമുള്ള തലയില്‍ വിലങ്ങനെ മഞ്ഞയോ പച്ചയോ വരകളും അങ്ങിങ്ങായി പുള്ളികളുമുണ്ട്. വാലിന്റെ അടിയിലെ ചെതുമ്പലുകള്‍ക്ക് കറുത്ത മധ്യരേഖയോ പുള്ളികളോ ഉണ്ടായിരിക്കും. വായില്‍ 20-22 പല്ലുകളുണ്ട്. വിഷമുണ്ടെങ്കിലും പൊതുവേ മനുഷ്യര്‍ക്ക് ഹാനികരമല്ല. |
Current revision as of 10:03, 5 മേയ് 2011
നാഗത്താന്‍ പാമ്പ്
Golden Snake
മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒരിനം പാമ്പ്. ശാ.നാ.: ക്രൈസോപിലിയ ഓര്‍നേറ്റ (Chrysopelea ornata). ശ്രീലങ്ക, ഇന്തോചൈന, മ്യാന്‍മര്‍, തെക്കന്‍ ചൈന, ഇന്ത്യയിലെ ബിഹാര്‍, ഒറീസ്സ, ബംഗാള്‍, ഗോവയ്ക്കു തെക്കുള്ള പശ്ചിമഘട്ടം എന്നിവിടങ്ങളിലെ സമുദ്രനിരപ്പില്‍നിന്ന് 2000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് നാഗത്താന്‍ പാമ്പുകളെ കണ്ടുവരുന്നത്. പെണ്‍പാമ്പുകള്‍ 110 സെ.മീറ്ററോളവും ആണ്‍പാമ്പുകള്‍ 104 സെ.മീറ്ററോളവും നീളമുള്ളവയാണ്.
നാഗത്താന്‍ പാമ്പുകളുടെ ഇളം പച്ചനിറമുള്ള ഉപരിഭാഗത്ത് വിലങ്ങനെ കൃത്യമായി ഇടവിട്ടുള്ള കറുപ്പുവരകളുണ്ട്. വരകളുടെ സ്ഥാനത്തുള്ള ചെതുമ്പലുകളുടെ അരികുകള്‍ കറുത്തിരിക്കും. അടുത്തടുത്തുള്ള ചെതുമ്പലുകളുടെ കറുത്ത അരികുകള്‍ തുടര്‍ച്ചയായ ഒരു വരപോലെ തോന്നിക്കുന്നു. ചില പാമ്പുകള്‍ക്ക് മുതുകിലെ നടുവരിയിലുള്ള ചെതുമ്പലുകളില്‍ മഞ്ഞനിറത്തിലുള്ള പുള്ളികള്‍ കാണപ്പെടാറുണ്ട്. മരം കയറാന്‍ ഉപകരിക്കത്തക്കവിധം വയറിന്റെ അരികു മടങ്ങിയാണിരിക്കുന്നത്. പാര്‍ശ്വഭാഗങ്ങളിലുള്ള ചെതുമ്പലുകള്‍ക്ക് ഓരോ കറുത്ത പുള്ളിയും ചെറിയ വരമ്പും ഉണ്ട്. കറുപ്പുനിറമുള്ള തലയില്‍ വിലങ്ങനെ മഞ്ഞയോ പച്ചയോ വരകളും അങ്ങിങ്ങായി പുള്ളികളുമുണ്ട്. വാലിന്റെ അടിയിലെ ചെതുമ്പലുകള്‍ക്ക് കറുത്ത മധ്യരേഖയോ പുള്ളികളോ ഉണ്ടായിരിക്കും. വായില്‍ 20-22 പല്ലുകളുണ്ട്. വിഷമുണ്ടെങ്കിലും പൊതുവേ മനുഷ്യര്‍ക്ക് ഹാനികരമല്ല.
നാഗത്താന്‍ പാമ്പുകള്‍ക്ക് അതിവേഗത്തില്‍ സഞ്ചരിക്കുവാന്‍ കഴിയും. വളരെ ഉയരമുള്ള മരക്കൊമ്പില്‍നിന്നുപോലും ഇവ എടുത്തു ചാടും. വേഗത്തിലുള്ള ഈ ചാട്ടം കണ്ടാല്‍ പാമ്പ് പറക്കുകയാണെന്നു തോന്നും. ചാടുമ്പോള്‍ ഇവ വാരിയെല്ലുകള്‍ വികസിപ്പിച്ചശേഷം അടിഭാഗം ഉള്ളിലേക്കു വലിച്ച് ശരീരം ഒരു ചെറിയ ഗ്ളൈഡര്‍ പോലെ ആക്കി മാറ്റുന്നു. ഇങ്ങനെ നേരിട്ട് താഴേക്ക് വീഴാതെ രക്ഷപെടുകയും ചെയ്യുന്നു. അതിനാല്‍ ഇത് 'പറക്കും പാമ്പ്' (Flying Snake) എന്നും അറിയപ്പെടുന്നു.
തവളകള്‍, പല്ലികള്‍, ഓന്തുകള്‍, ചെറുപക്ഷികള്‍, അവയുടെ മുട്ടകള്‍, പ്രാണികള്‍ തുടങ്ങിയവയാണ് നാഗത്താന്‍ പാമ്പുകളുടെ ഭക്ഷണം. ഇരയെ ജീവനോടെ വിഴുങ്ങുകയാണ് ഇവയുടെ പതിവ്. ഫെ.-മാ. മാസങ്ങളാണ് പ്രജനനകാലം. പെണ്‍പാമ്പ് 6 മുതല്‍ 12 വരെ മുട്ടകള്‍ ഇടുന്നു.