This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നായുഡു, സി.കെ. (1895 - 1967)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =നായുഡു, സി.കെ. (1895 - 1967)= ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ...) |
(→നായുഡു, സി.കെ. (1895 - 1967)) |
||
വരി 2: | വരി 2: | ||
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പ്രഥമ ക്യാപ്റ്റന്‍. പദ്മഭൂഷണ്‍ പുരസ്കാരം ലഭിച്ച ആദ്യ ക്രിക്കറ്റര്‍ കൂടിയായ നായുഡുവിന്റെ പൂര്‍ണനാമധേയം കേണല്‍ കൊതാരി കനകയ്യ നായുഡു എന്നാണ്. | ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പ്രഥമ ക്യാപ്റ്റന്‍. പദ്മഭൂഷണ്‍ പുരസ്കാരം ലഭിച്ച ആദ്യ ക്രിക്കറ്റര്‍ കൂടിയായ നായുഡുവിന്റെ പൂര്‍ണനാമധേയം കേണല്‍ കൊതാരി കനകയ്യ നായുഡു എന്നാണ്. | ||
+ | |||
+ | [[Image:C.K naidu.png]] | ||
1895 ഒ. 31-ന് നാഗ്പൂരില്‍ ജനിച്ചു. ഹിസ്ലോസ് കോളജിയറ്റ് ഹൈസ്കൂളിലെ പഠനകാലത്തുതന്നെ ക്രിക്കറ്റ് പരിശീലനത്തിലേര്‍പ്പെട്ട ഇദ്ദേഹം 1916-ല്‍ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ഹിന്ദൂസ് ക്രിക്കറ്റ് ക്ളബ്ബിന് വേണ്ടിയായിരുന്നു ആദ്യമായി പാഡണിഞ്ഞത്. ആക്രമണോത്സുക ബാറ്റിങ്ങും മീഡിയം പേസില്‍ കൂടുതല്‍ വിക്കറ്റുകളെടുക്കാനുള്ള കഴിവും തുടക്കത്തില്‍ത്തന്നെ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. 1923-ല്‍ ഇന്‍ഡോറിലെ ഹോ(ല്‍)ക്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഇന്ത്യയിലെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ അതികായരിലൊരാളായി. | 1895 ഒ. 31-ന് നാഗ്പൂരില്‍ ജനിച്ചു. ഹിസ്ലോസ് കോളജിയറ്റ് ഹൈസ്കൂളിലെ പഠനകാലത്തുതന്നെ ക്രിക്കറ്റ് പരിശീലനത്തിലേര്‍പ്പെട്ട ഇദ്ദേഹം 1916-ല്‍ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ഹിന്ദൂസ് ക്രിക്കറ്റ് ക്ളബ്ബിന് വേണ്ടിയായിരുന്നു ആദ്യമായി പാഡണിഞ്ഞത്. ആക്രമണോത്സുക ബാറ്റിങ്ങും മീഡിയം പേസില്‍ കൂടുതല്‍ വിക്കറ്റുകളെടുക്കാനുള്ള കഴിവും തുടക്കത്തില്‍ത്തന്നെ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. 1923-ല്‍ ഇന്‍ഡോറിലെ ഹോ(ല്‍)ക്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഇന്ത്യയിലെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ അതികായരിലൊരാളായി. |
Current revision as of 09:04, 28 ഏപ്രില്‍ 2011
നായുഡു, സി.കെ. (1895 - 1967)
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പ്രഥമ ക്യാപ്റ്റന്‍. പദ്മഭൂഷണ്‍ പുരസ്കാരം ലഭിച്ച ആദ്യ ക്രിക്കറ്റര്‍ കൂടിയായ നായുഡുവിന്റെ പൂര്‍ണനാമധേയം കേണല്‍ കൊതാരി കനകയ്യ നായുഡു എന്നാണ്.
1895 ഒ. 31-ന് നാഗ്പൂരില്‍ ജനിച്ചു. ഹിസ്ലോസ് കോളജിയറ്റ് ഹൈസ്കൂളിലെ പഠനകാലത്തുതന്നെ ക്രിക്കറ്റ് പരിശീലനത്തിലേര്‍പ്പെട്ട ഇദ്ദേഹം 1916-ല്‍ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ഹിന്ദൂസ് ക്രിക്കറ്റ് ക്ളബ്ബിന് വേണ്ടിയായിരുന്നു ആദ്യമായി പാഡണിഞ്ഞത്. ആക്രമണോത്സുക ബാറ്റിങ്ങും മീഡിയം പേസില്‍ കൂടുതല്‍ വിക്കറ്റുകളെടുക്കാനുള്ള കഴിവും തുടക്കത്തില്‍ത്തന്നെ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. 1923-ല്‍ ഇന്‍ഡോറിലെ ഹോ(ല്‍)ക്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഇന്ത്യയിലെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ അതികായരിലൊരാളായി.
1932-ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന പ്രഥമ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നായകസ്ഥാനം ലഭിക്കുന്നതോടെയാണ് നായുഡു കായിക ചരിത്രത്തില്‍ ഇടംനേടുന്നത്. ഈ മത്സരത്തില്‍ ആദ്യം ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നത് മറ്റൊരു കളിക്കാരനെയായിരുന്നു. എന്നാല്‍ പരിക്കുമൂലം അവസാനനിമിഷം അദ്ദേഹം കളിയില്‍ നിന്നും പിന്മാറിയതോടെയാണ് നായുഡുവിന് ഈ അവസരം വന്നെത്തിയത്. ഈ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും 40 റണ്‍സെടുത്ത് നായുഡു കളിയിലെ ടോപ്സ്കോററായി. ഇതിനോടനുബന്ധിച്ച് നടന്ന 26 ഫസ്റ്റ്ക്ളാസ് മത്സരങ്ങളിലായി ഇദ്ദേഹം 1618 റണ്‍സ് നേടി. പിന്നീട് പലപ്പോഴായി ഇംഗ്ളണ്ടിനെതിരെ ആറ് മത്സരങ്ങള്‍ കൂടി കളിച്ചു. ഇതില്‍ നിന്നും ആയിരത്തിലധികം റണ്‍സും 50 വിക്കറ്റും ഇദ്ദേഹം നേടിയിട്ടുണ്ട്.
1957 വരെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ സജീവമായിരുന്നു ഇദ്ദേഹം. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്പ്രദേശിനുവേണ്ടിയാണ് കളിച്ചത്. 1963-ല്‍ മുംബൈയിലായിരുന്നു നായുഡുവിന്റെ വിടവാങ്ങല്‍ മത്സരം.
1967 ന. 14-ന് ഇന്‍ഡോറില്‍ ഇദ്ദേഹം അന്തരിച്ചു.