This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണമൂര്‍ത്തി, എന്‍.ആര്‍. (1946 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നാരായണമൂര്‍ത്തി, എന്‍.ആര്‍. (1946 - )= വ്യവസായിയായ ഇന്ത്യന്‍ സോഫ്റ...)
(നാരായണമൂര്‍ത്തി, എന്‍.ആര്‍. (1946 - ))
 
വരി 6: വരി 6:
1981-ല്‍ മറ്റ് ആറു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരുമായി ചേര്‍ന്ന് ഇന്‍ഫോസിസ് കമ്പനി സ്ഥാപിച്ചു. സഹസംരംഭകരില്‍ ഒരാളായ രാഘവന്റെ ബോംബെ (മുംബൈ) യിലുള്ള വീടായിരുന്നു ആദ്യത്തെ ഓഫീസ്. 21 വര്‍ഷം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തിരുന്ന നാരായണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച സോഫ്റ്റ്വെയര്‍/ഐ.ടി. സേവന കമ്പനികളില്‍ ഒന്നായി ഇന്‍ഫോസിസ് ഉയര്‍ന്നു. ഒരു ലക്ഷത്തോളം ജോലിക്കാരുള്ള കമ്പനിയുടെ  മൊത്തം ആസ്തി 16,692 കോടി രൂപ (2007-2008) ആണ്.

 +
 +
[[Image:NR Ananthamoorthi.png]]
നിരവധി ദേശീയ, അന്തര്‍ദേശീയ പദവികള്‍ ഇന്നിദ്ദേഹം വഹിക്കുന്നു. ബാംഗ്ളൂരിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയും ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിന്റെയും ചെയര്‍മാന്‍ സ്ഥാനം വഹിച്ച ഇദ്ദേഹം, സിംഗപ്പൂരിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ബാങ്കായ ഡി.ബി.എസ്. ബാങ്കിന്റെയും പ്രസിദ്ധമായ 'യൂണിലിവര്‍' കമ്പനിയുടെയും സ്വതന്ത്ര ചെയര്‍മാന്‍ പദവികളും വഹിച്ചിരുന്ന ഇദ്ദേഹം പ്രശസ്തമായ നിരവധി വിദേശ സര്‍വകലാശാലകളുടെ ഉപദേശകസമിതി അംഗമാണ്. പല ഏഷ്യന്‍ രാജ്യങ്ങളുടെയും ഐ.ടി. ഉപദേശനായി സേവനം ചെയ്യുന്ന നാരായണ മൂര്‍ത്തി, റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെകേന്ദ്ര ബോര്‍ഡിന്റെ ഡയറക്ടര്‍ പദവിയും വഹിക്കുന്നു.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാണിജ്യ വ്യവസായ കൗണ്‍സില്‍ അംഗമാണ്.

Current revision as of 10:12, 26 ഏപ്രില്‍ 2011

നാരായണമൂര്‍ത്തി, എന്‍.ആര്‍. (1946 - )

വ്യവസായിയായ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറും, ഇന്‍ഫോസിസ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളും.

കര്‍ണാടകയിലെ മൈസൂരില്‍ 1946 ആഗ. 20-ന് ജനിച്ചു. മൈസൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഞ്ചിനീയറിങ്ങില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും, ഐ.ഐ.ടി. കാണ്‍പൂരില്‍ നിന്നും മാസ്റ്റര്‍ ബിരുദവും നേടി. ഐ.ഐ.എം അഹമ്മദാബാദിലെ ചീഫ് സിസ്റ്റം പ്രോഗ്രാമര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച നാരായണ മൂര്‍ത്തി അവിടെ വച്ച് 'ബേസിക് പ്രോഗ്രാമിങ്' ഭാഷയ്ക്കുള്ള ഇന്റര്‍പ്രെട്ടര്‍ നിര്‍മിച്ച് ശ്രദ്ധേയനായി. പിന്നീട് പൂണെയിലുള്ള 'പട്നി കംപ്യൂട്ടര്‍ സിസ്റ്റം' എന്ന കമ്പനിയില്‍ കുറച്ചുകാലം ജോലി ചെയ്തു. ഇക്കാലത്താണ് സുധാമൂര്‍ത്തിയെ വിവാഹം കഴിച്ചത്.

1981-ല്‍ മറ്റ് ആറു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരുമായി ചേര്‍ന്ന് ഇന്‍ഫോസിസ് കമ്പനി സ്ഥാപിച്ചു. സഹസംരംഭകരില്‍ ഒരാളായ രാഘവന്റെ ബോംബെ (മുംബൈ) യിലുള്ള വീടായിരുന്നു ആദ്യത്തെ ഓഫീസ്. 21 വര്‍ഷം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തിരുന്ന നാരായണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച സോഫ്റ്റ്വെയര്‍/ഐ.ടി. സേവന കമ്പനികളില്‍ ഒന്നായി ഇന്‍ഫോസിസ് ഉയര്‍ന്നു. ഒരു ലക്ഷത്തോളം ജോലിക്കാരുള്ള കമ്പനിയുടെ മൊത്തം ആസ്തി 16,692 കോടി രൂപ (2007-2008) ആണ്.

Image:NR Ananthamoorthi.png

നിരവധി ദേശീയ, അന്തര്‍ദേശീയ പദവികള്‍ ഇന്നിദ്ദേഹം വഹിക്കുന്നു. ബാംഗ്ളൂരിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയും ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിന്റെയും ചെയര്‍മാന്‍ സ്ഥാനം വഹിച്ച ഇദ്ദേഹം, സിംഗപ്പൂരിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ബാങ്കായ ഡി.ബി.എസ്. ബാങ്കിന്റെയും പ്രസിദ്ധമായ 'യൂണിലിവര്‍' കമ്പനിയുടെയും സ്വതന്ത്ര ചെയര്‍മാന്‍ പദവികളും വഹിച്ചിരുന്ന ഇദ്ദേഹം പ്രശസ്തമായ നിരവധി വിദേശ സര്‍വകലാശാലകളുടെ ഉപദേശകസമിതി അംഗമാണ്. പല ഏഷ്യന്‍ രാജ്യങ്ങളുടെയും ഐ.ടി. ഉപദേശനായി സേവനം ചെയ്യുന്ന നാരായണ മൂര്‍ത്തി, റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെകേന്ദ്ര ബോര്‍ഡിന്റെ ഡയറക്ടര്‍ പദവിയും വഹിക്കുന്നു.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാണിജ്യ വ്യവസായ കൗണ്‍സില്‍ അംഗമാണ്.

രാജ്യത്തിനകത്തും പുറത്തും നിരവധി പുരസ്കാരങ്ങളും ബഹുമതികളും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. പദ്മശ്രീ പുരസ്കാരം (2000), പദ്മവിഭൂഷണ്‍ (2008) എന്നിവ നല്കി ഭാരത സര്‍ക്കാര്‍ മൂര്‍ത്തിയെ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ചു സര്‍ക്കാരിന്റെ ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡായ 'ലിജിയന്‍ ദെ ഹോണര്‍' (Le'gion d'honneur) 2008-ല്‍ നേടി. ഇന്‍ഡോ-ഫ്രഞ്ചു ഫോറം മെഡല്‍ (2003), ഫ്യൂച്ചര്‍ മാഗസിന്റെ ഏഷ്യാസ് ബിസിനസ്സ് മാന്‍ ഒഫ് ദി ഇയര്‍ (2003), മാക്സ് ഷിമെണ്ടിന്റെ സര്‍ലാന്റിലെ ഡെനി ലിബര്‍ട്ടി പ്രൈസ് (2001), ജെ.ആര്‍.ഡി. ടാറ്റ കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് (1996) എന്നിവ ഇദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളില്‍ ചിലതാണ്. സാങ്കേതികവിദ്യയുടെ ഭാവിരൂപപ്പെടുത്തുന്ന ലോകത്തെ പത്ത് പ്രമുഖരില്‍ ഒരാളായും (2004), 60 വര്‍ഷത്തിനിടെ ഏഷ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടത്തിയ പ്രമുഖരില്‍ ഒരാളായും (2006) ടൈം മാഗസിന്‍ ഇദ്ദേഹത്തെ തിരഞ്ഞെടുത്തു.

ഇന്ത്യയിലെ സോഫ്റ്റ്വെയര്‍, ഐ.ടി. അധിഷ്ഠിത വ്യവസായത്തിന് അടിത്തറ പാകിയവരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന നാരായണമൂര്‍ത്തി 2006-ല്‍ കമ്പനിയുടെ സി.ഇ.ഒ. പദവിയില്‍ നിന്നും വിരമിച്ചു. എങ്കിലും ഇപ്പോള്‍ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ചീഫ് മെന്റര്‍ എന്നീ പദവികള്‍ ഇദ്ദേഹമാണ് വഹിക്കുന്നത്. നിരവധി ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍