This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനുസ്വാരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അനുസ്വാരം = സ്വരത്തെ അനുഗമിക്കുന്നത് എന്ന് പദത്തിനര്‍ഥം. സ്വരത്തിന...) |
|||
വരി 4: | വരി 4: | ||
സ്വരത്തെ അനുഗമിക്കുന്നത് എന്ന് പദത്തിനര്‍ഥം. സ്വരത്തിന്റെ പിന്നില്‍ ചേര്‍ന്നുനില്ക്കുന്ന 'മ്' എന്ന അനുനാസികധ്വനി മലയാളത്തില്‍ 'ം' എന്ന ചിഹ്നംകൊണ്ടു കുറിക്കുന്നു. പിന്നാലെ സ്വരാക്ഷരം വരുമ്പോള്‍, അനുസ്വാരം, മകാരം തന്നെയാണെന്ന് വ്യക്തമാകുന്നു. അകം, നിറം, പടം തുടങ്ങിയ പദങ്ങളില്‍ അനുസ്വാര ചിഹ്നമുപയോഗിക്കപ്പെടുന്നു -- ഉച്ചാരണം അകമ്, നിറമ്, പടമ് എന്നിങ്ങനെ ശുദ്ധമായ മകാരമായിട്ടുതന്നെ. | സ്വരത്തെ അനുഗമിക്കുന്നത് എന്ന് പദത്തിനര്‍ഥം. സ്വരത്തിന്റെ പിന്നില്‍ ചേര്‍ന്നുനില്ക്കുന്ന 'മ്' എന്ന അനുനാസികധ്വനി മലയാളത്തില്‍ 'ം' എന്ന ചിഹ്നംകൊണ്ടു കുറിക്കുന്നു. പിന്നാലെ സ്വരാക്ഷരം വരുമ്പോള്‍, അനുസ്വാരം, മകാരം തന്നെയാണെന്ന് വ്യക്തമാകുന്നു. അകം, നിറം, പടം തുടങ്ങിയ പദങ്ങളില്‍ അനുസ്വാര ചിഹ്നമുപയോഗിക്കപ്പെടുന്നു -- ഉച്ചാരണം അകമ്, നിറമ്, പടമ് എന്നിങ്ങനെ ശുദ്ധമായ മകാരമായിട്ടുതന്നെ. | ||
- | + | സന്ധിയില്‍ തമിഴിലെ 'മ'കാരം മലയാളത്തില്‍ 'വ'കാരമാകുന്നു. | |
- | + | ഉദാ. പടം + ഉം = പടമും (തമിഴ്) | |
- | + | പടം + ഉം = പടവും (മലയാളം) | |
09:30, 29 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അനുസ്വാരം
സ്വരത്തെ അനുഗമിക്കുന്നത് എന്ന് പദത്തിനര്‍ഥം. സ്വരത്തിന്റെ പിന്നില്‍ ചേര്‍ന്നുനില്ക്കുന്ന 'മ്' എന്ന അനുനാസികധ്വനി മലയാളത്തില്‍ 'ം' എന്ന ചിഹ്നംകൊണ്ടു കുറിക്കുന്നു. പിന്നാലെ സ്വരാക്ഷരം വരുമ്പോള്‍, അനുസ്വാരം, മകാരം തന്നെയാണെന്ന് വ്യക്തമാകുന്നു. അകം, നിറം, പടം തുടങ്ങിയ പദങ്ങളില്‍ അനുസ്വാര ചിഹ്നമുപയോഗിക്കപ്പെടുന്നു -- ഉച്ചാരണം അകമ്, നിറമ്, പടമ് എന്നിങ്ങനെ ശുദ്ധമായ മകാരമായിട്ടുതന്നെ.
സന്ധിയില്‍ തമിഴിലെ 'മ'കാരം മലയാളത്തില്‍ 'വ'കാരമാകുന്നു.
ഉദാ. പടം + ഉം = പടമും (തമിഴ്)
പടം + ഉം = പടവും (മലയാളം)
മലയാളത്തില്‍ അനുസ്വാരസ്ഥാനത്ത് 'ത്ത' ആദേശം (മരം + എ = മരത്തെ) ആയി വരുന്നു. മകാരത്തിനും അനുസ്വാരത്തിനും തമ്മില്‍ ഉച്ചാരണത്തില്‍ ഈഷദ്ഭേദമുള്ളതായി സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ബോധ്യമാകുന്നതാണ്. ഈ ഭേദത്തെ പാണിനീയ പ്രദ്യോതത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മകാരോച്ചാരണത്തില്‍ ഓഷ്ഠങ്ങള്‍ തമ്മില്‍ ചേരുന്നു. എന്നാല്‍ അനുസ്വാരോച്ചാരണത്തില്‍ ഈ ചേര്‍ച്ച ശിഥിലവും പൂര്‍വസ്വരം മിക്കവാറും അനുനാസികവുമായിത്തീര്‍ന്നു. മലയാള ഭാഷയില്‍ അനുസ്വാരചിഹ്നം, വനം, ധനം, രാമം എന്നിങ്ങനെ അവസാനത്തിലും പ്രയോഗിക്കാറുണ്ട്. എങ്കിലും അതിന്റെ ഉച്ചാരണം മകാരമായിട്ടുതന്നെയാണ്. അവസാനത്തില്‍ അല്ലാതിരിക്കുമ്പോള്‍ മാത്രമേ അനുസ്വാരചിഹ്നം സാക്ഷാല്‍ അനുസ്വാരത്തെ സൂചിപ്പിക്കുന്നുള്ളു.