This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നീറോ (എ.ഡി. 37 - 68)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =നീറോ (എ.ഡി. 37 - 68)= റോമിലെ ചക്രവര്‍ത്തി. ക്രൂരമായ നടപടികളിലൂടെയാ...) |
(→നീറോ (എ.ഡി. 37 - 68)) |
||
വരി 2: | വരി 2: | ||
റോമിലെ ചക്രവര്‍ത്തി. ക്രൂരമായ നടപടികളിലൂടെയാണ് നീറോ ചരിത്രത്തില്‍ ഇടം നേടിയത്. | റോമിലെ ചക്രവര്‍ത്തി. ക്രൂരമായ നടപടികളിലൂടെയാണ് നീറോ ചരിത്രത്തില്‍ ഇടം നേടിയത്. | ||
+ | |||
+ | [[Image:Nero_1.png]] | ||
റോമിലെ കോണ്‍സല്‍ ആയിരുന്ന ഡൊമീഷ്യസ് അഹീനൊ ബാര്‍ബസ്-അഗ്രിപ്പിന (ഒഗസ്തസ് ചക്രവര്‍ത്തിയുടെ ചെറുമകള്‍) ദമ്പതികളുടെ മകനായ ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് ലൂസിയസ് ഡൊമീഷ്യസ് അഹീനൊബാര്ബസ് (Lucius Domitius Ahenobarbus) എന്നാണ്. ഡൊമീഷ്യന്റെ മരണത്തോടെ വിധവയായിത്തീര്‍ന്ന അഗ്രിപ്പിനയെ ചക്രവര്‍ത്തിയായ ക്ലോഡിയസ് ഒന്നാമന് വിവാഹം ചെയ്യുകയും അഗ്രിപ്പിനയുടെ മകനെ ക്ലോഡിയസ് കുടുംബത്തിലേക്ക് ദത്തെടുത്ത് നീറോ ക്ലോഡിയസ് സീസര്‍ ഡ്രുസുസ് ജെര്‍മാനിക്കസ് എന്നു പേരു നല്കി വളര്‍ത്തുപുത്രനായി അംഗീകരിക്കുകയും ചെയ്തു. എ.ഡി. 50-ല്‍ ക്ലോഡിയസ് ഒന്നാമന് തന്റെ സ്വന്തം മകനായ ബ്രിട്ടാണിക്കസ്സിനെ തഴഞ്ഞുകൊണ്ട് നീറോയെ റോമിന്റെ രാജകുമാരനായി വാഴിച്ചു. എ.ഡി. 523-ല്‍ നീറോ, ക്ലോഡിയസിന്റെ മകളായ ഒക്ടോവിയയെ വിവാഹം ചെയ്തു. ഏറെ താമസിയാതെ (എ.ഡി. 54-ല്‍) ക്ലോഡിയസ് ചക്രവര്‍ത്തി മരണപ്പെട്ടതിനെത്തുടര്‍ന്ന് നീറോ റോമിന്റെ ചക്രവര്‍ത്തിയായി. | റോമിലെ കോണ്‍സല്‍ ആയിരുന്ന ഡൊമീഷ്യസ് അഹീനൊ ബാര്‍ബസ്-അഗ്രിപ്പിന (ഒഗസ്തസ് ചക്രവര്‍ത്തിയുടെ ചെറുമകള്‍) ദമ്പതികളുടെ മകനായ ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് ലൂസിയസ് ഡൊമീഷ്യസ് അഹീനൊബാര്ബസ് (Lucius Domitius Ahenobarbus) എന്നാണ്. ഡൊമീഷ്യന്റെ മരണത്തോടെ വിധവയായിത്തീര്‍ന്ന അഗ്രിപ്പിനയെ ചക്രവര്‍ത്തിയായ ക്ലോഡിയസ് ഒന്നാമന് വിവാഹം ചെയ്യുകയും അഗ്രിപ്പിനയുടെ മകനെ ക്ലോഡിയസ് കുടുംബത്തിലേക്ക് ദത്തെടുത്ത് നീറോ ക്ലോഡിയസ് സീസര്‍ ഡ്രുസുസ് ജെര്‍മാനിക്കസ് എന്നു പേരു നല്കി വളര്‍ത്തുപുത്രനായി അംഗീകരിക്കുകയും ചെയ്തു. എ.ഡി. 50-ല്‍ ക്ലോഡിയസ് ഒന്നാമന് തന്റെ സ്വന്തം മകനായ ബ്രിട്ടാണിക്കസ്സിനെ തഴഞ്ഞുകൊണ്ട് നീറോയെ റോമിന്റെ രാജകുമാരനായി വാഴിച്ചു. എ.ഡി. 523-ല്‍ നീറോ, ക്ലോഡിയസിന്റെ മകളായ ഒക്ടോവിയയെ വിവാഹം ചെയ്തു. ഏറെ താമസിയാതെ (എ.ഡി. 54-ല്‍) ക്ലോഡിയസ് ചക്രവര്‍ത്തി മരണപ്പെട്ടതിനെത്തുടര്‍ന്ന് നീറോ റോമിന്റെ ചക്രവര്‍ത്തിയായി. |
Current revision as of 08:26, 28 മാര്‍ച്ച് 2011
നീറോ (എ.ഡി. 37 - 68)
റോമിലെ ചക്രവര്‍ത്തി. ക്രൂരമായ നടപടികളിലൂടെയാണ് നീറോ ചരിത്രത്തില്‍ ഇടം നേടിയത്.
റോമിലെ കോണ്‍സല്‍ ആയിരുന്ന ഡൊമീഷ്യസ് അഹീനൊ ബാര്‍ബസ്-അഗ്രിപ്പിന (ഒഗസ്തസ് ചക്രവര്‍ത്തിയുടെ ചെറുമകള്‍) ദമ്പതികളുടെ മകനായ ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് ലൂസിയസ് ഡൊമീഷ്യസ് അഹീനൊബാര്ബസ് (Lucius Domitius Ahenobarbus) എന്നാണ്. ഡൊമീഷ്യന്റെ മരണത്തോടെ വിധവയായിത്തീര്‍ന്ന അഗ്രിപ്പിനയെ ചക്രവര്‍ത്തിയായ ക്ലോഡിയസ് ഒന്നാമന് വിവാഹം ചെയ്യുകയും അഗ്രിപ്പിനയുടെ മകനെ ക്ലോഡിയസ് കുടുംബത്തിലേക്ക് ദത്തെടുത്ത് നീറോ ക്ലോഡിയസ് സീസര്‍ ഡ്രുസുസ് ജെര്‍മാനിക്കസ് എന്നു പേരു നല്കി വളര്‍ത്തുപുത്രനായി അംഗീകരിക്കുകയും ചെയ്തു. എ.ഡി. 50-ല്‍ ക്ലോഡിയസ് ഒന്നാമന് തന്റെ സ്വന്തം മകനായ ബ്രിട്ടാണിക്കസ്സിനെ തഴഞ്ഞുകൊണ്ട് നീറോയെ റോമിന്റെ രാജകുമാരനായി വാഴിച്ചു. എ.ഡി. 523-ല്‍ നീറോ, ക്ലോഡിയസിന്റെ മകളായ ഒക്ടോവിയയെ വിവാഹം ചെയ്തു. ഏറെ താമസിയാതെ (എ.ഡി. 54-ല്‍) ക്ലോഡിയസ് ചക്രവര്‍ത്തി മരണപ്പെട്ടതിനെത്തുടര്‍ന്ന് നീറോ റോമിന്റെ ചക്രവര്‍ത്തിയായി.
ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ യുവാവായ നീറോ ജനഹിതത്തിനനുസരിച്ച് ഭരണം നിര്‍വഹിക്കുകയും സൌമ്യതയും ശാന്തതയും പ്രകടിപ്പിക്കുകയും ചെയ്തുപോന്നു. തത്ത്വജ്ഞാനിയായ സെനക്കയായിരുന്നു ഇക്കാലയളവില്‍ നീറോയുടെ മുഖ്യ ഉപദേഷ്ടാവ്. ഭരണകാര്യങ്ങളില്‍ ഇടപെടുന്നുവെന്നാരോപിച്ച് ബ്രിട്ടാണിക്കാസ്സിനെയും തുടര്‍ന്ന് മാതാവ് അഗ്രിപ്പിനയെയും നീറോ വധിക്കുകയുണ്ടായി. പോപ്പിയെ സാബിന എന്ന സ്ത്രീയുമായി പ്രണയത്തിലായിരുന്ന നീറോ എ.ഡി. 62-ല്‍ ഒക്ടോവിയയില്നിന്നും വിവാഹമോചനം നേടിയശേഷം അവരെ കൊലപ്പെടുത്തുകയും സാബിനയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ സെനക്ക തത്സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെടുകയും പാര്‍ശ്വവര്‍ത്തികളായ ചിലര്‍ നീറോയുടെ ഉപദേഷ്ടാക്കളായി അവരോധിക്കപ്പെടുകയും ചെയ്തു.
ഭരണാധികാരി എന്നതിലുപരി തികഞ്ഞ കലാകാരനാണ് താനെന്ന് നീറോ വിശ്വസിച്ചു. ഗ്രീക്ക് സംസ്കാരത്തിന്റെ മഹത്വത്തെപ്പറ്റി പുകഴ്ത്തി റോമക്കാരെ ശത്രുക്കളാക്കി. നടനം, സംഗീതം, കവിത, തേരോട്ടം എന്നിവയിലെല്ലാം താന്‍ മാത്രമാണ് അതികായന് എന്ന ധാരണ നീറോയെ പ്രഗല്ഭര്ക്കു മുന്നില്‍ പരിഹാസ്യനാക്കി.
എ.ഡി. 64-ല്‍ റോമിന്റെ നഗരവീഥികള്‍ അഗ്നിക്കിരയായപ്പോള്‍ ധാരാളിത്തത്തോടെ പണം ചിലവാക്കിയാണ് നീറോ അവ പുനര്‍നിര്‍മിച്ചത്. തെരുവീഥികള്‍ക്ക് പൊതുവേ ദീര്‍ഘചതുരാകൃതി സ്വീകരിക്കുകയും ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലും ഉദ്യാനത്തിലും 120 അടി പൊക്കമുള്ള തന്റെ പ്രതിമ സ്ഥാപിക്കാന്‍ പദ്ധതിയിടുകയും ചെയ്തു. "റോം വെന്തെരിയുമ്പോള്‍ നീറോ വീണ വായിക്കുന്നു - എന്ന പ്രസിദ്ധമായ പഴമൊഴി ഭരണത്തിലുണ്ടായിരുന്ന നീറോയുടെ നിരുത്തരവാദിത്തത്തെ സൂചിപ്പിക്കുന്ന പ്രയോഗമായി പിന്നീട് മാറുകയുണ്ടായി.
ക്രിസ്തുമതത്തില്പ്പെട്ടവരാണ് റോമിനു തീവച്ചതെന്ന് നീറോ ആരോപിച്ചു. തനിക്കെതിരായി ഗുഢാലോചന നടത്തിയെന്നാരോപിച്ച് നിരപരാധികളായവരെ ജീവനോടെ സിംഹങ്ങള്‍ക്ക് ഇരയായി നല്‍കുകയും ജീവനോടെ കത്തിക്കുകയും ചെയ്തു. ഗൂഢാലോചനയില്‍ പങ്കെടുത്തെന്നു സംശയം തോന്നിയ പട്ടാള ഉദ്യോഗസ്ഥരെയും നിഷ്ഠൂരമായ ശിക്ഷാനടപടികള്ക്കുവിധേയമാക്കുകയുണ്ടായി. സെന്റ് പീറ്റര്‍, സെന്റ് പോള്‍ എന്നീ അപ്പൊസ്തലന്മാരെ ആചാരപ്രകാരം വധശിക്ഷയ്ക്കുവിധേയരാക്കി. ഒരുകാലത്ത് തന്റെ മുഖ്യ ഉപദേഷ്ടാവും തത്ത്വജ്ഞാനിയുമായിരുന്ന സെനക്കയെയും ഭാര്യയായ സാബിനയെയും നീറോ കൊലപ്പെടുത്തുകയുണ്ടായി. സറ്റാറ്റിലിയ മിസ്സാലിന എന്ന സ്ത്രീയുടെ ഭര്‍ത്താവിനെ വധിച്ചശേഷം അവരെ തന്റെ പത്നിയാക്കി. ജനരോഷത്തിന്റെ കുത്തൊഴുക്കില്‍ (എ.ഡി. 67-68) അധികാരഭ്രഷ്ടനാക്കപ്പെട്ട നീറോ ഗ്രീസിലേക്ക് പലായനം ചെയ്തു.
ഗ്രീസിലെ പ്രവാസജീവിതത്തിലും അഭിനയവും സംഗീതവും കവിതകളുമായി നീറോ കഴിഞ്ഞുകൂടി. എ.ഡി. 68-ല്‍ സ്പെയിനിലെ പ്രോ-കോണ്‍സലായ ഗാല്ബെയുടെ നേതൃത്വത്തില്‍ രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഗാല്ബെക്കെതിരെ റോമന്‍ രാജാക്കന്മാരുടെ അംഗരക്ഷാസേനയായ പ്രയട്ടോറിയന് സൈന്യത്തെ അണിനിരത്തി യുദ്ധത്തിനു ശ്രമിച്ച നീറോ അതില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് ഈജിപ്തിലേക്ക് പലായനം ചെയ്തുവെങ്കിലും അതു വിജയിച്ചില്ല. പിടിക്കപ്പെട്ട നീറോയെ റോമന്‍ സെനറ്റ് വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും ഒളിച്ചോടിയ ഇദ്ദേഹം വിഷംകഴിച്ച് ആത്മഹത്യ ചെയ്യുക(എ.ഡി. 68)യാണുണ്ടായത്.
മരണാസന്നനായപ്പോള്‍ നീറോ പറഞ്ഞതായി കരുതപ്പെടുന്ന "ക്വാളിസ് ആര്‍ട്ടിഫെക്സ് പെറെഒ! ('Qualis Artifex Pereo! What an artist dies in me!') എന്ന വാക്കുകള്‍ പ്രസിദ്ധമാണ്.
നീറോയെ അധികരിച്ച് അനേകം സാഹിത്യരചനകള്‍ ലോകസാഹിത്യത്തിലുണ്ട്. റോബര്‍ട്ട് ബ്രിഡ്ജിസിന്റെ നീറോ എന്ന നാടകം ഇവയില്‍ ഏറെ ശ്രദ്ധേയമാണ്.