This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിലമ്പൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(നിലമ്പൂര്‍)
(നിലമ്പൂര്‍)
 
വരി 1: വരി 1:
=നിലമ്പൂര്‍=
=നിലമ്പൂര്‍=
-
കേരളത്തില്‍ മലപ്പുറം ജില്ലയിലുള്‍പ്പെട്ട സ്പെഷ്യല്‍ ഗ്രേഡ് ഗ്രാമപഞ്ചായത്ത്. വിസ്തീര്‍ണം: 10.65 ച.കി.മീ. പഞ്ചായത്തിന്റെ ആസ്ഥാനമായ ചെറുപട്ടണത്തെയാണ് നിലമ്പൂര്‍ എന്ന പേര് സാധാരണ വ്യവഹാരങ്ങളില്‍ സൂചിപ്പിക്കുന്നത്. ഇതേപേരില്‍ ഒരു സാമൂഹിക വികസനബ്ളോക്കും (ബ്ലോക്കുപഞ്ചായത്ത്) നിയോജകമണ്ഡലവും താലൂക്കും നിലവിലുണ്ട്.  
+
കേരളത്തില്‍ മലപ്പുറം ജില്ലയിലുള്‍പ്പെട്ട സ്പെഷ്യല്‍ ഗ്രേഡ് ഗ്രാമപഞ്ചായത്ത്. വിസ്തീര്‍ണം: 10.65 ച.കി.മീ. പഞ്ചായത്തിന്റെ ആസ്ഥാനമായ ചെറുപട്ടണത്തെയാണ് നിലമ്പൂര്‍ എന്ന പേര് സാധാരണ വ്യവഹാരങ്ങളില്‍ സൂചിപ്പിക്കുന്നത്. ഇതേപേരില്‍ ഒരു സാമൂഹിക വികസനബ്ലോക്കും (ബ്ലോക്കുപഞ്ചായത്ത്) നിയോജകമണ്ഡലവും താലൂക്കും നിലവിലുണ്ട്.  
മഞ്ചേരിക്ക് 24 കി.മീ. വടക്ക് കിഴക്കായി ജില്ലാ ആസ്ഥാനമായ മലപ്പുറം പട്ടണത്തില്‍ നിന്ന് 35 കി.മീ. അകലെയാണ് നിലമ്പൂര്‍ പട്ടണത്തിന്റെ സ്ഥാനം. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്ക് 50 കി.മീ. ദൂരമാണുള്ളത്. മഞ്ചേരിയില്‍ നിന്ന് ഗൂഡല്ലൂര്‍ വഴി മൈസൂരിലേക്ക് പോകുന്ന രാജപാത നിലമ്പൂരിലൂടെ കടന്നുപോകുന്നു. പട്ടണത്തിനു രണ്ടു കി.മീ. തെക്ക് വച്ച് പെരിന്തല്‍മണ്ണയില്‍ നിന്നുള്ള റോഡ് ഈ പാതയുമായി സന്ധിക്കുന്നു. ഷൊര്‍ണൂരില്‍ നിന്നു പിരിഞ്ഞ് അങ്ങാടിപ്പുറം, വാണിയമ്പലം വഴി നിലമ്പൂര്‍ വരെ എത്തുന്ന 66 കി.മീ. ദൈര്‍ഘ്യമുള്ള ബ്രോഡ്ഗേജ് റെയില്‍പ്പാതയും നിലവിലുണ്ട്; പട്ടണത്തിന് 5 കി.മീ. വടക്കു മാറിയുള്ള നിലമ്പൂര്‍ റോഡ് സ്റ്റേഷനിലേക്ക് പാലക്കാട്, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും ദിനംപ്രതി ട്രെയിന്‍ സര്‍വീസുകളുണ്ട്. നീലഗിരിയിലെ കുന്ദാമലനിരകളില്‍നിന്ന് ഒഴുകിയെത്തുന്ന പുന്നപ്പുഴ, കാരക്കോടന്‍ പുഴ എന്നിവയും വയനാട് കുന്നുകളില്‍ നിന്നുദ്ഭവിക്കുന്ന കരിമ്പുഴ, കുതിരപ്പുഴ എന്നിവയും നിലമ്പൂര്‍ പട്ടണത്തിന് രണ്ടു കി.മീ. പടിഞ്ഞാറ് വച്ച് (ചാലിയാര്‍ മുക്ക്) സംയോജിച്ച് ചാലിയാര്‍ പുഴയ്ക്ക് ജന്മം നല്കുന്നു. ഒരുകാലത്ത് ചാലിയാര്‍ വഴി നിലമ്പൂരിലേക്ക് ജലഗതാഗതവും സാധ്യമായിരുന്നു.

[[Image:teak musim.png]]
സംസ്ഥാനത്തിന്റെ കിഴക്കരികില്‍, തമിഴ്നാടുമായി തൊട്ടുരുമ്മിക്കിടക്കുന്ന വനമേഖലയെയാണ് നിലമ്പൂര്‍ ബ്ളോക്ക് ഉള്‍ക്കൊള്ളുന്നത്. നിമ്ന്നോന്നതമായ ഈ മേഖലയില്‍ ആദ്യമായി പഞ്ചായത്ത് നിലവില്‍ വരുന്നത് 1937-ലാണ്; 400 ച.കി.മീ.  ആണ് വിസ്തൃതി. പഞ്ചായത്തിന്റെ ഭൂരിഭാഗത്തും നിലനിന്നിരുന്ന നിബിഢ വനങ്ങള്‍ ആന, കരടി, പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്നു. വനവിഭവങ്ങളെ ആശ്രയിച്ചുള്ള ആദ്യകാല ജീവിതസന്ധാരണമാര്‍ഗങ്ങള്‍ പഞ്ചായത്ത് നിലവില്‍ വന്നതോടെ കാര്‍ഷികവൃത്തിക്കും അനുബന്ധതൊഴിലുകള്‍ക്കും വഴിമാറി. ഇതേത്തുടര്‍ന്ന് കുടിയേറ്റ കര്‍ഷകരുടെ അധിനിവേശവും ജനസംഖ്യാ വര്‍ധനയും ഉണ്ടായി. മെച്ചപ്പെട്ട ഗതാഗത മാര്‍ഗങ്ങള്‍ സജ്ജീകരിക്കപ്പെട്ടു. വനവിഭവങ്ങളുടെയും കാര്‍ഷികോത്പന്നങ്ങളുടെയും വിപണനകേന്ദ്രമായതോടെ വ്യാപാരസ്ഥാപനങ്ങളും തുടര്‍ന്ന് കമ്പോളവും നിലവില്‍ വന്നു. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ക്രമസമാധാനപാലനം തുടങ്ങിയവയ്ക്കുള്ള പൊതുസ്ഥാപനങ്ങള്‍ കൂടി ഉണ്ടായതോടെ പഞ്ചായത്തിന്റെ ആസ്ഥാനം പട്ടണമായി വളര്‍ന്നു. ഇപ്പോള്‍ തടിമില്ലുകള്‍, ധാന്യസംസ്കരണം തുടങ്ങിയ ചെറുകിട വ്യവസായങ്ങള്‍ പലതും ഇവിടെയുണ്ട്.

[[Image:nilambur-kovilakam-01.png]]
ലോകത്തിലെ ആദ്യത്തെ തേക്കിന്‍ തോട്ടത്തിന്റെ ആസ്ഥാനം എന്ന നിലയില്‍ ആഗോളശ്രദ്ധ പിടിച്ചുപറ്റിയയിടമാണ് നിലമ്പൂര്‍. നഗരത്തിന് രണ്ടു കി.മീ. അകലെ വികസിപ്പിച്ചിരിക്കുന്ന ഈ തോട്ടം ഗവണ്‍മെന്റുടമയിലുള്ളതാണ്. 1840-ല്‍ വിനാശകരമായ കൈയേറ്റത്തിനു വിധേയമായിരുന്ന സ്വകാര്യവനങ്ങളെ ഏറ്റെടുത്ത് തേക്കിന്‍ തോട്ടമാക്കി മാറ്റുന്നതിന് മുന്‍കൈയെടുത്ത അന്നത്തെ മലബാര്‍ ജില്ലാ ഭരണാധികാരി എച്ച്.വി. കനോലിയുടെ ആദരാര്‍ഥം ഈ തോട്ടത്തിന് കനോലിപ്ലോട്ട് എന്ന പേരു നല്കപ്പെട്ടിരിക്കുന്നു. നിലമ്പൂര്‍ താഴ്വരയിലെ തൃക്കളയൂര്‍ ദേവസ്വം വക അതിവിസ്തൃതമായ സ്വകാര്യവനഭൂമി പാട്ടത്തിനെടുത്താണ് തേക്കുകൃഷി ആരംഭിച്ചത്. 1841-ല്‍ സാമൂതിരിയുടെ വക നെല്ലിക്കത്തു വനങ്ങളും, 1871-ല്‍ വണ്ടൂര്‍ തിരുമുല്പാടിന്റെ ചത്തംപരയി കാടുകളും ഇതേവര്‍ഷം തന്നെ അമരമ്പലം തിരുമുല്പാടിന്റെ വക അമരമ്പലം, കരിമ്പുഴ എന്നീ വനങ്ങളും ഏറ്റെടുത്ത് തേക്കിന്‍ തൈകള്‍ വച്ചുപിടിപ്പിച്ചു. ഒട്ടേറെ പോഷകനദികളെ  ലയിപ്പിച്ചെത്തുന്ന പൊന്‍പുഴ, കരിമ്പുഴ. ചാലിയാര്‍ എന്നിവ സംയോജിച്ച് സമുദ്രോന്മുഖമായ ഗതി അവലംബിക്കുന്നത് ഈ തേക്കിന്‍ കാടുകള്‍ക്കു നടുവില്‍ വച്ചാണ്. വനഭൂമിയുടെ ഉര്‍വരതയും അനുകൂല കാലാവസ്ഥയും തേക്കിന്‍ തോട്ടത്തിന്റെ അഭിവൃദ്ധിക്ക് ആക്കംകൂട്ടി. 5,000 ഹെക്ടര്‍ സ്ഥലത്ത് കടുപ്പംകുറഞ്ഞ തടിയിനങ്ങള്‍ വച്ചുപിടിപ്പിക്കുവാനുള്ള അനുബന്ധ പദ്ധതി വിജയകരമായി പൂര്‍ത്തിയായിട്ടുണ്ട്. നിലമ്പൂരിലെ നൈസര്‍ഗിക വനങ്ങള്‍ തേക്ക്, മഹാഗണി, ഇരൂള്‍ തുടങ്ങിയ സമ്പദ്പ്രധാനമായ വൃക്ഷങ്ങളുടെ സമൃദ്ധമായ കലവറയാണ്.

വരി 12: വരി 16:
പട്ടണത്തിന് 18 കി.മീ. തെക്ക് നെടുങ്കയം എന്ന സ്ഥലത്തുള്ള ഇടതൂര്‍ന്ന മഴക്കാടുകള്‍ ഒരു വന്യമൃഗനിരീക്ഷണകേന്ദ്രമായി വികസിപ്പിച്ചിരിക്കുന്നു. ഇവിടെയുള്ള  വിശ്രമാലയത്തില്‍നിന്ന് സഞ്ചാരികള്‍ക്ക് ആനകളുടെയും ഹരിണവര്‍ഗങ്ങളുടെയും സ്വൈരവിഹാരം വീക്ഷിക്കുന്നതിനു സൗകര്യമുണ്ട്. ആനപിടിത്തത്തിനും ആനകളെ മെരുക്കുന്നതിനുമുള്ള സംവിധാനവും ഈ കേന്ദ്രത്തിലുണ്ട്. വംശനാശത്തെ അഭിമുഖീകരിക്കുന്ന, ആദിവാസിവിഭാഗമായ ചോലനായ്ക്കരുടെ ആവാകേന്ദ്രം കൂടിയാണ് നെടുങ്കയം.

[[Image:teak museum.png]]
നിലമ്പൂരിന് 27 കി.മീ. അകലെയുള്ള വാളാന്തോടിലെ വെള്ളച്ചാട്ടവും സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമാണ്. ആദിവാസി കേന്ദ്രമായ ഇവിടേക്ക് അരീക്കോട്-മുക്കം റോഡിലൂടെ എത്തിച്ചേരാം. പട്ടണത്തിന് 10 കി.മീ. അകലെയുള്ള ആഢ്യന്‍പാറ വെള്ളച്ചാട്ടവും അവിടേക്ക് വനങ്ങളിലൂടെയുള്ള പദയാത്രയും സഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു. സംസ്ഥാനത്തെ പ്രധാന ഇക്കോ ടൂറിസം പദ്ധതികളൊന്നാണിത്.

Current revision as of 07:34, 25 മാര്‍ച്ച് 2011

നിലമ്പൂര്‍

കേരളത്തില്‍ മലപ്പുറം ജില്ലയിലുള്‍പ്പെട്ട സ്പെഷ്യല്‍ ഗ്രേഡ് ഗ്രാമപഞ്ചായത്ത്. വിസ്തീര്‍ണം: 10.65 ച.കി.മീ. പഞ്ചായത്തിന്റെ ആസ്ഥാനമായ ചെറുപട്ടണത്തെയാണ് നിലമ്പൂര്‍ എന്ന പേര് സാധാരണ വ്യവഹാരങ്ങളില്‍ സൂചിപ്പിക്കുന്നത്. ഇതേപേരില്‍ ഒരു സാമൂഹിക വികസനബ്ലോക്കും (ബ്ലോക്കുപഞ്ചായത്ത്) നിയോജകമണ്ഡലവും താലൂക്കും നിലവിലുണ്ട്.

മഞ്ചേരിക്ക് 24 കി.മീ. വടക്ക് കിഴക്കായി ജില്ലാ ആസ്ഥാനമായ മലപ്പുറം പട്ടണത്തില്‍ നിന്ന് 35 കി.മീ. അകലെയാണ് നിലമ്പൂര്‍ പട്ടണത്തിന്റെ സ്ഥാനം. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്ക് 50 കി.മീ. ദൂരമാണുള്ളത്. മഞ്ചേരിയില്‍ നിന്ന് ഗൂഡല്ലൂര്‍ വഴി മൈസൂരിലേക്ക് പോകുന്ന രാജപാത നിലമ്പൂരിലൂടെ കടന്നുപോകുന്നു. പട്ടണത്തിനു രണ്ടു കി.മീ. തെക്ക് വച്ച് പെരിന്തല്‍മണ്ണയില്‍ നിന്നുള്ള റോഡ് ഈ പാതയുമായി സന്ധിക്കുന്നു. ഷൊര്‍ണൂരില്‍ നിന്നു പിരിഞ്ഞ് അങ്ങാടിപ്പുറം, വാണിയമ്പലം വഴി നിലമ്പൂര്‍ വരെ എത്തുന്ന 66 കി.മീ. ദൈര്‍ഘ്യമുള്ള ബ്രോഡ്ഗേജ് റെയില്‍പ്പാതയും നിലവിലുണ്ട്; പട്ടണത്തിന് 5 കി.മീ. വടക്കു മാറിയുള്ള നിലമ്പൂര്‍ റോഡ് സ്റ്റേഷനിലേക്ക് പാലക്കാട്, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും ദിനംപ്രതി ട്രെയിന്‍ സര്‍വീസുകളുണ്ട്. നീലഗിരിയിലെ കുന്ദാമലനിരകളില്‍നിന്ന് ഒഴുകിയെത്തുന്ന പുന്നപ്പുഴ, കാരക്കോടന്‍ പുഴ എന്നിവയും വയനാട് കുന്നുകളില്‍ നിന്നുദ്ഭവിക്കുന്ന കരിമ്പുഴ, കുതിരപ്പുഴ എന്നിവയും നിലമ്പൂര്‍ പട്ടണത്തിന് രണ്ടു കി.മീ. പടിഞ്ഞാറ് വച്ച് (ചാലിയാര്‍ മുക്ക്) സംയോജിച്ച് ചാലിയാര്‍ പുഴയ്ക്ക് ജന്മം നല്കുന്നു. ഒരുകാലത്ത് ചാലിയാര്‍ വഴി നിലമ്പൂരിലേക്ക് ജലഗതാഗതവും സാധ്യമായിരുന്നു.

Image:teak musim.png

സംസ്ഥാനത്തിന്റെ കിഴക്കരികില്‍, തമിഴ്നാടുമായി തൊട്ടുരുമ്മിക്കിടക്കുന്ന വനമേഖലയെയാണ് നിലമ്പൂര്‍ ബ്ളോക്ക് ഉള്‍ക്കൊള്ളുന്നത്. നിമ്ന്നോന്നതമായ ഈ മേഖലയില്‍ ആദ്യമായി പഞ്ചായത്ത് നിലവില്‍ വരുന്നത് 1937-ലാണ്; 400 ച.കി.മീ. ആണ് വിസ്തൃതി. പഞ്ചായത്തിന്റെ ഭൂരിഭാഗത്തും നിലനിന്നിരുന്ന നിബിഢ വനങ്ങള്‍ ആന, കരടി, പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്നു. വനവിഭവങ്ങളെ ആശ്രയിച്ചുള്ള ആദ്യകാല ജീവിതസന്ധാരണമാര്‍ഗങ്ങള്‍ പഞ്ചായത്ത് നിലവില്‍ വന്നതോടെ കാര്‍ഷികവൃത്തിക്കും അനുബന്ധതൊഴിലുകള്‍ക്കും വഴിമാറി. ഇതേത്തുടര്‍ന്ന് കുടിയേറ്റ കര്‍ഷകരുടെ അധിനിവേശവും ജനസംഖ്യാ വര്‍ധനയും ഉണ്ടായി. മെച്ചപ്പെട്ട ഗതാഗത മാര്‍ഗങ്ങള്‍ സജ്ജീകരിക്കപ്പെട്ടു. വനവിഭവങ്ങളുടെയും കാര്‍ഷികോത്പന്നങ്ങളുടെയും വിപണനകേന്ദ്രമായതോടെ വ്യാപാരസ്ഥാപനങ്ങളും തുടര്‍ന്ന് കമ്പോളവും നിലവില്‍ വന്നു. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ക്രമസമാധാനപാലനം തുടങ്ങിയവയ്ക്കുള്ള പൊതുസ്ഥാപനങ്ങള്‍ കൂടി ഉണ്ടായതോടെ പഞ്ചായത്തിന്റെ ആസ്ഥാനം പട്ടണമായി വളര്‍ന്നു. ഇപ്പോള്‍ തടിമില്ലുകള്‍, ധാന്യസംസ്കരണം തുടങ്ങിയ ചെറുകിട വ്യവസായങ്ങള്‍ പലതും ഇവിടെയുണ്ട്.

Image:nilambur-kovilakam-01.png

ലോകത്തിലെ ആദ്യത്തെ തേക്കിന്‍ തോട്ടത്തിന്റെ ആസ്ഥാനം എന്ന നിലയില്‍ ആഗോളശ്രദ്ധ പിടിച്ചുപറ്റിയയിടമാണ് നിലമ്പൂര്‍. നഗരത്തിന് രണ്ടു കി.മീ. അകലെ വികസിപ്പിച്ചിരിക്കുന്ന ഈ തോട്ടം ഗവണ്‍മെന്റുടമയിലുള്ളതാണ്. 1840-ല്‍ വിനാശകരമായ കൈയേറ്റത്തിനു വിധേയമായിരുന്ന സ്വകാര്യവനങ്ങളെ ഏറ്റെടുത്ത് തേക്കിന്‍ തോട്ടമാക്കി മാറ്റുന്നതിന് മുന്‍കൈയെടുത്ത അന്നത്തെ മലബാര്‍ ജില്ലാ ഭരണാധികാരി എച്ച്.വി. കനോലിയുടെ ആദരാര്‍ഥം ഈ തോട്ടത്തിന് കനോലിപ്ലോട്ട് എന്ന പേരു നല്കപ്പെട്ടിരിക്കുന്നു. നിലമ്പൂര്‍ താഴ്വരയിലെ തൃക്കളയൂര്‍ ദേവസ്വം വക അതിവിസ്തൃതമായ സ്വകാര്യവനഭൂമി പാട്ടത്തിനെടുത്താണ് തേക്കുകൃഷി ആരംഭിച്ചത്. 1841-ല്‍ സാമൂതിരിയുടെ വക നെല്ലിക്കത്തു വനങ്ങളും, 1871-ല്‍ വണ്ടൂര്‍ തിരുമുല്പാടിന്റെ ചത്തംപരയി കാടുകളും ഇതേവര്‍ഷം തന്നെ അമരമ്പലം തിരുമുല്പാടിന്റെ വക അമരമ്പലം, കരിമ്പുഴ എന്നീ വനങ്ങളും ഏറ്റെടുത്ത് തേക്കിന്‍ തൈകള്‍ വച്ചുപിടിപ്പിച്ചു. ഒട്ടേറെ പോഷകനദികളെ ലയിപ്പിച്ചെത്തുന്ന പൊന്‍പുഴ, കരിമ്പുഴ. ചാലിയാര്‍ എന്നിവ സംയോജിച്ച് സമുദ്രോന്മുഖമായ ഗതി അവലംബിക്കുന്നത് ഈ തേക്കിന്‍ കാടുകള്‍ക്കു നടുവില്‍ വച്ചാണ്. വനഭൂമിയുടെ ഉര്‍വരതയും അനുകൂല കാലാവസ്ഥയും തേക്കിന്‍ തോട്ടത്തിന്റെ അഭിവൃദ്ധിക്ക് ആക്കംകൂട്ടി. 5,000 ഹെക്ടര്‍ സ്ഥലത്ത് കടുപ്പംകുറഞ്ഞ തടിയിനങ്ങള്‍ വച്ചുപിടിപ്പിക്കുവാനുള്ള അനുബന്ധ പദ്ധതി വിജയകരമായി പൂര്‍ത്തിയായിട്ടുണ്ട്. നിലമ്പൂരിലെ നൈസര്‍ഗിക വനങ്ങള്‍ തേക്ക്, മഹാഗണി, ഇരൂള്‍ തുടങ്ങിയ സമ്പദ്പ്രധാനമായ വൃക്ഷങ്ങളുടെ സമൃദ്ധമായ കലവറയാണ്.

നിലമ്പൂര്‍ പഞ്ചായത്തില്‍ 900 ഹെക്ടര്‍ കൃഷിനിലങ്ങളാണുള്ളത്. നെല്ല്, മരച്ചീനി, കുരുമുളക്, റബ്ബര്‍ എന്നിവയാണ് പ്രധാന കാര്‍ഷികോത്പന്നങ്ങള്‍. വനഭൂമി കൈയേറി റബ്ബര്‍ കൃഷിചെയ്യുന്ന സമ്പ്രദായം പൊതുവേ പ്രാവര്‍ത്തികമായിരുന്നു; വനാതിര്‍ത്തിയോടടുത്ത് അനധികൃതമായ റബ്ബര്‍ തോട്ടങ്ങള്‍ ധാരാളമായുണ്ട്. ജനങ്ങളില്‍ പത്തുശതമാനത്തിലേറെ കുടിയേറ്റ കര്‍ഷകരാണ്. ഇവരോടൊപ്പം തദ്ദേശീയരായ നല്ലൊരു ഭാഗവും കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്. ശേഷിക്കുന്നവരില്‍ മുഖ്യപങ്ക് വനങ്ങളെയും വനവിഭവങ്ങളെയും ആശ്രയിച്ച് നിത്യവൃത്തി കഴിക്കുന്നു.

പട്ടണത്തിന് 18 കി.മീ. തെക്ക് നെടുങ്കയം എന്ന സ്ഥലത്തുള്ള ഇടതൂര്‍ന്ന മഴക്കാടുകള്‍ ഒരു വന്യമൃഗനിരീക്ഷണകേന്ദ്രമായി വികസിപ്പിച്ചിരിക്കുന്നു. ഇവിടെയുള്ള വിശ്രമാലയത്തില്‍നിന്ന് സഞ്ചാരികള്‍ക്ക് ആനകളുടെയും ഹരിണവര്‍ഗങ്ങളുടെയും സ്വൈരവിഹാരം വീക്ഷിക്കുന്നതിനു സൗകര്യമുണ്ട്. ആനപിടിത്തത്തിനും ആനകളെ മെരുക്കുന്നതിനുമുള്ള സംവിധാനവും ഈ കേന്ദ്രത്തിലുണ്ട്. വംശനാശത്തെ അഭിമുഖീകരിക്കുന്ന, ആദിവാസിവിഭാഗമായ ചോലനായ്ക്കരുടെ ആവാകേന്ദ്രം കൂടിയാണ് നെടുങ്കയം.

Image:teak museum.png

നിലമ്പൂരിന് 27 കി.മീ. അകലെയുള്ള വാളാന്തോടിലെ വെള്ളച്ചാട്ടവും സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമാണ്. ആദിവാസി കേന്ദ്രമായ ഇവിടേക്ക് അരീക്കോട്-മുക്കം റോഡിലൂടെ എത്തിച്ചേരാം. പട്ടണത്തിന് 10 കി.മീ. അകലെയുള്ള ആഢ്യന്‍പാറ വെള്ളച്ചാട്ടവും അവിടേക്ക് വനങ്ങളിലൂടെയുള്ള പദയാത്രയും സഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു. സംസ്ഥാനത്തെ പ്രധാന ഇക്കോ ടൂറിസം പദ്ധതികളൊന്നാണിത്.

നിലമ്പൂര്‍-ഗുഡല്ലൂര്‍ റോഡരികില്‍, പട്ടണത്തില്‍ നിന്നു നാലു കി.മീ. അകലെയുള്ള കേരള വനഗവേഷണ കേന്ദ്രത്തിന്റെ ഉപസ്ഥാനത്തോടനുബന്ധിച്ച് തേക്കുരുപ്പിടികളുടെയും തേക്കിനങ്ങളുടെയും ഒരു മ്യൂസിയം സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. തേക്കിന്‍ തടിയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഉപകരണങ്ങള്‍, ദാരുശില്പങ്ങള്‍, കൗതുകവസ്തുക്കള്‍, ചരിത്രസ്മാരകങ്ങള്‍ തുടങ്ങിയവയുടെ ബൃഹദ്ശേഖരമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഏഷ്യയിലെത്തന്നെ ഇത്തരത്തിലുള്ള ഒരേയൊരു മ്യൂസിയമാണിത്.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍