This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിലവിളക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നിലവിളക്ക്= ഒരു പരമ്പരാഗത വിളക്ക്. വെളിച്ചം പകരല്‍ എന്നതിലൂ...)
(നിലവിളക്ക്)
 
വരി 2: വരി 2:
ഒരു പരമ്പരാഗത വിളക്ക്. വെളിച്ചം പകരല്‍ എന്നതിലൂടെ മതാചാരപരമായ പ്രാധാന്യമാണ് നിലവിളക്കിനുള്ളത്. ഹിന്ദുക്കള്‍, സര്‍വൈശ്വര്യപ്രതീകമായി നിലവിളക്കിനെ സങ്കല്പിച്ചുവരുന്നു. പൂജാകാര്യങ്ങളില്‍ പലതരത്തിലുള്ള നിലവിളക്കുകള്‍ ഉപയോഗിക്കാറുണ്ട്. തട്ടുവിളക്ക്, ആല്‍വിളക്ക്, കെടാവിളക്ക്, സരസ്വതിവിളക്ക്, ചിത്രവിളക്ക് തുടങ്ങിയ പലതരം നിലവിളക്കുകള്‍ സര്‍വസാധാരണമാണ്.

 +
 +
[[Image:nilavilakku.png]]
അനുഷ്ഠാനം എന്ന നിലയില്‍ നിലവിളക്ക് കൊളുത്തുന്നതിന് പ്രത്യേകനിയമങ്ങളുമുണ്ട് ലോഹമിശ്രിതമായ ഓടുകൊണ്ട് നിര്‍മിച്ച നിലവിളക്കാണ് പൂജാകര്‍മങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. എള്ളെണ്ണയാണ് പൊതുവേ കത്തിക്കാനുപയോഗിക്കുന്നത്. സന്ധ്യാപൂജയ്ക്കായി മിക്ക ഹിന്ദുഗൃഹങ്ങളിലും നിലവിളക്ക് തെളിക്കുന്ന പതിവുണ്ടായിരുന്നു. പ്രഭാതത്തില്‍ ബ്രഹ്മ മുഹൂര്‍ത്തത്തിലും വൈകിട്ട് വിഷ്ണുഹൂര്‍ത്തമായ ഗോധൂളിമുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം,

Current revision as of 07:17, 25 മാര്‍ച്ച് 2011

നിലവിളക്ക്

ഒരു പരമ്പരാഗത വിളക്ക്. വെളിച്ചം പകരല്‍ എന്നതിലൂടെ മതാചാരപരമായ പ്രാധാന്യമാണ് നിലവിളക്കിനുള്ളത്. ഹിന്ദുക്കള്‍, സര്‍വൈശ്വര്യപ്രതീകമായി നിലവിളക്കിനെ സങ്കല്പിച്ചുവരുന്നു. പൂജാകാര്യങ്ങളില്‍ പലതരത്തിലുള്ള നിലവിളക്കുകള്‍ ഉപയോഗിക്കാറുണ്ട്. തട്ടുവിളക്ക്, ആല്‍വിളക്ക്, കെടാവിളക്ക്, സരസ്വതിവിളക്ക്, ചിത്രവിളക്ക് തുടങ്ങിയ പലതരം നിലവിളക്കുകള്‍ സര്‍വസാധാരണമാണ്.

Image:nilavilakku.png

അനുഷ്ഠാനം എന്ന നിലയില്‍ നിലവിളക്ക് കൊളുത്തുന്നതിന് പ്രത്യേകനിയമങ്ങളുമുണ്ട് ലോഹമിശ്രിതമായ ഓടുകൊണ്ട് നിര്‍മിച്ച നിലവിളക്കാണ് പൂജാകര്‍മങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. എള്ളെണ്ണയാണ് പൊതുവേ കത്തിക്കാനുപയോഗിക്കുന്നത്. സന്ധ്യാപൂജയ്ക്കായി മിക്ക ഹിന്ദുഗൃഹങ്ങളിലും നിലവിളക്ക് തെളിക്കുന്ന പതിവുണ്ടായിരുന്നു. പ്രഭാതത്തില്‍ ബ്രഹ്മ മുഹൂര്‍ത്തത്തിലും വൈകിട്ട് വിഷ്ണുഹൂര്‍ത്തമായ ഗോധൂളിമുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം,

വിളക്കിലെ തിരികള്‍ തെളിക്കുന്നതിനും പ്രത്യേക ചിട്ടകള്‍ കല്പിക്കപ്പെട്ടിരുന്നു. പ്രഭാതത്തില്‍ കിഴക്കോട്ടും പ്രദോഷത്തില്‍ കിഴക്കു പടിഞ്ഞാറും തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയാണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസരങ്ങളില്‍ അഞ്ചോ, ഏഴോ തിരികള്‍ തെളിക്കാം. അമര്‍ത്യര്‍, പിതൃക്കള്‍, ദേവന്മാര്‍, ഗന്ധര്‍വന്മാര്‍, യക്ഷോവരന്മാര്‍, രാക്ഷസന്മാര്‍ എന്നിവരാണ് ഏഴുനാളങ്ങളുടെ അധിദേവതമാര്‍. കിഴക്കുവശത്തുനിന്ന് തിരിതെളിച്ച് തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്ന ക്രമത്തില്‍ വേണം ദീപപൂജ ചെയ്യേണ്ടത്. വിളക്കുകത്തിക്കലിന്റെ പ്രദക്ഷിണം പൂര്‍ത്തിയാക്കരുതെന്നും നിയമമുണ്ട്.

തെക്കുപടിഞ്ഞാറ്, കന്നിമൂലയിലുള്ള പൂജാമുറിയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത് എന്നാണ് സങ്കല്പം. തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമത്രെ. കരിന്തിരി കത്തി അണയുന്നത് അശുഭമെന്നും വസ്ത്രംവീശി കെടുത്തുന്നത് ഉത്തമമെന്നുമാണ് വിശ്വാസം. താന്ത്രികകര്‍മങ്ങളിലും മന്ത്രവാദത്തിലും അഷ്ടമംഗലപ്രശ്നത്തിലുമൊക്കെ നിലവിളക്കിന്റെ സാന്നിധ്യം അനിവാര്യമാണ്.

അലങ്കാരത്തിനുവേണ്ടിയും നിലവിളക്കുകള്‍ ഉപയോഗിച്ചുപോരുന്നു. ചിത്രപ്പണിചെയ്ത ശിരോഭാഗവും തിരിത്തട്ടുകളും എല്ലാം അലങ്കാരവിളക്കുകളുടെ പ്രത്യേകതയാണ്. അനുഷ്ഠാനക്രിയകള്‍ക്ക് ഉപയോഗിക്കുന്നത് ചിത്രപ്പണികളില്ലാത്ത നിലവിളക്കുകളാണ്. കഥകളിയിലും മറ്റും ഉപയോഗിക്കുന്ന, ഒരാള്‍പ്പൊക്കമുള്ള നിലവിളക്കാണ് ആട്ടവിളക്ക്. നോ: ആട്ടവിളക്ക്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍