This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നിണം= കഥകളിയിലെ ഒരു ഭയാനകവേഷം. അരിമാവും മഞ്ഞള്‍പ്പൊടിയും ചു...)
(നിണം)
 
വരി 2: വരി 2:
കഥകളിയിലെ ഒരു ഭയാനകവേഷം. അരിമാവും മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും വെള്ളത്തില്‍ച്ചേര്‍ത്ത് കാച്ചിക്കുറുക്കിയെടുത്താണ് നിണമായി ഉപയോഗിക്കുന്നത്. ഖരവധത്തിലെ ശൂര്‍പ്പണഖ, കിര്‍മീരവധത്തിലെ സിംഹിക, നരകാസുരവധത്തിലെ നക്രതുണ്ഡി, ശൂരപദ്മാസുരവധത്തിലെ അജമുഖി തുടങ്ങിയ പെണ്‍കരിവേഷങ്ങള്‍ക്കാണ് നിണം കല്പിച്ചിട്ടുള്ളത്. കഥാപാത്രത്തിന്റെ കര്‍ണനാസികാകുചങ്ങള്‍ ഛേദിക്കപ്പെട്ടതിന്റെ ഫലമായി രക്തം ധാരധാരയായി ഒഴുന്ന പ്രതീതി ജനിപ്പിക്കുകയാണ് ഈ വേഷംകൊണ്ടുദ്ദേശിക്കുന്നത്. കുരുത്തോലയുടെ ഈര്‍ക്കിലുകൊണ്ട് ചങ്ങലപോലെ മെടഞ്ഞുണ്ടാക്കി തുണിചുറ്റി നിണത്തില്‍ മുക്കി മൂക്കത്തും മാറത്തും കോര്‍ത്ത് കെട്ടിയിരിക്കുന്നതുകണ്ടാല്‍ മൂക്കും മുലയും മുറിഞ്ഞ് ഞരമ്പും കുടലും പുറത്തു ചാടിക്കിടക്കുന്നതായി കാണികള്‍ക്കു തോന്നും.

 +
 +
[[Image:Ninam kirmeravadham.png]]
വേഷക്കാരന്‍ ധരിച്ചിരിക്കുന്ന വസ്ത്രവും ഉടുത്തുകെട്ടും നിണത്തില്‍ മുങ്ങിയിരിക്കും. അത്യന്തം ഭയാനകമായ വേഷം രംഗത്തിന്റെ എതിര്‍വശത്തുനിന്നും ജ്വലിക്കുന്ന പന്തത്തിന്റെ മുന്നിലൂടെ നിലവിളിച്ചുകൊണ്ട് സദസ്സിന്റെ മധ്യത്തിലൂടെയാണ് അരങ്ങത്തേക്ക് കടന്നുവരുന്നത്.  

രാത്രിയുടെ അന്ത്യയാമത്തില്‍ ദീനരോദനത്തോടെ ഭയാനകരൂപത്തില്‍ വരുന്ന നിണവേഷം ആരിലും ഭയമുളവാക്കും. അതുതന്നെ നിണത്തിന്റെ പുറപ്പാട്. ശൂര്‍പ്പണഖയുടെ വരവു കാണുന്ന ഖരന്‍ ഭയസംഭ്രമാദികളായ വികാരങ്ങള്‍ക്ക് വിധേയനാകുകയും ചെയ്യുന്നു.

Current revision as of 06:25, 14 മാര്‍ച്ച് 2011

നിണം

കഥകളിയിലെ ഒരു ഭയാനകവേഷം. അരിമാവും മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും വെള്ളത്തില്‍ച്ചേര്‍ത്ത് കാച്ചിക്കുറുക്കിയെടുത്താണ് നിണമായി ഉപയോഗിക്കുന്നത്. ഖരവധത്തിലെ ശൂര്‍പ്പണഖ, കിര്‍മീരവധത്തിലെ സിംഹിക, നരകാസുരവധത്തിലെ നക്രതുണ്ഡി, ശൂരപദ്മാസുരവധത്തിലെ അജമുഖി തുടങ്ങിയ പെണ്‍കരിവേഷങ്ങള്‍ക്കാണ് നിണം കല്പിച്ചിട്ടുള്ളത്. കഥാപാത്രത്തിന്റെ കര്‍ണനാസികാകുചങ്ങള്‍ ഛേദിക്കപ്പെട്ടതിന്റെ ഫലമായി രക്തം ധാരധാരയായി ഒഴുന്ന പ്രതീതി ജനിപ്പിക്കുകയാണ് ഈ വേഷംകൊണ്ടുദ്ദേശിക്കുന്നത്. കുരുത്തോലയുടെ ഈര്‍ക്കിലുകൊണ്ട് ചങ്ങലപോലെ മെടഞ്ഞുണ്ടാക്കി തുണിചുറ്റി നിണത്തില്‍ മുക്കി മൂക്കത്തും മാറത്തും കോര്‍ത്ത് കെട്ടിയിരിക്കുന്നതുകണ്ടാല്‍ മൂക്കും മുലയും മുറിഞ്ഞ് ഞരമ്പും കുടലും പുറത്തു ചാടിക്കിടക്കുന്നതായി കാണികള്‍ക്കു തോന്നും.

Image:Ninam kirmeravadham.png

വേഷക്കാരന്‍ ധരിച്ചിരിക്കുന്ന വസ്ത്രവും ഉടുത്തുകെട്ടും നിണത്തില്‍ മുങ്ങിയിരിക്കും. അത്യന്തം ഭയാനകമായ വേഷം രംഗത്തിന്റെ എതിര്‍വശത്തുനിന്നും ജ്വലിക്കുന്ന പന്തത്തിന്റെ മുന്നിലൂടെ നിലവിളിച്ചുകൊണ്ട് സദസ്സിന്റെ മധ്യത്തിലൂടെയാണ് അരങ്ങത്തേക്ക് കടന്നുവരുന്നത്.

രാത്രിയുടെ അന്ത്യയാമത്തില്‍ ദീനരോദനത്തോടെ ഭയാനകരൂപത്തില്‍ വരുന്ന നിണവേഷം ആരിലും ഭയമുളവാക്കും. അതുതന്നെ നിണത്തിന്റെ പുറപ്പാട്. ശൂര്‍പ്പണഖയുടെ വരവു കാണുന്ന ഖരന്‍ ഭയസംഭ്രമാദികളായ വികാരങ്ങള്‍ക്ക് വിധേയനാകുകയും ചെയ്യുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍