This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്കോളാസ്, ജാക്ക് (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നിക്കോളാസ്, ജാക്ക് (1940 - )= Nicholas,Jack അമേരിക്കന്‍ ഗോള്‍ഫ് കളിക്കാരന...)
(നിക്കോളാസ്, ജാക്ക് (1940 - ))
വരി 2: വരി 2:
Nicholas,Jack
Nicholas,Jack
 +
[[Image:Niccolas,jack-2.png]]
അമേരിക്കന്‍ ഗോള്‍ഫ് കളിക്കാരന്‍. ഇരുപത്തഞ്ച് വര്‍ഷക്കാലത്തെ കായിക ജീവിതത്തില്‍ 18 പ്രൊഫഷണല്‍ മേജര്‍ ചാമ്പ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കിയ ഇദ്ദേഹം കളിക്കളത്തില്‍ 'ഗോള്‍ഡന്‍ ബിയര്‍' എന്നാണറിയപ്പെടുന്നത്. മുഴുവന്‍ പേര് ജാക്ക് വില്യം നിക്കോളാസ്.
അമേരിക്കന്‍ ഗോള്‍ഫ് കളിക്കാരന്‍. ഇരുപത്തഞ്ച് വര്‍ഷക്കാലത്തെ കായിക ജീവിതത്തില്‍ 18 പ്രൊഫഷണല്‍ മേജര്‍ ചാമ്പ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കിയ ഇദ്ദേഹം കളിക്കളത്തില്‍ 'ഗോള്‍ഡന്‍ ബിയര്‍' എന്നാണറിയപ്പെടുന്നത്. മുഴുവന്‍ പേര് ജാക്ക് വില്യം നിക്കോളാസ്.

05:45, 7 മാര്‍ച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

നിക്കോളാസ്, ജാക്ക് (1940 - )

Nicholas,Jack

Image:Niccolas,jack-2.png അമേരിക്കന്‍ ഗോള്‍ഫ് കളിക്കാരന്‍. ഇരുപത്തഞ്ച് വര്‍ഷക്കാലത്തെ കായിക ജീവിതത്തില്‍ 18 പ്രൊഫഷണല്‍ മേജര്‍ ചാമ്പ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കിയ ഇദ്ദേഹം കളിക്കളത്തില്‍ 'ഗോള്‍ഡന്‍ ബിയര്‍' എന്നാണറിയപ്പെടുന്നത്. മുഴുവന്‍ പേര് ജാക്ക് വില്യം നിക്കോളാസ്.

1940 ജനു. 21-ന് ഒഹയോയിലെ  കൊളംബസില്‍ ജനിച്ചു. ഒഹയോയിലെ അപ്പര്‍ ആര്‍ലിങ്ടണ്‍ ഹൈസ്കൂളിലെ പഠനകാലത്തുതന്നെ ഗോള്‍ഫ് കളിച്ചുതുടങ്ങിയ ഇദ്ദേഹം, അക്കാലത്ത് പല ടൂര്‍ണമെന്റുകളിലും ജേതാവായി. ഒഹയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കേ, രണ്ട് യു.എസ്. അമേച്വര്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പുകള്‍ (1959, 61) നേടി. 1961-ലെ എന്‍.ബി.എ.എ. ചാമ്പ്യന്‍ഷിപ്പാണ് അമേച്വര്‍ ഗോള്‍ഫ് രംഗത്തെ ഇദ്ദേഹത്തിന്റെ നിര്‍ണായക നേട്ടം.

1962-ലാണ് നിക്കോളാസ്, പ്രൊഫഷണല്‍ ഗോള്‍ഫ് രംഗത്തേക്ക് കടക്കുന്നത്. ആ വര്‍ഷത്തെ യു.എസ്. ഓപ്പണില്‍, ഗോള്‍ഫിലെ അതികായനായിരുന്ന ആര്‍നോള്‍ഡ് പാല്‍മറെ തോല്പിച്ചുകൊണ്ട് പ്രഥമ പ്രൊഫഷണല്‍ ചാമ്പ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കി. തൊട്ടടുത്ത വര്‍ഷത്തില്‍ യു.എസ്. മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പ്, പി.ജി.എ. ചാമ്പ്യന്‍ഷിപ്പ് എന്നീ മേജര്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കി. 1965-ലും 66-ലും ബ്രിട്ടീഷ് ഓപ്പണ്‍ പട്ടം കരസ്ഥമാക്കുകയും ചെയ്തതോടെ ഇദ്ദേഹം ഗോള്‍ഫ് രംഗത്ത് ലോകശ്രദ്ധനേടി. 1986 വരെ ഗോള്‍ഫ് രംഗത്ത് നിറഞ്ഞുനിന്നിരുന്ന ഇദ്ദേഹത്തിന്റെ പ്രധാന മേജര്‍ ടൂര്‍ണമെന്റ് പട്ടങ്ങള്‍ ഇവയാണ്- യു.എസ്. ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് (1962, 67, 72, 80), യു.എസ്. മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പ് (1963, 65, 66, 72, 75, 86), പി.ജി.എ. ചാമ്പ്യന്‍ഷിപ്പ് (1966, 70, 78). ഇവ കൂടാതെ ആറു തവണ ആസ്റ്റ്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പും അഞ്ചു തവണ വേള്‍ഡ് സീരിസ് പട്ടവും നേടിയിട്ടുണ്ട്.

ഗോള്‍ഫര്‍ എന്ന നിലയില്‍ മാത്രമല്ല ഗോള്‍ഫ് കോഴ്സുകളുടെ രൂപകല്പകന്‍, ഗോള്‍ഫ്-ഗ്രന്ഥകാരന്‍ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. 25 രാജ്യങ്ങളിലായി നൂറിലധികം ഗോള്‍ഫ് കോഴ്സുകള്‍ ഇദ്ദേഹം രൂപകല്പന ചെയ്തിട്ടുണ്ട്. പത്തോളം ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെതായുണ്ട്. ദി ഗ്രേറ്റസ്റ്റ് ഗെയിം ഒഫ് ആള്‍ (1969), ഗോള്‍ഫ് മൈ വേ (1974), ഓണ്‍ ആന്‍ഡ് ഒഫ് ഫയര്‍വേ (1978), പ്ളെ ബെറ്റര്‍ ഗോള്‍ഫ്: ദ ഷോര്‍ട്ട് ഗെയിം ആന്‍ഡ് സ്കോറിങ് (1987), പ്ളെ ബെറ്റര്‍ ഗോള്‍ഫ്, ഷോര്‍ട്ട് കട്ട്സ് ടു ലോവര്‍ സ്കോര്‍സ് (1990), ജാക്ക് നിക്കോളാസ് ലെസണ്‍ ടീ (1998), നിക്കോളാസ് ബൈ ഡിസൈന്‍ (2002), ജാക്ക് നിക്കോളാസ്, മെമ്മൊറീസ് ആന്‍ഡ് മൊമെന്റോസ് ഫ്രം ഗോള്‍ഫ്സ് ഗോള്‍ഡന്‍ ബിയര്‍ (2007), ഗോള്‍ഫ് ആന്‍ഡ് ലൈഫ് (2007) എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. ജാക്ക് നിക്കോളാസ്: മൈ സ്റ്റോറി (1997) എന്ന പേരിലുള്ള ആത്മകഥയാണ് മറ്റൊരു രചന.

ഗോള്‍ഫിലെ എക്കാലത്തെയും മികച്ച കളിക്കാരനായി ഗോള്‍ഫ് ഡൈജസ്റ്റ് (2000) മാസിക ഇദ്ദേഹത്തെ തെരഞ്ഞെടുക്കുകയുണ്ടായി. 2005-ല്‍ ഓള്‍ഡ് ടോം മോറിസ് പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍