This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നരസിംഹവര്മന് I (ഭ.കാ. 630 - 668)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =നരസിംഹവര്മന് I (ഭ.കാ. 630 - 668)= ദക്ഷിണേന്ത്യ ഭരിച്ച പ്രമുഖ പല്ലവ...) |
(→നരസിംഹവര്മന് I (ഭ.കാ. 630 - 668)) |
||
വരി 11: | വരി 11: | ||
ജനക്ഷേമതത്പരനായിരുന്ന നരസിംഹവര്മന് രാജ്യത്ത് പല പരിഷ്കാരങ്ങളും പ്രാബല്യത്തില്‍ വരുത്തി. പ്രധാന തുറമുഖമായ മാമല്ലാപുരം (മഹാബലിപുരം) വിപുലീകരിച്ചതും പല സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതും ഇദ്ദേഹമാണ്. നവീനമായ ഒരു വാസ്തുവിദ്യാ ശൈലിയുടെ ആവിഷ്കര്‍ത്താവ് എന്ന നിലയിലും നരസിംഹവര്മന് ശ്രദ്ധേയനായി. ഇദ്ദേഹത്തിന്റെ കാലത്ത് ക്ഷേത്രനിര്മാണകല വളരെ പുരോഗമിച്ചിരുന്നു. നരസിംഹവര്‍മന്റെ രക്ഷാധികാരത്തില്‍ നിര്‍മിക്കപ്പെട്ട മഹാബലിപുരത്തെ ഗുഹാക്ഷേത്രങ്ങളിലെ വ്യാളീസ്തംഭങ്ങള് പഴയ ശൈലിയില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഭംഗിയായി കൊത്തിയെടുത്തിരുന്നു. ഒറ്റപ്പാറയില്‍ കൊത്തിയുണ്ടാക്കിയ മഹാബലിപുരത്തെ ക്ഷേത്രരൂപങ്ങള്‍ രഥങ്ങള്‍ എന്ന പേരിലാണറിയപ്പെടുന്നത്. (ഇദ്ദേഹം നിര്‍മിച്ച ഗുഹാക്ഷേത്രങ്ങളില്‍ ഗ്രന്ഥാക്ഷരത്തിലും തമിഴ്ലിപിയിലും ഉള്ള ശാസനങ്ങള്‍ ഉണ്ട്.) കരിങ്കല്ലുകൊണ്ട് ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്ന രീതിക്ക് പ്രചാരം നല്‍കിയത് ഇദ്ദേഹമാണ്. മഹാബലിപുരത്തെ പ്രസിദ്ധമായ എഴ് ക്ഷേത്രഗോപുരങ്ങള്‍ (പഗോഡകള്‍) പണിയിച്ചതുവഴി നരസിംഹവര്‍മന്റെ നാമം എന്നെന്നും സ്മരിക്കപ്പെടുന്നു. | ജനക്ഷേമതത്പരനായിരുന്ന നരസിംഹവര്മന് രാജ്യത്ത് പല പരിഷ്കാരങ്ങളും പ്രാബല്യത്തില്‍ വരുത്തി. പ്രധാന തുറമുഖമായ മാമല്ലാപുരം (മഹാബലിപുരം) വിപുലീകരിച്ചതും പല സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതും ഇദ്ദേഹമാണ്. നവീനമായ ഒരു വാസ്തുവിദ്യാ ശൈലിയുടെ ആവിഷ്കര്‍ത്താവ് എന്ന നിലയിലും നരസിംഹവര്മന് ശ്രദ്ധേയനായി. ഇദ്ദേഹത്തിന്റെ കാലത്ത് ക്ഷേത്രനിര്മാണകല വളരെ പുരോഗമിച്ചിരുന്നു. നരസിംഹവര്‍മന്റെ രക്ഷാധികാരത്തില്‍ നിര്‍മിക്കപ്പെട്ട മഹാബലിപുരത്തെ ഗുഹാക്ഷേത്രങ്ങളിലെ വ്യാളീസ്തംഭങ്ങള് പഴയ ശൈലിയില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഭംഗിയായി കൊത്തിയെടുത്തിരുന്നു. ഒറ്റപ്പാറയില്‍ കൊത്തിയുണ്ടാക്കിയ മഹാബലിപുരത്തെ ക്ഷേത്രരൂപങ്ങള്‍ രഥങ്ങള്‍ എന്ന പേരിലാണറിയപ്പെടുന്നത്. (ഇദ്ദേഹം നിര്‍മിച്ച ഗുഹാക്ഷേത്രങ്ങളില്‍ ഗ്രന്ഥാക്ഷരത്തിലും തമിഴ്ലിപിയിലും ഉള്ള ശാസനങ്ങള്‍ ഉണ്ട്.) കരിങ്കല്ലുകൊണ്ട് ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്ന രീതിക്ക് പ്രചാരം നല്‍കിയത് ഇദ്ദേഹമാണ്. മഹാബലിപുരത്തെ പ്രസിദ്ധമായ എഴ് ക്ഷേത്രഗോപുരങ്ങള്‍ (പഗോഡകള്‍) പണിയിച്ചതുവഴി നരസിംഹവര്‍മന്റെ നാമം എന്നെന്നും സ്മരിക്കപ്പെടുന്നു. | ||
- | നരസിംഹവര്‍മന്റെ ഭരണകാലത്താണ് പ്രസിദ്ധ ചീനഭിക്ഷുവായ ഹ്യൂന്‍സാങ് പല്ലവ സാമ്രാജ്യം സന്ദര്‍ശിച്ചത് (640). പല്ലവ സാമ്രാജ്യത്തിന്റെ വിസ്തൃതിയും | + | നരസിംഹവര്‍മന്റെ ഭരണകാലത്താണ് പ്രസിദ്ധ ചീനഭിക്ഷുവായ ഹ്യൂന്‍സാങ് പല്ലവ സാമ്രാജ്യം സന്ദര്‍ശിച്ചത് (640). പല്ലവ സാമ്രാജ്യത്തിന്റെ വിസ്തൃതിയും പ്രൗഢിയും വര്‍ധിപ്പിച്ച ജനോപകാരതത്പരനായിരുന്ന നരസിംഹവര്മന് 668-ല്‍ മരണമടയുകയും തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പുത്രന് മഹേന്ദ്രവര്‍മന്‍ II ഭരണമേല്ക്കുകയും ചെയ്തു. |
(വേലായുധന് പണിക്കശ്ശേരി) | (വേലായുധന് പണിക്കശ്ശേരി) |
Current revision as of 04:37, 24 ജനുവരി 2011
നരസിംഹവര്മന് I (ഭ.കാ. 630 - 668)
ദക്ഷിണേന്ത്യ ഭരിച്ച പ്രമുഖ പല്ലവരാജാവ്. പല്ലവ രാജാവായ മഹേന്ദ്രവര്‍മന്റെ (ഭ.കാ. 600-630) പുത്രനായ ഇദ്ദേഹം പല്ലവ വംശത്തിലെ ഏറ്റവും പ്രഗല്ഭനായ ഭരണാധികാരിയായിരുന്നു. നരസിംഹവര്‍മന്റെ കാലത്താണ് പല്ലവരാജ്യം പ്രൗഢിയുടെയും പ്രതാപത്തിന്റെയും ഔന്നത്യങ്ങളില്‍ എത്തിച്ചേര്‍ന്നത്.
ദക്ഷിണേന്ത്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച ചാലൂക്യരായിരുന്നു പല്ലവന്മാരുടെ പ്രധാന പ്രതിയോഗികള്‍. ചാലൂക്യരാജാവായ പുലകേശി II പല്ലവരാജ്യത്തെ ആക്രമിച്ചുകൊണ്ടിരുന്നകാലത്താണ് നരസിംഹവര്മന് രാജ്യഭാരമേറ്റത്. കാഞ്ചിപുരത്തിന് സമീപത്തുള്ള മണിമംഗലത്തുവച്ച് ഇദ്ദേഹം പുലകേശിയെ പരാജയപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ മികച്ച നേട്ടമായി വിലയിരുത്തപ്പെട്ടു. ശ്രീലങ്കന്‍ രാജകുമാരനായ മാനവര്മന്റെ സഹായം ഈ യുദ്ധത്തില്‍ നരസിംഹവര്മന് ലഭിച്ചിരുന്നു. ഈ വിജയത്തെത്തുടര്‍ന്ന് ഇദ്ദേഹം ചാലൂക്യ തലസ്ഥാനമായ വാതാപി പിടിച്ചെടുക്കുകയുണ്ടായി (642-43). വാതാപികൊണ്ടനരസിംഹവര്മന് എന്ന സ്ഥാനപ്പേര് ഈ വിജയത്തിന്റെ ഓര്‍മയ്ക്കായി സ്വീകരിച്ചതാണെന്നു ചരിത്രരേഖകളില്‍ കാണുന്നു. വാതാപിയിലെ മല്ലികാര്ജുനക്ഷേത്രത്തിനു പിന്നിലെ ഒരു പാറയില്‍ കൊത്തിവച്ചിട്ടുള്ളതും, നരസിംഹവര്‍മന്റെ പതിമൂന്നാം ഭരണവര്‍ഷത്തിലെ തീയതി കൊത്തിയിട്ടുള്ളതുമായ ഒരു ലിഖിതവും ഇദ്ദേഹം ചാലൂക്യരെ പരാജയപ്പെടുത്തിയതിന്റെ തെളിവാണ്.
അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ട മാനവര്മനെ സഹായിക്കുന്നതിനായി ലങ്കയിലേക്ക് നരസിംഹവര്മന് നയിച്ച യുദ്ധപര്യടനവും വിജയമായിരുന്നു; മാനവര്മന്റെ പ്രതിയോഗിയെ വധിക്കുവാനും മാനവര്മനെ വീണ്ടും രാജാവായി വാഴിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.
മഹാമല്ലന്‍ എന്ന സ്ഥാനപ്പേരിനുടമയായ നരസിംഹവര്മന് ദക്ഷിണേന്ത്യയിലെ പ്രബലശക്തികളായ ചേര-ചോള-കളഭ്രരെയും പരാജയപ്പെടുത്തി എന്നാണ് അനുമാനം.
ജനക്ഷേമതത്പരനായിരുന്ന നരസിംഹവര്മന് രാജ്യത്ത് പല പരിഷ്കാരങ്ങളും പ്രാബല്യത്തില്‍ വരുത്തി. പ്രധാന തുറമുഖമായ മാമല്ലാപുരം (മഹാബലിപുരം) വിപുലീകരിച്ചതും പല സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതും ഇദ്ദേഹമാണ്. നവീനമായ ഒരു വാസ്തുവിദ്യാ ശൈലിയുടെ ആവിഷ്കര്‍ത്താവ് എന്ന നിലയിലും നരസിംഹവര്മന് ശ്രദ്ധേയനായി. ഇദ്ദേഹത്തിന്റെ കാലത്ത് ക്ഷേത്രനിര്മാണകല വളരെ പുരോഗമിച്ചിരുന്നു. നരസിംഹവര്‍മന്റെ രക്ഷാധികാരത്തില്‍ നിര്‍മിക്കപ്പെട്ട മഹാബലിപുരത്തെ ഗുഹാക്ഷേത്രങ്ങളിലെ വ്യാളീസ്തംഭങ്ങള് പഴയ ശൈലിയില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഭംഗിയായി കൊത്തിയെടുത്തിരുന്നു. ഒറ്റപ്പാറയില്‍ കൊത്തിയുണ്ടാക്കിയ മഹാബലിപുരത്തെ ക്ഷേത്രരൂപങ്ങള്‍ രഥങ്ങള്‍ എന്ന പേരിലാണറിയപ്പെടുന്നത്. (ഇദ്ദേഹം നിര്‍മിച്ച ഗുഹാക്ഷേത്രങ്ങളില്‍ ഗ്രന്ഥാക്ഷരത്തിലും തമിഴ്ലിപിയിലും ഉള്ള ശാസനങ്ങള്‍ ഉണ്ട്.) കരിങ്കല്ലുകൊണ്ട് ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്ന രീതിക്ക് പ്രചാരം നല്‍കിയത് ഇദ്ദേഹമാണ്. മഹാബലിപുരത്തെ പ്രസിദ്ധമായ എഴ് ക്ഷേത്രഗോപുരങ്ങള്‍ (പഗോഡകള്‍) പണിയിച്ചതുവഴി നരസിംഹവര്‍മന്റെ നാമം എന്നെന്നും സ്മരിക്കപ്പെടുന്നു.
നരസിംഹവര്‍മന്റെ ഭരണകാലത്താണ് പ്രസിദ്ധ ചീനഭിക്ഷുവായ ഹ്യൂന്‍സാങ് പല്ലവ സാമ്രാജ്യം സന്ദര്‍ശിച്ചത് (640). പല്ലവ സാമ്രാജ്യത്തിന്റെ വിസ്തൃതിയും പ്രൗഢിയും വര്‍ധിപ്പിച്ച ജനോപകാരതത്പരനായിരുന്ന നരസിംഹവര്മന് 668-ല്‍ മരണമടയുകയും തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പുത്രന് മഹേന്ദ്രവര്‍മന്‍ II ഭരണമേല്ക്കുകയും ചെയ്തു.
(വേലായുധന് പണിക്കശ്ശേരി)