This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നന്തുണി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =നന്തുണി= ഒരു കേരളീയവാദ്യം. തന്ത്രിവാദ്യവിഭാഗത്തില്‍പ്പെടുന...) |
(→നന്തുണി) |
||
വരി 1: | വരി 1: | ||
=നന്തുണി= | =നന്തുണി= | ||
ഒരു കേരളീയവാദ്യം. തന്ത്രിവാദ്യവിഭാഗത്തില്‍പ്പെടുന്ന ഇതിന് നന്ദുണി എന്നും പേരുണ്ട്. വടക്കന്‍പാട്ടുകളില്‍ നല്‍ധുനി എന്നാണ് പ്രയോഗിച്ചുകാണുന്നത്. നന്തുര്‍ണി എന്നാണ് മറ്റൊരു പേര്. ഈ പാഠഭേദങ്ങള്‍ നംധ്വനി എന്ന സംസ്കൃതപദത്തിന്റെ തത്ഭവങ്ങളാണെന്ന് കരുതപ്പെടുന്നു. ശിവതാണ്ഡവസമയത്ത് നാരദമഹര്‍ഷി ശിവസ്തുതി പാടുമ്പോള്‍ മീട്ടിയ വാദ്യമാണത്രെ നംധ്വനി. | ഒരു കേരളീയവാദ്യം. തന്ത്രിവാദ്യവിഭാഗത്തില്‍പ്പെടുന്ന ഇതിന് നന്ദുണി എന്നും പേരുണ്ട്. വടക്കന്‍പാട്ടുകളില്‍ നല്‍ധുനി എന്നാണ് പ്രയോഗിച്ചുകാണുന്നത്. നന്തുര്‍ണി എന്നാണ് മറ്റൊരു പേര്. ഈ പാഠഭേദങ്ങള്‍ നംധ്വനി എന്ന സംസ്കൃതപദത്തിന്റെ തത്ഭവങ്ങളാണെന്ന് കരുതപ്പെടുന്നു. ശിവതാണ്ഡവസമയത്ത് നാരദമഹര്‍ഷി ശിവസ്തുതി പാടുമ്പോള്‍ മീട്ടിയ വാദ്യമാണത്രെ നംധ്വനി. | ||
- | [[Image:nanduni.png| | + | [[Image:nanduni.png|100x|100pxpx|right|thumb|നന്തുണി]] |
കൊട്ടാനും മീട്ടാനും ഉപയോഗിക്കാനാവുംവിധം നിര്‍മിച്ചിട്ടുള്ള ഒരു താള-ശ്രുതിവാദ്യമാണ് നന്തുണി എന്നു പറയാം. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു മരക്കഷണത്തില്‍ ഒരു കൊമ്പുകൈകൂടി ഘടിപ്പിച്ചാണ് നന്തുണി ഉണ്ടാക്കുന്നത്. ഈ പലകയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വലിച്ചുകെട്ടിയ രണ്ടോ മൂന്നോ തന്ത്രികള്‍ ഉണ്ടാകും. തന്ത്രികള്‍ പിഞ്ഞാവള്ളി അഥവാ ഈരച്ചുള്ളി എന്ന വള്ളികൊണ്ടാണ് പരമ്പരാഗതമായി ഉണ്ടാക്കിപ്പോന്നിരുന്നത്. എന്നാല്‍ ഇന്നു ലോഹക്കമ്പികളും ഉപയോഗിക്കുന്നുണ്ട്. മരച്ചീളുകൊണ്ടു നിര്‍മിച്ച ചെറുകോലുകൊണ്ടു തന്ത്രിയില്‍ തട്ടിയാണു നാദം പുറപ്പെടുവിക്കുക, ഈ കോലിന് 'വായന' എന്നാണു പേര്. ഏതാണ്ട് നാലടി നീളവും കാലടി വീതിയുമാണ് നന്തുണിക്കുള്ളത്. | കൊട്ടാനും മീട്ടാനും ഉപയോഗിക്കാനാവുംവിധം നിര്‍മിച്ചിട്ടുള്ള ഒരു താള-ശ്രുതിവാദ്യമാണ് നന്തുണി എന്നു പറയാം. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു മരക്കഷണത്തില്‍ ഒരു കൊമ്പുകൈകൂടി ഘടിപ്പിച്ചാണ് നന്തുണി ഉണ്ടാക്കുന്നത്. ഈ പലകയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വലിച്ചുകെട്ടിയ രണ്ടോ മൂന്നോ തന്ത്രികള്‍ ഉണ്ടാകും. തന്ത്രികള്‍ പിഞ്ഞാവള്ളി അഥവാ ഈരച്ചുള്ളി എന്ന വള്ളികൊണ്ടാണ് പരമ്പരാഗതമായി ഉണ്ടാക്കിപ്പോന്നിരുന്നത്. എന്നാല്‍ ഇന്നു ലോഹക്കമ്പികളും ഉപയോഗിക്കുന്നുണ്ട്. മരച്ചീളുകൊണ്ടു നിര്‍മിച്ച ചെറുകോലുകൊണ്ടു തന്ത്രിയില്‍ തട്ടിയാണു നാദം പുറപ്പെടുവിക്കുക, ഈ കോലിന് 'വായന' എന്നാണു പേര്. ഏതാണ്ട് നാലടി നീളവും കാലടി വീതിയുമാണ് നന്തുണിക്കുള്ളത്. | ||
Current revision as of 06:28, 20 നവംബര്‍ 2010
നന്തുണി
ഒരു കേരളീയവാദ്യം. തന്ത്രിവാദ്യവിഭാഗത്തില്‍പ്പെടുന്ന ഇതിന് നന്ദുണി എന്നും പേരുണ്ട്. വടക്കന്‍പാട്ടുകളില്‍ നല്‍ധുനി എന്നാണ് പ്രയോഗിച്ചുകാണുന്നത്. നന്തുര്‍ണി എന്നാണ് മറ്റൊരു പേര്. ഈ പാഠഭേദങ്ങള്‍ നംധ്വനി എന്ന സംസ്കൃതപദത്തിന്റെ തത്ഭവങ്ങളാണെന്ന് കരുതപ്പെടുന്നു. ശിവതാണ്ഡവസമയത്ത് നാരദമഹര്‍ഷി ശിവസ്തുതി പാടുമ്പോള്‍ മീട്ടിയ വാദ്യമാണത്രെ നംധ്വനി.
കൊട്ടാനും മീട്ടാനും ഉപയോഗിക്കാനാവുംവിധം നിര്‍മിച്ചിട്ടുള്ള ഒരു താള-ശ്രുതിവാദ്യമാണ് നന്തുണി എന്നു പറയാം. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു മരക്കഷണത്തില്‍ ഒരു കൊമ്പുകൈകൂടി ഘടിപ്പിച്ചാണ് നന്തുണി ഉണ്ടാക്കുന്നത്. ഈ പലകയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വലിച്ചുകെട്ടിയ രണ്ടോ മൂന്നോ തന്ത്രികള്‍ ഉണ്ടാകും. തന്ത്രികള്‍ പിഞ്ഞാവള്ളി അഥവാ ഈരച്ചുള്ളി എന്ന വള്ളികൊണ്ടാണ് പരമ്പരാഗതമായി ഉണ്ടാക്കിപ്പോന്നിരുന്നത്. എന്നാല്‍ ഇന്നു ലോഹക്കമ്പികളും ഉപയോഗിക്കുന്നുണ്ട്. മരച്ചീളുകൊണ്ടു നിര്‍മിച്ച ചെറുകോലുകൊണ്ടു തന്ത്രിയില്‍ തട്ടിയാണു നാദം പുറപ്പെടുവിക്കുക, ഈ കോലിന് 'വായന' എന്നാണു പേര്. ഏതാണ്ട് നാലടി നീളവും കാലടി വീതിയുമാണ് നന്തുണിക്കുള്ളത്.
ചിലപ്പതികാരത്തിലും മറ്റും പരാമര്‍ശിച്ചിട്ടുള്ള 'യാഴ്' എന്ന സംഘകാലവാദ്യം നന്തുണിയുടെ പ്രാഗ്രൂപമാണെന്നു കരുതപ്പെടുന്നു.
കളമെഴുത്തുപാട്ട് നടത്തുന്ന കുറുപ്പന്മാരാണ് നന്തുണിയുടെ മുഖ്യ പ്രയോക്താക്കള്‍. കുറുപ്പന്മാര്‍ നാരദമഹര്‍ഷിയുടെ പിന്മുറക്കാരാണെന്നാണു വിശ്വാസം. ഭദ്രകാളിപ്പാട്ട്, അയ്യപ്പന്‍പാട്ട്, വേട്ടയ്ക്കൊരുമകന്‍പാട്ട് എന്നിവയില്‍ ഇത് വാദ്യമായി ഉപയോഗിക്കുന്നു. നന്തുണി ഉപയോഗിച്ച് പാടുന്ന പാട്ടുകളാണ് നന്തുണിപ്പാട്ടുകള്‍ എന്നറിയപ്പെടുന്നത്.