This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡ്രോജനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ആന്‍ഡ്രോജനുകള്‍ അിറൃീഴലി പുരുഷന്റെ ദ്വിതീയ ലൈംഗികലക്ഷണങ്ങ...)
(ആന്‍ഡ്രോജനുകള്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ആന്‍ഡ്രോജനുകള്‍
+
=ആന്‍ഡ്രോജനുകള്‍=
 +
Androgens
-
അിറൃീഴലി
+
പുരുഷന്റെ ദ്വിതീയ ലൈംഗികലക്ഷണങ്ങളെ ഉദ്ദീപിക്കുന്നതിനു കഴിവുള്ള പദാര്‍ഥങ്ങള്‍. ഇവ ഒരിനം സ്റ്റിറോയ്ഡ് ഹോര്‍മോണുകള്‍ ആണ്. പുരുഷന്റെ ബീജാശയം, ശയാന (prostrate) ഗ്രന്ഥി എന്നിവയുടെ വികസനത്തില്‍ ഇവ മുഖ്യമായ പങ്കു വഹിക്കുന്നു.  മുഖത്തു രോമം മുളയ്ക്കുക, സ്വരത്തില്‍ പൗരുഷം പകരുക എന്നീ പ്രക്രിയകളും ഇവയുടെ സ്വാധീനത്താല്‍ നടക്കുന്നവയാണ്. വൃഷണം, അണ്ഡാശയം, അഡ്രിനല്‍ ഗ്രന്ഥി എന്നീ സ്ഥാനങ്ങളില്‍ ഇവ ഉണ്ടാകുന്നു. അഡ്രിനല്‍ കോര്‍ട്ടിക്കല്‍ സ്റ്റിറോയ്ഡുകളില്‍നിന്നും പ്രൊജസ്റ്റിറോണ്‍ തുടങ്ങിയ C-17 സ്റ്റിറോയ്ഡുകളില്‍നിന്നും ചെറിയ തോതില്‍ ഇവ ഉണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്. പുരുഷന്റെ മൂത്രത്തില്‍നിന്നാണ് ആദ്യമായി ആന്‍ഡ്രോജനുകള്‍ വേര്‍തിരിക്കപ്പെട്ടത്. ആന്‍ഡ്രൊസ്റ്റിറോണ്‍, ഡീ ഹൈഡ്രോ ഐസൊ ആന്‍ഡ്രൊസ്റ്റിറോണ്‍ എന്നിവയായിരുന്നു ഇങ്ങനെ വേര്‍തിരിക്കപ്പെട്ടത്. ടെസ്റ്റൊസ്റ്റിറോണ്‍ (testosteron) എന്ന പുരുഷഹോര്‍മോണ്‍ ആദ്യമായി ലഭിച്ചത് കാളയുടെ വൃഷണത്തില്‍നിന്നായിരുന്നു.  
-
 
+
[[Image:page893.png|200px|left]]
-
പുരുഷന്റെ ദ്വിതീയ ലൈംഗികലക്ഷണങ്ങളെ ഉദ്ദീപിക്കുന്നതിനു കഴിവുള്ള പദാര്‍ഥങ്ങള്‍. ഇവ ഒരിനം സ്റ്റിറോയ്ഡ് ഹോര്‍മോണുകള്‍ ആണ്. പുരുഷന്റെ ബീജാശയം, ശയാന (ുൃീമെേലേ) ഗ്രന്ഥി എന്നിവയുടെ വികസനത്തില്‍ ഇവ മുഖ്യമായ പങ്കു വഹിക്കുന്നു.  മുഖത്തു രോമം മുളയ്ക്കുക, സ്വരത്തില്‍ പൌരുഷം പകരുക എന്നീ പ്രക്രിയകളും ഇവയുടെ സ്വാധീനത്താല്‍ നടക്കുന്നവയാണ്. വൃഷണം, അണ്ഡാശയം, അഡ്രിനല്‍ ഗ്രന്ഥി എന്നീ സ്ഥാനങ്ങളില്‍ ഇവ ഉണ്ടാകുന്നു. അഡ്രിനല്‍ കോര്‍ട്ടിക്കല്‍ സ്റ്റിറോയ്ഡുകളില്‍നിന്നും പ്രൊജസ്റ്റിറോണ്‍ തുടങ്ങിയ ഇ17 സ്റ്റിറോയ്ഡുകളില്‍നിന്നും ചെറിയ തോതില്‍ ഇവ ഉണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്. പുരുഷന്റെ മൂത്രത്തില്‍നിന്നാണ് ആദ്യമായി ആന്‍ഡ്രോജനുകള്‍ വേര്‍തിരിക്കപ്പെട്ടത്. ആന്‍ഡ്രൊസ്റ്റിറോണ്‍, ഡീ ഹൈഡ്രോ ഐസൊ ആന്‍ഡ്രൊസ്റ്റിറോണ്‍ എന്നിവയായിരുന്നു ഇങ്ങനെ വേര്‍തിരിക്കപ്പെട്ടത്. ടെസ്റ്റൊസ്റ്റിറോണ്‍ (ലേീലൃീിെേ) എന്ന പുരുഷഹോര്‍മോണ്‍ ആദ്യമായി ലഭിച്ചത് കാളയുടെ വൃഷണത്തില്‍നിന്നായിരുന്നു.  
+
ടെസ്റ്റൊസ്റ്റിറോണ്‍ എന്ന ആന്‍ഡ്രോജന്റെ ഘടന മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉദ്ഗ്രഥനം വഴി ഈ ഹോര്‍മോണ്‍ വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഹോര്‍മോണുകള്‍ ഉപയോഗിച്ചുള്ള ചികിത്സയില്‍ ഇതിനും സ്ഥാനമുണ്ട്. പുരുഷലക്ഷണങ്ങളെ ഉദ്ദീപിപ്പിക്കാന്‍വേണ്ടിയാണ് ഇത് നല്കപ്പെടുന്നത്. മാംസപേശികളുടെയും അസ്ഥികളുടെയും വളര്‍ച്ചയെ സഹായിക്കല്‍, സ്വാഭാവികമായി ഉണ്ടാകേണ്ടുന്ന ഹോര്‍മോണുകളുടെ കമ്മി നികത്തല്‍ എന്നീ കാര്യങ്ങള്‍ക്കുവേണ്ടി ടെസ്റ്റൊസ്റ്റിറോണ്‍ കൊണ്ട് ചികിത്സിക്കാം. ശോഷിച്ചതും വളര്‍ച്ച കുറഞ്ഞതുമായ ശിശുക്കളുടെ ശരീരം വളരുന്നതിന് ഈ ഹോര്‍മോണ്‍ സഹായിക്കും. ഒരു സ്ത്രീക്ക് ഈ പുരുഷഹോര്‍മോണ്‍ കൂടുതലായി നല്കിയാല്‍ പൗരുഷം വര്‍ധിക്കും, മുഖത്തു മീശ വളരും, ശബ്ദം മാറും, ലൈംഗികാസക്തി കൂടും. ആകയാല്‍ വളരെ ശ്രദ്ധിച്ചു വേണം ആന്‍ഡ്രോജന്‍കൊണ്ട് ചികിത്സ നടത്തുവാന്‍.
-
 
+
-
  ടെസ്റ്റൊസ്റ്റിറോണ്‍ എന്ന ആന്‍ഡ്രോജന്റെ ഘടന മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉദ്ഗ്രഥനം വഴി ഈ ഹോര്‍മോണ്‍ വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഹോര്‍മോണുകള്‍ ഉപയോഗിച്ചുള്ള ചികിത്സയില്‍ ഇതിനും സ്ഥാനമുണ്ട്. പുരുഷലക്ഷണങ്ങളെ ഉദ്ദീപിപ്പിക്കാന്‍വേണ്ടിയാണ് ഇത് നല്കപ്പെടുന്നത്. മാംസപേശികളുടെയും അസ്ഥികളുടെയും വളര്‍ച്ചയെ സഹായിക്കല്‍, സ്വാഭാവികമായി ഉണ്ടാകേണ്ടുന്ന ഹോര്‍മോണുകളുടെ കമ്മി നികത്തല്‍ എന്നീ കാര്യങ്ങള്‍ക്കുവേണ്ടി ടെസ്റ്റൊസ്റ്റിറോണ്‍ കൊണ്ട് ചികിത്സിക്കാം. ശോഷിച്ചതും വളര്‍ച്ച കുറഞ്ഞതുമായ ശിശുക്കളുടെ ശരീരം വളരുന്നതിന് ഈ ഹോര്‍മോണ്‍ സഹായിക്കും. ഒരു സ്ത്രീക്ക് ഈ പുരുഷഹോര്‍മോണ്‍ കൂടുതലായി നല്കിയാല്‍ പൌരുഷം വര്‍ധിക്കും, മുഖത്തു മീശ വളരും, ശബ്ദം മാറും, ലൈംഗികാസക്തി കൂടും. ആകയാല്‍ വളരെ ശ്രദ്ധിച്ചു വേണം ആന്‍ഡ്രോജന്‍കൊണ്ട് ചികിത്സ നടത്തുവാന്‍.
+

Current revision as of 08:59, 25 നവംബര്‍ 2009

ആന്‍ഡ്രോജനുകള്‍

Androgens

പുരുഷന്റെ ദ്വിതീയ ലൈംഗികലക്ഷണങ്ങളെ ഉദ്ദീപിക്കുന്നതിനു കഴിവുള്ള പദാര്‍ഥങ്ങള്‍. ഇവ ഒരിനം സ്റ്റിറോയ്ഡ് ഹോര്‍മോണുകള്‍ ആണ്. പുരുഷന്റെ ബീജാശയം, ശയാന (prostrate) ഗ്രന്ഥി എന്നിവയുടെ വികസനത്തില്‍ ഇവ മുഖ്യമായ പങ്കു വഹിക്കുന്നു. മുഖത്തു രോമം മുളയ്ക്കുക, സ്വരത്തില്‍ പൗരുഷം പകരുക എന്നീ പ്രക്രിയകളും ഇവയുടെ സ്വാധീനത്താല്‍ നടക്കുന്നവയാണ്. വൃഷണം, അണ്ഡാശയം, അഡ്രിനല്‍ ഗ്രന്ഥി എന്നീ സ്ഥാനങ്ങളില്‍ ഇവ ഉണ്ടാകുന്നു. അഡ്രിനല്‍ കോര്‍ട്ടിക്കല്‍ സ്റ്റിറോയ്ഡുകളില്‍നിന്നും പ്രൊജസ്റ്റിറോണ്‍ തുടങ്ങിയ C-17 സ്റ്റിറോയ്ഡുകളില്‍നിന്നും ചെറിയ തോതില്‍ ഇവ ഉണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്. പുരുഷന്റെ മൂത്രത്തില്‍നിന്നാണ് ആദ്യമായി ആന്‍ഡ്രോജനുകള്‍ വേര്‍തിരിക്കപ്പെട്ടത്. ആന്‍ഡ്രൊസ്റ്റിറോണ്‍, ഡീ ഹൈഡ്രോ ഐസൊ ആന്‍ഡ്രൊസ്റ്റിറോണ്‍ എന്നിവയായിരുന്നു ഇങ്ങനെ വേര്‍തിരിക്കപ്പെട്ടത്. ടെസ്റ്റൊസ്റ്റിറോണ്‍ (testosteron) എന്ന പുരുഷഹോര്‍മോണ്‍ ആദ്യമായി ലഭിച്ചത് കാളയുടെ വൃഷണത്തില്‍നിന്നായിരുന്നു.

ടെസ്റ്റൊസ്റ്റിറോണ്‍ എന്ന ആന്‍ഡ്രോജന്റെ ഘടന മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉദ്ഗ്രഥനം വഴി ഈ ഹോര്‍മോണ്‍ വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഹോര്‍മോണുകള്‍ ഉപയോഗിച്ചുള്ള ചികിത്സയില്‍ ഇതിനും സ്ഥാനമുണ്ട്. പുരുഷലക്ഷണങ്ങളെ ഉദ്ദീപിപ്പിക്കാന്‍വേണ്ടിയാണ് ഇത് നല്കപ്പെടുന്നത്. മാംസപേശികളുടെയും അസ്ഥികളുടെയും വളര്‍ച്ചയെ സഹായിക്കല്‍, സ്വാഭാവികമായി ഉണ്ടാകേണ്ടുന്ന ഹോര്‍മോണുകളുടെ കമ്മി നികത്തല്‍ എന്നീ കാര്യങ്ങള്‍ക്കുവേണ്ടി ടെസ്റ്റൊസ്റ്റിറോണ്‍ കൊണ്ട് ചികിത്സിക്കാം. ശോഷിച്ചതും വളര്‍ച്ച കുറഞ്ഞതുമായ ശിശുക്കളുടെ ശരീരം വളരുന്നതിന് ഈ ഹോര്‍മോണ്‍ സഹായിക്കും. ഒരു സ്ത്രീക്ക് ഈ പുരുഷഹോര്‍മോണ്‍ കൂടുതലായി നല്കിയാല്‍ പൗരുഷം വര്‍ധിക്കും, മുഖത്തു മീശ വളരും, ശബ്ദം മാറും, ലൈംഗികാസക്തി കൂടും. ആകയാല്‍ വളരെ ശ്രദ്ധിച്ചു വേണം ആന്‍ഡ്രോജന്‍കൊണ്ട് ചികിത്സ നടത്തുവാന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍