This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്തൂറിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആന്തൂറിയം)
(ആന്തൂറിയം)
വരി 5: വരി 5:
1846-ല്‍ എഡ്വാര്‍ഡ് ആന്‍ഡ്രെ (Edward Andre) കൊളംബിയയില്‍ നിന്നാണ് ആന്തൂറിയം സസ്യത്തെ കണ്ടെത്തിയത്. തുടര്‍ന്ന് മൗറീഷ്യസില്‍ ആന്തൂറിയം കൃഷി ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്തു. മൗറീഷ്യസിന്റെ ദേശീയ പുഷ്പം ആന്തൂറിയമാണ്; ഇന്ന് ഏറ്റവും കൂടുതല്‍ ആന്തൂറിയം പുഷ്പങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യവും മൌറീഷ്യസ് തന്നെ.  
1846-ല്‍ എഡ്വാര്‍ഡ് ആന്‍ഡ്രെ (Edward Andre) കൊളംബിയയില്‍ നിന്നാണ് ആന്തൂറിയം സസ്യത്തെ കണ്ടെത്തിയത്. തുടര്‍ന്ന് മൗറീഷ്യസില്‍ ആന്തൂറിയം കൃഷി ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്തു. മൗറീഷ്യസിന്റെ ദേശീയ പുഷ്പം ആന്തൂറിയമാണ്; ഇന്ന് ഏറ്റവും കൂടുതല്‍ ആന്തൂറിയം പുഷ്പങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യവും മൌറീഷ്യസ് തന്നെ.  
-
[[Image:page 909.png|300px]]
+
[[Image:page 90.png|300px]]
പതിനെട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ബ്രിട്ടീഷ് പ്രഭുക്കന്മാരാണ് ഉദ്യാനം ആകര്‍ഷകമാക്കാന്‍ ആന്തൂറിയം കേരളത്തിലെത്തിച്ചതെന്നു കരുതുന്നു. സങ്കര ഇനങ്ങളില്‍ ആദ്യത്തേത് ഒസാക്കി (Ozaki) എന്നയിനമാണ്. ഹൃദയാകാരവും മിനുമിനുപ്പോടുകൂടിയ ചുവപ്പുനിറവും ഉള്ള വലുപ്പംകൂടിയ പുഷ്പങ്ങള്‍ ഈ ഇനത്തിന്റെ സവിശേഷതയാണ്. 1950-കളുടെ ആദ്യമാണ് ഒബേക് (Obake) ഇനങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഇരുനിറങ്ങളിലുള്ള പുഷ്പങ്ങളാണ് ഈ ഇനത്തിന്റെ സവിശേഷത. പച്ച, ചുവപ്പ്, ഓറഞ്ച്, പിങ്ക്, വെള്ള ഇവയിലേതെങ്കിലും ഒരു നിറവും ഈ പുഷ്പങ്ങളിലുണ്ടായിരിക്കും. 35 സെ.മീ.ലധികം നീളമുള്ള പുഷ്പങ്ങള്‍ വരെ ഉണ്ടാകാറുണ്ട്.  
പതിനെട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ബ്രിട്ടീഷ് പ്രഭുക്കന്മാരാണ് ഉദ്യാനം ആകര്‍ഷകമാക്കാന്‍ ആന്തൂറിയം കേരളത്തിലെത്തിച്ചതെന്നു കരുതുന്നു. സങ്കര ഇനങ്ങളില്‍ ആദ്യത്തേത് ഒസാക്കി (Ozaki) എന്നയിനമാണ്. ഹൃദയാകാരവും മിനുമിനുപ്പോടുകൂടിയ ചുവപ്പുനിറവും ഉള്ള വലുപ്പംകൂടിയ പുഷ്പങ്ങള്‍ ഈ ഇനത്തിന്റെ സവിശേഷതയാണ്. 1950-കളുടെ ആദ്യമാണ് ഒബേക് (Obake) ഇനങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഇരുനിറങ്ങളിലുള്ള പുഷ്പങ്ങളാണ് ഈ ഇനത്തിന്റെ സവിശേഷത. പച്ച, ചുവപ്പ്, ഓറഞ്ച്, പിങ്ക്, വെള്ള ഇവയിലേതെങ്കിലും ഒരു നിറവും ഈ പുഷ്പങ്ങളിലുണ്ടായിരിക്കും. 35 സെ.മീ.ലധികം നീളമുള്ള പുഷ്പങ്ങള്‍ വരെ ഉണ്ടാകാറുണ്ട്.  
വരി 15: വരി 15:
ആന്തൂറിയത്തിന്റെ പുഷ്പങ്ങള്‍ സവിശേഷതയുള്ളതാണ്. ഒരു പൂപ്പാളി(spathe)യും അതിന്റെ മധ്യത്തിലായി മെഴുകുതിരി രൂപത്തില്‍ പുഷ്പങ്ങള്‍ ഉള്ള ഒരു ദണ്ഡും (spadix) അടങ്ങിയതാണ് ആന്തൂറിയം 'പുഷ്പം'. പൂപ്പാളി യഥാര്‍ഥത്തില്‍ രൂപഭേദവും വര്‍ണഭേദവും വന്ന ഒരു ഇല അഥവാ സഹപത്രമാണ്. മെഴുകുതിരിപോലുള്ള പുഷ്പദണ്ഡില്‍ (തിരി) പറ്റിച്ചേര്‍ന്നിരിക്കുന്നതാണ് യഥാര്‍ഥ പുഷ്പങ്ങള്‍.  
ആന്തൂറിയത്തിന്റെ പുഷ്പങ്ങള്‍ സവിശേഷതയുള്ളതാണ്. ഒരു പൂപ്പാളി(spathe)യും അതിന്റെ മധ്യത്തിലായി മെഴുകുതിരി രൂപത്തില്‍ പുഷ്പങ്ങള്‍ ഉള്ള ഒരു ദണ്ഡും (spadix) അടങ്ങിയതാണ് ആന്തൂറിയം 'പുഷ്പം'. പൂപ്പാളി യഥാര്‍ഥത്തില്‍ രൂപഭേദവും വര്‍ണഭേദവും വന്ന ഒരു ഇല അഥവാ സഹപത്രമാണ്. മെഴുകുതിരിപോലുള്ള പുഷ്പദണ്ഡില്‍ (തിരി) പറ്റിച്ചേര്‍ന്നിരിക്കുന്നതാണ് യഥാര്‍ഥ പുഷ്പങ്ങള്‍.  
-
[[Image:page 910.png|300px]]
+
[[Image:page 91.png|300px]]
നിറത്തിലും ആകൃതിയിലും സ്വഭാവത്തിലും വൈവിധ്യം പുലര്‍ത്തുന്ന പൂപ്പാളികള്‍ ആന്തൂറിയം സസ്യങ്ങളുടെ സവിശേഷതയാണ്. പരന്ന് ഹൃദയാകൃതിയുള്ളത്, വീതികുറഞ്ഞു നീണ്ടത്, അഗ്രങ്ങള്‍ കൂടിച്ചേര്‍ന്നത്, അഗ്രം നീണ്ടുവളരുന്നത് തുടങ്ങി നിരവധി ആകൃതികളിലും തിളക്കമുള്ളത്, കട്ടികൂടിയത്, മിനുസമുള്ളത്, പൂപ്പാളിയിലെ സിരകള്‍ പ്രകടമായിട്ടുള്ളത്, ഞൊറികളും കുഴികളും ഉള്ളവ എന്നീ വ്യത്യസ്തസ്വഭാവങ്ങളുള്ളതും വെള്ള, ചുവപ്പ്, റോസ്, പച്ച, കറുപ്പുകലര്‍ന്ന ചുവപ്പ്, ഓറഞ്ച്, ചോക്കലേറ്റ് തുടങ്ങിയ നിറങ്ങളിലുള്ളതുമായ പൂപ്പാളികളുണ്ട്; രണ്ടുമൂന്നു നിറങ്ങള്‍ ഇടകലര്‍ന്നു കാണുന്നവയും അപൂര്‍വമല്ല. വലിയൊരു പൂപ്പാളിയോടൊപ്പം ചെറിയൊരു പൂപ്പാളി കൂടി കാണുന്ന 'ഡബിള്‍സ്' ഇനങ്ങളുമുണ്ട്.  
നിറത്തിലും ആകൃതിയിലും സ്വഭാവത്തിലും വൈവിധ്യം പുലര്‍ത്തുന്ന പൂപ്പാളികള്‍ ആന്തൂറിയം സസ്യങ്ങളുടെ സവിശേഷതയാണ്. പരന്ന് ഹൃദയാകൃതിയുള്ളത്, വീതികുറഞ്ഞു നീണ്ടത്, അഗ്രങ്ങള്‍ കൂടിച്ചേര്‍ന്നത്, അഗ്രം നീണ്ടുവളരുന്നത് തുടങ്ങി നിരവധി ആകൃതികളിലും തിളക്കമുള്ളത്, കട്ടികൂടിയത്, മിനുസമുള്ളത്, പൂപ്പാളിയിലെ സിരകള്‍ പ്രകടമായിട്ടുള്ളത്, ഞൊറികളും കുഴികളും ഉള്ളവ എന്നീ വ്യത്യസ്തസ്വഭാവങ്ങളുള്ളതും വെള്ള, ചുവപ്പ്, റോസ്, പച്ച, കറുപ്പുകലര്‍ന്ന ചുവപ്പ്, ഓറഞ്ച്, ചോക്കലേറ്റ് തുടങ്ങിയ നിറങ്ങളിലുള്ളതുമായ പൂപ്പാളികളുണ്ട്; രണ്ടുമൂന്നു നിറങ്ങള്‍ ഇടകലര്‍ന്നു കാണുന്നവയും അപൂര്‍വമല്ല. വലിയൊരു പൂപ്പാളിയോടൊപ്പം ചെറിയൊരു പൂപ്പാളി കൂടി കാണുന്ന 'ഡബിള്‍സ്' ഇനങ്ങളുമുണ്ട്.  

07:02, 24 നവംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആന്തൂറിയം

Anthurium

അരേസീ (Araceae) കുടുംബത്തില്‍പ്പെടുന്ന അലങ്കാരസസ്യയിനം. ആന്തൂറിയം (Anthurium) ജീനസ്സിന് നിരവധി സ്പീഷീസുണ്ട്. പുഷ്പം എന്നര്‍ഥം വരുന്ന ആന്‍തോസ് (Anthos) വാല്‍ എന്നര്‍ഥമുള്ള ഔറ (Oura) എന്നീ ഗ്രീക്കുപദങ്ങളില്‍നിന്നാണ് ആന്തൂറിയം എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. വാക്സ് ഫ്ളവര്‍, ഫ്ളെമിംഗോ ഫ്ളവര്‍, ഫ്ളെയിം പ്ളാന്റ്, പെയിന്റേഴ്സ് പാലറ്റ്, ടെയില്‍ ഫ്ളവര്‍ എന്നീ പേരുകളിലും ആന്തൂറിയം അറിയപ്പെടുന്നു. ഹൃദയാകാരത്തിലുള്ള വലിയ ഇലകളില്‍ നിറയെ ദ്വാരങ്ങളും വെട്ടുകളുമുള്ളത് സ്വിസ് ചീസ് പ്ളാന്റ് എന്നും ഹരിതനിറത്തിലുള്ള പൂങ്കുലകളും ചുവന്ന മുത്തുമണികള്‍ പോലെയുള്ള കായ്കളുമുള്ളത് ലോര്‍ഡ്സ് ആന്‍ഡ് ലേഡീസ് എന്നും അറിയപ്പെടുന്നുണ്ട്. പുഷ്പങ്ങളുടെ ആകൃതിയെ അടിസ്ഥാനമാക്കി ജാക് ഇന്‍ പള്‍വിറ്റ്, പ്രീസ്റ്റ് ഹുഡ്, ബേബി ഇന്‍ ക്രേഡില്‍ എന്നീ പേരുകളിലുള്ള ഇനങ്ങളുമുണ്ട്.

1846-ല്‍ എഡ്വാര്‍ഡ് ആന്‍ഡ്രെ (Edward Andre) കൊളംബിയയില്‍ നിന്നാണ് ആന്തൂറിയം സസ്യത്തെ കണ്ടെത്തിയത്. തുടര്‍ന്ന് മൗറീഷ്യസില്‍ ആന്തൂറിയം കൃഷി ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്തു. മൗറീഷ്യസിന്റെ ദേശീയ പുഷ്പം ആന്തൂറിയമാണ്; ഇന്ന് ഏറ്റവും കൂടുതല്‍ ആന്തൂറിയം പുഷ്പങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യവും മൌറീഷ്യസ് തന്നെ. പതിനെട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ബ്രിട്ടീഷ് പ്രഭുക്കന്മാരാണ് ഉദ്യാനം ആകര്‍ഷകമാക്കാന്‍ ആന്തൂറിയം കേരളത്തിലെത്തിച്ചതെന്നു കരുതുന്നു. സങ്കര ഇനങ്ങളില്‍ ആദ്യത്തേത് ഒസാക്കി (Ozaki) എന്നയിനമാണ്. ഹൃദയാകാരവും മിനുമിനുപ്പോടുകൂടിയ ചുവപ്പുനിറവും ഉള്ള വലുപ്പംകൂടിയ പുഷ്പങ്ങള്‍ ഈ ഇനത്തിന്റെ സവിശേഷതയാണ്. 1950-കളുടെ ആദ്യമാണ് ഒബേക് (Obake) ഇനങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഇരുനിറങ്ങളിലുള്ള പുഷ്പങ്ങളാണ് ഈ ഇനത്തിന്റെ സവിശേഷത. പച്ച, ചുവപ്പ്, ഓറഞ്ച്, പിങ്ക്, വെള്ള ഇവയിലേതെങ്കിലും ഒരു നിറവും ഈ പുഷ്പങ്ങളിലുണ്ടായിരിക്കും. 35 സെ.മീ.ലധികം നീളമുള്ള പുഷ്പങ്ങള്‍ വരെ ഉണ്ടാകാറുണ്ട്.

കൊളംബിയ, പെറു, ബ്രസീല്‍, വെനിസ്വേല, മധ്യ-ദക്ഷിണ അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ആന്തൂറിയം സ്വാഭാവികമായി വളരുന്നത്.

ആന്തൂറിയം സസ്യങ്ങള്‍ ഓഷധി(herb)കളാണ്. സാവധാനം വളരുന്ന ഈ സസ്യത്തിനു വര്‍ഷംതോറും 5-8 വരെ പുതിയ ഇലകളുണ്ടാകുന്നു. ഓരോ പുതിയ ഇലയോടൊപ്പവും ഓരോ വേരും ഉണ്ടാകും. ഓരോ ഇലയും വിരിഞ്ഞുകഴിയുമ്പോഴേക്കും ഒരു പുഷ്പവും ഉണ്ടാകുന്നു. ഒരില ഒരു പുഷ്പം എന്ന ക്രമമാണ് സാധാരണ കണ്ടുവരുന്നത്. അപസ്ഥാനികമൂലങ്ങളും പത്രാധാരഭാഗത്തുനിന്ന് മാംസളമായ വായവമൂലങ്ങളുമുണ്ടാകാറുണ്ട്. വെള്ളവും വളവും അധികമായാല്‍ വേരുകള്‍ അഴുകിപ്പോകും.

ഇലകള്‍ 15-45 സെ.മീ. വരെ നീളമുള്ളതാണ്. ആന്തൂറിയം വിച്ചി എന്നയിനത്തിന് ഒരു മീറ്ററോ അതിലധികമോ നീളമുള്ള ഇലകളുണ്ടാകുന്നു. ഇലയുടെ ആകൃതിയില്‍ വളരെയധികം വൈരുധ്യം പ്രകടമാണ്. സഹപത്രത്തില്‍നിന്ന് ഒരില പൂര്‍ണമായി വിരിഞ്ഞുവരാന്‍ 20-25 ദിവസം ആവശ്യമാണ്. നീളമുള്ള പത്രവൃന്തത്തോടുകൂടിയ ലഘുപത്രങ്ങളാണ് ആന്തൂറിയത്തിന്. പത്രവൃന്തത്തിന്റെ ചുവടുഭാഗം ഒരു പോളപോലെ തായ്ത്തണ്ടിനെ ആവരണം ചെയ്തിരിക്കും. പര്‍വങ്ങള്‍ (nodes) തമ്മിലുള്ള അകലം കുറവായതിനാലാണ് ഇലകള്‍ അടുത്തടുത്ത് കാണപ്പെടുന്നത്. നീണ്ട തണ്ടുകളും കട്ടിയുള്ള ഇലകളും വെള്ളയും പിങ്കും പുഷ്പങ്ങളുണ്ടാകുന്ന ഇനങ്ങളുടെ സവിശേഷതയാണ്. വാണിജ്യപുഷ്പക്കൃഷിക്കായി വളര്‍ത്തുന്ന ഇനങ്ങള്‍ക്ക് വീതികുറഞ്ഞ് സാധാരണ വലുപ്പത്തിലുള്ള ഇലകളാണുള്ളത്.

ആന്തൂറിയത്തിന്റെ പുഷ്പങ്ങള്‍ സവിശേഷതയുള്ളതാണ്. ഒരു പൂപ്പാളി(spathe)യും അതിന്റെ മധ്യത്തിലായി മെഴുകുതിരി രൂപത്തില്‍ പുഷ്പങ്ങള്‍ ഉള്ള ഒരു ദണ്ഡും (spadix) അടങ്ങിയതാണ് ആന്തൂറിയം 'പുഷ്പം'. പൂപ്പാളി യഥാര്‍ഥത്തില്‍ രൂപഭേദവും വര്‍ണഭേദവും വന്ന ഒരു ഇല അഥവാ സഹപത്രമാണ്. മെഴുകുതിരിപോലുള്ള പുഷ്പദണ്ഡില്‍ (തിരി) പറ്റിച്ചേര്‍ന്നിരിക്കുന്നതാണ് യഥാര്‍ഥ പുഷ്പങ്ങള്‍. നിറത്തിലും ആകൃതിയിലും സ്വഭാവത്തിലും വൈവിധ്യം പുലര്‍ത്തുന്ന പൂപ്പാളികള്‍ ആന്തൂറിയം സസ്യങ്ങളുടെ സവിശേഷതയാണ്. പരന്ന് ഹൃദയാകൃതിയുള്ളത്, വീതികുറഞ്ഞു നീണ്ടത്, അഗ്രങ്ങള്‍ കൂടിച്ചേര്‍ന്നത്, അഗ്രം നീണ്ടുവളരുന്നത് തുടങ്ങി നിരവധി ആകൃതികളിലും തിളക്കമുള്ളത്, കട്ടികൂടിയത്, മിനുസമുള്ളത്, പൂപ്പാളിയിലെ സിരകള്‍ പ്രകടമായിട്ടുള്ളത്, ഞൊറികളും കുഴികളും ഉള്ളവ എന്നീ വ്യത്യസ്തസ്വഭാവങ്ങളുള്ളതും വെള്ള, ചുവപ്പ്, റോസ്, പച്ച, കറുപ്പുകലര്‍ന്ന ചുവപ്പ്, ഓറഞ്ച്, ചോക്കലേറ്റ് തുടങ്ങിയ നിറങ്ങളിലുള്ളതുമായ പൂപ്പാളികളുണ്ട്; രണ്ടുമൂന്നു നിറങ്ങള്‍ ഇടകലര്‍ന്നു കാണുന്നവയും അപൂര്‍വമല്ല. വലിയൊരു പൂപ്പാളിയോടൊപ്പം ചെറിയൊരു പൂപ്പാളി കൂടി കാണുന്ന 'ഡബിള്‍സ്' ഇനങ്ങളുമുണ്ട്.

പൂപ്പാളിയുടെ ഞെട്ടിന്റെ ഭാഗത്ത് പൂപ്പാളിക്കു സമാന്തരമായി സ്ഥിതിചെയ്യുന്ന പുഷ്പദണ്ഡില്‍ (തിരിയില്‍) 400 പുഷ്പങ്ങള്‍ വരെ കണ്ടുവരുന്നു. സങ്കരയിനങ്ങളുടെ തിരിക്ക് വലുപ്പം കുറവാണ്. തിരിയുടെ ചുവടുഭാഗത്തുള്ള പുഷ്പങ്ങള്‍ ആദ്യം പക്വമാകുന്നു. പുതിയ പുഷ്പങ്ങള്‍ തിരിയുടെ അറ്റത്തായാണ് ക്രമീകരിച്ചിട്ടുള്ളത്. പുഷ്പങ്ങള്‍ ചെറുതും, അവൃന്തങ്ങളും ദ്വിലിംഗികളുമാണ്. പുഷ്പങ്ങള്‍ക്കു മാംസളമായ നാല് പരിദളപുടങ്ങളും നാലു കേസരങ്ങളും ഒന്നോ രണ്ടോ അതിലധികമോ ബീജാണ്ഡങ്ങള്‍ അടങ്ങിയ അണ്ഡാശയവുമുണ്ട്. പ്രത്യുത്പാദനാവയവങ്ങള്‍ വ്യത്യസ്ത സമയത്ത് പക്വമാകുന്നതിനാല്‍ സ്വപരാഗണം നടക്കാറില്ല. പൂപ്പാളി വിരിഞ്ഞുകഴിഞ്ഞ് 4-7 ദിവസങ്ങള്‍ക്കുള്ളില്‍ ജനിപുടം പക്വമാകും. ഈ ഘട്ടത്തില്‍ വര്‍ത്തികാഗ്രത്തില്‍നിന്നു വര്‍ണരഹിതവും വഴുവഴുപ്പുള്ളതുമായ ദ്രാവകം സ്രവിക്കുന്നു. ഇതു പുഷ്പങ്ങളുടെ പരാഗണത്തിനുള്ള സമയത്താണ്. ആദ്യം വിരിയുന്ന പുഷ്പങ്ങള്‍ തിരിയുടെ ചുവടുഭാഗത്തായതിനാല്‍ തിരിയിലെ വഴുവഴുപ്പ് ചുവടുഭാഗത്തുനിന്ന് അറ്റത്തേക്ക് വ്യാപിക്കുന്നു. ഏഴുദിവസത്തിനുള്ളില്‍ പെണ്‍ പ്രത്യുത്പാദനാവയവങ്ങള്‍ പക്വമാകുന്നു. വഴുവഴുപ്പുള്ള തിരിയിലുടനീളം പ്രാണികളോ ഉറുമ്പുകളോ സഞ്ചരിക്കാനിടയായാല്‍ പരാഗണം നടക്കാനിടയാകുന്നു. പെണ്‍ പുഷ്പങ്ങള്‍ പക്വമായി ഒരാഴ്ച കഴിയുമ്പോഴേക്കും ആണ്‍ പ്രത്യുത്പാദനാവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും. പക്വമായ പരാഗകോശങ്ങള്‍ നാലെണ്ണം വീതമുള്ള ചെറുകൂട്ടങ്ങളായി തിരിയുടെ ആധാരഭാഗത്തുനിന്നും ആദ്യം പുറത്തുവരുന്നു; 4-8 ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു പരാഗകോശങ്ങളും. വളരെക്കുറച്ചു പുഷ്പങ്ങളിലേ ബീജസങ്കലനം നടത്താറുള്ളൂ.

ആന്തൂറിയം സസ്യങ്ങളില്‍ കൃത്രിമ പരാഗണം നടത്തി വിത്തുകളുത്പാദിപ്പിക്കാം. പുഷ്പത്തിന്റെ പക്വമായ പരാഗകോശങ്ങളില്‍നിന്നും രാവിലെ എട്ടുമണി മുതല്‍ പത്തുമണി വരെയുള്ള സമയത്ത് പരാഗം വിമുക്തമാകുമ്പോള്‍ ബ്രഷുകൊണ്ടോ കൈ വിരലുകൊണ്ടോ പരാഗം ശേഖരിച്ച് പെണ്‍ പ്രത്യുത്പാദനാവയവങ്ങള്‍ പക്വമായ ലക്ഷണങ്ങളുള്ള തിരിയില്‍ വഴുവഴുപ്പ് അനുഭവപ്പെടുന്ന മറ്റൊരു പുഷ്പത്തില്‍, പരാഗം ഉരസിത്തേച്ച് പരാഗണം നടത്തുന്നു. തിരിയിലെ മറ്റു പെണ്‍ പുഷ്പങ്ങള്‍ പക്വമായിക്കൊണ്ടിരിക്കുന്നതിനാല്‍ എല്ലാ പുഷ്പങ്ങളും പരാഗണം നടക്കണമെങ്കില്‍ ഈ പ്രക്രിയ ഏഴു ദിവസം വരെ തുടരണം.

പ്രത്യേകം തിരഞ്ഞെടുത്ത പുഷ്പങ്ങള്‍ പരാഗണ വിധേയമാക്കുമ്പോള്‍ പെണ്‍ പ്രത്യുത്പാദനാവയവങ്ങള്‍ പക്വമാകുന്നതിനു രണ്ടുദിവസം മുന്‍പും പരാഗണശേഷം ഒരാഴ്ചയോളവും തിരി ബട്ടര്‍പേപ്പറോ മറ്റോ കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കുന്നത് അനഭിലഷണീയമായ പരാഗണം നടക്കുന്നത് തടയാന്‍ സഹായകമാണ്. ശരിയായി പരാഗണം നടന്ന സ്പാഡിക്സ് 4-7 മാസം വരെ വാടി വീഴാതെ ചെടിയില്‍ത്തന്നെ നിലനില്‍ക്കുന്നു. ഓരോ ഇനത്തിലും വിത്തുകള്‍ പാകമാകാനാവശ്യമായ കാലദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും; ഇത് 4-7 1/2 മാസം വരെയാണ്. പൂപ്പാളിയുടെ നിറം പച്ചയാകുമ്പോഴാണ് തിരിയിലെ കായ്കള്‍ ദൃശ്യമായിത്തുടങ്ങുന്നത്. കായ്കള്‍ ബെറി വിഭാഗത്തില്‍പ്പെടുന്നു. തിരിയില്‍ കാണപ്പെടുന്ന കായ്കള്‍ക്ക് കുരുമുളകിനോളം വലുപ്പമുണ്ട്. പൂര്‍ണമായും ബീജസങ്കലനം നടന്ന തിരിയില്‍ 100-200 കായ്കളുണ്ടായിരിക്കും. എട്ടാഴ്ചയ്ക്കുള്ളില്‍ കായ്കള്‍ ചെറിയ മൊട്ടുസൂചിത്തലകള്‍പോലെ തിരിയില്‍നിന്നു പുറത്തേക്ക് ഉന്തിവന്നിരിക്കുന്നതു കാണാം. കായ പാകമാകുമ്പോള്‍ ശേഖരിക്കുന്നു. ഓരോ കായയിലും ഒന്നോ രണ്ടോ വിത്ത് ഉണ്ടായിരിക്കും. 4-7 മാസത്തിനുള്ളില്‍ വിത്തുകള്‍ മൂപ്പെത്തും. വിത്തുകള്‍ ജലാറ്റിന്‍ പോലുള്ള വസ്തുകൊണ്ട് പൊതിഞ്ഞിരിക്കുന്നു. വിത്തുകള്‍ യഥാസമയം ശേഖരിക്കുന്നില്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ കൊഴിഞ്ഞുവീണ് ഉണങ്ങിനശിക്കുന്നു. നല്ല വളര്‍ച്ചാശേഷിയുള്ള വിത്തുകള്‍ ഉത്പാദിപ്പിക്കുവാന്‍ ഒരു ചെടിയില്‍ ഒരു തിരി മാത്രം പരാഗണ വിധേയമാക്കുന്നതാണ് നല്ലത്.

ആന്തൂറിയത്തിന്റെ ക്രോമസോംസംഖ്യ 30 ആയി കണക്കാക്കപ്പെടുന്നു. വെള്ളയും ഓറഞ്ചും നിറത്തിലുള്ള പൂപ്പാളികള്‍ ഉള്ളവ കലര്‍പ്പില്ലാത്ത പാരമ്പര്യസ്വഭാവത്തോടുക്കൂടിയവയാണ്. കടും മഞ്ഞയും നീലയും നിറത്തിലുള്ള പുഷ്പങ്ങളുത്പാദിപ്പിക്കുന്ന ആന്തൂറിയം ഇനങ്ങള്‍ ഇന്നും കണ്ടെത്തിയിട്ടില്ല.

ആന്തൂറിയത്തിന്റെ വംശവര്‍ധന വിത്ത്, കായികഭാഗങ്ങള്‍, ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ എന്നിവ മൂലമാണ്.

1. വിത്ത്: പക്വമായ കായ്കള്‍ തിരിയില്‍ നിന്നും കൊഴിച്ചെടുത്ത് ഞെക്കിപ്പൊട്ടിച്ച് വിത്തുകള്‍ വേര്‍പെടുത്തി അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പള്‍പ്പ് കഴുകിമാറ്റി വൃത്തിയാക്കിയെടുത്ത ഉടനെ വിത്തുകള്‍ മണലില്‍ പാകണം. 8-10 ദിവസങ്ങള്‍ക്കകം വിത്തുകള്‍ മുളയ്ക്കുന്നു. തൈകള്‍ പുഷ്പിക്കാന്‍ 2-2 1/2 വര്‍ഷം വേണം.

2. കായികഭാഗങ്ങള്‍: വളര്‍ച്ചയെത്തിയ സസ്യത്തിന്റെ തലപ്പ് മുറിച്ചുനടുന്ന രീതിയാണിത്. നാലഞ്ചുവര്‍ഷം പ്രായമായ സസ്യത്തിന്റെ മേല്‍ഭാഗത്തെ ഇലകള്‍ രണ്ടോമൂന്നോ വേരുകളോടെ മുറിച്ചുമാറ്റി നടുന്ന രീതിയാണിത്. തലപ്പു മുറിച്ചശേഷമുള്ള പ്രകന്ദം ചട്ടിയില്‍ തന്നെ നിര്‍ത്തുകയോ വേരുകള്‍ മുറിച്ചുമാറ്റി വേറെ ചട്ടിയിലേക്കു മാറ്റുകയോ ചെയ്യാം. ഇതില്‍നിന്ന് ആറുമാസത്തിനകം അഞ്ചോ ആറോ തൈകള്‍ മുളച്ചുവരുന്നു.

3. ടിഷ്യൂകള്‍ച്ചര്‍ തൈകള്‍: രോഗവിമുക്തമായതും മാതൃസസ്യത്തിന്റെ സവിശേഷതകളോടുകൂടിയതുമായ അനേകം തൈകള്‍ ഒരേ സമയം ഉത്പാദിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുന്നു. വാണിജ്യ പുഷ്പക്കൃഷിക്ക് ആയിരക്കണക്കിന് ചെടികള്‍ ഒരുമിച്ചു വളര്‍ത്തിയെടുക്കാന്‍ അവലംബിക്കാറുള്ളത് ഈ രീതിയാണ്.

നല്ല വായുസഞ്ചാരമുള്ള സ്ഥലം, തണല്‍, 18-28°C താപനില, ഈര്‍പ്പമുള്ള മണ്ണ്, 70-75 ശ.മാ. ആര്‍ദ്രതയുള്ള അന്തരീക്ഷം എന്നിവ ആന്തൂറിയം സസ്യങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്.

ബാക്ടീരിയല്‍ ബ്ളൈറ്റ്, ആന്ത്രക്നോസ് തുടങ്ങിയ രോഗങ്ങളും ചെള്ളുകള്‍, എഫിഡുകള്‍, മീലിമൂട്ട, ഇലപ്പേന്‍, ശല്‍ക്കകീടങ്ങള്‍ തുടങ്ങിയ കീടങ്ങളും ആന്തൂറിയം സസ്യത്തെ ബാധിക്കാറുണ്ട്. ഒച്ചുകളും ഈ സസ്യത്തെ ആക്രമിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍