This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദാബാദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഹമ്മദാബാദ്)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനവും, ഇതേപേരുള്ള ജില്ലയുടെ ആസ്ഥാന നഗരവും. പശ്ചിമേന്ത്യയിലെ രണ്ടാമത്തെ വ്യവസായകേന്ദ്രം എന്ന നിലയിലും അഹമ്മദാബാദ് പ്രശസ്തമാണ്. മുംബൈയ്ക്ക് 492 കി.മീ. വ. സബര്‍മതി നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന് 32 ച.കി.മീ. വിസ്തീര്‍ണമുണ്ട്. നദിയുടെ ഇരുകരകളിലും നഗരാധിവാസം വ്യാപിച്ചിട്ടുണ്ട്. നദിക്കു കുറുകെ നാലു പാലങ്ങളുണ്ട്. 442 മീ. നീളമുള്ള നെഹ്രുപാലം ആണ് ഇവയില്‍ പ്രമുഖം. ആധുനിക വ്യവസായശാലകളും പ്രാചീനതയുടെ വിലപ്പെട്ട ദൃശ്യങ്ങളും ഇടകലര്‍ന്നു കാണുന്നുവെന്നത് ഈ നഗരത്തിന്റെ പ്രത്യേകതയാണ്. വിസ്തീര്‍ണം 32 ച.കി.മീ.  

-
 
+
[[Image:Ahmedabad- Jumamasjid.png|200px|left|thumb|ജുമാമസ്ജിദ്,അഹമ്മദാബാദ് ]]
ഒരു തുണിവ്യവസായകേന്ദ്രമെന്ന നിലയിലാണ് അഹമ്മദാബാദ് പൊതുവേ അറിയപ്പെടുന്നത്. ജനങ്ങളില്‍ പകുതിയിലധികവും ഈ വ്യവസായത്തെ ആശ്രയിച്ചുകഴിയുന്നവരാണ്. തുണി വ്യവസായം, പട്ടുനിര്‍മാണം, എണ്ണശുദ്ധീകരണം, ധാന്യംപൊടിക്കല്‍, സോപ്പ്, തീപ്പെട്ടി, കണ്ണാടി, പരവതാനി, ചുരുട്ട് മുതലായവയുടെ നിര്‍മാണം തുടങ്ങി നിരവധി വ്യവസായങ്ങള്‍ ഇവിടെ വികസിച്ചിട്ടുണ്ട്. ഓട്ടുപാത്രങ്ങള്‍, ചെമ്പിലും തടിയിലുമുള്ള ചിത്രപ്പണികള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കും ഈ നഗരം പ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്.

പശ്ചിമ റെയില്‍വേയിലെ ഒരു പ്രധാന കേന്ദ്രമാണ് അഹമ്മദാബാദ്. മുംബൈയെ മധ്യേന്ത്യന്‍ പട്ടണങ്ങളുമായും കത്തിയവാഡുമായും ഘടിപ്പിക്കുന്ന റെയില്‍പ്പാതകള്‍ അഹമ്മദാബാദിലൂടെ കടന്നുപോവുന്നു. രാജസ്ഥാന്‍ അതിര്‍ത്തിയിലൂടെ ഡല്‍ഹിയിലേക്കും മരുഭൂമിയിലെ മറ്റു പട്ടണങ്ങളിലേക്കുമുള്ള റെയില്‍ പാതകളും ഇവിടം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

അഹമ്മദാബാദിന്റെ പ്രാന്തത്തില്‍ നദിയുടെ പടിഞ്ഞാറേക്കരയിലായാണ് ഗാന്ധിജിയുടെ സബര്‍മതി ആശ്രമവും, ഗുജറാത്ത് വിദ്യാപീഠവും സ്ഥിതിചെയ്യുന്നത്. ഹരിജന്‍ പത്രം അടിച്ചിരുന്ന നവജീവന്‍ പ്രസ്സും ഇവിടെയാണ്. ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, ജൈനര്‍ എന്നീ വിവിധ മതക്കാരുടെ തീര്‍ഥാടനകേന്ദ്രമാണീ നഗരം; വാസ്തുശില്പ സമ്പന്നവുമാണ്. ഇന്തോ-സാരസന്‍ മാതൃകയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ജുമാമസ്ജിദ് (1423) വളരെ പ്രസിദ്ധമാണ്. ഈ പള്ളിയുടെ മുന്‍പില്‍ കുംഭകാകൃതിയില്‍ പണിതിട്ടുള്ള സുല്‍ത്താന്‍ അഹമ്മദ്ഷായുടെ കബറും (1441), പ്രധാന കവാടത്തിലെ മൂന്നു ഗോപുരങ്ങളുള്ള കമാനവും (തീന്‍ ദര്‍വാസാ, 1425) സുന്ദരങ്ങളായ കലാശില്പങ്ങളാണ്. റാണി സിപ്രിയുടെ കബര്‍ (1505), സിതിസയ്യദ് പള്ളി (1510-15), റാണി രൂപമതിപള്ളി (1515) തുടങ്ങിയവയും പ്രസിദ്ധങ്ങളാണ്. ജയിന്‍ ഹത്തീസിങ് ദേവാലയമാണ് മറ്റൊരു പുണ്യക്ഷേത്രം. കങ്കാരിയാതടാകവും അതോടു ചേര്‍ന്നുള്ള നഗരത്തിലെ ഉദ്യാനവും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു; കാഴ്ചബംഗ്ളാവും പ്രസിദ്ധമാണ്. ഗുജറാത്ത് സര്‍വകലാശാലയുടെ ആസ്ഥാനവും ഇവിടെത്തന്നെ. ഒരു സൈനികത്താവളം കൂടിയാണിവിടം.
+
അഹമ്മദാബാദിന്റെ പ്രാന്തത്തില്‍ നദിയുടെ പടിഞ്ഞാറേക്കരയിലായാണ് ഗാന്ധിജിയുടെ സബര്‍മതി ആശ്രമവും, ഗുജറാത്ത് വിദ്യാപീഠവും സ്ഥിതിചെയ്യുന്നത്. ''ഹരിജന്‍'' പത്രം അടിച്ചിരുന്ന നവജീവന്‍ പ്രസ്സും ഇവിടെയാണ്. ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, ജൈനര്‍ എന്നീ വിവിധ മതക്കാരുടെ തീര്‍ഥാടനകേന്ദ്രമാണീ നഗരം; വാസ്തുശില്പ സമ്പന്നവുമാണ്. ഇന്തോ-സാരസന്‍ മാതൃകയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ജുമാമസ്ജിദ് (1423) വളരെ പ്രസിദ്ധമാണ്. ഈ പള്ളിയുടെ മുന്‍പില്‍ കുംഭകാകൃതിയില്‍ പണിതിട്ടുള്ള സുല്‍ത്താന്‍ അഹമ്മദ്ഷായുടെ കബറും (1441), പ്രധാന കവാടത്തിലെ മൂന്നു ഗോപുരങ്ങളുള്ള കമാനവും (തീന്‍ ദര്‍വാസാ, 1425) സുന്ദരങ്ങളായ കലാശില്പങ്ങളാണ്. റാണി സിപ്രിയുടെ കബര്‍ (1505), സിതിസയ്യദ് പള്ളി (1510-15), റാണി രൂപമതിപള്ളി (1515) തുടങ്ങിയവയും പ്രസിദ്ധങ്ങളാണ്. ജയിന്‍ ഹത്തീസിങ് ദേവാലയമാണ് മറ്റൊരു പുണ്യക്ഷേത്രം. കങ്കാരിയാതടാകവും അതോടു ചേര്‍ന്നുള്ള നഗരത്തിലെ ഉദ്യാനവും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു; കാഴ്ചബംഗ്ളാവും പ്രസിദ്ധമാണ്. ഗുജറാത്ത് സര്‍വകലാശാലയുടെ ആസ്ഥാനവും ഇവിടെത്തന്നെ. ഒരു സൈനികത്താവളം കൂടിയാണിവിടം.
 +
 
 +
'''ചരിത്രം.''' ഗുജറാത്തിലെ സുല്‍ത്താനായിരുന്ന അഹമ്മദ്ഷാ ആശാവല്‍ (അനില്‍വാഡ) എന്ന പുരാതന നഗരം പുതുക്കിപ്പണിയിച്ചതാണ് ഇന്നത്തെ അഹമ്മദാബാദ്. ഈ നഗരം സ്ഥാപിച്ചത് 1411-ല്‍ ആണെന്നും 1413-ല്‍ ആണെന്നും രണ്ടഭിപ്രായമുണ്ട്. അഹമ്മദിന്റെ ആവാസസ്ഥലം എന്ന നിലയ്ക്കാണ് അഹമ്മദാബാദ് എന്ന പേരുണ്ടായത്. ഇദ്ദേഹത്തിന്റെ പൗത്രന്‍ മെഹ്മൂദ് ബെഗാരായുടെ ഭരണകാലത്താണ് നഗരത്തിന് ഏറ്റവും വലിയ പുരോഗതി സിദ്ധിച്ചത്. തുടര്‍ന്നുണ്ടായ ദുര്‍ബല ഭരണകാലത്ത് നഗരം ക്രമേണ ക്ഷയിച്ചു. 1572-ല്‍ മുഗള്‍ചക്രവര്‍ത്തിയായ അക്ബറിന്റെ അധീനതയിലായതോടെ വീണ്ടും വികാസം പ്രാപിച്ചു. അറംഗസീബ് ആദ്യം അഹമ്മദാബാദ് പ്രദേശത്തെ ഭരണാധിപനായിരുന്നു (1645-47). അദ്ദേഹത്തിന്റെ സഹോദരനായ മുറാദ് അഹമ്മദാബാദില്‍വച്ചാണ് സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചത് (1657). മുഗള്‍സാമ്രാജ്യത്തോടൊപ്പം അഹമ്മദാബാദും ക്ഷയിച്ചു. 1818-ല്‍ മറാത്തികളുടെ കൈയില്‍ നിന്നും അത് ബ്രിട്ടീഷധീനതയിലേക്കു മാറി. 1859-61 കാലഘട്ടത്തില്‍ ഇവിടെ തുണിമില്ലുകള്‍ ആദ്യമായി സ്ഥാപിക്കപ്പെട്ടു; തുടര്‍ന്ന് വ്യവസായകേന്ദ്രമായി വളരുകയും ചെയ്തു. 1960-ല്‍ ഗുജറാത്ത് സംസ്ഥാനം രൂപീകൃതമായതോടെ അതിന്റെ തലസ്ഥാനമായി.
 +
[[Image:Ahmedabad-Old building.png|200px|right|thumb|ദാരുശില്പാലംകൃതമായ ഒരു പുരാതന ഗൃഹം:അഹമ്മദാബാദ്]]
 +
'''അഹമ്മദാബാദ് ജില്ല.''' കത്തിയവാഡ് ഉപദ്വീപിന്റെ മുകള്‍ഭാഗം മുഴുവന്‍ ഉള്‍പ്പെടുന്നതാണ് ഈ ജില്ല. വിസ്തീര്‍ണം: 1,300 ച.കി.മീ.; ജനസംഖ്യ: 51,71,000 (2005). ജില്ലയുടെ വ.കി. ഭാഗം മൊട്ടക്കുന്നുകള്‍ നിറഞ്ഞു കാണുന്നു. തെ.പടിഞ്ഞാറേക്കു ചെല്ലുന്നതോടെ ഇവ എണ്ണത്തിലും പൊക്കത്തിലും കുറഞ്ഞ് വിശാലമായ സമതലമായി പരിണമിക്കുന്നു. പടിഞ്ഞാറന്‍തീരം മിക്കപ്പോഴും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ക്ക് വിധേയമാകാറുണ്ട്. ഈ ഭാഗം ഒഴിച്ചാല്‍ ജില്ല ഒട്ടാകെത്തന്നെ ഫലഭൂയിഷ്ഠമായ കൃഷിപ്രദേശമാണ്. മില്ലറ്റ്, പരുത്തി, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാനവിളകള്‍. ചില ഭാഗങ്ങള്‍ കുറ്റിക്കാടുകള്‍ നിറഞ്ഞതാണ്. തെക്കോട്ടൊഴുകി കാംബേ ഉള്‍ക്കടലില്‍ പതിക്കുന്ന സബര്‍മതിയും അതിന്റെ പോഷകനദികളുമാണ് ജില്ലയുടെ മുഖ്യ ജലസ്രോതസ്സുകള്‍.

Current revision as of 05:12, 23 നവംബര്‍ 2009

അഹമ്മദാബാദ്

ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനവും, ഇതേപേരുള്ള ജില്ലയുടെ ആസ്ഥാന നഗരവും. പശ്ചിമേന്ത്യയിലെ രണ്ടാമത്തെ വ്യവസായകേന്ദ്രം എന്ന നിലയിലും അഹമ്മദാബാദ് പ്രശസ്തമാണ്. മുംബൈയ്ക്ക് 492 കി.മീ. വ. സബര്‍മതി നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന് 32 ച.കി.മീ. വിസ്തീര്‍ണമുണ്ട്. നദിയുടെ ഇരുകരകളിലും നഗരാധിവാസം വ്യാപിച്ചിട്ടുണ്ട്. നദിക്കു കുറുകെ നാലു പാലങ്ങളുണ്ട്. 442 മീ. നീളമുള്ള നെഹ്രുപാലം ആണ് ഇവയില്‍ പ്രമുഖം. ആധുനിക വ്യവസായശാലകളും പ്രാചീനതയുടെ വിലപ്പെട്ട ദൃശ്യങ്ങളും ഇടകലര്‍ന്നു കാണുന്നുവെന്നത് ഈ നഗരത്തിന്റെ പ്രത്യേകതയാണ്. വിസ്തീര്‍ണം 32 ച.കി.മീ.

ജുമാമസ്ജിദ്,അഹമ്മദാബാദ്

ഒരു തുണിവ്യവസായകേന്ദ്രമെന്ന നിലയിലാണ് അഹമ്മദാബാദ് പൊതുവേ അറിയപ്പെടുന്നത്. ജനങ്ങളില്‍ പകുതിയിലധികവും ഈ വ്യവസായത്തെ ആശ്രയിച്ചുകഴിയുന്നവരാണ്. തുണി വ്യവസായം, പട്ടുനിര്‍മാണം, എണ്ണശുദ്ധീകരണം, ധാന്യംപൊടിക്കല്‍, സോപ്പ്, തീപ്പെട്ടി, കണ്ണാടി, പരവതാനി, ചുരുട്ട് മുതലായവയുടെ നിര്‍മാണം തുടങ്ങി നിരവധി വ്യവസായങ്ങള്‍ ഇവിടെ വികസിച്ചിട്ടുണ്ട്. ഓട്ടുപാത്രങ്ങള്‍, ചെമ്പിലും തടിയിലുമുള്ള ചിത്രപ്പണികള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കും ഈ നഗരം പ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്.

പശ്ചിമ റെയില്‍വേയിലെ ഒരു പ്രധാന കേന്ദ്രമാണ് അഹമ്മദാബാദ്. മുംബൈയെ മധ്യേന്ത്യന്‍ പട്ടണങ്ങളുമായും കത്തിയവാഡുമായും ഘടിപ്പിക്കുന്ന റെയില്‍പ്പാതകള്‍ അഹമ്മദാബാദിലൂടെ കടന്നുപോവുന്നു. രാജസ്ഥാന്‍ അതിര്‍ത്തിയിലൂടെ ഡല്‍ഹിയിലേക്കും മരുഭൂമിയിലെ മറ്റു പട്ടണങ്ങളിലേക്കുമുള്ള റെയില്‍ പാതകളും ഇവിടം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

അഹമ്മദാബാദിന്റെ പ്രാന്തത്തില്‍ നദിയുടെ പടിഞ്ഞാറേക്കരയിലായാണ് ഗാന്ധിജിയുടെ സബര്‍മതി ആശ്രമവും, ഗുജറാത്ത് വിദ്യാപീഠവും സ്ഥിതിചെയ്യുന്നത്. ഹരിജന്‍ പത്രം അടിച്ചിരുന്ന നവജീവന്‍ പ്രസ്സും ഇവിടെയാണ്. ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, ജൈനര്‍ എന്നീ വിവിധ മതക്കാരുടെ തീര്‍ഥാടനകേന്ദ്രമാണീ നഗരം; വാസ്തുശില്പ സമ്പന്നവുമാണ്. ഇന്തോ-സാരസന്‍ മാതൃകയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ജുമാമസ്ജിദ് (1423) വളരെ പ്രസിദ്ധമാണ്. ഈ പള്ളിയുടെ മുന്‍പില്‍ കുംഭകാകൃതിയില്‍ പണിതിട്ടുള്ള സുല്‍ത്താന്‍ അഹമ്മദ്ഷായുടെ കബറും (1441), പ്രധാന കവാടത്തിലെ മൂന്നു ഗോപുരങ്ങളുള്ള കമാനവും (തീന്‍ ദര്‍വാസാ, 1425) സുന്ദരങ്ങളായ കലാശില്പങ്ങളാണ്. റാണി സിപ്രിയുടെ കബര്‍ (1505), സിതിസയ്യദ് പള്ളി (1510-15), റാണി രൂപമതിപള്ളി (1515) തുടങ്ങിയവയും പ്രസിദ്ധങ്ങളാണ്. ജയിന്‍ ഹത്തീസിങ് ദേവാലയമാണ് മറ്റൊരു പുണ്യക്ഷേത്രം. കങ്കാരിയാതടാകവും അതോടു ചേര്‍ന്നുള്ള നഗരത്തിലെ ഉദ്യാനവും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു; കാഴ്ചബംഗ്ളാവും പ്രസിദ്ധമാണ്. ഗുജറാത്ത് സര്‍വകലാശാലയുടെ ആസ്ഥാനവും ഇവിടെത്തന്നെ. ഒരു സൈനികത്താവളം കൂടിയാണിവിടം.

ചരിത്രം. ഗുജറാത്തിലെ സുല്‍ത്താനായിരുന്ന അഹമ്മദ്ഷാ ആശാവല്‍ (അനില്‍വാഡ) എന്ന പുരാതന നഗരം പുതുക്കിപ്പണിയിച്ചതാണ് ഇന്നത്തെ അഹമ്മദാബാദ്. ഈ നഗരം സ്ഥാപിച്ചത് 1411-ല്‍ ആണെന്നും 1413-ല്‍ ആണെന്നും രണ്ടഭിപ്രായമുണ്ട്. അഹമ്മദിന്റെ ആവാസസ്ഥലം എന്ന നിലയ്ക്കാണ് അഹമ്മദാബാദ് എന്ന പേരുണ്ടായത്. ഇദ്ദേഹത്തിന്റെ പൗത്രന്‍ മെഹ്മൂദ് ബെഗാരായുടെ ഭരണകാലത്താണ് നഗരത്തിന് ഏറ്റവും വലിയ പുരോഗതി സിദ്ധിച്ചത്. തുടര്‍ന്നുണ്ടായ ദുര്‍ബല ഭരണകാലത്ത് നഗരം ക്രമേണ ക്ഷയിച്ചു. 1572-ല്‍ മുഗള്‍ചക്രവര്‍ത്തിയായ അക്ബറിന്റെ അധീനതയിലായതോടെ വീണ്ടും വികാസം പ്രാപിച്ചു. അറംഗസീബ് ആദ്യം അഹമ്മദാബാദ് പ്രദേശത്തെ ഭരണാധിപനായിരുന്നു (1645-47). അദ്ദേഹത്തിന്റെ സഹോദരനായ മുറാദ് അഹമ്മദാബാദില്‍വച്ചാണ് സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചത് (1657). മുഗള്‍സാമ്രാജ്യത്തോടൊപ്പം അഹമ്മദാബാദും ക്ഷയിച്ചു. 1818-ല്‍ മറാത്തികളുടെ കൈയില്‍ നിന്നും അത് ബ്രിട്ടീഷധീനതയിലേക്കു മാറി. 1859-61 കാലഘട്ടത്തില്‍ ഇവിടെ തുണിമില്ലുകള്‍ ആദ്യമായി സ്ഥാപിക്കപ്പെട്ടു; തുടര്‍ന്ന് വ്യവസായകേന്ദ്രമായി വളരുകയും ചെയ്തു. 1960-ല്‍ ഗുജറാത്ത് സംസ്ഥാനം രൂപീകൃതമായതോടെ അതിന്റെ തലസ്ഥാനമായി.

ദാരുശില്പാലംകൃതമായ ഒരു പുരാതന ഗൃഹം:അഹമ്മദാബാദ്

അഹമ്മദാബാദ് ജില്ല. കത്തിയവാഡ് ഉപദ്വീപിന്റെ മുകള്‍ഭാഗം മുഴുവന്‍ ഉള്‍പ്പെടുന്നതാണ് ഈ ജില്ല. വിസ്തീര്‍ണം: 1,300 ച.കി.മീ.; ജനസംഖ്യ: 51,71,000 (2005). ജില്ലയുടെ വ.കി. ഭാഗം മൊട്ടക്കുന്നുകള്‍ നിറഞ്ഞു കാണുന്നു. തെ.പടിഞ്ഞാറേക്കു ചെല്ലുന്നതോടെ ഇവ എണ്ണത്തിലും പൊക്കത്തിലും കുറഞ്ഞ് വിശാലമായ സമതലമായി പരിണമിക്കുന്നു. പടിഞ്ഞാറന്‍തീരം മിക്കപ്പോഴും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ക്ക് വിധേയമാകാറുണ്ട്. ഈ ഭാഗം ഒഴിച്ചാല്‍ ജില്ല ഒട്ടാകെത്തന്നെ ഫലഭൂയിഷ്ഠമായ കൃഷിപ്രദേശമാണ്. മില്ലറ്റ്, പരുത്തി, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാനവിളകള്‍. ചില ഭാഗങ്ങള്‍ കുറ്റിക്കാടുകള്‍ നിറഞ്ഞതാണ്. തെക്കോട്ടൊഴുകി കാംബേ ഉള്‍ക്കടലില്‍ പതിക്കുന്ന സബര്‍മതിയും അതിന്റെ പോഷകനദികളുമാണ് ജില്ലയുടെ മുഖ്യ ജലസ്രോതസ്സുകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍