This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസുരത്താന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അസുരത്താന്‍= Common Wood Shrike കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു ചെ...)
(അസുരത്താന്‍)
 
വരി 2: വരി 2:
Common  Wood Shrike
Common  Wood Shrike
 +
[[Image:p.no.531.png|200px|left|thumb|അസുരത്താന്‍]]
കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു ചെറുപക്ഷി. ശാ.നാ. ടെഫ്രോഡോര്‍ണിസ് പോണ്ടിസെറിയാനസ് (Tephrodornis). ബുള്‍ബുളിനെക്കാളും ചെറിയ ഈ പക്ഷി കോര്‍വിഡെ (Corvidae) കുടുംബത്തില്‍പ്പെടുന്നു. ചാരം കലര്‍ന്ന തവിട്ടുനിറമാണ് ഇവയ്ക്ക്; പുരികത്തിനു വെള്ളനിറമാണ്; കറുത്ത ഒരു കണ്‍പട്ടയുമുണ്ട്. ഇവയുടെ നീളംകുറഞ്ഞ വാലിന്റെ ഇരുവശത്തും രണ്ടു വെള്ളത്തൂവലുകള്‍ കാണപ്പെടുന്നു. ഇണകളായാണ് സാധാരണ കാണപ്പെടുന്നതെങ്കിലും അഞ്ചും ആറും അടങ്ങിയ ചെറുകൂട്ടങ്ങളായും കാണാറുണ്ട്. കുറ്റിക്കാടുകള്‍, ഉദ്യാനങ്ങള്‍, വീട്ടുവളപ്പുകള്‍ എന്നിവിടങ്ങളില്‍ സുലഭമാണ്. 500 മീ. ഉയരംവരെയുള്ള മലഞ്ചരിവുകളിലും സമതല പ്രദേശങ്ങളിലും ഇവയെ കാണാം. മരച്ചില്ലകളിലാണ് ഇവ കൂടുതല്‍ സമയവും കഴിച്ചുകൂട്ടുന്നത്; വളരെ അപൂര്‍വമായേ നിലത്തിറങ്ങി ആഹാരം തേടാറുള്ളു. ഇലക്കൂട്ടങ്ങളിലുള്ള പുഴുക്കളും ചെറുജീവികളുമാണ് പ്രധാന ആഹാരം. കൂട്ടങ്ങളായാണ് ഇവ ഇരതേടുന്നത്. മഴക്കാലാരംഭത്തിനു തൊട്ടുമുന്‍പ് ഇവ കൂടുകെട്ടുന്നു; കൂട് വളരെ ചെറുതായിരിക്കും. വളരെ നേരിയ നാരുകളെ ചിലന്തിവലകൊണ്ട് മരക്കൊമ്പുകളില്‍ ഉറപ്പിച്ച് ഒരു കോപ്പയുടെ ആകൃതിയിലാക്കിയാണ് കൂട് നിര്‍മിക്കുന്നത്. കൂടിനു മുകളിലും വശങ്ങളിലും ഒക്കെ ചിലന്തിവല പിടിപ്പിച്ചിരിക്കുന്നതിനാല്‍ മരക്കൊമ്പും കൂടും തമ്മില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. മുട്ടയിട്ട് കുഞ്ഞു വിരിഞ്ഞിറങ്ങിക്കഴിഞ്ഞാല്‍ വളരെ ശ്രദ്ധയോടുകൂടിയ പരിചരണമാണ് ഇവ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്.

Current revision as of 08:28, 21 നവംബര്‍ 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍