This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അല്‍സേഷന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =അല്‍സേഷന്‍ = Alsatian ആകൃതിയിലും പ്രകൃതിയിലും അവയവഘടനയിലും ചെന്ന...) |
(→അല്‍സേഷന്‍) |
||
വരി 3: | വരി 3: | ||
ആകൃതിയിലും പ്രകൃതിയിലും അവയവഘടനയിലും ചെന്നായയോട് സാദൃശ്യമുള്ള ഒരിനം നായ്. ശക്തി, ഗതിവേഗം തുടങ്ങിയവയില്‍ അല്‍സേഷന് ചെന്നായോടുള്ള സാദൃശ്യം വളരെ വ്യക്തമാണ്. ജര്‍മന്‍ ഷെപ്പേഡ് ഡോഗ് (German Shepherd Dog) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഇതിന് സാധാരണയായി തോള്‍ഭാഗത്ത് 65 സെ.മീ. ഉയരവും 30-35 കി.ഗ്രാം ഭാരവും ഉണ്ടായിരിക്കും. മിനുസമുള്ള തലയും ബലമേറിയ താടിയെല്ലുകളും ഏതാണ്ട് നേരെ നില്ക്കുന്ന കൂര്‍ത്ത ചെവികളും നീണ്ട് രോമാവൃതമായ വാലും ഇതിന്റെ പ്രത്യേകതകളാണ്. വാല്‍ തൂക്കിയിടുകയാണ് സാധാരണ സ്വഭാവം. അതു താഴെ തട്ടിയെന്നും വരാം. ശരീരത്തിന് കറുപ്പു മുതല്‍ ചാരനിറംവരെ ഏതുമാകാം. | ആകൃതിയിലും പ്രകൃതിയിലും അവയവഘടനയിലും ചെന്നായയോട് സാദൃശ്യമുള്ള ഒരിനം നായ്. ശക്തി, ഗതിവേഗം തുടങ്ങിയവയില്‍ അല്‍സേഷന് ചെന്നായോടുള്ള സാദൃശ്യം വളരെ വ്യക്തമാണ്. ജര്‍മന്‍ ഷെപ്പേഡ് ഡോഗ് (German Shepherd Dog) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഇതിന് സാധാരണയായി തോള്‍ഭാഗത്ത് 65 സെ.മീ. ഉയരവും 30-35 കി.ഗ്രാം ഭാരവും ഉണ്ടായിരിക്കും. മിനുസമുള്ള തലയും ബലമേറിയ താടിയെല്ലുകളും ഏതാണ്ട് നേരെ നില്ക്കുന്ന കൂര്‍ത്ത ചെവികളും നീണ്ട് രോമാവൃതമായ വാലും ഇതിന്റെ പ്രത്യേകതകളാണ്. വാല്‍ തൂക്കിയിടുകയാണ് സാധാരണ സ്വഭാവം. അതു താഴെ തട്ടിയെന്നും വരാം. ശരീരത്തിന് കറുപ്പു മുതല്‍ ചാരനിറംവരെ ഏതുമാകാം. | ||
- | + | [[Image:Alsation dog.png|200px|left|thumb|അല്‍സേഷന്‍]] | |
ആടിനെ മേയ്ക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന നായ്ക്കളില്‍ നിന്നും ലഭ്യമായവയാണ് ഇന്നത്തെ അല്‍സേഷന്‍ നായ്ക്കള്‍. വളരെയധികം ശൂരതയും വിശ്വസ്തതയുമുള്ള ഇവയുടെ ബുദ്ധിശക്തിയും പരിശീലനവിധേയമാകാനുള്ള കഴിവും അനന്യസാധാരണമാണ്. | ആടിനെ മേയ്ക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന നായ്ക്കളില്‍ നിന്നും ലഭ്യമായവയാണ് ഇന്നത്തെ അല്‍സേഷന്‍ നായ്ക്കള്‍. വളരെയധികം ശൂരതയും വിശ്വസ്തതയുമുള്ള ഇവയുടെ ബുദ്ധിശക്തിയും പരിശീലനവിധേയമാകാനുള്ള കഴിവും അനന്യസാധാരണമാണ്. | ||
Current revision as of 06:34, 19 നവംബര്‍ 2009
അല്‍സേഷന്‍
Alsatian
ആകൃതിയിലും പ്രകൃതിയിലും അവയവഘടനയിലും ചെന്നായയോട് സാദൃശ്യമുള്ള ഒരിനം നായ്. ശക്തി, ഗതിവേഗം തുടങ്ങിയവയില്‍ അല്‍സേഷന് ചെന്നായോടുള്ള സാദൃശ്യം വളരെ വ്യക്തമാണ്. ജര്‍മന്‍ ഷെപ്പേഡ് ഡോഗ് (German Shepherd Dog) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഇതിന് സാധാരണയായി തോള്‍ഭാഗത്ത് 65 സെ.മീ. ഉയരവും 30-35 കി.ഗ്രാം ഭാരവും ഉണ്ടായിരിക്കും. മിനുസമുള്ള തലയും ബലമേറിയ താടിയെല്ലുകളും ഏതാണ്ട് നേരെ നില്ക്കുന്ന കൂര്‍ത്ത ചെവികളും നീണ്ട് രോമാവൃതമായ വാലും ഇതിന്റെ പ്രത്യേകതകളാണ്. വാല്‍ തൂക്കിയിടുകയാണ് സാധാരണ സ്വഭാവം. അതു താഴെ തട്ടിയെന്നും വരാം. ശരീരത്തിന് കറുപ്പു മുതല്‍ ചാരനിറംവരെ ഏതുമാകാം.
ആടിനെ മേയ്ക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന നായ്ക്കളില്‍ നിന്നും ലഭ്യമായവയാണ് ഇന്നത്തെ അല്‍സേഷന്‍ നായ്ക്കള്‍. വളരെയധികം ശൂരതയും വിശ്വസ്തതയുമുള്ള ഇവയുടെ ബുദ്ധിശക്തിയും പരിശീലനവിധേയമാകാനുള്ള കഴിവും അനന്യസാധാരണമാണ്.
സൈനികസേവനം, റോന്തുചുറ്റല്‍, ആക്രമണം തുടങ്ങി ഏതു ജോലിയും ഇവയെ പരിശീലിപ്പിക്കാം. 'അന്ധന്‍മാര്‍ക്കൊരു വഴികാട്ടി'യും കൂടിയാണിവ. 'പൊലീസ് നായ്' എന്നും ഇവ അറിയപ്പെടാറുണ്ടെങ്കിലും ഡോബര്‍മാന്‍ പിന്‍ഷര്‍ (Doberman pinscher), ഏറിഡേല്‍ ടെറിയര്‍ (Airedale terrier) എന്നിവയാണ് കൂടുതലായും ആ മാതിരി ജോലികള്‍ ചെയ്യുന്നത്.
1899-ല്‍ ജര്‍മനിയില്‍ സ്ഥാപിതമായ ഒരു സംഘടനയാണ് അല്‍സേഷന് ഇന്നുള്ള സ്ഥാനം നേടിക്കൊടുത്തത്. 1904-ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ഇവയെ കൊണ്ടുവന്നുവെങ്കിലും 1925-നുശേഷം മാത്രമാണ് ഇവ പൊതുജനപ്രീതി നേടിയെടുത്തത്. ഒന്നാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ കെന്നല്‍ ക്ലബ് ഇവയുടെ പേരില്‍നിന്ന് 'ജര്‍മന്‍' എന്ന പദം നീക്കം ചെയ്തു. ഇവ പിന്നീട് അല്‍സേഷന്‍ ചെന്നായ് (Alsatian Wolf) എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഇംഗ്ലണ്ടില്‍ ഇവ കേവലം 'അല്‍സേഷന്‍' എന്നാണു സാധാരണ അറിയപ്പെടുന്നത്. എന്നാല്‍ ഇന്നും അമേരിക്കന്‍ കെന്നല്‍ ക്ലബ്ബിലെ രേഖകളില്‍ 'ജര്‍മന്‍ ഷെപ്പേഡ് ഡോഗ്' തന്നെയാണ് ഇവ. 1953 ആയപ്പോഴേക്കും വിവിധയിനം നായ്ക്കളോടുള്ള ജനപ്രീതിക്ക് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരമായ പത്തിനം നായ്ക്കളില്‍ ഒന്നായിരുന്നു അല്‍സേഷന്‍. ബീഗിള്‍ (Beagle), അമേരിക്കന്‍ കോക്കര്‍ സ്പാനിയല്‍ (American Cocker Spaniel), ബോക്സര്‍ (Boxer), ഡാഷ്ഹണ്ട് (Dachshund), കോളി (Collie), ചിഹ്വാഹ്വ (Chihuahua), ബോസ്റ്റണ്‍ ടെറിയര്‍ (Boston Terrier), പോയിന്റര്‍ (Pointer), ഇംഗ്ലീഷ് സെറ്റര്‍ (English Setter) എന്നിവയാണ് മറ്റ് ഒന്‍പതിനങ്ങള്‍.